വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  നമ്പര്‍  1 2017

 ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

ഞാൻ മരിക്കാൻ ആഗ്രഹിച്ചില്ല!

ഞാൻ മരിക്കാൻ ആഗ്രഹിച്ചില്ല!
  • ജനനം: 1964

  • രാജ്യം: ഇംഗ്ലണ്ട്

  • ചരിത്രം: വഴിപിഴച്ച് കൗമാ​ര​ത്തി​ലേ അമ്മയായി

മുൻകാ​ല​ജീ​വി​തം

ഇംഗ്ലണ്ടി​ലെ ലണ്ടനി​ലുള്ള ജനത്തി​ര​ക്കേ​റിയ പ്രദേ​ശ​മായ പഡിങ്‌റ്റ​ണി​ലാണ്‌ ഞാൻ ജനിച്ചത്‌. അമ്മയു​ടെ​യും മൂന്ന് ചേച്ചി​മാ​രു​ടെ​യും കൂടെ​യാ​യി​രു​ന്നു എന്‍റെ ബാല്യം. അച്ഛന്‍റെ കുടി ഞങ്ങൾക്ക് ഒരു പ്രശ്‌ന​മാ​യി​രു​ന്നു. ഞങ്ങളുടെ ജീവി​ത​ത്തി​ലേക്കു ഇടയ്‌ക്കൊ​ക്കെയേ അച്ഛൻ കടന്നു​വ​രാ​റു​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഞാൻ കുട്ടി​യാ​യി​രു​ന്ന​പ്പോൾ എല്ലാ ദിവസ​വും പ്രാർഥി​ച്ചു​കി​ട​ക്കാൻ അമ്മ എന്നെ പഠിപ്പി​ച്ചി​രു​ന്നു. അന്ന് എന്‍റെ കൈയിൽ സങ്കീർത്ത​ന​പ്പു​സ്‌തകം മാത്ര​മുള്ള ഒരു ബൈബിൾ ഉണ്ടായി​രു​ന്നു. അതിലെ വരികൾക്ക് ഞാൻ തന്നെ ഈണം നൽകി പാടും. എന്നാൽ “നാളെ എന്നൊ​ന്നി​ല്ലാത്ത ഒരു ദിവസം” എന്ന് ഏതോ ഒരു പുസ്‌ത​ക​ത്തിൽ വായി​ച്ച​തി​നെ​ക്കു​റിച്ച് ഞാൻ ഓർക്കു​ന്നു. ഭാവി​യെ​ക്കു​റിച്ച് ഒരു പ്രത്യാ​ശ​പോ​ലും തരാത്ത ആ വാക്കു​ക​ളെ​ക്കു​റിച്ച് ചിന്തി​ച്ചത്‌ എന്‍റെ ഉറക്കം​കെ​ടു​ത്തി. ‘ജീവി​ത​ത്തിന്‌ എന്തെങ്കി​ലും ഉദ്ദേശ്യം ഉണ്ടായി​രു​ന്നേ പറ്റൂ. എന്‍റെ ജീവി​ത​ത്തി​ന്‍റെ ഉദ്ദേശ്യം എന്താണ്‌?’ എന്നതി​നെ​ക്കു​റി​ച്ചൊ​ക്കെ ഞാൻ ചിന്തി​ക്കാൻതു​ടങ്ങി. കാരണം ഞാൻ മരിക്കാൻ ആഗ്രഹി​ച്ചില്ല.

പ്രകൃ​ത്യാ​തീ​ത​ശ​ക്തി​ക​ളെ​ക്കു​റിച്ച് അറിയു​ന്നത്‌ എനിക്കു ഒരു കൗതു​ക​മാ​യി​രു​ന്നു. മരിച്ച​വ​രോട്‌ സംസാ​രി​ക്കാ​നും കൂട്ടു​കാ​രോ​ടൊത്ത്‌ ശ്‌മശാ​ന​ങ്ങ​ളിൽ പോകാ​നും ഹൊറർ സിനി​മകൾ കാണാ​നും ഒക്കെ എനിക്കു ഇഷ്ടമാ​യി​രു​ന്നു. അത്‌ രസകര​മാ​ണെ​ങ്കി​ലും പേടി​പ്പെ​ടു​ത്തു​ന്ന​താ​യി ഞങ്ങൾക്ക് തോന്നി.

