വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  നമ്പര്‍  1 2017

ചെറിയ ഒരു തെറ്റി​ദ്ധാ​രണ—നിസ്സാ​ര​മാ​യി തള്ളിക്ക​ള​യാ​മോ?

ചെറിയ ഒരു തെറ്റി​ദ്ധാ​രണ—നിസ്സാ​ര​മാ​യി തള്ളിക്ക​ള​യാ​മോ?

ഒരു ഫാക്‌ട​റി​യി​ലെ ചിമ്മി​നി​യിൽനിന്ന് പുകച്ചു​രു​ളു​കൾ ഉയരു​ന്നത്‌ ഒരു കൊച്ചു​പെൺകു​ട്ടി കൗതു​ക​ത്തോ​ടെ നോക്കി​നി​ന്നു. മാനത്ത്‌ മേഘങ്ങൾ ഉണ്ടാക്കു​ന്നത്‌ ഈ ഫാക്‌ട​റി​യാ​ണെന്ന് അവൾ ചിന്തിച്ചു! കൊച്ചു​കു​ട്ടി​കൾക്കു​ണ്ടാ​കുന്ന ഇത്തരത്തി​ലുള്ള ചെറിയ തെറ്റി​ദ്ധാ​ര​ണകൾ കേൾക്കു​മ്പോൾ നമുക്കു ചിരി​വ​ന്നേ​ക്കാം. എന്നാൽ വലിയ ചില തെറ്റി​ദ്ധാ​ര​ണ​ക​ളു​ടെ കാര്യം അങ്ങനെയല്ല, അതു നമ്മുടെ ജീവനെ ബാധി​ച്ചെ​ന്നു​വ​രാം. ഉദാഹ​ര​ണ​ത്തിന്‌, ഒരു മരുന്നു​കു​പ്പി​യു​ടെ ലേബൽ തെറ്റി​വാ​യിച്ച് മരുന്ന് മാറി​ക്ക​ഴി​ച്ചാൽ അതു ഗുരു​ത​ര​മായ അപകടം വരുത്തി​വെ​ച്ചേ​ക്കും.

ആത്മീയ​കാ​ര്യ​ങ്ങൾ തെറ്റായി മനസ്സി​ലാ​ക്കു​ന്നത്‌ ഇതിലും ഗുരു​ത​ര​മായ ദോഷം ചെയ്‌തേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ചിലർ യേശു പഠിപ്പിച്ച കാര്യങ്ങൾ തെറ്റി​ദ്ധ​രി​ച്ചു. (യോഹ​ന്നാൻ 6:48-68) അങ്ങനെ യേശുവിൽനിന്ന് പഠിക്കാനുള്ള അവസരം അവർ നഷ്ടപ്പെ​ടു​ത്തി. മാത്രമല്ല, യേശു പഠിപ്പി​ച്ച​തെ​ല്ലാം അപ്പാടെ തള്ളിക്ക​ള​യു​ക​യും ചെയ്‌തു. എത്ര വലി​യൊ​രു നഷ്ടം!

മാർഗ​നിർദേ​ശ​ത്തി​നാ​യി നിങ്ങൾ ബൈബിൾ വായി​ക്കാ​റു​ണ്ടോ? എങ്കിൽ നിങ്ങൾ അനു​മോ​ദനം അർഹി​ക്കു​ന്നു. പക്ഷേ വായി​ക്കുന്ന ചില കാര്യങ്ങൾ തെറ്റി​ദ്ധ​രി​ക്കാ​നുള്ള സാധ്യത തള്ളിക്ക​ള​യാ​നാ​കില്ല. പലർക്കും ഈ അപകടം പറ്റിയി​ട്ടുണ്ട്. സാധാ​ര​ണ​യാ​യി ഉണ്ടാകാ​റുള്ള മൂന്ന് തെറ്റി​ദ്ധാ​ര​ണകൾ നമുക്കു നോക്കാം.

