വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 മുഖ്യ​ലേ​ഖ​നം | ബൈബിൾവാ​യ​ന​യിൽനിന്ന് പരമാ​വധി പ്രയോ​ജനം നേടുക!

എങ്ങനെ തുടങ്ങാം?

എങ്ങനെ തുടങ്ങാം?

ബൈബിൾവാ​യന രസകര​മാ​ക്കാ​നും അതിൽനിന്ന് പരമാ​വധി പ്രയോ​ജനം നേടാ​നും നിങ്ങൾക്ക് എന്തു ചെയ്യാ​നാ​കും? പലരും പരീക്ഷിച്ച് വിജയിച്ച അഞ്ച് മാർഗങ്ങൾ നോക്കാം.

നല്ലൊരു അന്തരീക്ഷം ഒരുക്കുക. സ്വസ്ഥമായ ഒരു ഇടം തിര​ഞ്ഞെ​ടു​ക്കുക. വായി​ക്കുന്ന കാര്യ​ത്തിൽ മുഴു​കു​ന്ന​തിന്‌ ശ്രദ്ധാ​ശൈ​ഥ​ല്യ​ങ്ങൾ ഒഴിവാ​ക്കുക. മതിയായ വെളി​ച്ച​വും ശുദ്ധവാ​യു​വും ഉള്ള ഒരിട​മാ​ണെ​ങ്കിൽ വായന​യിൽനിന്ന് പൂർണ​പ്ര​യോ​ജനം നേടാ​നാ​കും.

നല്ല ഒരു മനോ​നി​ല​യു​ണ്ടാ​യി​രി​ക്കുക. ബൈബിൾ നമ്മുടെ സ്വർഗീ​യ​പി​താ​വിൽനി​ന്നു​ള്ള​താണ്‌. സ്‌നേ​ഹ​നി​ധി​ക​ളായ മാതാ​പി​താ​ക്ക​ളിൽനിന്ന് പഠിക്കാൻ ആഗ്രഹി​ക്കുന്ന ഒരു കുട്ടി​യു​ടേ​തു​പോ​ലുള്ള മനോ​ഭാ​വം നിങ്ങൾക്കു​ണ്ടെ​ങ്കിൽ തീർച്ച​യാ​യും അതിൽനിന്ന് പ്രയോ​ജനം നേടാ​നാ​കും. എന്നാൽ ബൈബി​ളി​നെ​ക്കു​റിച്ച് നിഷേ​ധാ​ത്മ​ക​മായ എന്തെങ്കി​ലും ധാരണ​ക​ളു​ണ്ടെ​ങ്കിൽ അതെല്ലാം മാറ്റി​വെ​ച്ച​തി​നു ശേഷം വായന തുടങ്ങുക, അപ്പോൾ ദൈവ​ത്തിന്‌ നിങ്ങളെ പഠിപ്പി​ക്കാൻ എളുപ്പ​മാ​യി​രി​ക്കും.—സങ്കീർത്തനം 25:4.

വായി​ക്കു​ന്ന​തി​നു മുമ്പ് പ്രാർഥി​ക്കുക. ദൈവ​ത്തി​ന്‍റെ ചിന്തകൾ ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്ന​തി​നാൽ, അതു മനസ്സി​ലാ​ക്കാൻ ദൈവ​ത്തി​ന്‍റെ സഹായം കൂടിയേ തീരൂ എന്നു പറയേ​ണ്ട​തി​ല്ല​ല്ലോ! തന്നോടു ചോദി​ക്കു​ന്ന​വർക്ക് ‘പരിശു​ദ്ധാ​ത്മാ​വി​നെ ധാരാ​ള​മാ​യി നൽകും’ എന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. (ലൂക്കോസ്‌ 11:13) പരിശു​ദ്ധാ​ത്മാ​വിന്‌ ദൈവ​ത്തി​ന്‍റെ ചിന്താ​ഗ​തി​കൾ ഗ്രഹി​ക്കാൻ നിങ്ങളെ സഹായി​ക്കാ​നാ​കും. ക്രമേണ “ഗഹനമായ ദൈവ​കാ​ര്യ​ങ്ങൾപോ​ലും” ഗ്രഹി​ക്കാൻ അതു നിങ്ങളു​ടെ മനസ്സിനെ പാക​പ്പെ​ടു​ത്തും.—1 കൊരി​ന്ത്യർ 2:10.

മനസ്സി​ലാ​ക്കി വായി​ക്കുക. കേവലം വായി​ച്ചു​തീർക്കുക എന്നതാ​യി​രി​ക്ക​രുത്‌ നമ്മുടെ ലക്ഷ്യം. വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ആഴത്തിൽ ചിന്തി​ക്കുക. പിൻവ​രു​ന്ന​തു​പോ​ലുള്ള ചോദ്യ​ങ്ങൾ നിങ്ങൾക്കു സ്വയം ചോദി​ക്കാം: ‘ഞാൻ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കഥാപാ​ത്ര​ത്തിന്‌ ഏതെല്ലാം ഗുണങ്ങ​ളാ​ണു​ള്ളത്‌? ഇത്‌ എന്‍റെ ജീവി​തത്തെ എങ്ങനെ സ്വാധീ​നി​ക്കണം?’

വ്യക്തമായ ലക്ഷ്യങ്ങൾ വെക്കുക. ബൈബി​ളി​ന്‍റെ വായന​യിൽനിന്ന് പ്രയോ​ജനം നേടു​ന്ന​തിന്‌, ജീവി​തത്തെ പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന എന്തെങ്കി​ലും കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ വായി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ‘ദൈവ​ത്തെ​ക്കു​റിച്ച് കൂടു​ത​ലാ​യി എനിക്കു പഠിക്കണം, മെച്ചപ്പെട്ട വ്യക്തി​യാ​കണം, ഒരു നല്ല ഭർത്താ​വോ ഭാര്യ​യോ ആകണം’ തുടങ്ങി​യ​തു​പോ​ലുള്ള ലക്ഷ്യങ്ങൾ. എന്നിട്ട് ആ ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാൻ സഹായി​ക്കുന്ന ബൈബിൾഭാ​ഗങ്ങൾ തിര​ഞ്ഞെ​ടുത്ത്‌ വായി​ക്കുക. *

ഒന്നു തുടങ്ങി​ക്കി​ട്ടാ​നുള്ള ബുദ്ധി​മു​ട്ടു പരിഹ​രി​ക്കാൻ മേൽപ്പറഞ്ഞ അഞ്ച് നിർദേ​ശങ്ങൾ നിങ്ങളെ സഹായി​ക്കു​ക​തന്നെ ചെയ്യും. എന്നാൽ വായന അല്‌പം​കൂ​ടി രസകര​മാ​ക്കു​ന്ന​തി​നു നിങ്ങൾക്ക് എന്തു ചെയ്യാ​നാ​കും? അടുത്ത ലേഖന​ത്തിൽ ഇതാ ചില നിർദേ​ശങ്ങൾ!

^ ഖ. 8 ഏതു ബൈബിൾഭാ​ഗ​ങ്ങ​ളാ​യി​രി​ക്കും നിങ്ങളെ സഹായിക്കുക എന്നു തിട്ട​പ്പെ​ടു​ത്താൻ കഴിയു​ന്നി​ല്ലെ​ങ്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു ചോദി​ക്കാൻ മടി​ക്കേ​ണ്ട​തില്ല, നിങ്ങളെ സഹായി​ക്കു​ന്ന​തിന്‌ അവർക്കു സന്തോ​ഷ​മേ​യു​ള്ളൂ.