പത്തു വയസ്സാ​യ​പ്പോൾത്തന്നെ എന്‍റെ ജീവിതം വഴിപി​ഴച്ച അവസ്ഥയി​ലെത്തി. ഞാൻ പുകവലി തുടങ്ങി, പെട്ടന്നു​തന്നെ അതിന്‌ അടിമ​യാ​യി​ത്തീർന്നു. പുകവലി ക്രമേണ കഞ്ചാവ്‌ വലിക്കു​ന്ന​തി​ലേക്കു പുരോ​ഗ​മി​ച്ചു. പതി​നൊ​ന്നാ​യ​പ്പോ​ഴേ​ക്കും മദ്യല​ഹ​രി​യും പരീക്ഷി​ച്ചു​നോ​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. അതു കഴിച്ചി​റ​ക്കു​ന്നത്‌ ബുദ്ധി​മു​ട്ടാ​യി​രു​ന്നെ​ങ്കി​ലും അതിനു ശേഷമുള്ള ഉന്മാദാ​വസ്ഥ എനിക്കു വളരെ ഇഷ്ടമാ​യി​രു​ന്നു. പാട്ടി​നോ​ടും ഡാൻസി​നോ​ടും എനിക്ക് കമ്പമാ​യി​രു​ന്നു. എവി​ടെ​യൊ​ക്കെ പാർട്ടി​ക​ളും നൈറ്റ്‌ക്ല​ബ്ബു​ക​ളും ഉണ്ടോ അവി​ടെ​യൊ​ക്കെ ഞാൻ സ്ഥിരസാ​ന്നി​ധ്യ​മാ​യി​രു​ന്നു. രാത്രി​യിൽ വീട്ടിൽനിന്ന് മുങ്ങാ​നും നേരം പരപരാ വെളു​ക്കു​ന്ന​തി​നു മുമ്പ് ഒളിച്ചു​ക​യ​റാ​നും എനിക്കു നല്ല കഴിവാ​യി​രു​ന്നു. അടുത്ത​ദി​വസം ക്ഷീണമാ​യി​രി​ക്കും എന്ന് പറയേ​ണ്ട​തി​ല്ല​ല്ലോ! അപ്പോൾ ക്ലാസ്സ് കട്ട് ചെയ്യു​ക​യ​ല്ലാ​തെ എനിക്കു വേറെ വഴിയില്ല. ഇനി​യെ​ങ്ങാ​നും ക്ലാസ്സിൽ കയറി​യേ​ക്കാം എന്നു തീരു​മാ​നി​ച്ചാൽത്തന്നെ ഇടയ്‌ക്കി​ടെ മദ്യം കഴിക്കുന്ന ശീലവു​മു​ണ്ടാ​യി​രു​ന്നു.

അങ്ങനെ​യി​രി​ക്കെ സ്‌കൂ​ളി​ലെ അവസാ​ന​വർഷ പരീക്ഷ കഴിഞ്ഞു. മിക്ക വിഷയ​ങ്ങ​ളി​ലും ഞാൻ തോറ്റു. എന്‍റെ കുത്തഴിഞ്ഞ ജീവി​ത​ത്തെ​ക്കു​റിച്ച് അത്രയും നാൾ അമ്മയ്‌ക്ക് കാര്യ​മാ​യി​ട്ടൊ​ന്നും അറിയി​ല്ലാ​യി​രു​ന്നു. പക്ഷേ പരീക്ഷാ​ഫലം കണ്ടപ്പോൾ അമ്മ ഞെട്ടി​പ്പോ​യി, ഞങ്ങൾ ഇരുവ​രും ഇതെ​ച്ചൊ​ല്ലി വഴക്കടി​ച്ചു. ഒടുവിൽ ഞാൻ വീടു വിട്ട് ഇറങ്ങി. കുറച്ചു​നാൾ ഞാൻ എന്‍റെ കാമു​ക​നായ ടോണി​യു​മൊത്ത്‌ കഴിഞ്ഞു​കൂ​ടി. അയാൾ റസ്റ്റഫാ​റിയ മതവി​ഭാ​ഗ​ത്തിൽപ്പെട്ട ഒരാളാ​യി​രു​ന്നു. മയക്കു​മ​രുന്ന് കച്ചവട​മാണ്‌ ജോലി. അല്ലറചി​ല്ലറ പെറ്റി​ക്കേ​സു​ക​ളിൽ ഉൾപ്പെ​ട്ടി​ട്ടുണ്ട്. എന്തിനും ഏതിനും തല്ലുണ്ടാ​ക്കു​ന്ന​തിന്‌ പേരു​കേട്ട ആളും. അധിക​നാ​ളാ​യില്ല, ഞാൻ 16-‍ാമത്തെ വയസ്സിൽ ഗർഭി​ണി​യു​മാ​യി, ഞങ്ങൾക്ക്  ഒരു ആൺകുട്ടി ജനിച്ചു.

