വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ

 ഗീതം 138

യഹോവ എന്നാണു നിന്‍റെ പേർ

യഹോവ എന്നാണു നിന്‍റെ പേർ

ഡൗൺലോഡ്‌:

(സങ്കീർത്തനം 83:18)

 1. എന്നെന്നും ഉള്ളവൻ,

  സർവവും സൃഷ്ടിച്ചവൻ,

  സത്യദൈവമല്ലോ നീ—

  യഹോവ എന്നു പേർ.

  നിൻ സഭയായി നീ

  ഞങ്ങളെ മാനിക്കയാൽ

  പുളകിതരായ്‌ നിന്‍റെ

  മഹത്വം ഘോഷിപ്പൂ.

  (കോറസ്‌)

  യഹോവേ, യഹോവേ,

  നീ മാത്രം ദൈവമാം.

  സ്വർഗത്തിലോ ഭൂമിയിലോ

  ആരാണു നിൻ സമം!

  സർവശക്തനായ ദൈവം

  നീ മാത്രമല്ലയോ.

  യഹോവേ, യഹോവേ,

  നീയല്ലയോ എന്‍റെ ദൈവം.

 2. നിൻ ദാസരായിടാൻ

  നിന്നിഷ്ടം ചെയ്യുവാനും

  പ്രാപ്‌തി നൽകുന്നല്ലോ നീ—

  യഹോവ എന്നു പേർ.

  നിൻ കനിവല്ലയോ

  സാക്ഷികളെന്ന നാമം.

  ഈ നാമം വഹിക്കുവാൻ

  പദവി നൽകി നീ.

  (കോറസ്‌)

  യഹോവേ, യഹോവേ,

  നീ മാത്രം ദൈവമാം.

  സ്വർഗത്തിലോ ഭൂമിയിലോ

  ആരാണു നിൻ സമം!

  സർവശക്തനായ ദൈവം

  നീ മാത്രമല്ലയോ.

  യഹോവേ, യഹോവേ,

  നീയല്ലയോ എന്‍റെ ദൈവം.