വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ഒക്ടോബര്‍ 

 മുഖ്യലേനം | നല്ലവർ ദുരിതം അനുഭവിക്കുന്നത്‌ എന്തുകൊണ്ട്?

ഈ ദുരിങ്ങൾ സംബന്ധിച്ച് ദൈവം എന്തു ചെയ്യും?

ഈ ദുരിങ്ങൾ സംബന്ധിച്ച് ദൈവം എന്തു ചെയ്യും?

പിശാചായ സാത്താൻ വരുത്തിവെച്ചിരിക്കുന്ന കഷ്ടപ്പാടുകൾക്ക് എതിരെ യഹോയും അവന്‍റെ പുത്രനായ യേശു ക്രിസ്‌തുവും എന്തു ചെയ്യുമെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. “പിശാചിന്‍റെ പ്രവൃത്തിളെ തകർക്കാത്രേ ദൈവപുത്രൻ (യേശു) വന്നത്‌” എന്ന് ബൈബിൾ പ്രസ്‌താവിക്കുന്നു. (1 യോഹന്നാൻ 3:8) അത്യാർത്തിയും വിദ്വേവും ദുഷ്‌പ്രവൃത്തിയും നിറഞ്ഞ ഇന്നത്തെ വ്യവസ്ഥിതി ഇല്ലാതാകും. “ഈ ലോകത്തിന്‍റെ അധിപതിയെ”, പിശാചായ സാത്താനെ, “പുറന്തള്ളും” എന്നും യേശു ഉറപ്പുനൽകുന്നു. (യോഹന്നാൻ 12:31) അങ്ങനെ സാത്താന്‍റെ സ്വാധീമില്ലാത്ത നീതിയുള്ള ഒരു പുതിയ ലോകം സ്ഥാപിമാകുയും, തുടർന്ന് ഈ ഭൂമി സമാധാനം കളിയാടുന്ന ഒരു സ്ഥലമായിത്തീരുയും ചെയ്യും.—2 പത്രോസ്‌ 3:13.

തങ്ങളുടെ ചെയ്‌തികൾക്കു മാറ്റം വരുത്താൻ ശാഠ്യപൂർവം വിസമ്മതിക്കുന്നരെയും മോശമായ കാര്യങ്ങൾ ചെയ്യുന്നതിൽ തുടരുന്നരെയും സംബന്ധിച്ച് എന്ത്? വളച്ചുകെട്ടില്ലാതെ പറഞ്ഞിരിക്കുന്ന ഈ വാഗ്‌ദാത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്‌കങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂമാകും.” (സദൃശവാക്യങ്ങൾ 2:21, 22) ദുഷ്ടമനുഷ്യരുടെ സ്വാധീനം എന്നേക്കുമായി ഇല്ലാതെയാകും. ഇത്തരം സമാധാപൂർണമായ അന്തരീക്ഷത്തിൽ, പാരമ്പര്യമായി കൈമാറിക്കിട്ടിയ അപൂർണയിൽനിന്ന് അനുസമുള്ള മനുഷ്യവർഗം ക്രമേണ സ്വതന്ത്രരാകും.—റോമർ 6:17, 18; 8:21.

ആ പുതിയ ലോകത്തിൽ ദൈവം എങ്ങനെയായിരിക്കും ദുഷ്‌പ്രവൃത്തികൾ നീക്കം ചെയ്യുക? സ്വതന്ത്ര ഇച്ഛാശക്തി എന്ന ദാനം എടുത്തുഞ്ഞുകൊണ്ട് നമ്മെ യന്ത്രമനുഷ്യരെപ്പോലെ ആക്കിക്കൊണ്ടല്ല അവൻ അതു ചെയ്യുന്നത്‌. പകരം, അനുസമുള്ള മനുഷ്യവർഗത്തെ തന്‍റെ വഴികൾ പഠിപ്പിച്ചുകൊണ്ട് ദോഷമായ ചിന്തകളിൽനിന്നും പ്രവർത്തങ്ങളിൽനിന്നും തിരിഞ്ഞുരാൻ അവൻ അവരെ സഹായിക്കും.

കഷ്ടപ്പാടുകൾക്കുള്ള എല്ലാ കാരണങ്ങളും ദൈവം നീക്കം ചെയ്യും

മുൻകൂട്ടിക്കാണാൻ കഴിയാത്ത ദുരന്തങ്ങൾ സംബന്ധിച്ച് ദൈവം എന്തു ചെയ്യും? സ്വർഗ്ഗത്തിൽനിന്നു ഭരിക്കുന്ന ദൈവത്തിന്‍റെ ഒരു ഗവണ്മെന്‍റ് പെട്ടെന്നുന്നെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് അവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. ദൈവം നിയമിച്ചിരിക്കുന്ന യേശുക്രിസ്‌തുവാണ്‌ ആ രാജ്യത്തിന്‍റെ രാജാവ്‌. അവനു രോഗിളെ സൗഖ്യമാക്കാനും പ്രകൃതിക്തിളെ നിയന്ത്രിക്കാനും ഉള്ള ശക്തിയുണ്ട്. (മത്തായി 14:14; മർക്കോസ്‌ 4:35-41) അതിനാൽ, ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും’ ഉണ്ടാക്കുന്ന കഷ്ടപ്പാടുകൾ എന്നേക്കുമായി അപ്രത്യക്ഷമായിട്ടുണ്ടാകും. (സഭാപ്രസംഗി 9:11, NW) ക്രിസ്‌തുവിന്‍റെ ഭരണത്തിൻകീഴിൽ യാതൊരു ദുരന്തവും മനുഷ്യവർഗത്തിന്‌ അനുഭവിക്കേണ്ടിരില്ല.—സദൃശവാക്യങ്ങൾ 1:33.

ദാരുമായി മരണമടഞ്ഞ ദശലക്ഷക്കക്കിനുരുന്ന നിഷ്‌കങ്കരായ ആളുകളുടെ കാര്യമോ? തന്‍റെ സുഹൃത്തായ ലാസറിനെ ജീവനിലേക്കു തിരികെ കൊണ്ടുരുന്നതിനു തൊട്ടുമുമ്പായി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻതന്നെ പുനരുത്ഥാവും ജീവനും ആകുന്നു.” (യോഹന്നാൻ 11:25) അതെ, യേശുവിന്‌ മരിച്ചുപോരെ പുനരുത്ഥാത്തിലേക്കു അതായത്‌ ജീവനിലേക്കു തിരികെ കൊണ്ടുരാനുള്ള ശക്തിയുണ്ട്!

ദുരിങ്ങളൊന്നും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? അവിടെയായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? അങ്ങനെയെങ്കിൽ, ബൈബിൾ പഠിച്ചുകൊണ്ട് സത്യദൈമായ യഹോയെയും അവന്‍റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് കൂടുലായി മനസ്സിലാക്കാൻ ശ്രമിക്കുക. അത്തരം അറിവ്‌ നേടുന്നതിന്‌ നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ പ്രദേത്തുള്ള യഹോയുടെ സാക്ഷികൾ സന്തോമുള്ളരാണ്‌. അവരുമായി ബന്ധപ്പെടാനോ ഈ മാസിയുടെ പ്രസാകർക്ക് എഴുതാനോ ഞങ്ങൾ നിങ്ങളെ സ്‌നേപൂർവം ക്ഷണിക്കുന്നു. ▪ (w14-E 07/01)