വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  നമ്പര്‍  1 2017

 മുഖ്യ​ലേ​ഖ​നം | ബൈബിൾവാ​യ​ന​യിൽനിന്ന് പരമാ​വധി പ്രയോ​ജനം നേടുക!

ബൈബിൾ എന്‍റെ ജീവി​തത്തെ മെച്ചപ്പെടുത്തുമോ? എങ്കിൽ എങ്ങനെ?

ബൈബിൾ എന്‍റെ ജീവി​തത്തെ മെച്ചപ്പെടുത്തുമോ? എങ്കിൽ എങ്ങനെ?

ബൈബിൾ ഒരു സാധാരണ പുസ്‌ത​കമല്ല. സ്രഷ്ടാ​വി​ന്‍റെ ഉപദേ​ശ​ങ്ങ​ളാണ്‌ അതിലു​ള്ളത്‌. (2 തിമൊ​ഥെ​യൊസ്‌ 3:16) അതിന്‍റെ സന്ദേശ​ത്തിന്‌ നമ്മളെ ആഴത്തിൽ സ്വാധീ​നി​ക്കാ​നാ​കും. “ദൈവ​ത്തി​ന്‍റെ വാക്കുകൾ ജീവനു​ള്ള​തും ശക്തി ചെലു​ത്തു​ന്ന​തും” ആണെന്ന് ബൈബിൾതന്നെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. (എബ്രായർ 4:12) മുഖ്യ​മാ​യും രണ്ടു വിധങ്ങ​ളിൽ നമ്മുടെ ജീവി​തത്തെ മെച്ച​പ്പെ​ടു​ത്താ​നുള്ള ശക്തി ദൈവ​വ​ച​ന​ത്തി​നുണ്ട്. ഒന്ന്, അനുദി​ന​ജീ​വി​ത​ത്തിന്‌ ആവശ്യ​മായ മാർഗ​നിർദേ​ശങ്ങൾ നൽകുന്നു. രണ്ട്, ദൈവ​ത്തെ​യും ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​ങ്ങ​ളെ​യും കുറിച്ച് അറിയാൻ സഹായി​ക്കു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 4:8; യാക്കോബ്‌ 4:8.

ഇപ്പോ​ഴ​ത്തെ ജീവിതം മെച്ച​പ്പെ​ടു​ത്തു​ന്നു. തികച്ചും വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽപോ​ലും ബൈബി​ളിന്‌ നമ്മളെ സഹായി​ക്കാ​നാ​കും. അതു പിൻവ​രുന്ന കാര്യ​ങ്ങ​ളിൽ വേണ്ട പ്രാ​യോ​ഗിക നിർദേ​ശങ്ങൾ തരുന്നു.

ഏഷ്യയി​ലു​ള്ള ഒരു യുവദ​മ്പ​തി​കൾ ബൈബിൾ നൽകുന്ന മാർഗ​നിർദേ​ശ​ങ്ങ​ളെ​ക്കു​റിച്ച് വിലമ​തി​പ്പോ​ടെ സംസാ​രി​ച്ചു. മിക്ക നവദമ്പ​തി​ക​ളെ​യും പോലെ വ്യക്തി​ത്വ​ഭി​ന്ന​ത​ക​ളു​മാ​യി ഒത്തു​പോ​കാ​നും കാര്യങ്ങൾ തുറന്ന് സംസാ​രി​ക്കാ​നും ഒക്കെ ഇവർക്കും ബുദ്ധി​മുട്ട് അനുഭ​വ​പ്പെ​ട്ടി​രു​ന്നു. പക്ഷേ ബൈബിൾ വായി​ച്ച​പ്പോൾ ലഭിച്ച വിവരങ്ങൾ അവർ ജീവി​ത​ത്തിൽ പരീക്ഷി​ച്ചു​നോ​ക്കാൻ തുടങ്ങി. അവർ വിജയി​ച്ചോ? ഭർത്താ​വായ വൈസന്‍റ് പറയുന്നു: “ഞങ്ങളുടെ വിവാ​ഹ​ജീ​വി​ത​ത്തിൽ ഉണ്ടായ അസ്വാ​ര​സ്യ​ങ്ങൾ സ്‌നേ​ഹ​പൂർവം പരിഹ​രി​ക്കാ​നും സന്തോ​ഷ​ക​ര​മായ കുടും​ബ​ജീ​വി​തം നയിക്കാ​നും ഞങ്ങളെ സഹായി​ച്ചത്‌ ബൈബി​ളി​ലെ നിർദേ​ശ​ങ്ങ​ളാണ്‌.” ഭാര്യ അനില​യ്‌ക്കും ഇതേ അഭി​പ്രാ​യം തന്നെയാണ്‌: “ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മാതൃ​കകൾ വേണ്ട മാറ്റങ്ങൾ വരുത്താൻ ഞങ്ങളെ സഹായി​ച്ചു. ഇപ്പോൾ ഞങ്ങളുടെ ജീവി​ത​ത്തിൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും ഉണ്ട്, ലക്ഷ്യ​ബോ​ധ​ത്തോ​ടെ​യുള്ള ജീവി​ത​മാണ്‌ ഞങ്ങളു​ടേത്‌.”

