വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2015 ജനുവരി 

 മുഖ്യലേനം | ദൈവത്തോട്‌ അടുക്കാൻ നിങ്ങൾക്ക് കഴിയും

ദൈവം പ്രതീക്ഷിക്കുന്നത്‌ നിങ്ങൾ ചെയ്യുന്നുണ്ടോ?

ദൈവം പ്രതീക്ഷിക്കുന്നത്‌ നിങ്ങൾ ചെയ്യുന്നുണ്ടോ?

“നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട്‌ ഒരു വാക്കു പറഞ്ഞാൽ മതി, അത്‌ ചെയ്യാൻ എനിക്കു സന്തോമേ ഉള്ളൂ.” അപരിചിനായ ഒരാളോടോ കേവലം ഒരു പരിചക്കാനോടോ നിങ്ങൾ അങ്ങനെ പറയാൻ സാധ്യയില്ല. എന്നാൽ, പ്രിയപ്പെട്ട ഒരാളോട്‌ യാതൊരു മടിയുംകൂടാതെ നിങ്ങൾ അതു പറഞ്ഞേക്കാം. പരസ്‌പരം ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്‌തുകൊടുക്കാൻ ഉറ്റ സുഹൃത്തുക്കൾ സ്വതവേ സന്നദ്ധരായിരിക്കും.

തന്‍റെ ആരാധരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ യഹോവ അവർക്ക് തുടർച്ചയായി ചെയ്യുന്നുവെന്ന് ബൈബിൾ പറയുന്നു. ഉദാഹത്തിന്‌, ദൈവവുമായി ഒരു അടുത്ത ബന്ധം ആസ്വദിച്ചിരുന്ന ദാവീദ്‌ രാജാവ്‌ ഇപ്രകാരം പറഞ്ഞു: “എന്‍റെ ദൈവമായ യഹോവേ, നീ ചെയ്‌ത അത്ഭുതപ്രവൃത്തിളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്‍റെ വിചാങ്ങളും വളരെയാകുന്നു. . . . അവ എണ്ണിക്കൂടാണ്ണം അധികമാകുന്നു.” (സങ്കീർത്തനം 40:5) കൂടാതെ, ഇതുവരെ തന്നെ അറിഞ്ഞിട്ടില്ലാത്തവർക്കുപോലും ‘ആഹാരവും ആനന്ദവും നൽകി ഹൃദയങ്ങളെ നിറച്ചുകൊണ്ട്’ യഹോവ, അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്‌തുകൊടുക്കുന്നു.—പ്രവൃത്തികൾ 14:17.

നാം സ്‌നേഹിക്കുയും ബഹുമാനിക്കുയും ചെയ്യുന്നവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്‌തുകൊടുക്കാൻ നാം സന്തോഷമുള്ളവരാണ്‌

അതെ, മറ്റുള്ളവർക്കു സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ യഹോവ സന്തോഷിക്കുന്നു. അതിനാൽ തന്‍റെ സുഹൃത്തുക്കളാകാൻ ആഗ്രഹിക്കുന്നവർ തന്‍റെ “ഹൃദയത്തെ സന്തോഷിപ്പി”ക്കുന്ന കാര്യങ്ങൾ ചെയ്യണമെന്ന് ദൈവം പ്രതീക്ഷിക്കുന്നത്‌ തികച്ചും ന്യായമാണ്‌. (സദൃശവാക്യങ്ങൾ 27:11) എന്നാൽ, ദൈവത്തെ പ്രസാദിപ്പിക്കാൻ നാം എന്താണ്‌ ചെയ്യേണ്ടത്‌? ബൈബിൾ ഉത്തരം നൽകുന്നു: “നന്മ ചെയ്യാനും നിങ്ങൾക്കുള്ളത്‌ മറ്റുള്ളരുമായി പങ്കുവെക്കാനും മറക്കരുത്‌. ഇങ്ങനെയുള്ള യാഗങ്ങളില്ലോ ദൈവം പ്രസാദിക്കുന്നത്‌.” (എബ്രായർ 13:16) നന്മ ചെയ്യുയും നിങ്ങൾക്കുള്ളത്‌ മറ്റുള്ളരുമായി പങ്കുവെക്കുയും ചെയ്‌തുകൊണ്ടു മാത്രം യഹോയെ പ്രസാദിപ്പിക്കാമെന്നാണോ ഇതിന്‍റെ അർഥം?

“വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല” എന്നു ബൈബിൾ പറയുന്നു. (എബ്രായർ 11:6) “അബ്രാഹാം യഹോയിൽ വിശ്വസിച്ച”തിനു ശേഷമാണ്‌ അവൻ “യഹോയുടെ സ്‌നേഹിതൻ” എന്നു വിളിക്കപ്പെട്ടത്‌ എന്നതു ശ്രദ്ധിക്കുക. (യാക്കോബ്‌ 2:23) ദൈവത്തിന്‍റെ അനുഗ്രഹം നേടാൻ “ദൈവത്തിൽ വിശ്വസി”ക്കണമെന്ന് യേശുക്രിസ്‌തുവും എടുത്തുഞ്ഞു. (യോഹന്നാൻ 14:1) യഹോവ നമ്മിൽ കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള വിശ്വാസം നേടാൻ നമുക്ക് എങ്ങനെ കഴിയും? ദൈവമായ ബൈബിൾ ക്രമമായി പഠിച്ചുകൊണ്ട് നിങ്ങൾക്ക് അത്‌ തുടങ്ങാവുന്നതാണ്‌. അങ്ങനെ, “ദൈവഹിത്തിന്‍റെ പരിജ്ഞാനം” സമ്പാദിക്കാനും ദൈവത്തെ “പൂർണമായി പ്രസാദിപ്പി”ക്കാൻ എങ്ങനെ കഴിയുമെന്നു മനസ്സിലാക്കാനും സാധിക്കും. അങ്ങനെ യഹോയെക്കുറിച്ചുള്ള സൂക്ഷ്മരിജ്ഞാത്തിൽ വളരുന്നതിലും അവന്‍റെ നീതിയുള്ള നിലവാങ്ങൾ ബാധകമാക്കുന്നതിലും തുടരുക. അപ്പോൾ ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം വർധിക്കും, അവൻ നിങ്ങളോടു കൂടുതൽ അടുത്തുരിയും ചെയ്യും.—കൊലോസ്യർ 1:9, 10. (w14-E 12/01)

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

എന്നെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഇഷ്ടം എന്താണ്‌?

ദൈവേഷ്ടം അറിയാൻ എനിക്ക് എന്തെങ്കിലും വെളിപാടോ, ദൈവവിളിയോ, അടയാമോ ലഭിക്കണോ? ബൈബിളിന്‍റെ ഉത്തരം കണ്ടെത്തുക.