  • ‘സത്യ​ദൈ​വത്തെ ഭയപ്പെ​ടുക’ എന്ന ദൈവ​ക​ല്‌പന ചിലർ തെറ്റായി മനസ്സി​ലാ​ക്കു​ന്നു. ദൈവത്തെ നമ്മൾ ഭീതി​യോ​ടെ കാണണ​മെ​ന്നാണ്‌ അവർ കരുതു​ന്നത്‌. (സഭാ​പ്ര​സം​ഗകൻ 12:13) എന്നാൽ തന്നെ ആരാധി​ക്കു​ന്നവർ, ആ രീതി​യിൽ തന്നെ കാണാനല്ല ദൈവം ആഗ്രഹി​ക്കു​ന്നത്‌. കാരണം ദൈവം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “പേടി​ക്കേണ്ടാ, ഞാൻ നിന്‍റെ​കൂ​ടെ​യുണ്ട്. ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്‍റെ ദൈവം! ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും, എന്‍റെ നീതി​യുള്ള വല​ങ്കൈ​കൊണ്ട് ഞാൻ നിന്നെ മുറുകെ പിടി​ക്കും.” (യശയ്യ 41:10) അതു​കൊണ്ട് ദൈവത്തെ ഭയപ്പെ​ടുക എന്നു പറഞ്ഞാൽ അതിന്‍റെ അർഥം ദൈവ​ത്തോട്‌ ഭക്ത്യാ​ദ​ര​വു​ണ്ടാ​യി​രി​ക്കുക, ആഴമായ ബഹുമാ​ന​മു​ണ്ടാ​യി​രി​ക്കുക എന്നൊ​ക്കെ​യാണ്‌.

  • ഭൂമി തീയിൽ കത്തിന​ശി​ക്കു​മോ?

    “എല്ലാത്തി​നും ഒരു നിയമി​ത​സ​മ​യ​മുണ്ട് . . . ജനിക്കാൻ ഒരു സമയം, മരിക്കാൻ ഒരു സമയം” എന്ന ബൈബിൾഭാ​ഗം ചില ആളുകൾ തെറ്റായി മനസ്സി​ലാ​ക്കു​ന്നു. ഓരോ വ്യക്തി​യും മരിക്കാ​നുള്ള കൃത്യ​സ​മയം ദൈവം മുന്നമേ നിശ്ചയി​ച്ചി​ട്ടു​ണ്ടെ​ന്നാണ്‌ അവർ കരുതു​ന്നത്‌. (സഭാ​പ്ര​സം​ഗകൻ 3:1, 2) എന്നാൽ ശരിക്കും ഈ ബൈബിൾവാ​ക്യം ജീവി​ത​ച​ക്ര​ത്തെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌. എല്ലാ ആളുകൾക്കും സംഭവിക്കുന്ന ഒരു കാര്യ​മാണ്‌ മരണം എന്നാണ്‌ ആ ഭാഗം സൂചി​പ്പി​ക്കു​ന്നത്‌. കൂടാതെ ദൈവ​വ​ചനം പറയു​ന്ന​ത​നു​സ​രിച്ച്, നമ്മൾ എത്രകാ​ലം ജീവി​ക്കു​മെ​ന്നത്‌ നമ്മു​ടെ​തന്നെ തീരു​മാ​ന​ങ്ങ​ളെ​യും ആശ്രയി​ച്ചി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, “യഹോ​വ​യോ​ടുള്ള ഭയഭക്തി ആയുസ്സു നീട്ടി​ത്ത​രു​ന്നു” എന്ന് ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 10:27; സങ്കീർത്തനം 90:10; യശയ്യ 55:3) അത്‌ എങ്ങനെ? ദൈവ​വ​ച​ന​ത്തോട്‌ ആദരവു​ണ്ടെ​ങ്കിൽ കുടി​യും അധാർമി​ക​പ്ര​വൃ​ത്തി​ക​ളും പോലെ ആരോ​ഗ്യ​ത്തിന്‌ ദോഷം ചെയ്യുന്ന കാര്യങ്ങൾ നമ്മൾ ഒഴിവാ​ക്കും.—1 കൊരി​ന്ത്യർ 6:9, 10.

  • ആകാശ​വും ഭൂമി​യും “തീക്കായി സൂക്ഷി​ച്ചി​രി​ക്കു​ന്നു” എന്ന് ബൈബിൾ പറയു​മ്പോൾ അത്‌ അക്ഷരാർഥ​ത്തിൽ സംഭവി​ക്കുന്ന കാര്യ​മാ​ണെന്ന് ചിലർ പറയുന്നു. ഒരുദി​വസം ദൈവം ഈ ഭൂഗ്ര​ഹത്തെ നശിപ്പി​ക്കു​മെ​ന്നാണ്‌ അവർ വിശ്വ​സി​ക്കു​ന്നത്‌. (2 പത്രോസ്‌ 3:7) എന്നാൽ ഈ ഭൂമിയെ ഒരിക്ക​ലും നശിപ്പി​ക്കു​ക​യി​ല്ലെന്ന് ദൈവം ഉറപ്പ് തന്നിരി​ക്കു​ന്നു. “ദൈവം ഭൂമിയെ അതിന്‍റെ അടിസ്ഥാ​ന​ത്തി​ന്മേൽ സ്ഥാപിച്ചു: ഒരു കാലത്തും അതു സ്വസ്ഥാ​ന​ത്തു​നിന്ന് ഇളകില്ല.” (സങ്കീർത്തനം 104:5; യശയ്യ 45:18) അതു​കൊണ്ട്, ഈ ഭൂഗ്ര​ഹ​ത്തെയല്ല പകരം ഭൂമി​യി​ലുള്ള ഈ ദുഷിച്ച വ്യവസ്ഥി​തി​യെ​യാണ്‌ ദൈവം തീകൊ​ണ്ടെ​ന്ന​പോ​ലെ എന്നേക്കും നശിപ്പി​ക്കു​ന്നത്‌. സ്വർഗ​ത്തെ​ക്കു​റിച്ച് പറയു​ക​യാ​ണെ​ങ്കിൽ, അത്‌ അക്ഷരീയ ആകാശ​ത്തെ​യോ നക്ഷത്ര​നി​ബി​ഡ​മായ പ്രപഞ്ച​ത്തെ​യോ അതുമ​ല്ലെ​ങ്കിൽ ദൈവ​ത്തി​ന്‍റെ വാസസ്ഥ​ല​ത്തെ​യോ ഒക്കെയാ​യി​രി​ക്കാം അർഥമാ​ക്കു​ന്നത്‌. ഇവയൊ​ന്നും നശിപ്പി​ക്ക​പ്പെ​ടു​ക​യില്ല.

പലരും ബൈബിൾ തെറ്റി​ദ്ധ​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

നമ്മൾ ഇപ്പോൾ കണ്ടതു​പോ​ലെ ആളുകൾ പലപ്പോ​ഴും ബൈബിൾവി​വ​ര​ണങ്ങൾ തെറ്റി​ദ്ധ​രി​ക്കു​ന്നു. അങ്ങനെ സംഭവി​ക്കാൻ ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ദൈവം സർവജ്ഞാ​നി​യും എല്ലാം അറിയു​ന്ന​വ​നും ആണെങ്കിൽ എളുപ്പം മനസ്സി​ലാ​കുന്ന വിധത്തിൽ ബൈബിൾ എഴുതി​പ്പി​ക്കാൻ ദൈവ​ത്തി​നാ​കു​മാ​യി​രു​ന്ന​ല്ലോ എന്നാണ്‌ ചിലരു​ടെ വീക്ഷണം. ദൈവം അങ്ങനെ ചെയ്യാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ആളുകൾ പലപ്പോ​ഴും ബൈബിൾവി​വ​ര​ണങ്ങൾ തെറ്റായി മനസ്സി​ലാ​ക്കു​ന്ന​തി​ന്‍റെ മൂന്ന് കാരണങ്ങൾ നമുക്ക് നോക്കാം.

  1. താഴ്‌മ​യു​ള്ള​വർക്കും പഠിക്കാൻ മനസ്സു​ള്ള​വർക്കും ഗ്രഹി​ക്കാ​നാ​കുന്ന രീതി​യി​ലാണ്‌ ബൈബിൾ എഴുതി​യി​രി​ക്കു​ന്നത്‌. യേശു പിതാ​വി​നോട്‌ ഇങ്ങനെ പറഞ്ഞു: “പിതാവേ, സ്വർഗ​ത്തി​ന്‍റെ​യും ഭൂമി​യു​ടെ​യും നാഥാ, അങ്ങ് ഇക്കാര്യ​ങ്ങൾ ജ്ഞാനി​ക​ളിൽനി​ന്നും ബുദ്ധി​ശാ​ലി​ക​ളിൽനി​ന്നും മറച്ചു​വെച്ച്  കുട്ടി​കൾക്കു വെളി​പ്പെ​ടു​ത്തി​യ​തു​കൊണ്ട് ഞാൻ അങ്ങയെ പരസ്യ​മാ​യി സ്‌തു​തി​ക്കു​ന്നു.” (ലൂക്കോസ്‌ 10:21) ശരിയായ മനോ​ഭാ​വ​മു​ള്ള​വർക്കു മാത്രമേ ബൈബിൾ മനസ്സി​ലാ​ക്കാൻ കഴിയൂ, ആ രീതി​യി​ലാണ്‌ ബൈബിൾ എഴുതി​യി​രി​ക്കു​ന്നത്‌. ‘ജ്ഞാനി​ക​ളും ബുദ്ധി​ശാ​ലി​ക​ളും’ എന്ന് അവകാ​ശ​പ്പെ​ടുന്ന മിക്കവ​രും അഹംഭാ​വ​മു​ള്ള​വ​രാ​യ​തി​നാൽ അവർ ബൈബിൾവി​വ​ര​ണങ്ങൾ തെറ്റി​ദ്ധ​രി​ച്ചേ​ക്കാം. എന്നാൽ ‘കുട്ടി​ക​ളെ​പ്പോ​ലെ’ താഴ്‌മ​യും കാര്യങ്ങൾ പഠിക്കാൻ താത്‌പ​ര്യ​വും ഉള്ളവരെ, ബൈബി​ളി​ന്‍റെ സന്ദേശം മെച്ചമാ​യി മനസ്സി​ലാ​ക്കാൻ ദൈവം സഹായി​ക്കു​ന്നു. എത്ര വിദഗ്‌ധ​മായ രീതി​യി​ലാണ്‌ ദൈവം ബൈബിൾ രചിച്ചി​രി​ക്കു​ന്നത്‌!

  2. ബൈബിൾ മനസ്സി​ലാ​ക്കാൻ ആത്മാർഥ​മാ​യി ദൈവ​ത്തി​ന്‍റെ സഹായം തേടു​ന്ന​വരെ ഉദ്ദേശി​ച്ചാണ്‌ ഇത്‌ എഴുതി​യി​രി​ക്കു​ന്നത്‌. താൻ പഠിപ്പിച്ച കാര്യങ്ങൾ ശരിക്കു മനസ്സി​ലാ​ക​ണ​മെ​ങ്കിൽ ആളുകൾക്ക് സഹായം വേണ​മെന്ന് യേശു സൂചി​പ്പി​ച്ചു. പക്ഷേ എങ്ങനെ? യേശു പറഞ്ഞു: ‘പിതാവ്‌ എന്‍റെ നാമത്തിൽ അയയ്‌ക്കാ​നി​രി​ക്കുന്ന പരിശു​ദ്ധാ​ത്മാവ്‌ എന്ന സഹായി നിങ്ങളെ എല്ലാ കാര്യ​ങ്ങ​ളും പഠിപ്പി​ക്കും.’ (യോഹ​ന്നാൻ 14:26) ബൈബിൾ വായി​ക്കു​ന്ന​വർക്കു കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ദൈവം തന്‍റെ ചലനാ​ത്മ​ക​ശ​ക്തി​യായ പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കു​ന്നു. എന്നാൽ സഹായ​ത്തി​നാ​യി തന്നി​ലേക്കു നോക്കാ​ത്ത​വർക്ക് ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കു​ന്നില്ല. അതു​കൊണ്ട്, ബൈബി​ളി​ലെ പല കാര്യ​ങ്ങ​ളും അവർക്ക് ഒരു നിഗൂ​ഢ​ത​യാണ്‌. അതു​പോ​ലെ, ബൈബി​ളി​നെ​ക്കു​റിച്ച് അറിയാൻ ആഗ്രഹി​ക്കു​ന്ന​വരെ സഹായി​ക്കു​ന്ന​തിന്‌ കൂടുതൽ അറിവുള്ള ക്രിസ്‌ത്യാ​നി​കളെ പരിശു​ദ്ധാ​ത്മാവ്‌ പ്രചോ​ദി​പ്പി​ക്കു​ക​യും ചെയ്യുന്നു.—പ്രവൃ​ത്തി​കൾ 8:26-35.

  3. കൃത്യ​മായ സമയം വന്നുചേരുമ്പോൾ മാത്രമേ ചില ബൈബിൾഭാ​ഗങ്ങൾ മനസ്സി​ലാ​ക്കാ​നാ​കൂ. ഉദാഹ​ര​ണ​ത്തിന്‌, ഭാവി​യെ​ക്കു​റി​ച്ചുള്ള ഒരു സന്ദേശം എഴുതി​വെ​ക്കാൻ ഒരു ദൂതൻ പ്രവാ​ച​ക​നായ ദാനി​യേ​ലി​നോട്‌ ആവശ്യ​പ്പെട്ടു. ആ ദൂതൻ ഇങ്ങനെ പറഞ്ഞു: “നീയോ ദാനി​യേലേ, ഈ വാക്കുകൾ രഹസ്യ​മാ​യി സൂക്ഷി​ക്കുക, പുസ്‌തകം മുദ്ര വെക്കുക; അവസാ​ന​കാ​ലം​വരെ അത്‌ അങ്ങനെ ഇരിക്കട്ടെ.” നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം പലരും ദാനി​യേൽപു​സ്‌തകം വായി​ച്ചെ​ങ്കി​ലും അതിന്‍റെ അർഥം കൃത്യ​മാ​യി മനസ്സി​ലാ​ക്കാൻ കഴിഞ്ഞില്ല. ദാനി​യേ​ലി​നു​പോ​ലും താൻ എഴുതിയ ചില കാര്യ​ങ്ങ​ളു​ടെ അർഥം മനസ്സി​ലാ​യില്ല. അദ്ദേഹം ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: “ഞാൻ ഇതൊക്കെ കേട്ടെ​ങ്കി​ലും എനിക്ക് ഒന്നും മനസ്സി​ലാ​യില്ല.” എങ്കിലും ദാനി​യേൽ എഴുതിയ പ്രവചനം കാല​ക്ര​മേണ ആളുകൾ മനസ്സി​ലാ​ക്കു​മാ​യി​രു​ന്നു. പക്ഷേ അതു ദൈവം തീരു​മാ​നി​ക്കുന്ന കൃത്യ​മായ സമയത്തു മാത്രം! അതെക്കു​റിച്ച് ദൂതൻ ഇങ്ങനെ വിശദീ​ക​രി​ച്ചു: “ദാനി​യേലേ, പൊയ്‌ക്കൊ​ള്ളൂ. ഈ വാക്കുകൾ അവസാ​ന​കാ​ലം​വരെ മുദ്ര വെച്ച നിലയിൽ രഹസ്യ​മാ​യി സൂക്ഷി​ക്കേ​ണ്ട​താണ്‌.” ഈ സന്ദേശങ്ങൾ ആരായി​രി​ക്കും കൃത്യ​മാ​യി മനസ്സി​ലാ​ക്കുക? “ദുഷ്ടന്മാർക്കാർക്കും മനസ്സി​ലാ​കി​ല്ലെ​ങ്കി​ലും ഉൾക്കാ​ഴ്‌ച​യു​ള്ള​വർക്കു കാര്യം മനസ്സി​ലാ​കും.” (ദാനി​യേൽ 12:4, 8-10) അതു​കൊണ്ട് കൃത്യ​മായ സമയം വരുന്ന​തു​വരെ ചില ബൈബിൾഭാ​ഗ​ങ്ങ​ളു​ടെ അർഥം ദൈവം വെളി​പ്പെ​ടു​ത്തു​ന്നില്ല.

കൃത്യ​മാ​യ സമയം വന്നുചേരാത്തതുകൊണ്ട് യഹോവയുടെ സാക്ഷികൾ ബൈബിൾഭാ​ഗങ്ങൾ തെറ്റായി മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടോ? ഉണ്ട്. എന്നാൽ കാര്യങ്ങൾ വ്യക്തമാ​ക്കി​ക്കൊ​ടു​ക്കാ​നുള്ള ദൈവ​ത്തി​ന്‍റെ സമയം വന്നപ്പോൾ പഠിച്ചു​മ​ന​സ്സി​ലാ​ക്കി​യി​രുന്ന കാര്യ​ങ്ങ​ളിൽ ഭേദഗതി വരുത്താൻ അവർ തയ്യാറാ​യി. ഇക്കാര്യ​ത്തിൽ അവർ യേശു​വി​ന്‍റെ അപ്പോ​സ്‌ത​ല​ന്മാ​രെ​പ്പോ​ലെ​യാണ്‌. കാരണം യേശു തിരു​ത്ത​ലു​കൾ കൊടുത്തപ്പോഴൊക്കെ ചിന്താഗതിയിൽ മാറ്റം​വ​രു​ത്താ​നുള്ള താഴ്‌മ അവർക്കു​ണ്ടാ​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 1:6, 7.

മഴമേഘം ഉണ്ടാകു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ഒരു കൊച്ചു​കു​ട്ടി​യു​ടെ വിചി​ത്ര​മായ ഭാവനകൾ ഒരുപക്ഷേ ചെറിയ ഒരു തെറ്റി​ദ്ധാ​ര​ണ​യാ​യി​രി​ക്കാം. എന്നാൽ ബൈബിൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ നിങ്ങൾക്കു വളരെ പ്രധാ​ന​പ്പെ​ട്ട​താണ്‌. അതുകൊണ്ടുതന്നെ ആരും ഇതു തനിയെ വായിച്ച് മനസ്സി​ലാ​ക്കാ​മെന്ന് വെക്കരുത്‌. കാരണം അത്ര ഗൗരവ​മേ​റിയ സന്ദേശ​മാണ്‌ ഇതിലു​ള്ളത്‌. ഇക്കാര​ണ​ത്താൽ, വായി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​കു​ന്നി​ല്ലെ​ങ്കിൽ സഹായം സ്വീക​രി​ക്കാൻ ഒരിക്ക​ലും മടി​ക്കേ​ണ്ട​തില്ല. ആരുടെ സഹായം സ്വീക​രി​ക്കാം? താഴ്‌മ​യോ​ടെ ബൈബിൾ പഠിക്കുന്ന ആളുകൾ ഇന്നുണ്ട്; ബൈബിൾ മനസ്സി​ലാ​ക്കു​ന്ന​തിന്‌ അവർ പരിശു​ദ്ധാ​ത്മാ​വിൽ ആശ്രയി​ക്കു​ന്നു; മുമ്പെ​ന്നെ​ത്തെ​ക്കാ​ളും നന്നായി ബൈബിൾ മനസ്സി​ലാ​ക്ക​ണ​മെന്ന് ദൈവം വിചാ​രി​ക്കുന്ന നിർണാ​യ​ക​മായ നാളു​ക​ളി​ലാണ്‌ നമ്മൾ ജീവി​ക്കു​ന്ന​തെന്ന് അവർക്കു ബോധ്യ​മുണ്ട്. അത്തരത്തി​ലുള്ള ആളുകളെ അന്വേ​ഷി​ക്കുക. യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ സംസാ​രി​ക്കു​ന്ന​തി​നോ സൂക്ഷ്മ​ത​യോ​ടെ ഗവേഷണം ചെയ്‌ത്‌ എഴുതിയ jw.org വെബ്‌​സൈ​റ്റി​ലെ ലേഖനങ്ങൾ വായി​ക്കു​ന്ന​തി​നോ മടി വിചാ​രി​ക്ക​രുത്‌. കാരണം ബൈബിൾ ഇങ്ങനെ​യാണ്‌ ഉറപ്പു നൽകു​ന്നത്‌: ‘നീ വിവേ​കത്തെ വിളി​ക്കു​ന്നെ​ങ്കിൽ,’ അതായത്‌ ശരിയായ അറിവി​നു​വേണ്ടി ശ്രമി​ക്കു​ന്നെ​ങ്കിൽ, ‘ദൈവ​ത്തെ​ക്കു​റിച്ച് അറിവ്‌ നേടും.’—സുഭാ​ഷി​തങ്ങൾ 2:3-5.

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ബൈബിളിൽ വൈരുധ്യങ്ങൾ ഉണ്ടോ?

പ്രത്യക്ഷത്തിൽ തോന്നിയേക്കാവുന്ന ചില വൈരുധ്യങ്ങളും അവയുടെ അർഥം വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങളും പരിശോധിക്കു