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

അവിവാ​ഹി​ത​രായ അമ്മമാ​രെ​യും അവരുടെ കുട്ടി​ക​ളെ​യും പാർപ്പി​ക്കുന്ന ഒരു ഹോസ്റ്റി​ലിൽ വെച്ചാണ്‌ ഞാൻ ആദ്യമാ​യി യഹോ​വ​യു​ടെ സാക്ഷി​കളെ കാണു​ന്നത്‌. അവിടത്തെ അധികാ​രി​കൾ എനിക്ക് ഒരു മുറി തരപ്പെ​ടു​ത്തി​ത്തന്നു. അങ്ങനെ​യി​രി​ക്കെ സാക്ഷി​ക​ളിൽപ്പെട്ട രണ്ട് സ്‌ത്രീ​കൾ എന്‍റെ പ്രായ​ത്തി​ലുള്ള മറ്റു അമ്മമാരെ കാണാൻ ആ ഹോസ്റ്റ​ലി​ലേക്കു സ്ഥിരമാ​യി വരുമാ​യി​രു​ന്നു. ഒരു ദിവസം അവരു​മൊ​ത്തുള്ള ചർച്ചയിൽ ഞാനും ചേർന്നു. സാക്ഷി​കളെ ഒന്ന് തറപറ്റി​ക്കുക എന്നതാ​യി​രു​ന്നു എന്‍റെ ലക്ഷ്യം. പക്ഷെ എന്‍റെ ഓരോ ചോദ്യ​ങ്ങൾക്കും കൃത്യ​മാ​യി, ബൈബിൾ ഉപയോ​ഗിച്ച്, സാവധാ​നം അവർ ഉത്തരം നൽകി. ദയയോ​ടെ​യും പരിഗ​ണ​ന​യോ​ടെ​യും ഉള്ള അവരുടെ പെരു​മാ​റ്റം എന്നെ വല്ലാതെ ആകർഷി​ച്ചു. അങ്ങനെ സാക്ഷി​ക​ളു​മൊ​ത്തുള്ള ബൈബിൾപ​ഠ​ന​ത്തിന്‌ ഞാൻ സമ്മതം​മൂ​ളി.

പഠിച്ചു​തു​ട​ങ്ങി​യ​പ്പോ​ഴാണ്‌ എന്‍റെ ജീവി​തത്തെ മാറ്റി​മ​റിച്ച ഒരു കാര്യം ഞാൻ തിരി​ച്ച​റി​ഞ്ഞത്‌. ചെറു​പ്പം​മു​തൽതന്നെ മരണത്തെ എനിക്ക് ഭയമാ​യി​രു​ന്നു. എന്നാൽ യേശു മരിച്ച​വരെ ഉയിർപ്പി​ക്കു​മെന്ന ആശയം ഞാൻ പഠിച്ചു. (യോഹ​ന്നാൻ 5:28, 29) മാത്രമല്ല ദൈവം എന്നെ വ്യക്തി​പ​ര​മാ​യി സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഞാൻ തിരി​ച്ച​റി​ഞ്ഞു. (1 പത്രോസ്‌ 5:7) എന്‍റെ ഹൃദയത്തെ സ്‌പർശിച്ച മറ്റൊരു വാക്യ​മാണ്‌ യിരെമ്യ 29:11. അവിടെ പറയുന്നു: “‘ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്യാൻപോ​കു​ന്നത്‌ എന്താ​ണെന്ന് എനിക്കു നന്നായി അറിയാം. ഞാൻ ചിന്തി​ക്കു​ന്നതു ദുരന്ത​ത്തെ​ക്കു​റി​ച്ചല്ല, സമാധാ​ന​ത്തെ​ക്കു​റി​ച്ചാണ്‌; നിങ്ങൾക്ക് ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും തരുന്ന​തി​നെ​ക്കു​റി​ച്ചാണ്‌’ എന്ന് യഹോവ പ്രഖ്യാ​പി​ക്കു​ന്നു.” ഇതു വായി​ച്ച​തോ​ടെ ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാ​നാ​കും എന്ന പ്രത്യാ​ശ​യിൽ ഞാനും വിശ്വ​സി​ക്കാൻതു​ടങ്ങി.—സങ്കീർത്തനം 37:29.

