വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  നമ്പര്‍  1 2017

ചെറിയ ഒരു തെറ്റിദ്ധാരണ—നിസ്സാമായി തള്ളിക്കയാമോ?

ചെറിയ ഒരു തെറ്റിദ്ധാരണ—നിസ്സാമായി തള്ളിക്കയാമോ?

ഒരു ഫാക്‌ടറിയിലെ ചിമ്മിനിയിൽനിന്ന് പുകച്ചുരുളുകൾ ഉയരുന്നത്‌ ഒരു കൊച്ചുപെൺകുട്ടി കൗതുത്തോടെ നോക്കിനിന്നു. മാനത്ത്‌ മേഘങ്ങൾ ഉണ്ടാക്കുന്നത്‌ ഈ ഫാക്‌ടറിയാണെന്ന് അവൾ ചിന്തിച്ചു! കൊച്ചുകുട്ടികൾക്കുണ്ടാകുന്ന ഇത്തരത്തിലുള്ള ചെറിയ തെറ്റിദ്ധാണകൾ കേൾക്കുമ്പോൾ നമുക്കു ചിരിന്നേക്കാം. എന്നാൽ വലിയ ചില തെറ്റിദ്ധാളുടെ കാര്യം അങ്ങനെയല്ല, അതു നമ്മുടെ ജീവനെ ബാധിച്ചെന്നുരാം. ഉദാഹത്തിന്‌, ഒരു മരുന്നുകുപ്പിയുടെ ലേബൽ തെറ്റിവായിച്ച് മരുന്ന് മാറിക്കഴിച്ചാൽ അതു ഗുരുമായ അപകടം വരുത്തിവെച്ചേക്കും.

ആത്മീയകാര്യങ്ങൾ തെറ്റായി മനസ്സിലാക്കുന്നത്‌ ഇതിലും ഗുരുമായ ദോഷം ചെയ്‌തേക്കാം. ഉദാഹത്തിന്‌, ചിലർ യേശു പഠിപ്പിച്ച കാര്യങ്ങൾ തെറ്റിദ്ധരിച്ചു. (യോഹന്നാൻ 6:48-68) അങ്ങനെ യേശുവിൽനിന്ന് പഠിക്കാനുള്ള അവസരം അവർ നഷ്ടപ്പെടുത്തി. മാത്രമല്ല, യേശു പഠിപ്പിച്ചതെല്ലാം അപ്പാടെ തള്ളിക്കയുയും ചെയ്‌തു. എത്ര വലിയൊരു നഷ്ടം!

മാർഗനിർദേത്തിനായി നിങ്ങൾ ബൈബിൾ വായിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ അനുമോദനം അർഹിക്കുന്നു. പക്ഷേ വായിക്കുന്ന ചില കാര്യങ്ങൾ തെറ്റിദ്ധരിക്കാനുള്ള സാധ്യത തള്ളിക്കയാനാകില്ല. പലർക്കും ഈ അപകടം പറ്റിയിട്ടുണ്ട്. സാധായായി ഉണ്ടാകാറുള്ള മൂന്ന് തെറ്റിദ്ധാണകൾ നമുക്കു നോക്കാം.

  • ‘സത്യദൈവത്തെ ഭയപ്പെടുക’ എന്ന ദൈവല്‌പന ചിലർ തെറ്റായി മനസ്സിലാക്കുന്നു. ദൈവത്തെ നമ്മൾ ഭീതിയോടെ കാണണമെന്നാണ്‌ അവർ കരുതുന്നത്‌. (സഭാപ്രസംഗകൻ 12:13) എന്നാൽ തന്നെ ആരാധിക്കുന്നവർ, ആ രീതിയിൽ തന്നെ കാണാനല്ല ദൈവം ആഗ്രഹിക്കുന്നത്‌. കാരണം ദൈവം പറയുന്നത്‌ ഇങ്ങനെയാണ്‌: “പേടിക്കേണ്ടാ, ഞാൻ നിന്‍റെകൂടെയുണ്ട്. ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്‍റെ ദൈവം! ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും, എന്‍റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.” (യശയ്യ 41:10) അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക എന്നു പറഞ്ഞാൽ അതിന്‍റെ അർഥം ദൈവത്തോട്‌ ഭക്ത്യാവുണ്ടായിരിക്കുക, ആഴമായ ബഹുമാമുണ്ടായിരിക്കുക എന്നൊക്കെയാണ്‌.

