വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ

 ഗീതം 152

ഞങ്ങളുടെ ബലം, പ്രത്യാശ, ആശ്രയം

ഞങ്ങളുടെ ബലം, പ്രത്യാശ, ആശ്രയം

ഡൗൺലോഡ്‌:

(സുഭാഷിതങ്ങൾ 14:26)

 1. യഹോവേ, നീ തന്ന പ്രത്യാശ

  ഞങ്ങൾക്കെത്ര പ്രിയം!

  ഞങ്ങളാവേശംകൊള്ളുന്നു

  ലോകം അതു കേൾപ്പാൻ.

  എങ്കിലും ഭയം നിറയുന്നു

  ജീവിതോത്‌കണ്‌ഠളാൽ,

  തിളങ്ങും പ്രത്യായും പോയ്‌

  മങ്ങി അതിൻ ശോഭ.

  (കോറസ്‌)

  യാഹല്ലോ

  ആശ്രയം, പ്രത്യാശ, ബലം.

  എല്ലാം നൽകി നീ താങ്ങുന്നു.

  നിന്നിലാശ്രയിച്ച് ധീരരായ്‌ ഞങ്ങൾ

  പ്രസംഗിക്കുന്നു,

  യഹോവേ.

 2. യഹോവേ, നീ നൽകിയാശ്വാസം,

  താങ്ങി കഷ്ടങ്ങളിൽ.

  നന്ദിയോടിതോർക്കും ഹൃത്തം

  ഞങ്ങൾക്കു നൽകണേ.

  നൽകുമാ ചിന്തകൾ നൽബലം,

  ശക്തിയേകുമെന്നെന്നും,

  പകരും ധൈര്യം ഞങ്ങൾക്ക്

  നിൻ നാമം കീർത്തിക്കാൻ.

  (കോറസ്‌)

  യാഹല്ലോ

  ആശ്രയം, പ്രത്യാശ, ബലം.

  എല്ലാം നൽകി നീ താങ്ങുന്നു.

  നിന്നിലാശ്രയിച്ച് ധീരരായ്‌ ഞങ്ങൾ

  പ്രസംഗിക്കുന്നു,

  യഹോവേ.

(സങ്കീ. 72:13, 14; സുഭാ. 3:5, 6, 26; യിരെ. 17:7 എന്നിവയും കാണുക.)