വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2015 ഒക്ടോബര്‍ 

 മുഖ്യലേനം | ഉത്‌കണ്‌ഠകളോട്‌ വിടപയാം. . .

കുടുംത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠ

കുടുംത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠ

“എന്‍റെ ഡാഡി മരിച്ച് അധികം വൈകാതെ, മറ്റൊരു സ്‌ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഭർത്താവ്‌ എന്നോട്‌ പറഞ്ഞു. പെട്ടെന്നൊരു ദിവസം അദ്ദേഹം യാതൊരു മുന്നറിയിപ്പും ഇല്ലാതെ എന്നെയും രണ്ട് കുട്ടിളെയും ഉപേക്ഷിച്ച് സ്വന്തം സാധനങ്ങളും എടുത്തുകൊണ്ട് പോയി” എന്ന് ജാനറ്റ്‌ പറയുന്നു. അവൾ പുതിയൊരു ജോലി കണ്ടെത്തിയെങ്കിലും, അതിൽനിന്നു ലഭിക്കുന്ന വരുമാനംകൊണ്ട് ഭവനവായ്‌പ തിരിച്ചക്കാൻപോലും കഴിയുമായിരുന്നില്ല. സാമ്പത്തിബുദ്ധിമുട്ടുകൾ മാത്രമല്ല അവളെ അലട്ടിയിരുന്നത്‌. അവൾ തുടരുന്നു: “ഭർത്താവ്‌ ഇല്ലാത്തതിന്‍റെ പേരിൽ ഒറ്റയ്‌ക്ക് ചെയ്യേണ്ടിരുന്ന പുതിയ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ എനിക്ക് താങ്ങാനാകുമായിരുന്നില്ല. മറ്റ്‌ മാതാപിതാക്കളുടെ അത്രയും എന്‍റെ കുട്ടികൾക്കുവേണ്ടി കരുതാനാകാത്തതിൽ എനിക്ക് കുറ്റബോധം തോന്നി. ഇപ്പോൾപ്പോലും ആളുകൾ എന്നെയും കുട്ടിളെയും എങ്ങനെയാണ്‌ കാണുന്നത്‌ എന്ന ഉത്‌കണ്‌ഠ എനിക്കുണ്ട്. ഒരുപക്ഷെ അവർ എന്നെക്കുറിച്ച് ചിന്തിക്കുന്നത്‌: ‘ഞങ്ങളുടെ വിവാബന്ധം കാത്തുസൂക്ഷിക്കാൻ എന്നാലാകുന്നതെല്ലാം ഞാൻ ചെയ്‌തിട്ടുണ്ടോ’ എന്നാണോ?”

ജാനറ്റ്‌

വികാവിചാങ്ങൾക്ക് കടിഞ്ഞാൺ ഇടാനും ദൈവവുമായുള്ള ബന്ധം നിലനിർത്താനും പ്രാർഥയാണ്‌ ജാനറ്റിനെ സഹായിച്ചത്‌. “നിശ്ശബ്ദമായ രാത്രിളിലാണ്‌ ഉത്‌കണ്‌ഠ എന്നെ ഏറ്റവും അധികം വേട്ടയാടിയിരുന്നത്‌. അപ്പോഴൊക്കെ പ്രാർഥയും ബൈബിൾവായും ആണ്‌ എന്നെ ഉറങ്ങാൻ സഹായിച്ചത്‌. എന്നെ ഏറെ ആശ്വസിപ്പിച്ച വാക്യമാണ്‌ ഫിലിപ്പിയർ 4:6, 7. അവിടെ ഇങ്ങനെ പറയുന്നു: ‘ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുളെയും ക്രിസ്‌തുയേശു മുഖാന്തരം കാത്തുകൊള്ളും.’ അനവധി രാത്രികൾ ഞാൻ പ്രാർഥയിൽ മുഴുകിയിട്ടുണ്ട്. അപ്പോഴെല്ലാം യഹോയാം ദൈവത്തിൽനിന്നുള്ള സമാധാനം എന്നെ ആശ്വസിപ്പിക്കുന്നത്‌ ഞാൻ അനുഭവിച്ചറിഞ്ഞു.”

പ്രാർഥയെക്കുറിച്ച് യേശു മലയിൽവെച്ച് നടത്തിയ പ്രസംത്തിൽ പറഞ്ഞ വാക്കുകൾ എല്ലാത്തരം ഉത്‌കണ്‌ഠകൾക്കും ആശ്വാമേകുന്നു: “നിങ്ങൾക്കു വേണ്ടത്‌ എന്താണെന്ന് നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവ്‌ അറിയുന്നുല്ലോ.” (മത്തായി 6:8) അതെ, നമ്മൾ പിതാവിനോട്‌ ചോദിക്കേണ്ടത്‌ ആവശ്യമാണ്‌. പ്രാർഥയാണ്‌ ‘ദൈവത്തോട്‌ അടുത്ത്‌ ചെല്ലാനുള്ള’ പരമപ്രധാമായ മാർഗം. അതുകൊണ്ടുള്ള പ്രയോജനം എന്താണ്‌? “അവൻ നിങ്ങളോട്‌ അടുത്തു വരും.”—യാക്കോബ്‌ 4:8.

ഉത്‌കണ്‌ഠകൾ മറ്റൊരാളുമായി പങ്കുവെച്ചതിന്‍റെ ആശ്വാസം മാത്രമല്ല പ്രാർഥന നമുക്ക് നൽകുന്നത്‌. “പ്രാർത്ഥന കേൾക്കുന്നവ”നെന്ന  നിലയിൽ വിശ്വാത്തോടെ തന്നെ അന്വേഷിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കുയും ചെയ്യുന്ന ദൈവമാണ്‌ യഹോവ. (സങ്കീർത്തനം 65:2) ‘മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കാൻ’ യേശു ശിഷ്യന്മാരെ പഠിപ്പിച്ചതിന്‍റെ കാരണം അതാണ്‌. (ലൂക്കോസ്‌ 18:1) നമ്മുടെ വിശ്വാത്തിന്‌ പ്രതിഫലം ലഭിക്കുമെന്ന ഉറപ്പോടെ ദൈവത്തിന്‍റെ മാർഗനിർദേത്തിനും സഹായത്തിനും ആയി നമ്മൾ ചോദിച്ചുകൊണ്ടേയിരിക്കണം. നമ്മിലുള്ള ദൈവത്തിന്‍റെ താത്‌പര്യത്തെക്കുറിച്ചോ പ്രവർത്തിക്കാനുള്ള ദൈവത്തിന്‍റെ പ്രാപ്‌തിയെക്കുറിച്ചോ ഒട്ടും സംശയിക്കേണ്ടതില്ല. ഇത്തരത്തിൽ “ഇടവിടാതെ പ്രാർഥിക്കു”ന്നതിലൂടെ യഥാർഥവിശ്വാസം ഉണ്ടെന്ന് നമ്മൾ തെളിയിക്കുയാണ്‌ ചെയ്യുന്നത്‌.—1 തെസ്സലോനിക്യർ 5:17.

വിശ്വാമുണ്ടായിരിക്കുക എന്നാൽ യഥാർഥത്തിൽ എന്താണ്‌ അർഥമാക്കുന്നത്‌?

എന്താണ്‌ വിശ്വാസം? ദൈവത്തെ ഒരു വ്യക്തിയെന്നനിയിൽ ‘അറിയുന്നത്‌’ വിശ്വാത്തിൽ ഉൾപ്പെടുന്നു. (യോഹന്നാൻ 17:3) ബൈബിളിലുള്ള ദൈവത്തിന്‍റെ ചിന്തകളെക്കുറിച്ച് പഠിച്ചുകൊണ്ടാണ്‌ നമ്മൾ ദൈവത്തെ അറിയാൻ തുടങ്ങുന്നത്‌. അതിലൂടെ, ദൈവം നമ്മെ ഓരോരുത്തരെയും കാണുന്നുവെന്നും സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നും നമ്മൾ പഠിക്കുന്നു. എന്നിരുന്നാലും, യഥാർഥവിശ്വാത്തിൽ ദൈവത്തെക്കുറിച്ച് കേവലം അറിയുന്നതിലും അധികം ഉൾപ്പെടുന്നു. ദൈവവുമായുള്ള ആദരപൂർവമായ സുഹൃദ്‌ബന്ധത്തെയും അതിന്‌ അർഥമാക്കാൻ കഴിയും. മനുഷ്യരുടെ കാര്യത്തിൽ എന്നപോലെ ദൈവവുമായും പെട്ടെന്നൊരു സുഹൃദ്‌ബന്ധം സ്ഥാപിച്ചെടുക്കുക സാധ്യമല്ല. ദൈവത്തെക്കുറിച്ച് പഠിക്കുയും “അവനു പ്രസാമായതു ചെയ്യു”കയും ദൈവത്തിന്‍റെ സഹായം സ്വീകരിക്കുയും ചെയ്യുമ്പോൾ ക്രമേണ നമ്മുടെ ‘വിശ്വാസം വർധിക്കും.’ (യോഹന്നാൻ 8:29; 2 കൊരിന്ത്യർ 10:15) അത്തരത്തിലുള്ള വിശ്വാമാണ്‌ ഉത്‌കണ്‌ഠകൾ തരണം ചെയ്യാൻ ജാനറ്റിനെ സഹായിച്ചത്‌.

