വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  നമ്പര്‍  1 2017

 മുഖ്യലേനം | ബൈബിൾവായിൽനിന്ന് പരമാവധി പ്രയോജനം നേടുക!

ബൈബിൾ എന്‍റെ ജീവിതത്തെ മെച്ചപ്പെടുത്തുമോ? എങ്കിൽ എങ്ങനെ?

ബൈബിൾ എന്‍റെ ജീവിതത്തെ മെച്ചപ്പെടുത്തുമോ? എങ്കിൽ എങ്ങനെ?

ബൈബിൾ ഒരു സാധാരണ പുസ്‌തകമല്ല. സ്രഷ്ടാവിന്‍റെ ഉപദേങ്ങളാണ്‌ അതിലുള്ളത്‌. (2 തിമൊഥെയൊസ്‌ 3:16) അതിന്‍റെ സന്ദേശത്തിന്‌ നമ്മളെ ആഴത്തിൽ സ്വാധീനിക്കാനാകും. “ദൈവത്തിന്‍റെ വാക്കുകൾ ജീവനുള്ളതും ശക്തി ചെലുത്തുന്നതും” ആണെന്ന് ബൈബിൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. (എബ്രായർ 4:12) മുഖ്യമായും രണ്ടു വിധങ്ങളിൽ നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ശക്തി ദൈവത്തിനുണ്ട്. ഒന്ന്, അനുദിജീവിത്തിന്‌ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നു. രണ്ട്, ദൈവത്തെയും ദൈവത്തിന്‍റെ വാഗ്‌ദാങ്ങളെയും കുറിച്ച് അറിയാൻ സഹായിക്കുന്നു.—1 തിമൊഥെയൊസ്‌ 4:8; യാക്കോബ്‌ 4:8.

ഇപ്പോത്തെ ജീവിതം മെച്ചപ്പെടുത്തുന്നു. തികച്ചും വ്യക്തിമായ കാര്യങ്ങളിൽപോലും ബൈബിളിന്‌ നമ്മളെ സഹായിക്കാനാകും. അതു പിൻവരുന്ന കാര്യങ്ങളിൽ വേണ്ട പ്രായോഗിക നിർദേശങ്ങൾ തരുന്നു.

ഏഷ്യയിലുള്ള ഒരു യുവദമ്പതികൾ ബൈബിൾ നൽകുന്ന മാർഗനിർദേങ്ങളെക്കുറിച്ച് വിലമതിപ്പോടെ സംസാരിച്ചു. മിക്ക നവദമ്പതിളെയും പോലെ വ്യക്തിത്വഭിന്നളുമായി ഒത്തുപോകാനും കാര്യങ്ങൾ തുറന്ന് സംസാരിക്കാനും ഒക്കെ ഇവർക്കും ബുദ്ധിമുട്ട് അനുഭപ്പെട്ടിരുന്നു. പക്ഷേ ബൈബിൾ വായിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ അവർ ജീവിത്തിൽ പരീക്ഷിച്ചുനോക്കാൻ തുടങ്ങി. അവർ വിജയിച്ചോ? ഭർത്താവായ വൈസന്‍റ് പറയുന്നു: “ഞങ്ങളുടെ വിവാജീവിത്തിൽ ഉണ്ടായ അസ്വാസ്യങ്ങൾ സ്‌നേപൂർവം പരിഹരിക്കാനും സന്തോമായ കുടുംജീവിതം നയിക്കാനും ഞങ്ങളെ സഹായിച്ചത്‌ ബൈബിളിലെ നിർദേങ്ങളാണ്‌.” ഭാര്യ അനിലയ്‌ക്കും ഇതേ അഭിപ്രായം തന്നെയാണ്‌: “ബൈബിൾകഥാപാത്രങ്ങളുടെ മാതൃകകൾ വേണ്ട മാറ്റങ്ങൾ വരുത്താൻ ഞങ്ങളെ സഹായിച്ചു. ഇപ്പോൾ ഞങ്ങളുടെ ജീവിത്തിൽ സന്തോവും സംതൃപ്‌തിയും ഉണ്ട്, ലക്ഷ്യബോത്തോടെയുള്ള ജീവിമാണ്‌ ഞങ്ങളുടേത്‌.”

ദൈവത്തെ അറിയാൻ. വിവാജീവിത്തെക്കുറിച്ച് പറഞ്ഞതിനു ശേഷം വൈസന്‍റ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ബൈബിൾ വായിക്കാൻ തുടങ്ങിതുമുതൽ യഹോയോട്‌ മുമ്പുണ്ടായിരുന്നതിനെക്കാൾ അടുപ്പം എനിക്കുണ്ട്.” അദ്ദേഹത്തിന്‍റെ ഈ അഭിപ്രായം, ദൈവവുമായി അടുക്കാൻ ബൈബിളിന്‌ നിങ്ങളെ സഹായിക്കാൻ കഴിയും എന്ന പ്രധാപ്പെട്ട വസ്‌തുയ്‌ക്ക് അടിവയിടുന്നു. ഇത്‌, ദൈവത്തിന്‍റെ മാർഗനിർദേത്തിൽനിന്ന് പ്രയോജനം നേടാൻ മാത്രമല്ല ഒരു സുഹൃത്തെന്ന നിലയിൽ ദൈവത്തെ അറിയാനും നിങ്ങളെ സഹായിക്കുന്നു. അപ്പോൾ ഒരു ശോഭമായ ഭാവിയെക്കുറിച്ച്, അതായത്‌ ‘യഥാർഥജീവിതം’ എന്നേക്കും ആസ്വദിക്കാൻ കഴിയുന്ന കാലത്തെക്കുറിച്ച് ദൈവം വെളിപ്പെടുത്തുന്ന വിശദാംശങ്ങൾ നിങ്ങൾക്കു കൂടുതൽ വ്യക്തമായിത്തീരും. (1 തിമൊഥെയൊസ്‌ 6:19) ഇതുപോലൊരു വാഗ്‌ദാനം നൽകാൻ കഴിയുന്ന മറ്റ്‌ ഏതു പുസ്‌തമാണുള്ളത്‌?