യഹോ​വ​യു​ടെ സാക്ഷി​കൾക്ക് എന്നോട്‌ ആത്മാർഥ​മായ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നെന്ന് പറയാ​തെവയ്യ. ഞാൻ അവരുടെ യോഗ​ത്തിന്‌ ആദ്യമാ​യി പോയത്‌ ഇന്നും ഓർക്കു​ന്നു. അവിടത്തെ അന്തരീക്ഷം വളരെ ഊഷ്‌മ​ള​വും ആകർഷ​ക​വും ആയിരു​ന്നു. എല്ലാവ​രു​ടെ​യും മുഖത്ത്‌ നല്ല സൗഹൃ​ദ​ഭാ​വം. (യോഹ​ന്നാൻ 13:34, 35) പള്ളിയിൽ പോയ​പ്പോൾ ലഭിച്ച അനുഭ​വ​ത്തിൽനി​ന്നും തികച്ചും വ്യത്യ​സ്‌തം! എന്നാൽ സാക്ഷി​ക​ളാ​ണെ​ങ്കിൽ എന്‍റെ പശ്ചാത്തലം നോക്കാ​തെ എന്നെ സ്വാഗതം ചെയ്‌തു, എന്‍റെ ഒപ്പം സമയം ചിലവ​ഴി​ച്ചു, ശ്രദ്ധയും പരിഗ​ണ​ന​യും കാണിച്ചു, വേണ്ട മാർഗ​നിർദേ​ശങ്ങൾ തന്നു. എല്ലാമാ​യ​പ്പോൾ സ്‌നേ​ഹം​നി​റഞ്ഞ ആ വലിയ കുടും​ബ​ത്തി​ലെ ഒരു അംഗമാണ്‌ ഞാനെന്ന് എനിക്ക് തോന്നി.

പഠനം പുരോ​ഗ​മി​ച്ച​പ്പോൾ, ശരി​തെ​റ്റു​ക​ളെ​ക്കു​റിച്ച് ദൈവം വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങ​ളിൽ എത്തുന്ന​തിന്‌ ഞാൻ അടിമു​ടി മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്ന് എനിക്കു ബോധ്യ​മാ​യി. പുകവലി നിറു​ത്തു​ന്നത്‌ എനിക്ക് ഒരു കീറാ​മു​ട്ടി​യാ​യി​രു​ന്നു. ഒരു പ്രത്യേ​ക​തരം സംഗീതം കേൾക്കു​ന്ന​താണ്‌ വലിക്കാ​നുള്ള താത്‌പ​ര്യ​ത്തെ ഊട്ടി​വ​ളർത്തു​ന്ന​തെന്ന് മനസ്സി​ലാ​ക്കി​യ​പ്പോൾ അതു കേൾക്കു​ന്നത്‌ ഞാൻ നിറുത്തി. അതു​പോ​ലെ, മദ്യം കഴിക്കാ​നുള്ള പ്രലോ​ഭ​നത്തെ ആളിക്ക​ത്തി​ക്കുന്ന പാർട്ടി​ക​ളും നൈറ്റ്‌ക്ല​ബ്ബു​ക​ളും ഞാൻ ഒഴിവാ​ക്കി. എന്‍റെ സമചിത്തത വീണ്ടെ​ടു​ക്കാൻ ഞാൻ ഇതൊക്കെ ചെയ്യണ​മാ​യി​രു​ന്നു. മാത്രമല്ല, നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തി​നുള്ള പ്രചോ​ദനം ലഭിക്കാൻ അത്തരം കാര്യ​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വരെ ഞാൻ സുഹൃ​ത്തു​ക്ക​ളാ​ക്കി.—സുഭാ​ഷി​തങ്ങൾ 13:20.

ഇതിനി​ട​യിൽ ടോണി​യും യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കു​ന്നു​ണ്ടാ​യി​രു​ന്നു. സാക്ഷികൾ ടോണി​യു​ടെ ചോദ്യ​ങ്ങൾക്ക് ബൈബി​ളിൽനിന്ന് ഉത്തരം കൊടു​ത്ത​പ്പോൾ താൻ പഠിക്കു​ന്നത്‌ സത്യമാ​ണെന്ന് ടോണി​ക്കു ബോധ്യ​മാ​യി. പ്രകട​മായ മാറ്റങ്ങ​ളാണ്‌ ടോണി വരുത്തി​യത്‌. അക്രമ​സ്വ​ഭാ​വ​മുള്ള കൂട്ടു​കാ​രെ ഒഴിവാ​ക്കി, നിയമ​വി​രു​ദ്ധ​മായ കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നത്‌ നിറുത്തി, കഞ്ചാവു​വലി ഉപേക്ഷി​ച്ചു. ഞങ്ങളുടെ വഴിപി​ഴച്ച രീതികൾ ഉപേക്ഷി​ക്കു​ക​യും വളർന്നു​വ​രുന്ന മകനു​വേണ്ടി കെട്ടു​റ​പ്പുള്ള ഒരു അന്തരീക്ഷം സൃഷ്ടി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ മാത്രമേ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നാ​കൂ എന്ന് ഞങ്ങൾ മനസ്സി​ലാ​ക്കി. അങ്ങനെ 1982-ൽ ഞങ്ങൾ വിവാ​ഹി​ത​രാ​യി.