  • ഭൂമി തീയിൽ കത്തിനശിക്കുമോ?

    “എല്ലാത്തിനും ഒരു നിയമിമുണ്ട് . . . ജനിക്കാൻ ഒരു സമയം, മരിക്കാൻ ഒരു സമയം” എന്ന ബൈബിൾഭാഗം ചില ആളുകൾ തെറ്റായി മനസ്സിലാക്കുന്നു. ഓരോ വ്യക്തിയും മരിക്കാനുള്ള കൃത്യമയം ദൈവം മുന്നമേ നിശ്ചയിച്ചിട്ടുണ്ടെന്നാണ്‌ അവർ കരുതുന്നത്‌. (സഭാപ്രസംഗകൻ 3:1, 2) എന്നാൽ ശരിക്കും ഈ ബൈബിൾവാക്യം ജീവിക്രത്തെക്കുറിച്ചാണു പറയുന്നത്‌. എല്ലാ ആളുകൾക്കും സംഭവിക്കുന്ന ഒരു കാര്യമാണ്‌ മരണം എന്നാണ്‌ ആ ഭാഗം സൂചിപ്പിക്കുന്നത്‌. കൂടാതെ ദൈവചനം പറയുന്നനുരിച്ച്, നമ്മൾ എത്രകാലം ജീവിക്കുമെന്നത്‌ നമ്മുടെതന്നെ തീരുമാങ്ങളെയും ആശ്രയിച്ചിരിക്കും. ഉദാഹത്തിന്‌, “യഹോയോടുള്ള ഭയഭക്തി ആയുസ്സു നീട്ടിത്തരുന്നു” എന്ന് ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 10:27; സങ്കീർത്തനം 90:10; യശയ്യ 55:3) അത്‌ എങ്ങനെ? ദൈവത്തോട്‌ ആദരവുണ്ടെങ്കിൽ കുടിയും അധാർമിപ്രവൃത്തിളും പോലെ ആരോഗ്യത്തിന്‌ ദോഷം ചെയ്യുന്ന കാര്യങ്ങൾ നമ്മൾ ഒഴിവാക്കും.—1 കൊരിന്ത്യർ 6:9, 10.

  • ആകാശവും ഭൂമിയും “തീക്കായി സൂക്ഷിച്ചിരിക്കുന്നു” എന്ന് ബൈബിൾ പറയുമ്പോൾ അത്‌ അക്ഷരാർഥത്തിൽ സംഭവിക്കുന്ന കാര്യമാണെന്ന് ചിലർ പറയുന്നു. ഒരുദിവസം ദൈവം ഈ ഭൂഗ്രഹത്തെ നശിപ്പിക്കുമെന്നാണ്‌ അവർ വിശ്വസിക്കുന്നത്‌. (2 പത്രോസ്‌ 3:7) എന്നാൽ ഈ ഭൂമിയെ ഒരിക്കലും നശിപ്പിക്കുയില്ലെന്ന് ദൈവം ഉറപ്പ് തന്നിരിക്കുന്നു. “ദൈവം ഭൂമിയെ അതിന്‍റെ അടിസ്ഥാത്തിന്മേൽ സ്ഥാപിച്ചു: ഒരു കാലത്തും അതു സ്വസ്ഥാത്തുനിന്ന് ഇളകില്ല.” (സങ്കീർത്തനം 104:5; യശയ്യ 45:18) അതുകൊണ്ട്, ഈ ഭൂഗ്രത്തെയല്ല പകരം ഭൂമിയിലുള്ള ഈ ദുഷിച്ച വ്യവസ്ഥിതിയെയാണ്‌ ദൈവം തീകൊണ്ടെന്നപോലെ എന്നേക്കും നശിപ്പിക്കുന്നത്‌. സ്വർഗത്തെക്കുറിച്ച് പറയുയാണെങ്കിൽ, അത്‌ അക്ഷരീയ ആകാശത്തെയോ നക്ഷത്രനിബിമായ പ്രപഞ്ചത്തെയോ അതുമല്ലെങ്കിൽ ദൈവത്തിന്‍റെ വാസസ്ഥത്തെയോ ഒക്കെയായിരിക്കാം അർഥമാക്കുന്നത്‌. ഇവയൊന്നും നശിപ്പിക്കപ്പെടുയില്ല.

പലരും ബൈബിൾ തെറ്റിദ്ധരിക്കുന്നത്‌ എന്തുകൊണ്ട്?

നമ്മൾ ഇപ്പോൾ കണ്ടതുപോലെ ആളുകൾ പലപ്പോഴും ബൈബിൾവിണങ്ങൾ തെറ്റിദ്ധരിക്കുന്നു. അങ്ങനെ സംഭവിക്കാൻ ദൈവം അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ദൈവം സർവജ്ഞാനിയും എല്ലാം അറിയുന്നനും ആണെങ്കിൽ എളുപ്പം മനസ്സിലാകുന്ന വിധത്തിൽ ബൈബിൾ എഴുതിപ്പിക്കാൻ ദൈവത്തിനാകുമായിരുന്നല്ലോ എന്നാണ്‌ ചിലരുടെ വീക്ഷണം. ദൈവം അങ്ങനെ ചെയ്യാതിരുന്നത്‌ എന്തുകൊണ്ടാണ്‌? ആളുകൾ പലപ്പോഴും ബൈബിൾവിണങ്ങൾ തെറ്റായി മനസ്സിലാക്കുന്നതിന്‍റെ മൂന്ന് കാരണങ്ങൾ നമുക്ക് നോക്കാം.

  1. താഴ്‌മയുള്ളവർക്കും പഠിക്കാൻ മനസ്സുള്ളവർക്കും ഗ്രഹിക്കാനാകുന്ന രീതിയിലാണ്‌ ബൈബിൾ എഴുതിയിരിക്കുന്നത്‌. യേശു പിതാവിനോട്‌ ഇങ്ങനെ പറഞ്ഞു: “പിതാവേ, സ്വർഗത്തിന്‍റെയും ഭൂമിയുടെയും നാഥാ, അങ്ങ് ഇക്കാര്യങ്ങൾ ജ്ഞാനിളിൽനിന്നും ബുദ്ധിശാലിളിൽനിന്നും മറച്ചുവെച്ച്  കുട്ടികൾക്കു വെളിപ്പെടുത്തിതുകൊണ്ട് ഞാൻ അങ്ങയെ പരസ്യമായി സ്‌തുതിക്കുന്നു.” (ലൂക്കോസ്‌ 10:21) ശരിയായ മനോഭാമുള്ളവർക്കു മാത്രമേ ബൈബിൾ മനസ്സിലാക്കാൻ കഴിയൂ, ആ രീതിയിലാണ്‌ ബൈബിൾ എഴുതിയിരിക്കുന്നത്‌. ‘ജ്ഞാനിളും ബുദ്ധിശാലിളും’ എന്ന് അവകാപ്പെടുന്ന മിക്കവരും അഹംഭാമുള്ളരാതിനാൽ അവർ ബൈബിൾവിണങ്ങൾ തെറ്റിദ്ധരിച്ചേക്കാം. എന്നാൽ ‘കുട്ടിളെപ്പോലെ’ താഴ്‌മയും കാര്യങ്ങൾ പഠിക്കാൻ താത്‌പര്യവും ഉള്ളവരെ, ബൈബിളിന്‍റെ സന്ദേശം മെച്ചമായി മനസ്സിലാക്കാൻ ദൈവം സഹായിക്കുന്നു. എത്ര വിദഗ്‌ധമായ രീതിയിലാണ്‌ ദൈവം ബൈബിൾ രചിച്ചിരിക്കുന്നത്‌!

