വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 ഒക്ടോബര്‍ 

 ക്രിസ്‌ത്യാനിളായി ജീവിക്കാം

സഭയിൽ എങ്ങനെ നല്ല അഭിപ്രായങ്ങൾ പറയാം

സഭയിൽ എങ്ങനെ നല്ല അഭിപ്രായങ്ങൾ പറയാം

നല്ല അഭിപ്രായങ്ങൾ സഭയെ പരിപുഷ്ടിപ്പെടുത്തും. (റോമ. 14:19) കേൾക്കുന്നവർക്കു മാത്രമല്ല പറയുന്നവർക്കും അതു ഗുണം ചെയ്യും. (സദൃ. 15:23, 28) അതുകൊണ്ട്, ഓരോ യോഗത്തിലും ഒരു അഭിപ്രാമെങ്കിലും പറയാൻ നമ്മൾ ശ്രമിക്കണം. കൈ ഉയർത്തുമ്പോഴെല്ലാം നമ്മളോടു ചോദ്യം ചോദിക്കമെന്നില്ല. അതിനാൽ പല ഉത്തരങ്ങൾ തയ്യാറാകുന്നതു നല്ലതാണ്‌.

ഒരു നല്ല അഭിപ്രായം. . .

  • ലളിതവും വ്യക്തവും ഹ്രസ്വവും ആയിരിക്കും. മിക്കപ്പോഴും അത്‌ 30 സെക്കന്‍റുകൾക്കുള്ളിൽ പറയാനാകും

  • സ്വന്തം വാക്കുളിൽ പറയുന്നതാണ്‌ ഏറ്റവും നല്ലത്‌

  • പറഞ്ഞുഴിഞ്ഞ ഉത്തരത്തിന്‍റെ ആവർത്തമായിരിക്കരുത്‌

നിങ്ങളോടാണ്‌ ആദ്യം ചോദിക്കുന്നതെങ്കിൽ. . .

  • ലളിതവും നേരിട്ടുള്ളതും ആയ ഉത്തരം നൽകുക

ചോദ്യത്തിന്‌ ഉത്തരം പറഞ്ഞുഴിഞ്ഞെങ്കിൽ നിങ്ങൾക്കു. . .

  • കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ ചർച്ച ചെയ്യുന്ന വിഷയത്തോട്‌ ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്ന് കാണിക്കാം

  • വിഷയം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്‌ എങ്ങനെയെന്നു പറയാം

  • വിഷയം എങ്ങനെ പ്രാവർത്തിമാക്കാമെന്നു വിവരിക്കാം

  • പ്രധാന ആശയത്തെ വിശേവത്‌കരിക്കുന്ന ഒരു അനുഭവം ഹ്രസ്വമായി പറയാം