വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 നവംബര്‍ 

 ക്രിസ്‌ത്യാനിളായി ജീവിക്കാം

“അവളുടെ ഭർത്താവു പട്ടണവാതില്‌ക്കൽ പ്രസിദ്ധനാകുന്നു”

“അവളുടെ ഭർത്താവു പട്ടണവാതില്‌ക്കൽ പ്രസിദ്ധനാകുന്നു”

ഭർത്താവിന്‍റെ സത്‌പേരിന്മേൽ സാമർഥ്യമുള്ള ഭാര്യയ്‌ക്ക് വലിയ സ്വാധീമുണ്ട്. ലെമൂവേൽ രാജാവിന്‍റെ നാളുളിൽ സമർഥയായ ഭാര്യയുള്ള ഒരു വ്യക്തി ‘പട്ടണവാതില്‌ക്കൽ പ്രസിദ്ധനായിരുന്നു.’ (സദൃ. 31:23) ഇന്ന് പലരും മൂപ്പന്മാരും ശുശ്രൂദാന്മാരും എന്ന നിലയിൽ സേവനനുഷ്‌ഠിക്കുന്നരാണ്‌. വിവാത്തിനു ശേഷമുള്ള അവരുടെ സേവനം ഏറെയും ഭാര്യമാരുടെ പെരുമാറ്റത്തെയും പിന്തുയെയും ആണ്‌ ആശ്രയിച്ചിരിക്കുന്നത്‌. (1 തിമൊ. 3:4, 11) സമർഥരായ അത്തരം ഭാര്യമാരുടെ പിന്തുണ ഭർത്താക്കന്മാർ മാത്രമല്ല, സഭയും ഏറെ വിലമതിക്കുന്നു.

സാമർഥ്യമുള്ള ഭാര്യ ഭർത്താവിനെ പിന്തുയ്‌ക്കാനായി. . .

  • ദയയുള്ള വാക്കുകൾകൊണ്ട് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നു.—സദൃ. 31:26

  • സ്വമനസ്സോടെ സഭയിലെ ആവശ്യങ്ങൾക്കായി അദ്ദേഹത്തെ വിട്ടുകൊടുക്കുന്നു.—1 തെസ്സ. 2:7, 8

  • ലളിതമായി ജീവിക്കുന്നു.—1 തിമൊ. 6:8

  • രഹസ്യസ്വഭാമുള്ള സഭാകാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട്‌ ചോദിക്കാതിരിക്കുന്നു.—1 തിമൊ. 2:11, 12; 1 പത്രോ. 4:15