എനിക്കു​ണ്ടാ​യി​രുന്ന അതേ പ്രശ്‌ന​ങ്ങളെ വിജയ​ക​ര​മാ​യി തരണം ചെയ്‌ത ആളുക​ളു​ടെ അനുഭ​വങ്ങൾ വീക്ഷാ​ഗോ​പു​രം, ഉണരുക! * മാസി​ക​ക​ളിൽ തിരഞ്ഞത്‌ ഞാൻ ഇപ്പോ​ഴും ഓർക്കു​ന്നു. അവരുടെ മാതൃക എനിക്ക് എത്ര പ്രോ​ത്സാ​ഹനം പകർന്നെ​ന്നോ! ഒരിക്ക​ലും ശ്രമം ഉപേക്ഷി​ക്കാ​തി​രി​ക്കാ​നുള്ള ശക്തി എനിക്കു ലഭിച്ചു. എന്നെ ഒരിക്ക​ലും കൈവി​ട​രു​തേ എന്ന് ഞാൻ എപ്പോ​ഴും യഹോ​വ​യോട്‌ പ്രാർഥി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. 1982 ജൂലൈ മാസത്തിൽ ടോണി​യും ഞാനും സ്‌നാ​ന​മേറ്റ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി.

“ഭാവി​യെ​ക്കു​റി​ച്ചോ മരണ​ത്തെ​ക്കു​റി​ച്ചോ ഉള്ള ഭീതി ഇന്ന് എന്‍റെ ഉറക്കം​കെ​ടു​ത്താ​റില്ല”

എനിക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങൾ

യഹോ​വ​യു​മാ​യി സുഹൃ​ദ്‌ബന്ധം വളർത്തി​യ​താണ്‌ എന്‍റെ ജീവൻ രക്ഷിച്ചത്‌. ഒരു കുടും​ബം എന്ന നിലയി​ലും ഞങ്ങൾ യഹോ​വ​യു​ടെ പിന്തുണ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്. കഷ്ടപ്പാ​ടു​നി​റഞ്ഞ സാഹച​ര്യ​ങ്ങ​ളിൽ ദൈവ​ത്തിൽ എങ്ങനെ ആശ്രയി​ക്ക​ണ​മെന്ന് ഞങ്ങളും പഠിച്ചു. അപ്പോ​ഴൊ​ക്കെ യഹോവ സഹായ​ത്തി​നെ​ത്തി​യെ​ന്നും കുടും​ബ​ത്തി​നു​വേണ്ട സംരക്ഷണം നൽകി​യെ​ന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്.—സങ്കീർത്തനം 55:22.

ഞാൻ യഹോ​വയെ അറിഞ്ഞിരിക്കുന്നതുപോലെ എന്‍റെ മകനും മകളും യഹോ​വയെ അറിയണം എന്ന് എനിക്കു നിർബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അതിന്‌ യഹോ​വ​യെ​ക്കു​റിച്ച് ഞാൻ അവരെ പഠിപ്പി​ച്ചു. അതിൽ ഞാൻ സന്തോഷം കണ്ടെത്തി. ഇന്ന് അവരുടെ മക്കൾ ദൈവ​ത്തെ​ക്കു​റിച്ച് അറിവ്‌ നേടു​ന്ന​തിൽ വർധി​ച്ചു​വ​രു​ന്നതു കാണു​മ്പോൾ എനിക്ക് എന്തെന്നി​ല്ലാത്ത സന്തോഷം തോന്നു​ന്നു.

ഭാവി​യെ​ക്കു​റി​ച്ചോ മരണ​ത്തെ​ക്കു​റി​ച്ചോ ഉള്ള ഭീതി ഇന്ന് എന്‍റെ ഉറക്കം​കെ​ടു​ത്താ​റില്ല. ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വ്യത്യസ്‌ത സഭകളെ ആഴ്‌ച​തോ​റും സന്ദർശി​ച്ചു​കൊണ്ട് അവരെ ബലപ്പെ​ടു​ത്തു​ന്ന​തി​ന്‍റെ തിരക്കി​ലാണ്‌ ഞങ്ങൾ. യേശു​വിൽ വിശ്വ​സി​ക്കാ​നും നിത്യ​ജീ​വൻ നേടാ​നും മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ ഞങ്ങൾ അവരോ​ടൊ​പ്പം ചേരുന്നു.

^ ഖ. 17 യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌.