വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ഒക്ടോബര്‍ 

അദൃശ്യ​നാ​യ ദൈവത്തെ കാണാ​നാ​കു​മോ

അദൃശ്യ​നാ​യ ദൈവത്തെ കാണാ​നാ​കു​മോ

മാനുഷനേത്രങ്ങൾക്ക് അദൃശ്യ​നാ​യ ഒരു ‘ആത്മാവാണ്‌’ ദൈവം. (യോഹ​ന്നാൻ 4:24) എന്നിരു​ന്നാ​ലും, ചില ആളുകൾ ഒരർഥ​ത്തിൽ ദൈവത്തെ കണ്ടതായി ബൈബിൾ പറയുന്നു. (എബ്രായർ 11:27) അത്‌ എങ്ങനെ സാധ്യ​മാ​കും? “അദൃശ്യ​നാ​യ ദൈവ”ത്തെ നിങ്ങൾക്ക് യഥാർഥ​ത്തിൽ കാണാൻ കഴിയു​മോ?—കൊ​ലോ​സ്യർ 1:15.

ജന്മനാ അന്ധനായ ഒരു വ്യക്തി​യു​ടെ സാഹച​ര്യ​മൊ​ന്നു ചിന്തി​ച്ചു​നോ​ക്കു​ക. ചുറ്റു​മു​ള്ള ലോക​ത്തിൽ നടക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും അദ്ദേഹ​ത്തി​നു അറിയാ​നാ​കി​ല്ലേ? അന്ധനായ വ്യക്തിക്കു ചുറ്റു​മു​ള്ള ആളുക​ളെ​ക്കു​റി​ച്ചും വസ്‌തു​ക്ക​ളെ​ക്കു​റി​ച്ചും ചുറ്റും നടക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പല വിധത്തിൽ മനസ്സി​ലാ​ക്കാൻ കഴിയും. “കാണു​ന്നത്‌ കണ്ണു​കൊ​ണ്ടല്ല, പകരം മനസ്സു​കൊ​ണ്ടാണ്‌” എന്ന് അന്ധനായ ഒരു വ്യക്തി പറയുന്നു.

സമാന​മാ​യി, അക്ഷരീ​യ​ക​ണ്ണു​കൊണ്ട് ദൈവത്തെ കാണാൻ കഴിയി​ല്ലെ​ങ്കി​ലും “ഹൃദയ​ദൃ​ഷ്ടി” ഉപയോ​ഗി​ച്ചു നിങ്ങൾക്ക് അവനെ കാണാൻ സാധി​ക്കും. (എഫെസ്യർ 1:18) ദൈവത്തെ കാണാൻ കഴിയുന്ന മൂന്നു വിധങ്ങൾ നമുക്കു നോക്കാം.

‘ലോക​സൃ​ഷ്ടി​മു​തൽ വെളി​വാ​യി​രി​ക്കു​ന്നു’

അന്ധനായ ഒരു വ്യക്തിക്കു വളരെ മികച്ച കേൾവി​ശ​ക്തി​യും സ്‌പർശ​ന​ശേ​ഷി​യും ആണ്‌ ഉള്ളത്‌. തനിക്കു കാണാൻ കഴിയാത്ത കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ അദ്ദേഹം അത്‌ ഉപയോ​ഗി​ക്കു​ന്നു. സമാന​മാ​യി നിങ്ങൾക്കും നിങ്ങളു​ടെ ജഡിക ഇന്ദ്രി​യ​ങ്ങൾ ഉപയോ​ഗിച്ച് ചുറ്റു​മു​ള്ള ലോകം കാണാ​നും അങ്ങനെ അവയെ​ല്ലാം സൃഷ്ടിച്ച അദൃശ്യ​ദൈ​വ​ത്തെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാ​നും കഴിയും. ‘ലോക​സൃ​ഷ്ടി​മു​തൽ അവന്‍റെ അദൃശ്യ​ഗു​ണ​ങ്ങൾ സൃഷ്ടി​ക​ളി​ലൂ​ടെ വെളി​വാ​യി​രി​ക്കു​ന്നു.’—റോമർ 1:20.

ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ ഭൂമി​യെ​ക്കു​റിച്ച് ചിന്തി​ക്കു​ക. കേവലം ജീവിതം മുന്നോട്ട് കൊണ്ടു​പോ​കു​ന്ന​തി​നു മാത്രമല്ല, ജീവിതം ആസ്വദി​ക്കാൻ കഴിയുന്ന വിധത്തി​ലാണ്‌ ഭൂമി രൂപക​ല്‌പന ചെയ്‌തി​രി​ക്കു​ന്നത്‌. ഒരു കാറ്റു നമ്മെ തലോ​ടു​ന്ന​തും ഇളം​വെ​യിൽ കായു​ന്ന​തും രുചി​ക​ര​മാ​യ ഒരു പഴം കഴിക്കു​ന്ന​തും കിളി​ക​ളു​ടെ കുളിർമ​യേ​കു​ന്ന പാട്ടു കേൾക്കു​ന്ന​തും എല്ലാം നാം വളരെ ആസ്വദി​ക്കു​ന്നു. ഈ ദാനങ്ങൾ നമ്മുടെ സ്രഷ്ടാ​വിന്‌ നമ്മെക്കു​റി​ച്ചു​ള്ള ചിന്തയും നമ്മോ​ടു​ള്ള അവന്‍റെ വാത്സല്യ​വും ഉദാര​ത​യും വെളി​പ്പെ​ടു​ത്തു​ന്നി​ല്ലേ?

ഈ പ്രപഞ്ച​ത്തിൽ കാണുന്ന കാര്യ​ങ്ങ​ളിൽനിന്ന് ദൈവ​ത്തെ​ക്കു​റി​ച്ചു നിങ്ങൾക്ക് എന്തു പഠിക്കാൻ കഴിയും? ഒരു കാര്യം, ആകാശം ദൈവ​ത്തി​ന്‍റെ ശക്തി വെളി​പ്പെ​ടു​ത്തു​ന്നു എന്നതാണ്‌. പ്രപഞ്ചം വികസി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു എന്നു മാത്രമല്ല അത്‌ വേഗത്തിൽ സംഭവി​ക്കു​ക​യും ചെയ്യുന്നു എന്ന് അടുത്ത​കാ​ല​ത്തെ ശാസ്‌ത്രീ​യ​തെ​ളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. ഒരു നിശാ​ന​ഭസ്സ് കാണു​മ്പോൾ ഇങ്ങനെ ചിന്തി​ക്കു​ക: പ്രപഞ്ച​ത്തി​ന്‍റെ വേഗത​യോ​ടെ​യു​ള്ള വികസ​ന​ത്തി​നു കാരണ​മാ​യി​രി​ക്കു​ന്ന ശക്തിയു​ടെ ഉറവിടം ഏതാണ്‌? ബൈബിൾ സ്രഷ്ടാ​വി​നെ​ക്കു​റിച്ച് “ശക്തിയു​ടെ ആധിക്യ”മുള്ളവൻ എന്ന് പറയുന്നു. (യെശയ്യാ​വു 40:26) ദൈവം ‘സർവ്വശ​ക്ത​നും​’ ‘ശക്തിയിൽ അത്യു​ന്ന​ത​നും​’ ആണെന്ന് അവന്‍റെ സൃഷ്ടികൾ തെളിവു നൽകുന്നു.—ഇയ്യോബ്‌ 37:23.

‘അവനെ​ക്കു​റി​ച്ചു വിവരി​ച്ചു​ത​ന്നി​രി​ക്കു​ന്നു’

കാഴ്‌ച​യി​ല്ലാ​ത്ത രണ്ടു കുട്ടി​ക​ളു​ള്ള ഒരു അമ്മ ഇങ്ങനെ പറയുന്നു: “പ്രധാ​ന​മാ​യും, കേൾക്കുന്ന കാര്യ​ങ്ങ​ളി​ലൂ​ടെ​യാണ്‌ അവർ പഠിക്കു​ന്നത്‌. നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളും വിശദാം​ശ​ങ്ങൾ സഹിതം അപ്പപ്പോൾ അവരോ​ടു പറഞ്ഞു​കൊ​ണ്ടി​രി​ക്കു​ക. നിങ്ങളാണ്‌ അവരുടെ കണ്ണുകൾ.” സമാന​മാ​യി, ‘ഒരു മനുഷ്യ​നും ദൈവത്തെ ഒരുനാ​ളും കണ്ടിട്ടി​ല്ലെ​ങ്കി​ലും, പിതാ​വി​ന്‍റെ മടിയി​ലി​രി​ക്കു​ന്ന’ ദൈവ​പു​ത്ര​നാ​യ യേശു “അവനെ​ക്കു​റി​ച്ചു നമുക്കു വിവരി​ച്ചു​ത​ന്നി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 1:18) ദൈവ​ത്തി​ന്‍റെ ആദ്യസൃ​ഷ്ടി​യും ഏകജാ​ത​നാ​യ പുത്ര​നും എന്ന നിലയിൽ സ്വർഗ​ത്തി​ലേ​ക്കു ഉറ്റു​നോ​ക്കാൻ യേശു നമ്മുടെ കണ്ണുക​ളാ​യി വർത്തി​ക്കു​ന്നു. അദൃശ്യ​നാ​യ ദൈവ​ത്തെ​ക്കു​റിച്ച് അറിയു​ന്ന​തി​നു​ള്ള ഏറ്റവും മികച്ച ഉറവിടം അവനാണ്‌.

