വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  നമ്പര്‍  1 2017

 മുഖ്യ​ലേ​ഖ​നം | ബൈബിൾവാ​യ​ന​യിൽനിന്ന് പരമാ​വധി പ്രയോ​ജനം നേടുക!

വായന രസകര​മാ​ക്കാൻ!

വായന രസകര​മാ​ക്കാൻ!

ബൈബിൾവാ​യന നിങ്ങൾക്ക് എങ്ങനെ​യാണ്‌? ബോറ​ടി​പ്പി​ക്കു​ന്ന​തോ അതോ ആസ്വാ​ദ്യ​ക​ര​മോ? അത്‌ ഏറെയും നിങ്ങൾ വായനയെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കും. നിങ്ങളു​ടെ വായന കൂടുതൽ രസകര​വും ആസ്വാ​ദ്യ​ക​ര​വു​മാ​ക്കാൻ എന്തെല്ലാം ചെയ്യാ​നാ​കും എന്ന് നോക്കാം.

ആധുനിക ശൈലി​യി​ലുള്ള നല്ലൊരു ബൈബിൾപ​രി​ഭാഷ തിര​ഞ്ഞെ​ടു​ക്കുക. കാലഹ​ര​ണ​പ്പെ​ട്ട​തോ കടുകട്ടിയായ പദങ്ങളുള്ള ഒരു പരിഭാ​ഷ​യോ ആണ്‌ കൈയി​ലു​ള്ള​തെ​ങ്കിൽ നിങ്ങൾ അതിന്‍റെ വായന ആസ്വദി​ക്കാൻ സാധ്യ​ത​യില്ല. അതു​കൊണ്ട്, ഹൃദയത്തെ സ്‌പർശി​ക്കു​ന്ന​തും എളുപ്പം മനസ്സി​ലാ​ക്കാ​വു​ന്ന​തും ആയ ഭാഷ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഒരു പരിഭാഷ കണ്ടുപി​ടി​ക്കുക. അതു ശ്രദ്ധ​യോ​ടെ​യും കൃത്യ​ത​യോ​ടെ​യും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണെന്ന് ഉറപ്പു​വ​രു​ത്തുക. *

ആധുനിക സാങ്കേ​തി​ക​വി​ദ്യ പ്രയോ​ജ​ന​പ്പെ​ടു​ത്തുക. ഇന്ന് ബൈബിൾ, പുസ്‌ത​ക​രൂ​പ​ത്തിൽ മാത്രമല്ല ഇലക്‌​ട്രോ​ണിക്‌ രൂപത്തി​ലും ലഭ്യമാണ്‌. ചില ബൈബി​ളു​കൾ ഓൺ​ലൈ​നാ​യോ കമ്പ്യൂട്ടർ, ടാബ്‌ലെറ്റ്‌, മൊ​ബൈൽ ഫോൺ എന്നിവ​യിൽ ഡൗൺലോഡ്‌ ചെയ്‌തോ വായി​ക്കാ​വു​ന്ന​താണ്‌. ചില പതിപ്പു​ക​ളിൽ നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഭാഗ​ത്തോ​ടു ബന്ധപ്പെട്ട മറ്റു ബൈബിൾവാ​ക്യ​ങ്ങ​ളോ അല്ലെങ്കിൽ മറ്റു പരിഭാ​ഷ​ക​ളോ കണ്ടെത്തു​ന്ന​തി​നുള്ള വഴിക​ളുണ്ട്. ഇനി, ബൈബിൾ വായി​ച്ചു​കേൾക്കു​ന്ന​താണ്‌ നിങ്ങൾക്ക് ഇഷ്ടമെ​ങ്കിൽ അതിന്‍റെ റെക്കോർഡി​ങ്ങു​ക​ളും ലഭ്യമാണ്‌. യാത്ര​യി​ലാ​യി​രി​ക്കു​മ്പോ​ഴോ മറ്റു ജോലി​യി​ലാ​യി​രി​ക്കു​മ്പോ​ഴോ റെക്കോർഡിങ്ങ് കേൾക്കു​ന്നത്‌ പലരും ആസ്വദി​ക്കു​ന്നു. ഇതിൽ ഏതു വിധമാണ്‌ നിങ്ങൾക്ക് ഇണങ്ങു​ന്ന​തെന്ന് ഒന്നു പരീക്ഷി​ച്ചു​നോ​ക്കാ​മോ?

ബൈബിൾ പഠനസ​ഹാ​യി​കൾ ഉപയോ​ഗി​ക്കുക. വായന കൂടുതൽ രസകര​മാ​ക്കാൻ ബൈബിൾ പഠനസ​ഹാ​യി​കൾ ഉപകരി​ക്കും. വായനാ​ഭാ​ഗത്ത്‌ പറഞ്ഞി​രി​ക്കുന്ന സ്ഥലങ്ങൾ എവി​ടെ​യാ​ണെന്നു കണ്ടുപി​ടി​ക്കു​ന്ന​തി​നും അവിടെ നടന്ന സംഭവ​ങ്ങ​ളു​ടെ പശ്ചാത്തലം മനസ്സി​ലാ​ക്കു​ന്ന​തി​നും ഭൂപടങ്ങൾ  ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ഈ മാസി​ക​യി​ലോ jw.org വെബ്‌​സൈ​റ്റി​ലെ ‘ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ’ എന്ന ഭാഗത്തോ ഉള്ള ലേഖന​ങ്ങൾക്ക് പല ബൈബിൾഭാ​ഗ​ങ്ങ​ളു​ടെ​യും അർഥം തിരി​ച്ച​റി​യാൻ നിങ്ങളെ സഹായി​ക്കാ​നാ​കും.

മറ്റൊരു രീതി പരീക്ഷി​ച്ചു​നോ​ക്കുക. ബൈബിൾ പുറ​ത്തോ​ടു​പു​റം വായി​ക്കു​ന്നത്‌ ഭാരിച്ച ഒരു കാര്യ​മാ​യി നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? എങ്കിൽ നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഭാഗം മുതൽ വായി​ച്ചു​തു​ട​ങ്ങാം. ഇനി, ബൈബി​ളി​ലെ പേരു​കേട്ട ആളുക​ളെ​ക്കു​റിച്ച് അറിയാ​നാണ്‌ ആഗ്രഹി​ക്കു​ന്ന​തെ​ങ്കിൽ കഥാപാ​ത്ര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലും വായി​ക്കാ​വു​ന്ന​താണ്‌. അതിനാ​യി “ കഥാപാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച് അറിയാൻ ബൈബി​ളിൽ ഗവേഷണം ചെയ്യുക” എന്ന ചതുര​ത്തി​ലെ രണ്ടു വിധങ്ങൾ കാണുക. കൂടാതെ, ഓരോ വിഷയങ്ങൾ അനുസ​രിച്ച് അല്ലെങ്കിൽ സംഭവങ്ങൾ നടന്ന ക്രമത്തിൽ നിങ്ങൾക്കു വായി​ക്കാം. ഇതിൽ ഏതെങ്കി​ലും ഒരു വിധം നിങ്ങൾ പരീക്ഷി​ച്ചു​നോ​ക്കു​മോ?

^ ഖ. 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാ​ന്തരം, കൃത്യ​ത​യും വായനാ​സു​ഖ​വും ഉള്ള ആശ്രയ​യോ​ഗ്യ​മായ പരിഭാ​ഷ​യാ​ണെന്ന് അനേകർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ പുറത്തി​റ​ക്കി​യി​രി​ക്കുന്ന ഈ ബൈബിൾ 130-ലധികം ഭാഷക​ളിൽ ലഭ്യമാണ്‌. ഇത്‌ jw.org-ൽ നിന്നോ JW ലൈബ്രറിആപ്പിൽനിന്നോ ഡൗൺലോഡ്‌ ചെയ്യാം. ഇനി നിങ്ങൾ താത്‌പ​ര്യ​പ്പെ​ടു​ന്നെ​ങ്കിൽ പുസ്‌ത​ക​രൂ​പ​ത്തി​ലുള്ള ബൈബി​ളി​ന്‍റെ ഒരു കോപ്പി യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ നിങ്ങളു​ടെ വീട്ടിൽ എത്തിക്കു​ന്ന​താ​യി​രി​ക്കും.

കൂടുതല്‍ അറിയാന്‍

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ബൈബിൾപ​രി​ഭാ​ഷ​യിൽ പിൻപ​റ്റിയ തത്ത്വങ്ങൾ

പുതിയ ലോക ഭാഷാ​ന്തരം തയ്യാറാ​ക്കി​യ​പ്പോൾ വഴികാ​ട്ടി​യായ അഞ്ചു സുപ്ര​ധാ​ന​ത​ത്ത്വ​ങ്ങൾ