വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ

 ഗീതം 149

മറുവിലയ്‌ക്കായി നന്ദിയുള്ളവർ

മറുവിലയ്‌ക്കായി നന്ദിയുള്ളവർ

ഡൗൺലോഡ്‌:

(ലൂക്കോസ്‌ 22:20)

 1. യഹോവേ നിൽക്കുന്നു,

  ഞങ്ങൾ നിൻ മുമ്പാകെ.

  എത്രയേറെ സ്‌നേഹം

  നീ ചൊരിഞ്ഞു ഞങ്ങൾക്കായ്‌.

  നൽകി നിൻ പ്രിയനെ

  ഞങ്ങൾ ജീവിച്ചിടാൻ.

  ഇതിലും ശ്രേഷ്‌ഠമാം ത്യാഗം

  ഇല്ല ചെയ്‌തിടാൻ.

  (കോറസ്‌)

  സ്വരക്തം ചിന്തി യേശു താൻ.

  വിടുലേകി ഞങ്ങൾക്കായ്‌.

  ഹൃദയാൽ ഞങ്ങൾ

  നന്ദി നൽകിടും എന്നെന്നുമായ്‌.

 2. മനസ്സോടേശു താൻ

  ഞങ്ങൾക്കായ്‌ യാഗമായ്‌.

  തികവാർന്ന തൻ ജീവൻ

  അർപ്പിച്ചു വിലയായ്‌.

  പ്രത്യാശാഹീനരായ്‌

  കഴിഞ്ഞോരീ ഞങ്ങൾ

  മരണത്തെ മറന്നാശിക്കുന്നു

  ജീവിക്കാൻ.

  (കോറസ്‌)

  സ്വരക്തം ചിന്തി യേശു താൻ.

  വിടുലേകി ഞങ്ങൾക്കായ്‌.

  ഹൃദയാൽ ഞങ്ങൾ

  നന്ദി നൽകിടും എന്നെന്നുമായ്‌.