തന്‍റെ പിതാ​വാ​യ ദൈവ​ത്തോ​ടൊ​പ്പം യുഗങ്ങൾ ചെലവ​ഴി​ച്ച യേശു അവനെ​ക്കു​റി​ച്ചു പറഞ്ഞി​രി​ക്കു​ന്ന ചില കാര്യങ്ങൾ ശ്രദ്ധി​ക്കു​ക:

  • ദൈവം അക്ഷീണം പ്രവർത്തിക്കുന്നു. “എന്‍റെ പിതാവ്‌ ഇപ്പോ​ഴും പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.”—യോഹ​ന്നാൻ 5:17.

  • ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു. “നിങ്ങൾക്കു വേണ്ടത്‌ എന്താ​ണെന്ന് നിങ്ങൾ ചോദി​ക്കു​ന്ന​തി​നു മുമ്പു​ത​ന്നെ നിങ്ങളു​ടെ പിതാവ്‌ അറിയു​ന്നു​വ​ല്ലോ.”—മത്തായി 6:8.

  • ദൈവം നമുക്കുവേണ്ടി ഉദാരമായി കരുതുന്നു. ‘സ്വർഗ​സ്ഥ​നാ​യ നിങ്ങളു​ടെ പിതാവ്‌ ദുഷ്ടന്മാ​രു​ടെ​മേ​ലും നല്ലവരു​ടെ​മേ​ലും തന്‍റെ സൂര്യനെ ഉദിപ്പി​ക്കു​ക​യും നീതി​മാ​ന്മാ​രു​ടെ​മേ​ലും നീതി​കെ​ട്ട​വ​രു​ടെ​മേ​ലും മഴ പെയ്യി​ക്കു​ക​യും ചെയ്യു​ന്നു​വ​ല്ലോ.’—മത്തായി 5:45.

  • ദൈവം നമ്മെ ഓരോരുത്തരെയും മൂല്യമുള്ളരായി കരുതുന്നു. “ഒരു നാണയ​ത്തു​ട്ടി​നു രണ്ടുകു​രു​വി​ക​ളെ വിൽക്കു​ന്നി​ല്ല​യോ?  അവയിൽ ഒന്നു​പോ​ലും നിങ്ങളു​ടെ പിതാവ്‌ അറിയാ​തെ നിലത്തു വീഴു​ക​യി​ല്ല. നിങ്ങളു​ടെ തലയിലെ ഓരോ മുടി​യി​ഴ​യും എണ്ണിത്തി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ആകയാൽ ഭയപ്പെ​ടേണ്ട, അനവധി കുരു​വി​ക​ളെ​ക്കാ​ളും നിങ്ങൾ വില​യേ​റി​യ​വ​ര​ല്ലോ.”—മത്തായി 10:29-31.