ദൈവത്തെ അറിയാൻ. വിവാ​ഹ​ജീ​വി​ത​ത്തെ​ക്കു​റിച്ച് പറഞ്ഞതി​നു ശേഷം വൈസന്‍റ് ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ബൈബിൾ വായി​ക്കാൻ തുടങ്ങി​യ​തു​മു​തൽ യഹോ​വ​യോട്‌ മുമ്പു​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാൾ അടുപ്പം എനിക്കുണ്ട്.” അദ്ദേഹ​ത്തി​ന്‍റെ ഈ അഭി​പ്രാ​യം, ദൈവ​വു​മാ​യി അടുക്കാൻ ബൈബി​ളിന്‌ നിങ്ങളെ സഹായി​ക്കാൻ കഴിയും എന്ന പ്രധാ​ന​പ്പെട്ട വസ്‌തു​ത​യ്‌ക്ക് അടിവ​ര​യി​ടു​ന്നു. ഇത്‌, ദൈവ​ത്തി​ന്‍റെ മാർഗ​നിർദേ​ശ​ത്തിൽനിന്ന് പ്രയോ​ജനം നേടാൻ മാത്രമല്ല ഒരു സുഹൃ​ത്തെന്ന നിലയിൽ ദൈവത്തെ അറിയാ​നും നിങ്ങളെ സഹായി​ക്കു​ന്നു. അപ്പോൾ ഒരു ശോഭ​ന​മായ ഭാവി​യെ​ക്കു​റിച്ച്, അതായത്‌ ‘യഥാർഥ​ജീ​വി​തം’ എന്നേക്കും ആസ്വദി​ക്കാൻ കഴിയുന്ന കാല​ത്തെ​ക്കു​റിച്ച് ദൈവം വെളി​പ്പെ​ടു​ത്തുന്ന വിശദാം​ശങ്ങൾ നിങ്ങൾക്കു കൂടുതൽ വ്യക്തമാ​യി​ത്തീ​രും. (1 തിമൊ​ഥെ​യൊസ്‌ 6:19) ഇതു​പോ​ലൊ​രു വാഗ്‌ദാ​നം നൽകാൻ കഴിയുന്ന മറ്റ്‌ ഏതു പുസ്‌ത​ക​മാ​ണു​ള്ളത്‌?

നിങ്ങൾ ബൈബിൾ വായി​ക്കാൻ തുടങ്ങി​യെ​ങ്കിൽ അതിൽ തുടരുക. ജീവിതം മെച്ച​പ്പെ​ടു​ത്താ​നും ദൈവത്തെ കൂടുതൽ അറിയാ​നും അതു നിങ്ങളെ സഹായി​ക്കും. എങ്കിലും വായന തുടങ്ങു​മ്പോൾ പല ചോദ്യ​ങ്ങൾ ഉയർന്നു​വ​ന്നേ​ക്കാം. അപ്പോൾ, 2,000 വർഷങ്ങൾക്കു മുമ്പ് ജീവി​ച്ചി​രുന്ന ഒരു എത്യോ​പ്യൻ ഉദ്യോ​ഗ​സ്ഥന്‍റെ മാതൃക മനസ്സിൽപ്പി​ടി​ക്കുക. ബൈബി​ളി​നെ​ക്കു​റിച്ച് അദ്ദേഹ​ത്തിന്‌ ധാരാളം ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വായി​ക്കു​ന്ന​തി​ന്‍റെ അർഥം മനസ്സി​ലാ​കു​ന്നു​ണ്ടോ എന്ന് അദ്ദേഹ​ത്തോട്‌ ചോദി​ച്ച​പ്പോൾ “ആരെങ്കി​ലും അർഥം പറഞ്ഞു​ത​രാ​തെ ഞാൻ എങ്ങനെ മനസ്സി​ലാ​ക്കാ​നാണ്‌” എന്നായി​രു​ന്നു മറുപടി. * ഉടനെ അദ്ദേഹം ഫിലി​പ്പോസ്‌ എന്നു പേരുള്ള യോഗ്യ​നായ ഒരു ബൈബിൾ അധ്യാ​പ​ക​നിൽനിന്ന് സഹായം സ്വീക​രി​ച്ചു. ഫിലി​പ്പോസ്‌ യേശു​വി​ന്‍റെ ഒരു ശിഷ്യ​നാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 8:30, 31, 34) അതു​പോ​ലെ, നിങ്ങൾക്കും ബൈബി​ളി​നെ​ക്കു​റിച്ച് കൂടുതൽ അറിയാൻ ആഗ്രഹ​മു​ണ്ടെ​ങ്കിൽ www.jw.org എന്ന വെബ്‌​സൈ​റ്റി​ലൂ​ടെ ഓൺ​ലൈ​നാ​യോ അല്ലെങ്കിൽ ഈ മാസി​ക​യിൽ കൊടു​ത്തി​രി​ക്കുന്ന അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തി​ലോ ഞങ്ങൾക്ക് എഴുതുക. അതുമ​ല്ലെ​ങ്കിൽ നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള ഏതെങ്കി​ലും രാജ്യ​ഹാൾ സന്ദർശി​ക്കു​ക​യോ ഏതെങ്കി​ലും യഹോ​വ​യു​ടെ സാക്ഷി​യു​മാ​യി ബന്ധപ്പെ​ടു​ക​യോ ചെയ്യാ​വു​ന്ന​താണ്‌. ഇന്നുതന്നെ ബൈബിൾ വായി​ച്ചു​തു​ടങ്ങൂ! മെച്ചപ്പെട്ട ജീവിതം നയിക്കാൻ അതു നിങ്ങളെ സഹായി​ക്കട്ടെ!

ബൈബിളിനെ പൂർണ​മാ​യി ആശ്രയി​ക്കാ​മോ എന്ന് നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടെ​ങ്കിൽ ദയവായി ബൈബിൾ സത്യമാ​ണെന്ന് എങ്ങനെ ഉറപ്പു വരുത്താം? എന്ന ഹ്രസ്വ​വീ​ഡി​യോ കാണുക. jw.org-ൽ നിന്ന് നിങ്ങൾക്ക് ഇത്‌ കണ്ടെത്താം. തിരയാനുള്ള ബട്ടണിൽ അമർത്തിയിട്ട് ശീർഷകം ടൈപ്പ് ചെയ്യുക.

^ ഖ. 8 ബൈബിൾ നൽകുന്ന കൂടു​ത​ലായ പ്രാ​യോ​ഗിക നിർദേ​ശങ്ങൾ കണ്ടെത്താൻ jw.org-ലെ ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ > ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നതിനു കീഴിൽ നോക്കുക.

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ബൈബിൾതത്ത്വങ്ങൾ നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

നമുക്ക് മാർഗനിർദേശം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്നും സുപ്രധാമായ രണ്ടു ബൈബിൾതത്ത്വങ്ങൾ ഏവയാണെന്നും യേശു പറഞ്ഞു.

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ബൈബിൾ മനസ്സിലാക്കുന്നതിനുള്ള വഴികൾ

നിങ്ങളുടെ പശ്ചാത്തലം എന്തുതന്നെയായിരുന്നാലും വിശുദ്ധതിരുവെഴുത്തിലെ ദൈവത്തിന്‍റെ സന്ദേശം നിങ്ങൾക്കു മനസ്സിലാക്കാനാകും.

വീക്ഷാഗോപുരം

ദൈവത്തോട്‌ നിങ്ങൾക്ക് അടുപ്പം തോന്നുന്നുണ്ടോ?

ദൈവം തങ്ങളെ സുഹൃത്തുക്കളായി കരുതുന്നുവെന്ന് ലോകമെങ്ങുമുള്ള ദശലക്ഷങ്ങൾ വിശ്വസിക്കുന്നു.

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ സർവശക്തൻ, സ്രഷ്ടാവ്‌, കർത്താവ്‌ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്. എന്നാൽ ബൈബിളിൽ ദൈവത്തിന്‍റെ വ്യക്തിപരമായ പേര്‌ 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു.