വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2015 ജനുവരി 

 മുഖ്യലേനം | ദൈവത്തോട്‌ അടുക്കാൻ നിങ്ങൾക്ക് കഴിയും

നിങ്ങൾ ദൈവത്തോട്‌ സംസാരിക്കാറുണ്ടോ, ദൈവം സംസാരിക്കുന്നത്‌ കേൾക്കാറുണ്ടോ?

നിങ്ങൾ ദൈവത്തോട്‌ സംസാരിക്കാറുണ്ടോ, ദൈവം സംസാരിക്കുന്നത്‌ കേൾക്കാറുണ്ടോ?

ഫോൺ, ഇ-മെയിൽ, വീഡിയോ, കത്ത്‌ എന്നിവയിലൂടെയോ നേരിട്ടോ ഉറ്റ സുഹൃത്തുക്കൾ തമ്മിൽ സാധിക്കുമ്പോഴെല്ലാം ആശയവിനിയം ചെയ്യുന്നു. അതുപോലെ, ദൈവത്തോട്‌ അടുക്കാൻ നാം അവനുമായി കൂടെക്കൂടെ ആശയവിനിയം ചെയ്യണം, അതായത്‌ ദൈവത്തോടു സംസാരിക്കുയും ദൈവം സംസാരിക്കുന്നത്‌ കേൾക്കുയും വേണം. എന്നാൽ ഇത്‌ എങ്ങനെ സാധിക്കും?

പ്രാർഥയിലൂടെ യഹോയോടു നമുക്കു സംസാരിക്കാൻ കഴിയും. എന്നാൽ, കൂട്ടുകാരോട്‌ സാധാരണ വർത്തമാനം പറയുന്നതുപോലെയല്ല യഹോയോടുള്ള പ്രാർഥന. പ്രാർഥിക്കുമ്പോൾ നാം സംസാരിക്കുന്നത്‌ നമ്മുടെ സ്രഷ്ടാവിനോട്‌, പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതനായ വ്യക്തിയോടാണെന്ന് ഓർക്കണം. അതുകൊണ്ട്, ആഴമായ ആദരവോടെയും ഭക്തിയോടെയും വേണം പ്രാർഥിക്കാൻ. നമ്മുടെ പ്രാർഥകൾ ദൈവം കേൾക്കമെങ്കിൽ നാം ചില നിബന്ധകൾ പാലിക്കേണ്ടതുണ്ട്. അവയിൽ മൂന്നെണ്ണം താഴെക്കൊടുത്തിരിക്കുന്നു.

ഒന്നാമതായി, യഹോയോടു മാത്രമായിരിക്കണം നാം പ്രാർഥിക്കേണ്ടത്‌; യേശുവിനോടോ ‘വിശുദ്ധന്മാരോടോ’ ഏതെങ്കിലും വിഗ്രത്തോടോ ആയിരിക്കരുത്‌. (പുറപ്പാടു 20:4, 5) ബൈബിൾ വ്യക്തമായി ഇങ്ങനെ പറയുന്നു: “ഏതു കാര്യത്തിലും പ്രാർഥയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക.” (ഫിലിപ്പിയർ 4:6) രണ്ടാമതായി, പ്രാർഥകൾ ദൈവപുത്രനായ യേശുക്രിസ്‌തുവിലൂടെയായിരിക്കണം അർപ്പിക്കേണ്ടത്‌. യേശുന്നെ ഇങ്ങനെ പറഞ്ഞു: “എന്നിലൂടെല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല.” (യോഹന്നാൻ 14:6) മൂന്നാതായി, നമ്മുടെ പ്രാർഥകൾ ദൈവത്തിന്‍റെ ഇഷ്ടത്തിനു ചേർച്ചയിലായിരിക്കണം. ബൈബിൾ പറയുന്നു: “തിരുഹിപ്രകാരം നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു.” *1 യോഹന്നാൻ 5:14.

പരസ്‌പമുള്ള ആശയവിനിയം ഉറ്റസുഹൃത്തുക്കൾ ആസ്വദിക്കുന്നു

ഒരാൾമാത്രമാണ്‌ എപ്പോഴും സംസാരിക്കുന്നതെങ്കിൽ ഉറ്റ ബന്ധങ്ങൾപോലും നിലനിൽക്കുയില്ല. പരസ്‌പമുള്ള സംസാരം കൂട്ടുകാർ ആസ്വദിക്കുന്നതുപോലെ, ദൈവം നമ്മോട്‌ സംസാരിക്കാൻ നാം അനുവദിക്കുയും അവൻ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുയും വേണം. ദൈവം നമ്മോട്‌ സംസാരിക്കുന്നത്‌ എങ്ങനെയാണെന്ന് നിങ്ങൾക്ക് അറിയാമോ?

തന്‍റെ വചനമായ ബൈബിളിലൂടെയാണ്‌ ഇന്ന് യഹോയാം ദൈവം നമ്മോട്‌ ‘സംസാരിക്കുന്നത്‌.’ (2 തിമൊഥെയൊസ്‌ 3:16, 17) അങ്ങനെ പറയുന്നത്‌ എന്തുകൊണ്ടാണ്‌? ഒരു ഉദാഹണം നോക്കാം: നിങ്ങളുടെ അടുത്ത സുഹൃത്തിൽനിന്ന് ഒരു കത്ത്‌ കിട്ടിയെന്നു കരുതുക. അതു വായിച്ചിട്ട് നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം: “കത്തു വായിച്ചപ്പോൾ കൂട്ടുകാരൻ എന്നോടു സംസാരിക്കുന്നതുപോലെ തോന്നി!” യഥാർഥത്തിൽ, അവർ സംസാരിക്കുയായിരുന്നില്ല, ഒരു എഴുത്തു വായിക്കുക മാത്രമായിരുന്നു. സമാനമായി, ബൈബിൾ വായിക്കുമ്പോൾ യഹോവ നിങ്ങളോടു സംസാരിക്കാൻ നിങ്ങൾ അനുവദിക്കുയാണ്‌. മുൻലേത്തിൽ പരാമർശിച്ച ജീന പറയുന്നു: “യഹോവ എന്നെ ഒരു സുഹൃത്തായി കാണാൻ ഞാൻ ആഗ്രഹിക്കുന്നെങ്കിൽ, ഞാൻ അവന്‍റെ ‘കത്ത്‌’ അഥവാ ബൈബിൾ പരിശോധിക്കുന്നെ വേണം. ദിവസവും ബൈബിൾ വായിക്കുന്നത്‌ എന്നെ ദൈവത്തോടു കൂടുതൽ അടുപ്പിച്ചിരിക്കുന്നു.” ദൈവമായ ബൈബിൾ ദിവസവും വായിച്ചുകൊണ്ട്, ദിവസവും യഹോവ സംസാരിക്കുന്നതു കേൾക്കാൻ നിങ്ങൾ സമയം കണ്ടെത്താറുണ്ടോ? അങ്ങനെ ചെയ്യുന്നത്‌ ദൈവവുമായി നിങ്ങളെ കൂടുതൽ അടുപ്പിക്കും. (w14-E 12/01)

^ ഖ. 5 പ്രാർഥനയിലൂടെ ദൈവത്തോട്‌ എങ്ങനെ അടുക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യഹോയുടെ സാക്ഷികൾ പ്രസിദ്ധീരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തത്തിന്‍റെ 17-‍ാ‍ം അധ്യായം കാണുക.