നിങ്ങൾ ബൈബിൾ വായിക്കാൻ തുടങ്ങിയെങ്കിൽ അതിൽ തുടരുക. ജീവിതം മെച്ചപ്പെടുത്താനും ദൈവത്തെ കൂടുതൽ അറിയാനും അതു നിങ്ങളെ സഹായിക്കും. എങ്കിലും വായന തുടങ്ങുമ്പോൾ പല ചോദ്യങ്ങൾ ഉയർന്നുന്നേക്കാം. അപ്പോൾ, 2,000 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരു എത്യോപ്യൻ ഉദ്യോസ്ഥന്‍റെ മാതൃക മനസ്സിൽപ്പിടിക്കുക. ബൈബിളിനെക്കുറിച്ച് അദ്ദേഹത്തിന്‌ ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. വായിക്കുന്നതിന്‍റെ അർഥം മനസ്സിലാകുന്നുണ്ടോ എന്ന് അദ്ദേഹത്തോട്‌ ചോദിച്ചപ്പോൾ “ആരെങ്കിലും അർഥം പറഞ്ഞുരാതെ ഞാൻ എങ്ങനെ മനസ്സിലാക്കാനാണ്‌” എന്നായിരുന്നു മറുപടി. * ഉടനെ അദ്ദേഹം ഫിലിപ്പോസ്‌ എന്നു പേരുള്ള യോഗ്യനായ ഒരു ബൈബിൾ അധ്യാനിൽനിന്ന് സഹായം സ്വീകരിച്ചു. ഫിലിപ്പോസ്‌ യേശുവിന്‍റെ ഒരു ശിഷ്യനായിരുന്നു. (പ്രവൃത്തികൾ 8:30, 31, 34) അതുപോലെ, നിങ്ങൾക്കും ബൈബിളിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ www.jw.org എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ ഈ മാസിയിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാത്തിലോ ഞങ്ങൾക്ക് എഴുതുക. അതുമല്ലെങ്കിൽ നിങ്ങളുടെ പ്രദേത്തുള്ള ഏതെങ്കിലും രാജ്യഹാൾ സന്ദർശിക്കുയോ ഏതെങ്കിലും യഹോയുടെ സാക്ഷിയുമായി ബന്ധപ്പെടുയോ ചെയ്യാവുന്നതാണ്‌. ഇന്നുതന്നെ ബൈബിൾ വായിച്ചുതുടങ്ങൂ! മെച്ചപ്പെട്ട ജീവിതം നയിക്കാൻ അതു നിങ്ങളെ സഹായിക്കട്ടെ!

ബൈബിളിനെ പൂർണമായി ആശ്രയിക്കാമോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ദയവായി ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പു വരുത്താം? എന്ന ഹ്രസ്വവീഡിയോ കാണുക. jw.org-ൽ നിന്ന് നിങ്ങൾക്ക് ഇത്‌ കണ്ടെത്താം. തിരയാനുള്ള ബട്ടണിൽ അമർത്തിയിട്ട് ശീർഷകം ടൈപ്പ് ചെയ്യുക.

^ ഖ. 8 ബൈബിൾ നൽകുന്ന കൂടുലായ പ്രായോഗിക നിർദേശങ്ങൾ കണ്ടെത്താൻ jw.org-ലെ ബൈബിൾപഠിപ്പിക്കലുകൾ > ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നതിനു കീഴിൽ നോക്കുക.

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ബൈബിൾതത്ത്വങ്ങൾ നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

നമുക്ക് മാർഗനിർദേശം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്നും സുപ്രധാമായ രണ്ടു ബൈബിൾതത്ത്വങ്ങൾ ഏവയാണെന്നും യേശു പറഞ്ഞു.

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ബൈബിൾ മനസ്സിലാക്കുന്നതിനുള്ള വഴികൾ

നിങ്ങളുടെ പശ്ചാത്തലം എന്തുതന്നെയായിരുന്നാലും വിശുദ്ധതിരുവെഴുത്തിലെ ദൈവത്തിന്‍റെ സന്ദേശം നിങ്ങൾക്കു മനസ്സിലാക്കാനാകും.

വീക്ഷാഗോപുരം

ദൈവത്തോട്‌ നിങ്ങൾക്ക് അടുപ്പം തോന്നുന്നുണ്ടോ?

ദൈവം തങ്ങളെ സുഹൃത്തുക്കളായി കരുതുന്നുവെന്ന് ലോകമെങ്ങുമുള്ള ദശലക്ഷങ്ങൾ വിശ്വസിക്കുന്നു.

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ സർവശക്തൻ, സ്രഷ്ടാവ്‌, കർത്താവ്‌ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്. എന്നാൽ ബൈബിളിൽ ദൈവത്തിന്‍റെ വ്യക്തിപരമായ പേര്‌ 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു.