വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ഒക്ടോബര്‍ 

 മുഖ്യലേനം | നല്ലവർ ദുരിതം അനുഭവിക്കുന്നത്‌ എന്തുകൊണ്ട്?

ദുരി​ത​ങ്ങൾ പെരു​കു​ന്നു!

ദുരി​ത​ങ്ങൾ പെരു​കു​ന്നു!

ബംഗ്ലാ​ദേ​ശിലെ ധാക്കയി​ലാണ്‌ 35 വയസ്സു​കാ​രി​യാ​യ സ്‌മിത * താമസി​ച്ചി​രു​ന്നത്‌. എല്ലാവ​രോ​ടും സ്‌നേ​ഹ​ത്തോ​ടെ പെരു​മാ​റു​ക​യും മറ്റുള്ള​വർക്കു​വേ​ണ്ടി കരുതു​ക​യും ചെയ്യുന്ന ഒരു നല്ല സ്‌ത്രീ​യാ​യി​രു​ന്നു സ്‌മിത. അവൾ കഠിനാ​ധ്വാ​നി​യാ​യി​രു​ന്നെന്നു മാത്രമല്ല, ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയു​ക​യും ചെയ്‌തി​രു​ന്നു. അങ്ങനെ സന്തോ​ഷ​ത്തോ​ടെ ജീവി​ച്ചി​രു​ന്ന അവൾക്ക് പെട്ടെന്നു മാരക​മാ​യൊ​രു അസുഖം ബാധിച്ചു. ഒരാഴ്‌ച്ച​യ്‌ക്കു​ള്ളിൽ അവൾ മരിച്ചു! ഇത്‌, അവളുടെ ഭർത്താ​വി​നെ​യും കുടും​ബാം​ഗ​ങ്ങ​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും എത്രമാ​ത്രം നടുക്കി​യി​ട്ടു​ണ്ടാ​കും!

യുവദ​മ്പ​തി​ക​ളാ​യ ജയിം​സും ഭാര്യ​യും സ്‌മി​ത​യെ​പ്പോ​ലെ​തന്നെ നല്ല പേരു​ള്ള​വ​രാ​യി​രു​ന്നു. ഒരു അവധി​ക്കാ​ലത്ത്‌, അവർ ഐക്യ​നാ​ടു​ക​ളു​ടെ പടിഞ്ഞാ​റൻ തീരത്തു താമസി​ക്കു​ന്ന സുഹൃ​ത്തു​ക്ക​ളെ കാണാൻ പോയി. പിന്നീട്‌ അവർ ഒരിക്ക​ലും തങ്ങളുടെ ജന്മനാ​ടാ​യ ന്യൂ​യോർക്കി​ലേ​ക്കു മടങ്ങി​യി​ല്ല. യാത്രാ​മ​ധ്യേ അവർ ഗുരു​ത​ര​മാ​യ ഒരു വാഹനാ​പ​ക​ട​ത്തിൽപ്പെട്ടു. തങ്ങളെ സ്‌നേ​ഹി​ച്ചി​രു​ന്ന​വ​രു​ടെ​യും സഹജോ​ലി​ക്കാ​രു​ടെ​യും ജീവി​ത​ത്തിൽ വലിയ നഷ്ടംവ​രു​ത്തി​ക്കൊണ്ട് അവർ മരണത്തി​നു കീഴടങ്ങി.

തിന്മയും കഷ്ടപ്പാ​ടു​ക​ളും പെരു​കു​ന്നത്‌ മനസ്സി​ലാ​ക്കാൻ നമുക്കു ദൂരേ​യ്‌ക്കൊ​ന്നും പോ​കേ​ണ്ട​തി​ല്ല. യുദ്ധങ്ങൾ പൊതു​ജ​ന​ങ്ങ​ളെ​യും സൈനി​ക​രെ​യും കൊ​ന്നൊ​ടു​ക്കു​ന്നു. നിരപ​രാ​ധി​കൾ കുറ്റകൃ​ത്യ​ത്തി​നും അക്രമ​ത്തി​നും ഇരകളാ​കു​ന്നു. ഒരു വ്യക്തി​യു​ടെ പ്രായ​മോ സമൂഹ​ത്തി​ലെ നിലയോ കാര്യ​മാ​ക്കാ​തെ മാരക​മാ​യ അപകട​ങ്ങ​ളും ഗുരു​ത​ര​മാ​യ ശാരീ​രി​ക​വൈ​ക​ല്യ​ങ്ങ​ളും ആളുകളെ പിടി​കൂ​ടു​ന്നു. പ്രകൃ​തി​വി​പ​ത്തു​കൾ യാതൊ​രു വിവേ​ച​ന​യും കൂടാതെ ജനസമൂ​ഹ​ങ്ങ​ളെ അപ്പാടെ തുടച്ചു​നീ​ക്കു​ന്നു. മുൻവി​ധി​യും അനീതി​യും വ്യാപ​ക​മാണ്‌. നിങ്ങളും ഒരുപക്ഷേ ഇവയിൽ ഒന്നിന്‍റെ ഇരയാ​യി​ട്ടു​ണ്ടാ​കാം.

താഴെ​പ്പ​റ​യു​ന്ന ചോദ്യ​ങ്ങൾ നാം ചോദി​ക്കു​ക സ്വാഭാ​വി​ക​മാണ്‌:

  • നല്ലവർക്ക് ദുരിതം അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊണ്ട്?

  • അത്തരം കാര്യ​ങ്ങൾക്ക് ഉത്തരവാ​ദി ദൈവ​മാ​ണോ?

  • ദുരന്തങ്ങൾ യാദൃ​ച്ഛി​ക​മാ​യി സംഭവി​ക്കു​ന്ന​താ​ണോ അതോ മനുഷ്യ​രാ​ണോ അതിനു കാരണ​ക്കാർ?

  • പൂർവ​ജ​ന്മ​ചെ​യ്‌തി​ക​ളു​ടെ ഫലമാ​യി​ട്ടാ​ണോ ഒരു വ്യക്തി യാതനകൾ അനുഭ​വി​ക്കു​ന്നത്‌?

  • സർവശ​ക്ത​നാ​യ ഒരു ദൈവ​മു​ണ്ടെ​ങ്കിൽ അവൻ എന്തു​കൊ​ണ്ടാണ്‌ നല്ലവരായ ആളുകളെ ദോഷ​ങ്ങ​ളിൽനി​ന്നു സംരക്ഷി​ക്കാ​ത്തത്‌?

  • തിന്മയിൽനി​ന്നും ദുരി​ത​ങ്ങ​ളിൽനി​ന്നും ജീവി​ത​ത്തിന്‌ എന്നെങ്കി​ലും ഒരു മോച​ന​മു​ണ്ടാ​കു​മോ?

മേൽപ്പറഞ്ഞ ചോദ്യ​ങ്ങൾക്കു​ള്ള ഉത്തരങ്ങൾ ലഭിക്കാൻ അടിസ്ഥാ​ന​പ​ര​മാ​യ രണ്ടു ചോദ്യ​ങ്ങ​ളു​ടെ ഉത്തരം നാം മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്: മോശ​മാ​യ കാര്യങ്ങൾ എന്തു​കൊ​ണ്ടാണ്‌ സംഭവി​ക്കു​ന്നത്‌? ദൈവം അതി​നെ​തി​രെ എന്തു ചെയ്യും? (w14-E 07/01)

^ ഖ. 3 പേരുകൾ മാറ്റി​യി​രി​ക്കു​ന്നു.