  2. ബൈബിൾ മനസ്സിലാക്കാൻ ആത്മാർഥമായി ദൈവത്തിന്‍റെ സഹായം തേടുന്നവരെ ഉദ്ദേശിച്ചാണ്‌ ഇത്‌ എഴുതിയിരിക്കുന്നത്‌. താൻ പഠിപ്പിച്ച കാര്യങ്ങൾ ശരിക്കു മനസ്സിലാമെങ്കിൽ ആളുകൾക്ക് സഹായം വേണമെന്ന് യേശു സൂചിപ്പിച്ചു. പക്ഷേ എങ്ങനെ? യേശു പറഞ്ഞു: ‘പിതാവ്‌ എന്‍റെ നാമത്തിൽ അയയ്‌ക്കാനിരിക്കുന്ന പരിശുദ്ധാത്മാവ്‌ എന്ന സഹായി നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കും.’ (യോഹന്നാൻ 14:26) ബൈബിൾ വായിക്കുന്നവർക്കു കാര്യങ്ങൾ മനസ്സിലാക്കാൻ ദൈവം തന്‍റെ ചലനാത്മക്തിയായ പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. എന്നാൽ സഹായത്തിനായി തന്നിലേക്കു നോക്കാത്തവർക്ക് ദൈവം പരിശുദ്ധാത്മാവിനെ കൊടുക്കുന്നില്ല. അതുകൊണ്ട്, ബൈബിളിലെ പല കാര്യങ്ങളും അവർക്ക് ഒരു നിഗൂയാണ്‌. അതുപോലെ, ബൈബിളിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന്‌ കൂടുതൽ അറിവുള്ള ക്രിസ്‌ത്യാനികളെ പരിശുദ്ധാത്മാവ്‌ പ്രചോദിപ്പിക്കുയും ചെയ്യുന്നു.—പ്രവൃത്തികൾ 8:26-35.

  3. കൃത്യമായ സമയം വന്നുചേരുമ്പോൾ മാത്രമേ ചില ബൈബിൾഭാഗങ്ങൾ മനസ്സിലാക്കാനാകൂ. ഉദാഹത്തിന്‌, ഭാവിയെക്കുറിച്ചുള്ള ഒരു സന്ദേശം എഴുതിവെക്കാൻ ഒരു ദൂതൻ പ്രവാനായ ദാനിയേലിനോട്‌ ആവശ്യപ്പെട്ടു. ആ ദൂതൻ ഇങ്ങനെ പറഞ്ഞു: “നീയോ ദാനിയേലേ, ഈ വാക്കുകൾ രഹസ്യമായി സൂക്ഷിക്കുക, പുസ്‌തകം മുദ്ര വെക്കുക; അവസാകാലംവരെ അത്‌ അങ്ങനെ ഇരിക്കട്ടെ.” നൂറ്റാണ്ടുളിലുനീളം പലരും ദാനിയേൽപുസ്‌തകം വായിച്ചെങ്കിലും അതിന്‍റെ അർഥം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല. ദാനിയേലിനുപോലും താൻ എഴുതിയ ചില കാര്യങ്ങളുടെ അർഥം മനസ്സിലായില്ല. അദ്ദേഹം ഇങ്ങനെ സമ്മതിച്ചുറഞ്ഞു: “ഞാൻ ഇതൊക്കെ കേട്ടെങ്കിലും എനിക്ക് ഒന്നും മനസ്സിലായില്ല.” എങ്കിലും ദാനിയേൽ എഴുതിയ പ്രവചനം കാലക്രമേണ ആളുകൾ മനസ്സിലാക്കുമായിരുന്നു. പക്ഷേ അതു ദൈവം തീരുമാനിക്കുന്ന കൃത്യമായ സമയത്തു മാത്രം! അതെക്കുറിച്ച് ദൂതൻ ഇങ്ങനെ വിശദീരിച്ചു: “ദാനിയേലേ, പൊയ്‌ക്കൊള്ളൂ. ഈ വാക്കുകൾ അവസാകാലംവരെ മുദ്ര വെച്ച നിലയിൽ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്‌.” ഈ സന്ദേശങ്ങൾ ആരായിരിക്കും കൃത്യമായി മനസ്സിലാക്കുക? “ദുഷ്ടന്മാർക്കാർക്കും മനസ്സിലാകില്ലെങ്കിലും ഉൾക്കാഴ്‌ചയുള്ളവർക്കു കാര്യം മനസ്സിലാകും.” (ദാനിയേൽ 12:4, 8-10) അതുകൊണ്ട് കൃത്യമായ സമയം വരുന്നതുവരെ ചില ബൈബിൾഭാങ്ങളുടെ അർഥം ദൈവം വെളിപ്പെടുത്തുന്നില്ല.

കൃത്യമായ സമയം വന്നുചേരാത്തതുകൊണ്ട് യഹോവയുടെ സാക്ഷികൾ ബൈബിൾഭാഗങ്ങൾ തെറ്റായി മനസ്സിലാക്കിയിട്ടുണ്ടോ? ഉണ്ട്. എന്നാൽ കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കാനുള്ള ദൈവത്തിന്‍റെ സമയം വന്നപ്പോൾ പഠിച്ചുസ്സിലാക്കിയിരുന്ന കാര്യങ്ങളിൽ ഭേദഗതി വരുത്താൻ അവർ തയ്യാറായി. ഇക്കാര്യത്തിൽ അവർ യേശുവിന്‍റെ അപ്പോസ്‌തന്മാരെപ്പോലെയാണ്‌. കാരണം യേശു തിരുത്തലുകൾ കൊടുത്തപ്പോഴൊക്കെ ചിന്താഗതിയിൽ മാറ്റംരുത്താനുള്ള താഴ്‌മ അവർക്കുണ്ടായിരുന്നു.—പ്രവൃത്തികൾ 1:6, 7.

മഴമേഘം ഉണ്ടാകുന്നതിനെക്കുറിച്ചുള്ള ഒരു കൊച്ചുകുട്ടിയുടെ വിചിത്രമായ ഭാവനകൾ ഒരുപക്ഷേ ചെറിയ ഒരു തെറ്റിദ്ധായായിരിക്കാം. എന്നാൽ ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾക്കു വളരെ പ്രധാപ്പെട്ടതാണ്‌. അതുകൊണ്ടുതന്നെ ആരും ഇതു തനിയെ വായിച്ച് മനസ്സിലാക്കാമെന്ന് വെക്കരുത്‌. കാരണം അത്ര ഗൗരവമേറിയ സന്ദേശമാണ്‌ ഇതിലുള്ളത്‌. ഇക്കാരത്താൽ, വായിക്കുന്ന കാര്യങ്ങൾ മനസ്സിലാകുന്നില്ലെങ്കിൽ സഹായം സ്വീകരിക്കാൻ ഒരിക്കലും മടിക്കേണ്ടതില്ല. ആരുടെ സഹായം സ്വീകരിക്കാം? താഴ്‌മയോടെ ബൈബിൾ പഠിക്കുന്ന ആളുകൾ ഇന്നുണ്ട്; ബൈബിൾ മനസ്സിലാക്കുന്നതിന്‌ അവർ പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നു; മുമ്പെന്നെത്തെക്കാളും നന്നായി ബൈബിൾ മനസ്സിലാക്കമെന്ന് ദൈവം വിചാരിക്കുന്ന നിർണാമായ നാളുളിലാണ്‌ നമ്മൾ ജീവിക്കുന്നതെന്ന് അവർക്കു ബോധ്യമുണ്ട്. അത്തരത്തിലുള്ള ആളുകളെ അന്വേഷിക്കുക. യഹോയുടെ സാക്ഷിളോട്‌ സംസാരിക്കുന്നതിനോ സൂക്ഷ്മയോടെ ഗവേഷണം ചെയ്‌ത്‌ എഴുതിയ jw.org വെബ്‌സൈറ്റിലെ ലേഖനങ്ങൾ വായിക്കുന്നതിനോ മടി വിചാരിക്കരുത്‌. കാരണം ബൈബിൾ ഇങ്ങനെയാണ്‌ ഉറപ്പു നൽകുന്നത്‌: ‘നീ വിവേകത്തെ വിളിക്കുന്നെങ്കിൽ,’ അതായത്‌ ശരിയായ അറിവിനുവേണ്ടി ശ്രമിക്കുന്നെങ്കിൽ, ‘ദൈവത്തെക്കുറിച്ച് അറിവ്‌ നേടും.’—സുഭാഷിതങ്ങൾ 2:3-5.

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ബൈബിളിൽ വൈരുധ്യങ്ങൾ ഉണ്ടോ?

പ്രത്യക്ഷത്തിൽ തോന്നിയേക്കാവുന്ന ചില വൈരുധ്യങ്ങളും അവയുടെ അർഥം വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങളും പരിശോധിക്കു