വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾപു​സ്‌ത​ക​ത്തി​ന്‍റെ ആമുഖ​വീ​ഡി​യോ​കൾ

ബൈബി​ളി​ലെ ഓരോ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു​മുള്ള അടിസ്ഥാ​ന​വ​സ്‌തു​ത​കൾ.

എസ്ര—ആമുഖം

ബാബി​ലോ​ണിൽനിന്ന് തന്‍റെ ജനത്തെ മോചി​പ്പി​ക്കു​മെ​ന്നും യെരു​ശ​ലേ​മിൽസ​ത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​മെ​ന്നും ഉള്ള വാക്ക് യഹോവ പാലി​ക്കു​ന്നു.

നെഹമ്യ—ആമുഖം

നെഹമ്യ​യു​ടെ പുസ്‌ത​കം ഇന്നുള്ള എല്ലാ സത്യാരാധകർക്കും മൂല്യ​വ​ത്താ​യ പാഠങ്ങൾ നൽകുന്നു.

എസ്ഥേർ—ആമുഖം

ഇന്നുള്ള ദൈവ​ദാ​സ​രെ പരിശോധനകളിൽനിന്ന് വിടു​വി​ക്കാ​നു​ള്ള ദൈവത്തിൻറെ പ്രാപ്‌തി​യി​ലു​ള്ള വിശ്വാ​സം ശക്തമാക്കാൻ എസ്ഥേറിൻറെ നാളിലെ നാടകീയസംഭവങ്ങൾ സഹായി​ക്കു​ന്നു.

ഇയ്യോ​ബ്‌—ആമുഖം

യഹോ​വ​യെ സ്‌നേ​ഹി​ക്കു​ന്ന എല്ലാവർക്കും പരി​ശോ​ധ​ന​കൾ നേരി​ടേ​ണ്ടി​വ​രും. ഇയ്യോ​ബി​നെ​ക്കു​റി​ച്ചുള്ള വിവരണം നമുക്കു നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കാ​നും യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കാ​നും കഴിയും എന്നതിന്‌ ആത്മവി​ശ്വാ​സം നൽകും.

സങ്കീർത്ത​ന​ങ്ങൾ—ആമുഖം

സങ്കീർത്ത​ന​പു​സ്‌ത​കം യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തെ ഉയർത്തി​പ്പി​ടി​ക്കു​ന്നു. ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​വ​രെ സഹായി​ക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്യുന്നു. ദൈവ​ത്തി​ന്‍റെ രാജ്യം മുഖാ​ന്ത​രം ലോക​ത്തിന്‌ വരാൻ പോകുന്ന മാറ്റ​ത്തെ​ക്കു​റിച്ച് വർണി​ക്കു​ന്നു.

സുഭാഷിതങ്ങൾ—ആമുഖം

ബിസി​നെസ്സ് ഇടപാ​ടു​കൾമു​തൽ കുടും​ബ​കാ​ര്യ​ങ്ങൾവ​രെ​യുള്ള ജീവി​ത​ത്തി​ന്‍റെ എല്ലാ മണ്ഡലങ്ങ​ളി​ലും വേണ്ട പ്രാ​യോ​ഗി​ക നിർദേ​ശ​ങ്ങൾ സുഭാ​ഷി​ത​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തിൽ കാണാ​നാ​കും.

സഭാപ്രസംഗകൻ—ആമുഖം

ജീവി​ത​ത്തിൽ പ്രാധാ​ന്യ​മു​ള്ള കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അവ ദൈവി​ക​ജ്ഞാ​ന​ത്തിന്‌ എതിരായ കാര്യ​ങ്ങ​ളിൽനിന്ന് വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്ന​തി​നെ​ക്കു​റി​ച്ചും സഭാ​പ്ര​സം​ഗ​ക​ന്‍റെ പുസ്‌ത​കം വിശദീ​ക​രി​ക്കു​ന്നു.

ഉത്തമഗീ​തം—ആമുഖം

ശൂലേം​കാ​രി പെൺകു​ട്ടിക്ക് ഇടയ​ച്ചെ​റു​ക്ക​നോ​ടു​ള്ള നിലയ്‌ക്കാ​ത്ത സ്‌നേ​ഹ​ത്തെ “യാഹിന്‍റെ ജ്വാല” എന്നാണ്‌ വിളി​ച്ചി​രി​ക്കു​ന്നത്‌. എന്തു​കൊണ്ട്?

യശയ്യ—ആമുഖം

നിറ​വേ​റു​മെന്ന് ഉറപ്പുള്ള പ്രവച​ന​ങ്ങ​ളു​ടെ പുസ്‌ത​ക​മാണ്‌ യശയ്യ. പ്രവച​ന​ങ്ങൾ നിവർത്തി​ക്കു​ന്ന​വ​നും രക്ഷയുടെ ദൈവ​വും ആയ യഹോ​വ​യി​ലു​ള്ള വിശ്വാ​സം ശക്തി​പ്പെ​ടു​ത്താൻ ഈ പുസ്‌ത​കം നിങ്ങളെ സഹായി​ക്കും.

യിരെമ്യ—ആമുഖം

കഷ്ടങ്ങളി​ന്മ​ധ്യേ​യും പ്രവാ​ച​കൻ എന്ന നിയമ​ന​ത്തോട്‌ യിരെമ്യ വിശ്വ​സ്‌ത​മാ​യി പറ്റിനി​ന്നു. ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക് അദ്ദേഹ​ത്തി​ന്‍റെ മാതൃക എന്ത് അർഥമാ​ക്കു​ന്നു എന്ന് ചിന്തി​ക്കു​ക.

വിലാപങ്ങൾ—ആമുഖം

യിരെമ്യ പ്രവാ​ചകൻ എഴുതിയ പുസ്‌ത​ക​മാണ്‌ വിലാ​പങ്ങൾ. ഈ പുസ്‌തകം യരുശ​ലേ​മി​ന്‍റെ നാശത്തിൽ ആഴമായ ദുഃഖം പ്രകട​മാ​ക്കു​ന്നു. കൂടാതെ, മാനസാ​ന്തരം ദൈവ​ത്തി​ന്‍റെ കരുണ​യി​ലേക്ക് എങ്ങനെ​യാണ്‌ നയിക്കു​ന്ന​തെ​ന്നും കാണി​ക്കു​ന്നു.

യഹസ്‌കേൽ—ആമുഖം

യഹസ്‌കേൽ താഴ്‌മ​യോ​ടും ധൈര്യ​ത്തോ​ടും കൂടെ ദൈവം കൊടുത്ത നിയമനം നിറ​വേറ്റി. അത്‌ ബുദ്ധി​മു​ട്ടാ​യി​രു​ന്നി​ട്ടു​പോ​ലും. അദ്ദേഹ​ത്തി​ന്‍റെ മാതൃക ഇന്നും വളരെ മൂല്യ​വ​ത്താണ്‌.

ദാനിയേൽ​—ആമുഖം

ദാനി​യേ​ലും സുഹൃ​ത്തു​ക്ക​ളും എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നു. ഈ അവസാ​ന​കാ​ലത്ത്‌ അവരുടെ മാതൃ​ക​യും ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യും നമുക്ക് പ്രയോ​ജനം ചെയ്യും.

ഹോശേയ—ആമുഖം

പശ്ചാത്താ​പി​ക്കുന്ന പാപി​ക​ളോട്‌ യഹോവ കരുണ കാണി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും ദൈവം ഏതു തരത്തി​ലുള്ള ആരാധ​ന​യാണ്‌ ആഗ്രഹി​ക്കു​ന്ന​തെ​ന്നും മനസ്സി​ലാ​ക്കാൻ ഹോ​ശേ​യ​യു​ടെ പ്രവചനം നമ്മളെ സഹായി​ക്കു​ന്നു.

