വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  നമ്പര്‍  1 2017

 മുഖ്യലേനം | ബൈബിൾവായിൽനിന്ന് പരമാവധി പ്രയോജനം നേടുക!

ബൈബിൾ വായിക്കേണ്ടത്‌ എന്തുകൊണ്ട്?

ബൈബിൾ വായിക്കേണ്ടത്‌ എന്തുകൊണ്ട്?

“ബൈബിൾ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും എന്നാണു ഞാൻ കരുതിയത്‌.”—ജോവി

“ഇതു വായിക്കാൻ ഒരു രസവും കാണില്ലെന്നു ഞാൻ വിചാരിച്ചു.”—ക്യൂനി

“ബൈബിളിന്‍റെ വലുപ്പം കണ്ടപ്പോൾത്തന്നെ അതു വായിക്കാനുള്ള എന്‍റെ എല്ലാ ആഗ്രഹവും കെട്ടടങ്ങി.”—ഹെസക്കിയേൽ

ബൈബിൾ ഒന്നു വായിച്ചാൽ കൊള്ളാമെന്നുണ്ടെങ്കിലും മുകളിൽ പറഞ്ഞതുപോലുള്ള ചിന്തകളാണോ അതിനു തടസ്സം നിൽക്കുന്നത്‌? ബൈബിൾ വായിക്കുക എന്നത്‌ മുഷിപ്പിക്കുന്ന ഒരു കാര്യമായി പലരും വീക്ഷിക്കുന്നു. എന്നാൽ സന്തോവും സംതൃപ്‌തിയും ഉള്ള ഒരു ജീവിതം തരാൻ ബൈബിളിനു കഴിയുമെങ്കിലോ? രസകരമായ വിധത്തിൽ ബൈബിൾ വായിക്കാൻ വഴികളുണ്ടെങ്കിലോ? അതൊന്ന് വായിച്ചുനോക്കാൻ നിങ്ങൾ ഒരു ശ്രമം ചെയ്യുമോ?

ബൈബിൾ വായിച്ചുതുങ്ങിപ്പോൾ അതു വളരെ പ്രയോപ്രമെന്നു കണ്ട ചിലരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക.

20-കളുടെ തുടക്കത്തിലായിരിക്കുന്ന ഹെസക്കിയേൽ പറയുന്നു: “എങ്ങോട്ടെന്നില്ലാതെ കാർ ഓടിച്ചുപോകുന്ന ഒരാളെപ്പോലെയായിരുന്നു ഞാൻ. എന്നാൽ ബൈബിൾ വായിച്ചത്‌ എനിക്കു ജീവിത്തിൽ ലക്ഷ്യബോധം തന്നു. അനുദിജീവിത്തിൽ ഗുണം ചെയ്യുന്ന പ്രായോഗിമായ നിർദേശങ്ങൾ ഇതിലുണ്ട്.”

ഏറെക്കുറെ ഇതേ പ്രായത്തിലുള്ള ഫ്രീഡയും പറയുന്നത്‌ ഇങ്ങനെയാണ്‌: “ചിന്തിക്കാതെ എടുത്തുചാടി കാര്യങ്ങൾ ചെയ്യുന്ന പ്രകൃക്കാരിയായിരുന്നു ഞാൻ. പക്ഷേ ബൈബിൾ വായിച്ചപ്പോൾ, ചിന്തിച്ച് കാര്യങ്ങൾ ചെയ്യാൻ ഞാൻ പഠിച്ചു. മറ്റുള്ളരോട്‌ ഒത്തുപോകാൻ ഇത്‌ എന്നെ വളരെ സഹായിച്ചു. അതുകൊണ്ട് എനിക്ക് ഇപ്പോൾ ഒരുപാടു കൂട്ടുകാരുണ്ട്.”

ഇപ്പോൾ 50-ലധികം വയസ്സുള്ള യൂനിസ്‌ ബൈബിളിനെക്കുറിച്ച് ഇങ്ങനെയാണു പറയുന്നത്‌: “പല ചീത്തശീങ്ങളും മാറ്റി ഒരു മെച്ചപ്പെട്ട വ്യക്തിയാകാൻ ബൈബിൾവായന എന്നെ സഹായിച്ചു.”

ആ വായനക്കാർക്കും അതുപോലുള്ള ലക്ഷക്കണക്കിന്‌ മറ്റു വായനക്കാർക്കും മനസ്സിലാതുപോലെ ജീവിതം കൂടുതൽ രസകരമാക്കാൻ ബൈബിൾവായന സഹായിക്കും. (യശയ്യ 48:17, 18) നിങ്ങൾക്കു ബൈബിൾ വായിക്കുന്നതിലൂടെ (1) നല്ല തീരുമാങ്ങളെടുക്കാം (2) നല്ല കൂട്ടുകാരെ കണ്ടെത്താം (3) ഉത്‌കണ്‌ഠകൾ കുറയ്‌ക്കാം (4) ഏറ്റവും പ്രധാമായി ദൈവത്തെക്കുറിച്ചുള്ള സത്യവും മനസ്സിലാക്കാം. ബൈബിളിലെ നിർദേശങ്ങൾ ദൈവത്തിൽനിന്നുള്ളതാണ്‌. അതുകൊണ്ട് അതിനു ചേർച്ചയിൽ പ്രവർത്തിച്ചാൽ നിങ്ങൾക്ക് ഒരിക്കലും തെറ്റുറ്റില്ല. ദൈവം തരുന്ന മാർഗനിർദേശങ്ങൾ ഒരിക്കലും മോശമാകില്ലല്ലോ!

എന്നാൽ ബൈബിൾ വായിച്ചുതുങ്ങുക എന്നതാണു മുഖ്യസംഗതി. അതു തുടങ്ങാനും രസകരമാക്കാനും ഉള്ള ചില എളുപ്പഴികൾ നോക്കാം.