അദൃശ്യ​നാ​യ ദൈവത്തെ പ്രതി​ഫ​ലി​പ്പി​ച്ച ഒരു മനുഷ്യൻ

കാഴ്‌ച​യു​ള്ള​വർ കാര്യങ്ങൾ മനസ്സി​ലാ​ക്കു​ന്ന വിധത്തിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി​ട്ടാ​യി​രി​ക്കാം പലപ്പോ​ഴും കാഴ്‌ച​യി​ല്ലാ​ത്ത​വർ അവയെ മനസ്സി​ലാ​ക്കു​ക. അന്ധനായ ഒരു വ്യക്തി തണലിനെ, സൂര്യ​പ്ര​കാ​ശ​മി​ല്ലാ​ത്ത ഒരു സ്ഥലം എന്ന് മനസ്സി​ലാ​ക്കു​ന്ന​തി​നു പകരം സൂര്യന്‍റെ ചൂടിൽനി​ന്നും സംരക്ഷണം ലഭിക്കുന്ന ഒരു സ്ഥലമാ​യി​ട്ടാ​യി​രി​ക്കും അതിനെ മനസ്സി​ലാ​ക്കു​ക. കാഴ്‌ച ഇല്ലാത്ത ഒരു വ്യക്തിക്ക് തണലോ, സൂര്യ​പ്ര​കാ​ശ​മോ എന്താ​ണെ​ന്നു മനസ്സി​ലാ​ക്കാൻ കഴിയാ​ത്ത​തു​പോ​ലെ നമുക്കും യഹോ​വ​യെ​ക്കു​റിച്ച് സ്വയം മനസ്സി​ലാ​ക്കാൻ കഴിയില്ല. അതു​കൊണ്ട്, തന്‍റെ ഗുണങ്ങ​ളും വ്യക്തി​ത്വ​വും പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ച ഒരു മനുഷ്യ​നെ യഹോവ നമുക്കാ​യി നൽകി.

ആ മനുഷ്യൻ യേശു​വാ​യി​രു​ന്നു. (ഫിലി​പ്പി​യർ 2:7) യേശു തന്‍റെ പിതാ​വി​നെ​ക്കു​റി​ച്ചു സംസാരിക്കുമാത്രമല്ല അവൻ എങ്ങനെ​യു​ള്ള​വ​നാ​ണെ​ന്നു കാണിച്ചുരിയും ചെയ്‌തു. “കർത്താവേ, ഞങ്ങൾക്കു പിതാ​വി​നെ കാണി​ച്ചു​ത​രേ​ണ​മേ” എന്ന് യേശു​വി​ന്‍റെ ശിഷ്യ​നാ​യ ഫിലി​പ്പോസ്‌ പറഞ്ഞു. അപ്പോൾ യേശു അവനോ​ടു “എന്നെ കണ്ടിരി​ക്കു​ന്ന​വൻ പിതാ​വി​നെ​യും കണ്ടിരി​ക്കു​ന്നു” എന്നു പറഞ്ഞു. (യോഹ​ന്നാൻ 14:8, 9) യേശു​വി​ന്‍റെ പ്രവർത്ത​ന​ങ്ങ​ളിൽ പിതാ​വി​നെ​ക്കു​റിച്ച് നിങ്ങൾക്ക് എന്താണ്‌ ‘കാണാൻ’ കഴിയു​ന്നത്‌?

ഊഷ്‌മ​ള​ത​യും താഴ്‌മ​യും ഉള്ളവനും എല്ലാവർക്കും സമീപി​ക്കാ​വു​ന്ന​വ​നും ആയിരു​ന്നു യേശു. (മത്തായി 11:28-30) നവോ​ന്മേ​ഷം പകരുന്ന അവന്‍റെ വ്യക്തി​ത്വം ആളുകളെ അവനി​ലേക്ക് ആകർഷി​ച്ചു. അവൻ മറ്റുള്ള​വ​രു​ടെ സന്തോ​ഷ​ത്തിൽ പങ്കു​ചേ​രു​ക മാത്രമല്ല അവരുടെ വേദനകൾ തന്‍റെ വേദന​ക​ളാ​യി കാണു​ക​യും ചെയ്‌തു. (ലൂക്കോസ്‌ 10:17, 21; യോഹ​ന്നാൻ 11:32-35) യേശു​വി​നെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ങ്ങൾ വായി​ക്കു​ക​യോ കേൾക്കു​ക​യോ ചെയ്യു​മ്പോൾ സംഭവങ്ങൾ ഭാവന​യിൽ കാണുക. യേശു ആളുക​ളു​മാ​യി ഇടപെട്ട വിധങ്ങ​ളെ​ക്കു​റി​ച്ചു നിങ്ങൾ ധ്യാനി​ക്കു​ന്നെ​ങ്കിൽ ദൈവ​ത്തി​ന്‍റെ അത്യു​ത്ത​മ​മാ​യ വ്യക്തി​ത്വം കൂടുതൽ വ്യക്തമാ​യി മനസ്സി​ലാ​ക്കാ​നും അങ്ങനെ അവനോട്‌ കൂടുതൽ അടുക്കാ​നും നിങ്ങൾക്കാ​കും.

ലഭിച്ച​വി​വ​ര​ങ്ങൾ കൂട്ടി​യി​ണ​ക്കു​ക

അന്ധനായ ഒരു വ്യക്തി ചുറ്റു​മു​ള്ള ലോകത്തെ കണ്ടറി​യു​ന്ന വിധ​ത്തെ​ക്കു​റിച്ച് ഒരു എഴുത്തു​കാ​രൻ ഇങ്ങനെ പറയുന്നു: “അവനോ അവൾക്കോ ഒരു കാര്യ​ത്തെ​ക്കു​റിച്ച് വ്യത്യ​സ്‌ത ഉറവു​ക​ളിൽനിന്ന് (സ്‌പർശ​നം, ഗന്ധം, കേൾവി തുടങ്ങി​യ​വ​യിൽനിന്ന്) വിവരങ്ങൾ കുറേ​ശ്ശെ​യാ​യി ലഭിക്കു​ന്നു. തുടർന്ന്, ഒരു പൂർണ ചിത്രം ലഭി​ക്കേ​ണ്ട​തിന്‌ അവർ ആ വിവര​ങ്ങ​ളെ​ല്ലാം കോർത്തി​ണ​ക്കു​ന്നു.” സമാന​മാ​യി, ദൈവ​ത്തി​ന്‍റെ സൃഷ്ടി​ക്രി​യ​ക​ളെ നിരീ​ക്ഷി​ക്കു​മ്പോൾ, യേശു തന്‍റെ പിതാ​വി​നെ​ക്കു​റി​ച്ചു പറഞ്ഞതു വായി​ക്കു​ക. അതു​പോ​ലെ, അവൻ ദൈവ​ത്തി​ന്‍റെ ഗുണങ്ങളെ പ്രതി​ഫ​ലി​പ്പി​ച്ച വിധം വിശക​ല​നം ചെയ്യുക. അപ്രകാ​രം ചെയ്യു​മ്പോൾ യഹോ​വ​യെ​ക്കു​റി​ച്ചു​ള്ള മനോ​ഹ​ര​മാ​യ ഒരു ചിത്രം നിങ്ങളു​ടെ മനസ്സിൽ തെളി​യും. അങ്ങനെ അവൻ നിങ്ങൾക്കു കൂടുതൽ യഥാർഥ​മാ​യി​ത്തീ​രും.

പുരാ​ത​ന​നാ​ളിൽ ജീവി​ച്ചി​രു​ന്ന ഇയ്യോ​ബി​നും മേൽപ്പറഞ്ഞ കാര്യം അനുഭ​വി​ച്ച​റി​യാൻ കഴിഞ്ഞു. ആദ്യം അവൻ കാര്യങ്ങൾ “തിരി​ച്ച​റി​യാ​തെ” സംസാ​രി​ച്ചു. (ഇയ്യോബ്‌ 42:3) എന്നാൽ ദൈവ​ത്തി​ന്‍റെ അത്ഭുത​ക​ര​മാ​യ സൃഷ്ടി​ക​ളെ സൂക്ഷ്മ​മാ​യി നിരീ​ക്ഷി​ച്ച​തി​ന്‍റെ ഫലമായി ഇയ്യോബ്‌ ഇങ്ങനെ പറയാൻ പ്രേരി​ത​നാ​യി: “ഞാൻ നിന്നെ​ക്കു​റി​ച്ചു ഒരു കേൾവി മാത്രമേ കേട്ടി​രു​ന്നു​ള്ളു; ഇപ്പോ​ഴോ, എന്‍റെ കണ്ണാൽ നിന്നെ കാണുന്നു.”—ഇയ്യോബ്‌ 42:5.

‘നീ യഹോ​വ​യെ അന്വേ​ഷി​ക്കു​ന്നു എങ്കിൽ അവനെ കണ്ടെത്തും’

നിങ്ങളു​ടെ കാര്യ​ത്തി​ലും ഇത്‌ സത്യമാ​യേ​ക്കാം. “നീ അവനെ (യഹോ​വ​യെ) അന്വേ​ഷി​ക്കു​ന്നു എങ്കിൽ അവനെ കണ്ടെത്തും.” (1 ദിനവൃ​ത്താ​ന്തം 28:9) അദൃശ്യ​നാ​യ ദൈവത്തെ അന്വേ​ഷി​ച്ചു കണ്ടെത്തു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാ​നാ​യി യഹോ​വ​യു​ടെ സാക്ഷികൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌. ▪ (w14-E 07/01)