വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ

 ഗീതം 145

ഒരുങ്ങിടാം പ്രസംഗിക്കാൻ

ഒരുങ്ങിടാം പ്രസംഗിക്കാൻ

ഡൗൺലോഡ്‌:

(യിരെമ്യ 1:17)

 1. ഉഷസ്സായ്‌,

  ഉണർന്നിടാം

  സദ്വാർത്ത പ്രസംഗിക്കാൻ

  കറുത്തു വാനം

  മഴയും പെയ്‌തിതാ!

  മടിതോന്നിടാം, എന്തെളുപ്പം

  ഉറങ്ങാൻ.

  (കോറസ്‌)

  നൽചിന്തയാൽ ഒരുങ്ങിടാം നാം

  ജയിക്കാൻ പ്രാർഥിക്കാം.

  വേണം പ്രചോദനം നമുക്ക്

  ഈ നാളിലായ്‌.

  നയിക്കും ദൈവദൂതർ നമ്മെ

  യേശുവിന്നാജ്ഞയാൽ

  വിശ്വസ്‌തരെന്നും ചാരെയുണ്ട്,

  വീഴില്ല നാം!

 2. ആനന്ദം

  കൈവന്നിടും

  ഈ കാര്യങ്ങളോർക്കുകിൽ

  ദൈവം കാണുന്നൂ

  നമ്മുടെ ത്യാഗങ്ങൾ

  ഓർത്തിടുമവൻ ഈ സ്‌നേഹവും

  എന്നെന്നും.

  (കോറസ്‌)

  നൽചിന്തയാൽ ഒരുങ്ങിടാം നാം

  ജയിക്കാൻ പ്രാർഥിക്കാം.

  വേണം പ്രചോദനം നമുക്ക്

  ഈ നാളിലായ്‌.

  നയിക്കും ദൈവദൂതർ നമ്മെ

  യേശുവിന്നാജ്ഞയാൽ

  വിശ്വസ്‌തരെന്നും ചാരെയുണ്ട്,

  വീഴില്ല നാം!