വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 ഗീതം 148

അങ്ങ് ഏകജാപുത്രനെ നൽകി

അങ്ങ് ഏകജാപുത്രനെ നൽകി

ഡൗൺലോഡ്‌:

(യോഹന്നാൻ 15:13)

 1. പിതാവേ, യഹോവേ,

  നിരാശർ ഞങ്ങൾക്കായ്‌

  പ്രത്യാശ നൽകി നീ

  മറുവിയാൽ.

  നൽകുന്നു നന്ദിയായ്‌

  സർവസ്വം നിനക്കായ്‌.

  ചൊല്ലിടും നിന്നിഷ്ടം

  സഫലമായിടും.

  (കോറസ്‌)

  നിൻ പ്രിയനെ

  നീ നൽകി ഞങ്ങൾക്കായ്‌.

  പാടിസ്‌തുതിക്കും ഞങ്ങൾ

  നീ തന്ന ഏകജാനായ്‌.

 2. ഞങ്ങൾ നിൻ കൃപയാൽ

  നിന്നോഞ്ഞിടും.

  സ്‌നേഹിപ്പൂ നിൻ നാമം,

  നിൻ സഖിത്വവും.

  സർവോന്നതമൊരു

  സമ്മാനം നിൻ സുതൻ.

  തൻ രക്തമൊഴുക്കി

  ജീവിച്ചിടാൻ ഞങ്ങൾ.

  (കോറസ്‌)

  നിൻ പ്രിയനെ

  നീ നൽകി ഞങ്ങൾക്കായ്‌.

  പാടിസ്‌തുതിക്കും ഞങ്ങൾ

  നീ തന്ന ഏകജാനായ്‌.

  (അവസാനം)

  പിതാവേ, യഹോവേ, നൽകി നീ മകനെ.

  ഹൃദയാ നിനക്കായ്‌ നന്ദിയേകുന്നു ഞങ്ങൾ.

(യോഹ. 3:16; 1 യോഹ. 4:9 എന്നിവയും കാണുക.)