വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ

 ഗീതം 151

ദൈവപുത്രന്മാരുടെ വെളിപ്പെടൽ

ദൈവപുത്രന്മാരുടെ വെളിപ്പെടൽ

ഡൗൺലോഡ്‌:

(റോമർ 8:19)

 1. ദൈവത്തിൻ പ്രിയ മക്കളായ്‌

  തിരഞ്ഞെടുത്തവർ.

  ശക്തരാം യോദ്ധാക്കളിവർ

  സ്വർഗത്തിൽ വാണിടും.

  (കോറസ്‌)

  ക്രിസ്‌തുവിൻകൂടെ വന്നിടും

  നേടിടും വൻ ജയം.

  ഐശ്വര്യം തികഞ്ഞരായ്‌

  ഐക്യത്തിൽ വാണിടും.

 2. ശേഷിക്കുഭിഷിക്തന്മാർ

  കേട്ടിടും വേഗത്തിൽ

  ക്രിസ്‌തുവിൻ കാഹളധ്വനി

  അവരെ ചേർത്തിടാൻ.

  (കോറസ്‌)

  ക്രിസ്‌തുവിൻകൂടെ വന്നിടും

  നേടിടും വൻ ജയം.

  ഐശ്വര്യം തികഞ്ഞരായ്‌

  ഐക്യത്തിൽ വാണിടും.

  (ബ്രിഡ്‌ജ്‌)

  ശക്തരിവർ ചേർന്നിടുന്നു

  അന്ത്യത്തിൻ യുദ്ധത്തിൽ,

  സന്തുഷ്ടയായ്‌ത്തീർന്നവളോ

  കുഞ്ഞാടിൻ കാന്തയായ്‌.

  (കോറസ്‌)

  ക്രിസ്‌തുവിൻകൂടെ വന്നിടും

  നേടിടും വൻ ജയം.

  ഐശ്വര്യം തികഞ്ഞരായ്‌

  ഐക്യത്തിൽ വാണിടും.