വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2015 ഏപ്രില്‍ 

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

നമ്മൾ യേശുവിന്‍റെ മരണത്തെക്കുറിച്ച് ഓർക്കേണ്ടത്‌ എന്തുകൊണ്ട്?

യേശുവിന്‍റെ മരണം മനുഷ്യവർഗത്തിന്‌ എന്ത് ഭാവി സാധ്യമാക്കി?—യെശയ്യാവു 25:8; 33:24.

യേശുവിന്‍റെ മരണമാണ്‌ ചരിത്രത്തിലേക്കുംവെച്ച് ഏറ്റവും പ്രാധാന്യമേറിയ സംഭവം. കാരണം, മനുഷ്യജീവിതം എങ്ങനെയായിരിക്കാനാണോ ദൈവം ഉദ്ദേശിച്ചത്‌, അത്‌ വീണ്ടും കൊണ്ടുരുന്നതിനുവേണ്ടിയാണ്‌ യേശു മരിച്ചത്‌. തെറ്റായ കാര്യങ്ങൾ ചെയ്യാനുള്ള ചായ്‌വോടെയല്ല മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്‌, അവൻ രോഗിയായിത്തീരാനോ മരിക്കാനോ ദൈവം ഉദ്ദേശിച്ചിരുന്നില്ല. (ഉല്‌പത്തി 1:31) എന്നാൽ, ആദ്യമനുഷ്യനായ ആദാമിലൂടെ പാപം ലോകത്തിലേക്കു വന്നു. ഈ പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മളെ മോചിപ്പിക്കാനാണ്‌ യേശു തന്‍റെ ജീവൻ നൽകിയത്‌.—മത്തായി 20:28; റോമർ 6:23 വായിക്കുക.

നമുക്കുവേണ്ടി മരിക്കാൻ തന്‍റെ പുത്രനെ ഭൂമിയിലേക്ക് അയച്ചതിലൂടെ ദൈവം നമ്മളോടുള്ള സ്‌നേത്തിന്‍റെ ആഴം എത്രയധിമാണെന്ന് കാണിച്ചു. (1 യോഹന്നാൻ 4:9, 10) അപ്പവും വീഞ്ഞും ഉപയോഗിച്ചുകൊണ്ടുള്ള ലളിതമായ ഒരു ചടങ്ങിലൂടെ തന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കാൻ യേശു ശിഷ്യന്മാരോട്‌ പറഞ്ഞു. യേശു കല്‌പിച്ചപ്രകാരം എല്ലാ വർഷവും അവന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കുന്നതിലൂടെ ദൈവവും യേശുവും നമ്മളോട്‌ കാണിച്ചിരിക്കുന്ന സ്‌നേത്തോടുള്ള വിലമതിപ്പ് നമുക്ക് കാണിക്കാനാകും.—ലൂക്കോസ്‌ 22:19, 20 വായിക്കുക.

അപ്പവീഞ്ഞുളിൽ പങ്കുപറ്റേണ്ടത്‌ ആർ?

തന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കാൻ ശിഷ്യന്മാരോട്‌ ആവശ്യപ്പെട്ടപ്പോൾ യേശു ഒരു ഉടമ്പടി അഥവാ കാരാറിനെക്കുറിച്ച് സംസാരിച്ചു. (മത്തായി 26:26-28) അത്‌ അവർക്കും മറ്റൊരു ചെറിയ കൂട്ടത്തിനും സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിന്മാരും ആയി വാഴാനുള്ള അവസരം തുറന്നുകൊടുത്തു. ദശലക്ഷങ്ങൾ യേശുവിന്‍റെ മരണം ഓർമിക്കാൻ കൂടിരുമെങ്കിലും ആ ഉടമ്പടിയിൽ ഉൾപ്പെട്ടിരിക്കുന്ന അംഗങ്ങൾ മാത്രമാണ്‌ അപ്പവീഞ്ഞുളിൽ പങ്കുപറ്റുന്നത്‌.—വെളിപാട്‌ 5:10 വായിക്കുക.

ഇങ്ങനെ രാജാക്കന്മാരായി ഭരിക്കാനിരിക്കുന്നവരെ കഴിഞ്ഞ 2,000-ത്തോളം വർഷമായി യഹോവ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. (ലൂക്കോസ്‌ 12:32) ഭൂമിയിൽ എന്നേക്കും ജീവിക്കാനിരിക്കുന്നരോടുള്ള താരതമ്യത്തിൽ അവരുടെ എണ്ണം വളരെ കുറവാണ്‌.—വെളിപാട്‌ 7:4, 9, 17 വായിക്കുക. (w15-E 03/01)

 

കൂടുതല്‍ അറിയാന്‍

സ്‌മാകം

യേശുവിന്‍റെ മരണത്തിന്‍റെ സ്‌മാകം

വർഷന്തോറും ദശലക്ഷക്കക്കിന്‌ ആളുകൾ യേശുവിന്‍റെ മരണത്തിന്‍റെ വാർഷികാത്തിന്‌ കൂടിരുന്നു. ഈ അതിപ്രധാന സംഭവം നിങ്ങൾക്കു പ്രയോനം ചെയ്യുന്നത്‌ എങ്ങനെയാണെന്ന് മനസ്സിലാക്കാൻ ക്ഷണിക്കുന്നു.

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

മറുവില—ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനം

എന്താണ്‌ മറുവില? നിങ്ങൾക്ക് അതിൽനിന്ന് എങ്ങനെ പ്രയോനം നേടാം?

ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

യേശു മരിച്ചത്‌ ഒരു കുരിശിലാണോ?

ക്രിസ്‌ത്യാനിത്വത്തിന്‍റെ പ്രതീമായിട്ടാണ്‌ പലരും കുരിശിനെ കാണുന്നത്‌. അത്‌ നമ്മൾ ആരാധയിൽ ഉപയോഗിക്കണോ?