“ഓരോ ചുവട്‌ വെക്കുമ്പോഴും യഹോയുടെ കൈ ഞങ്ങളെ താങ്ങുന്നു എന്ന തിരിച്ചറിവ്‌ ദൈവത്തിൽ വിശ്വസിക്കാൻ സഹായിച്ചു” എന്ന് ജാനറ്റ്‌ പറയുന്നു. “ഒരിക്കലും പരിഹാരം കണ്ടെത്താൻ കഴിയില്ലെന്നു തോന്നുന്ന പല അനീതിളും ഞങ്ങൾക്ക് അഭിമുഖീരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ പ്രാർഥയിൽ ഉറ്റിരുന്നതിലൂടെ സ്വന്തമായി പരിഹാരം കാണാൻ കഴിയാത്ത അത്തരം പ്രശ്‌നങ്ങൾക്ക് യഹോവ ഒരു പോക്കുവഴി ഉണ്ടാക്കിത്തന്നു. അതിനെല്ലാം ദൈവത്തിന്‌ നന്ദി പറയുമ്പോൾ, ദൈവം എനിക്കായി എത്രയധികം കാര്യങ്ങൾ ചെയ്‌തിരിക്കുന്നു എന്ന കാര്യം എന്‍റെ ഓർമയിൽ വരും. എല്ലാ സന്ദർഭങ്ങളിലും മിക്കപ്പോഴും ഉചിതമായ സമയത്ത്‌ ദൈവം ഞങ്ങളെ സഹായിച്ചിട്ടുണ്ട്. കൂടാതെ, ദൈവം എനിക്ക് യഥാർഥസുഹൃത്തുക്കളെ അതായത്‌ ക്രിസ്‌തീഹോങ്ങളെ നൽകിയിരിക്കുന്നു. അവശ്യങ്ങളിൽ അവർ എന്‍റെ അരികിലെത്തും, കുട്ടികൾക്ക് അവർ നല്ല മാതൃയുമാണ്‌.” *

“‘ഞാൻ ഉപേക്ഷണം വെറുക്കുന്നു’ എന്ന് മലാഖി 2:16-ൽ യഹോവ എന്തുകൊണ്ടാണ്‌ പറഞ്ഞതെന്ന് എനിക്ക് അറിയാം. ഉപേക്ഷണം എന്നത്‌ നിരപരാധിയായ ഒരു ഇണയെ സംബന്ധിച്ചിത്തോളം ഏറ്റവും വലിയ ചതിയാണ്‌. ഭർത്താവ്‌ എന്നെ ഉപേക്ഷിച്ചുപോയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും എനിക്ക് ശൂന്യത അനുഭപ്പെടുന്നു. അങ്ങനെ തോന്നുമ്പോൾ മറ്റുള്ളവരെ സഹായിക്കാനായി ഞാൻ എന്തെങ്കിലും ചെയ്യും. അത്‌ തീർച്ചയായും എനിക്കും ഗുണം ചെയ്യും.” കൂട്ടംവിട്ട് നടക്കാതിരിക്കുക എന്ന ബൈബിൾതത്ത്വം ബാധകമാക്കുന്നതിലൂടെ ജാനറ്റിന്‌ തന്‍റെ ഉത്‌കണ്‌ഠ ലഘൂകരിക്കാൻ കഴിയുന്നു. *സദൃശവാക്യങ്ങൾ 18:1.

ദൈവം “അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാനും ആകുന്നു.”—സങ്കീർത്തനം 68:5

“‘അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാനും’ ആയ ദൈവത്തിൽനിന്നാണ്‌ ‘ഏറ്റവും വലിയ ആശ്വാസം’ വരുന്നത്‌. എന്‍റെ ഭർത്താവ്‌ എന്നെ ഉപേക്ഷിച്ചതുപോലെ ദൈവം ഒരിക്കലും ഞങ്ങളോട്‌ ചെയ്യുയില്ല.” എന്ന് ജാനറ്റ്‌ പറയുന്നു. (സങ്കീർത്തനം 68:5) “ദോഷങ്ങളാൽ” ദൈവം ആരെയും പരീക്ഷിക്കുന്നില്ലെന്ന് ജാനറ്റിന്‌ അറിയാം. പകരം ദൈവം “എല്ലാവർക്കും ഉദാരമായി” ജ്ഞാനം നൽകുയും ഉത്‌കണ്‌ഠകൾ തരണം ചെയ്യുന്നതിന്‌ നമ്മെ സഹായിക്കാൻ “അസാമാന്യശക്തി” നൽകുയും ചെയ്യുന്നു.—യാക്കോബ്‌ 1:5, 13; 2 കൊരിന്ത്യർ 4:7.

നമ്മുടെ ജീവൻ അപകടത്തിലാകുമ്പോൾ ഉണ്ടാകുന്ന ഉത്‌കണ്‌ഠയെ സംബന്ധിച്ച് എന്ത്? (w15-E 07/01)

^ ഖ. 10 ഉത്‌കണ്‌ഠകൾ തരണം ചെയ്യാനുള്ള കൂടുലായ പ്രായോഗിനിർദേങ്ങൾക്ക്, 2015 ജൂലൈ ലക്കം ഉണരുക!-യിലെ (ഇംഗ്ലീഷ്‌) “ജീവിതം നിങ്ങളുടെ പിടിയിലാണോ?” (“Are You in Control of Your Life?”) എന്ന മുഖ്യലേഖനം www.jw.org-ൽ കാണുക.