വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ

 ഗീതം 140

മുൻനിരസേവകരുടെ ജീവിതം

മുൻനിരസേവകരുടെ ജീവിതം

ഡൗൺലോഡ്‌:

(സഭാപ്രസംഗി 11:6)

 1. ദിനവും പുലരി

  വിരിയും മുമ്പിതാ

  തുടങ്ങി ഞങ്ങൾ നൽപ്രാർഥനയോടെ ഈ ജീവിതം.

  പുഞ്ചിരി തൂകുന്നു കാണുന്നോർക്കെല്ലാമായ്‌.

  ചിലർ കേൾക്കും ചിലർ പോയിടും

  ഞങ്ങളോ തുടരും.

  (കോറസ്‌)

  ഇന്നു യാഹിന്നായി ഞങ്ങൾ ജീവിക്കുന്നു,

  അവന്നായ്‌ എന്തും ചെയ്യും ഞങ്ങൾ.

  വെയിലോ മാരിയോ

  എന്തും സഹിച്ചിടും.

  ഞങ്ങൾ നിന്നെ സ്‌നേഹിച്ചിടുന്നു

  യഹോവേ.

 2. ദിനവും സൂര്യനും

  മയങ്ങുന്നു മുന്നിൽ.

  ക്ഷീണിതരെങ്കിലും ഞങ്ങൾ തൻ ഹൃദയം ജ്വലിപ്പൂ.

  ഏറ്റവും നല്ലത്‌ കൊടുക്കാൻ എന്തിഷ്ടം!

  ദിനവും ഞങ്ങളെ

  അനുഗ്രഹിക്കും യാഹേ, നന്ദി.

  (കോറസ്‌)

  ഇന്നു യാഹിന്നായി ഞങ്ങൾ ജീവിക്കുന്നു,

  അവന്നായ്‌ എന്തും ചെയ്യും ഞങ്ങൾ.

  വെയിലോ മാരിയോ

  എന്തും സഹിച്ചിടും.

  ഞങ്ങൾ നിന്നെ സ്‌നേഹിച്ചിടുന്നു

  യഹോവേ.