യോവേൽ—ആമുഖം

”യഹോ​വ​യു​ടെ ദിവസം” വരുന്ന​തി​നെ​ക്കു​റിച്ച് യോവേൽ പ്രവചി​ച്ചു, രക്ഷയ്‌ക്കുള്ള നിർദേ​ശ​ങ്ങ​ളും അതിലുണ്ട്. ആ പ്രവച​ന​ത്തിന്‌ ഇന്ന് മുമ്പെ​ന്ന​ത്തെ​ക്കാ​ളു​മ​ധി​കം പ്രാധാ​ന്യ​മുണ്ട്.

ആമോസ്‌—ആമുഖം

പ്രധാ​ന​പ്പെട്ട ഒരു ജോലിക്ക് യഹോവ ഈ താഴ്‌മ​യുള്ള മനുഷ്യ​നെ ഉപയോ​ഗി​ക്കു​ന്നു. ആമോ​സി​ന്‍റെ മാതൃ​ക​യിൽനിന്ന് എന്ത് മൂല്യ​മുള്ള പാഠങ്ങ​ളാണ്‌ നമുക്കു പഠിക്കാ​നു​ള്ളത്‌?

ഓബദ്യ—ആമുഖം

എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ഏറ്റവും ചെറിയ പുസ്‌ത​ക​മാണ്‌ ഓബദ്യ. പ്രത്യാശ തരുന്ന ഒരു പ്രവച​ന​പു​സ്‌ത​ക​മാണ്‌ ഇത്‌. കൂടാതെ യഹോ​വ​യാണ്‌ എന്നു​മെ​ന്നേ​ക്കും ഭരണാ​ധി​കാ​രി​യാ​യി​രി​ക്കേ​ണ്ടവൻ എന്ന് തെളി​യും എന്ന് ഇത്‌ ഉറപ്പു​ത​രു​ന്നു.

യോന—ആമുഖം

യോന തിരുത്തൽ സ്വീക​രി​ക്കു​ക​യും തന്‍റെ നിയമനം നിറ​വേ​റ്റു​ക​യും ചെയ്‌തു. ദൈവ​ത്തി​ന്‍റെ അചഞ്ചല​സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും കരുണ​യെ​ക്കു​റി​ച്ചും ഉള്ള പ്രാധാ​ന്യം ദൈവം യോനയെ പഠിപ്പി​ച്ചു. യോന​യു​ടെ അനുഭ​വങ്ങൾ ഹൃദയത്തെ സ്‌പർശി​ക്കു​ന്ന​വ​യാണ്‌.

മീഖ—ആമുഖം

പ്രയോ​ജ​ന​പ്ര​ദ​വും ന്യായ​വും ആയ കാര്യങ്ങൾ മാത്ര​മാണ്‌ യഹോവ നമ്മിൽനിന്ന് ആവശ്യ​പ്പെ​ടു​ന്ന​തെന്ന നമ്മുടെ ബോധ്യം ഈ ദൈവ​പ്ര​ചോ​ദി​ത​മായ പ്രവചനം ശക്തമാ​ക്കും.

മത്തായി—ആമുഖം

നാലു സുവിശേഷങ്ങളിൽ ആദ്യ​ത്തേ​താ​യ മത്തായി എന്ന ബൈബിൾപുസ്‌തകത്തിൻറെ പ്രത്യേകതകൾ മനസ്സി​ലാ​ക്കു​ക.

ലൂക്കോസ്‌—ആമുഖം

ലൂക്കോ​സി​ന്‍റെ സുവി​ശേ​ഷ​ത്തെ അതുല്യ​മാ​ക്കു​ന്ന എന്തൊക്കെ വിവരങ്ങൾ ആണ്‌ ഉള്ളത്‌?