ഡൗൺലോഡ്‌:

(1 തിമൊഥെയൊസ്‌ 2:4)

 1. മുഖപക്ഷമില്ല ദൈവത്തിന്‌

  അനുകരിക്ക നാം ആ ദൈവത്തെ.

  സർവരുമേ രക്ഷ പ്രാപിച്ചിടാൻ

  ക്ഷണിക്കുന്നു തൻ സ്വന്തമായിടാൻ.

  (കോറസ്‌)

  ദേശം നോക്കുന്നില്ല നാം,

  മുഖം നോക്കുന്നില്ല നാം,

  എത്തിക്കുന്നു ദൈവത്തിൻ സന്ദേശം.

  ഏവരെയും നേടിടാൻ,

  പ്രസംഗിപ്പെല്ലാടവും: “ആയ്‌ത്തീരാം

  ഏവർക്കും യാഹിൻ പ്രിയർ!”

 2. കണ്ടെത്തീടും അവർ എങ്ങായാലും,

  മുമ്പവർ ആരായിരുന്നെങ്കിലും.

  ഹൃദയത്തിൽ എന്താണോ ഉള്ളത്‌,

  കാണുന്നു യാഹ്‌, അതത്രെ സത്യവും!

  (കോറസ്‌)

  ദേശം നോക്കുന്നില്ല നാം,

  മുഖം നോക്കുന്നില്ല നാം,

  എത്തിക്കുന്നു ദൈവത്തിൻ സന്ദേശം.

  ഏവരെയും നേടിടാൻ,

  പ്രസംഗിപ്പെല്ലാടവും: “ആയ്‌ത്തീരാം

  ഏവർക്കും യാഹിൻ പ്രിയർ!”

 3. ലോകവും അതിന്‍റെ വഴികളും

  ത്യജിപ്പോർക്കായ്‌ യാഹിന്‍റെ സ്വാഗതം!

  ഈ സദ്വാർത്ത പങ്കുവെച്ചിടാം നാം,

  സർവരോടും പ്രസംഗിക്കാമൊന്നായ്‌.

  (കോറസ്‌)

  ദേശം നോക്കുന്നില്ല നാം,

  മുഖം നോക്കുന്നില്ല നാം,

  എത്തിക്കുന്നു ദൈവത്തിൻ സന്ദേശം.

  ഏവരെയും നേടിടാൻ,

  പ്രസംഗിപ്പെല്ലാടവും: “ആയ്‌ത്തീരാം

  ഏവർക്കും യാഹിൻ പ്രിയർ!”