വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ഒക്ടോബര്‍ 

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

നാം പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

നമ്മുടെ ആകുല​ത​ക​ളെ​ക്കു​റിച്ച് യഹോ​വ​യോ​ടു മടി കൂടാതെ, നിരന്തരം സംസാ​രി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. (ലൂക്കോസ്‌ 18:1-7) നമ്മിൽ താത്‌പ​ര്യ​മു​ള്ള​തു​കൊണ്ട് അവൻ നമ്മെ ശ്രദ്ധി​ക്കു​ന്നു. നമ്മുടെ സ്വർഗീ​യ​പി​താവ്‌ നമ്മെ പ്രാർഥി​ക്കാൻ ദയാപൂർവം ക്ഷണിക്കുമ്പോൾ, ആ ക്ഷണം സ്വീക​രി​ക്കു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കി​ല്ലേ?—ഫിലിപ്പിയർ 4:6 വായിക്കുക.

സഹായം ചോദി​ക്കാ​നു​ള്ള ഒരു മാർഗം മാത്രമല്ല പ്രാർഥന. അത്‌ ദൈവ​ത്തോട്‌ അടുത്തു ചെല്ലാ​നും നമ്മെ സഹായി​ക്കു​ന്നു. (സങ്കീർത്ത​നം 8:3, 4) നമ്മുടെ വികാ​ര​ങ്ങൾ നിത്യേന ദൈവത്തെ അറിയി​ക്കു​മ്പോൾ, നാം അവനു​മാ​യി ഒരു അടുത്ത സൗഹൃദം വളർത്തി​യെ​ടു​ക്കു​ന്നു.—യാക്കോബ്‌ 4:8 വായിക്കുക.

നാം എങ്ങനെ​യാണ്‌ പ്രാർഥി​ക്കേ​ണ്ടത്‌?

നാം പ്രാർഥി​ക്കു​മ്പോൾ മറ്റുള്ള​വ​രു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റു​ന്ന പദങ്ങൾ ഉപയോ​ഗി​ക്കാ​നോ, കാണാതെ പഠിച്ച പ്രാർഥ​ന​കൾ ആവർത്തി​ക്കാ​നോ ദൈവം ആഗ്രഹി​ക്കു​ന്നി​ല്ല. നാം ഏതെങ്കി​ലും ഒരു പ്രത്യേ​ക​ശ​രീ​ര​നി​ല സ്വീക​രി​ക്കാ​നും അവൻ പ്രതീ​ക്ഷി​ക്കു​ന്നി​ല്ല. പകരം, നമ്മുടെ പ്രാർഥ​ന​കൾ ഹൃദയ​ത്തിൽനി​ന്നാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (മത്തായി 6:7) ഉദാഹ​ര​ണ​ത്തിന്‌, പുരാതന ഇസ്രാ​യേ​ലിൽ ജീവി​ച്ചി​രു​ന്ന ഹന്നാ അവളെ വളരെ​യ​ധി​കം വിഷമി​പ്പി​ച്ചി​രു​ന്ന ഒരു കുടും​ബ​പ്ര​ശ്‌ന​ത്തെ​ക്കു​റി​ച്ചു പ്രാർഥി​ച്ചു. പിന്നീട്‌, ആ പ്രശ്‌നം സന്തോ​ഷ​ത്തി​നു വഴിമാ​റി​യ​പ്പോൾ, ഹൃദയം​ഗ​മ​മാ​യ പ്രാർഥ​ന​യി​ലൂ​ടെ അവൾ യഹോ​വ​യ്‌ക്കു നന്ദി പറഞ്ഞു.—1 ശമൂവേൽ 1:10, 12, 13, 26, 27; 2:1 വായിക്കുക.

എത്ര മഹത്തായ ഒരു പദവി​യാണ്‌ നമുക്കു​ള്ളത്‌! നമ്മുടെ ആകുല​ത​ക​ളു​മാ​യി നമുക്ക് സ്രഷ്ടാ​വി​നെ സമീപി​ക്കാ​നാ​കും. അവൻ നമുക്കാ​യി ചെയ്യുന്ന കാര്യ​ങ്ങ​ളെ​പ്ര​തി നമുക്ക് അവനെ സ്‌തു​തി​ക്കാ​നും അവനു നന്ദി പറയാ​നും കഴിയും. അതു​കൊണ്ട്, നമുക്കുള്ള ഈ അമൂല്യ​പ​ദ​വി നാം ഒരിക്ക​ലും തള്ളിക്ക​ള​യ​രുത്‌.—സങ്കീർത്തനം 145:14-16 വായിക്കുക. (w14-E 07/01)