വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ഒക്ടോബര്‍ 

അദൃശ്യനായ ദൈവത്തെ കാണാനാകുമോ

അദൃശ്യനായ ദൈവത്തെ കാണാനാകുമോ

മാനുഷനേത്രങ്ങൾക്ക് അദൃശ്യനായ ഒരു ‘ആത്മാവാണ്‌’ ദൈവം. (യോഹന്നാൻ 4:24) എന്നിരുന്നാലും, ചില ആളുകൾ ഒരർഥത്തിൽ ദൈവത്തെ കണ്ടതായി ബൈബിൾ പറയുന്നു. (എബ്രായർ 11:27) അത്‌ എങ്ങനെ സാധ്യമാകും? “അദൃശ്യനായ ദൈവ”ത്തെ നിങ്ങൾക്ക് യഥാർഥത്തിൽ കാണാൻ കഴിയുമോ?—കൊലോസ്യർ 1:15.

ജന്മനാ അന്ധനായ ഒരു വ്യക്തിയുടെ സാഹചര്യമൊന്നു ചിന്തിച്ചുനോക്കുക. ചുറ്റുമുള്ള ലോകത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അദ്ദേഹത്തിനു അറിയാനാകില്ലേ? അന്ധനായ വ്യക്തിക്കു ചുറ്റുമുള്ള ആളുകളെക്കുറിച്ചും വസ്‌തുക്കളെക്കുറിച്ചും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചും പല വിധത്തിൽ മനസ്സിലാക്കാൻ കഴിയും. “കാണുന്നത്‌ കണ്ണുകൊണ്ടല്ല, പകരം മനസ്സുകൊണ്ടാണ്‌” എന്ന് അന്ധനായ ഒരു വ്യക്തി പറയുന്നു.

സമാനമായി, അക്ഷരീണ്ണുകൊണ്ട് ദൈവത്തെ കാണാൻ കഴിയില്ലെങ്കിലും “ഹൃദയദൃഷ്ടി” ഉപയോഗിച്ചു നിങ്ങൾക്ക് അവനെ കാണാൻ സാധിക്കും. (എഫെസ്യർ 1:18) ദൈവത്തെ കാണാൻ കഴിയുന്ന മൂന്നു വിധങ്ങൾ നമുക്കു നോക്കാം.

‘ലോകസൃഷ്ടിമുതൽ വെളിവായിരിക്കുന്നു’

അന്ധനായ ഒരു വ്യക്തിക്കു വളരെ മികച്ച കേൾവിക്തിയും സ്‌പർശശേഷിയും ആണ്‌ ഉള്ളത്‌. തനിക്കു കാണാൻ കഴിയാത്ത കാര്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹം അത്‌ ഉപയോഗിക്കുന്നു. സമാനമായി നിങ്ങൾക്കും നിങ്ങളുടെ ജഡിക ഇന്ദ്രിങ്ങൾ ഉപയോഗിച്ച് ചുറ്റുമുള്ള ലോകം കാണാനും അങ്ങനെ അവയെല്ലാം സൃഷ്ടിച്ച അദൃശ്യദൈത്തെക്കുറിച്ചു മനസ്സിലാക്കാനും കഴിയും. ‘ലോകസൃഷ്ടിമുതൽ അവന്‍റെ അദൃശ്യഗുങ്ങൾ സൃഷ്ടിളിലൂടെ വെളിവായിരിക്കുന്നു.’—റോമർ 1:20.

ഉദാഹത്തിന്‌, നമ്മുടെ ഭൂമിയെക്കുറിച്ച് ചിന്തിക്കുക. കേവലം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനു മാത്രമല്ല, ജീവിതം ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ്‌ ഭൂമി രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. ഒരു കാറ്റു നമ്മെ തലോടുന്നതും ഇളംവെയിൽ കായുന്നതും രുചിമായ ഒരു പഴം കഴിക്കുന്നതും കിളിളുടെ കുളിർമയേകുന്ന പാട്ടു കേൾക്കുന്നതും എല്ലാം നാം വളരെ ആസ്വദിക്കുന്നു. ഈ ദാനങ്ങൾ നമ്മുടെ സ്രഷ്ടാവിന്‌ നമ്മെക്കുറിച്ചുള്ള ചിന്തയും നമ്മോടുള്ള അവന്‍റെ വാത്സല്യവും ഉദാരയും വെളിപ്പെടുത്തുന്നില്ലേ?

ഈ പ്രപഞ്ചത്തിൽ കാണുന്ന കാര്യങ്ങളിൽനിന്ന് ദൈവത്തെക്കുറിച്ചു നിങ്ങൾക്ക് എന്തു പഠിക്കാൻ കഴിയും? ഒരു കാര്യം, ആകാശം ദൈവത്തിന്‍റെ ശക്തി വെളിപ്പെടുത്തുന്നു എന്നതാണ്‌. പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു എന്നു മാത്രമല്ല അത്‌ വേഗത്തിൽ സംഭവിക്കുയും ചെയ്യുന്നു എന്ന് അടുത്തകാത്തെ ശാസ്‌ത്രീതെളിവുകൾ സൂചിപ്പിക്കുന്നു. ഒരു നിശാഭസ്സ് കാണുമ്പോൾ ഇങ്ങനെ ചിന്തിക്കുക: പ്രപഞ്ചത്തിന്‍റെ വേഗതയോടെയുള്ള വികസത്തിനു കാരണമായിരിക്കുന്ന ശക്തിയുടെ ഉറവിടം ഏതാണ്‌? ബൈബിൾ സ്രഷ്ടാവിനെക്കുറിച്ച് “ശക്തിയുടെ ആധിക്യ”മുള്ളവൻ എന്ന് പറയുന്നു. (യെശയ്യാവു 40:26) ദൈവം ‘സർവ്വശക്തനും’ ‘ശക്തിയിൽ അത്യുന്നനും’ ആണെന്ന് അവന്‍റെ സൃഷ്ടികൾ തെളിവു നൽകുന്നു.—ഇയ്യോബ്‌ 37:23.

‘അവനെക്കുറിച്ചു വിവരിച്ചുന്നിരിക്കുന്നു’

കാഴ്‌ചയില്ലാത്ത രണ്ടു കുട്ടിളുള്ള ഒരു അമ്മ ഇങ്ങനെ പറയുന്നു: “പ്രധാമായും, കേൾക്കുന്ന കാര്യങ്ങളിലൂടെയാണ്‌ അവർ പഠിക്കുന്നത്‌. നിങ്ങൾ കാണുയും കേൾക്കുയും ചെയ്യുന്ന എല്ലാ കാര്യങ്ങളും വിശദാംങ്ങൾ സഹിതം അപ്പപ്പോൾ അവരോടു പറഞ്ഞുകൊണ്ടിരിക്കുക. നിങ്ങളാണ്‌ അവരുടെ കണ്ണുകൾ.” സമാനമായി, ‘ഒരു മനുഷ്യനും ദൈവത്തെ ഒരുനാളും കണ്ടിട്ടില്ലെങ്കിലും, പിതാവിന്‍റെ മടിയിലിരിക്കുന്ന’ ദൈവപുത്രനായ യേശു “അവനെക്കുറിച്ചു നമുക്കു വിവരിച്ചുന്നിരിക്കുന്നു.” (യോഹന്നാൻ 1:18) ദൈവത്തിന്‍റെ ആദ്യസൃഷ്ടിയും ഏകജാനായ പുത്രനും എന്ന നിലയിൽ സ്വർഗത്തിലേക്കു ഉറ്റുനോക്കാൻ യേശു നമ്മുടെ കണ്ണുകളായി വർത്തിക്കുന്നു. അദൃശ്യനായ ദൈവത്തെക്കുറിച്ച് അറിയുന്നതിനുള്ള ഏറ്റവും മികച്ച ഉറവിടം അവനാണ്‌.

തന്‍റെ പിതാവായ ദൈവത്തോടൊപ്പം യുഗങ്ങൾ ചെലവഴിച്ച യേശു അവനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുക:

  • ദൈവം അക്ഷീണം പ്രവർത്തിക്കുന്നു. “എന്‍റെ പിതാവ്‌ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.”—യോഹന്നാൻ 5:17.

  • ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു. “നിങ്ങൾക്കു വേണ്ടത്‌ എന്താണെന്ന് നിങ്ങൾ ചോദിക്കുന്നതിനു മുമ്പുന്നെ നിങ്ങളുടെ പിതാവ്‌ അറിയുന്നുല്ലോ.”—മത്തായി 6:8.

  • ദൈവം നമുക്കുവേണ്ടി ഉദാരമായി കരുതുന്നു. ‘സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ്‌ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കുയും നീതിമാന്മാരുടെമേലും നീതികെട്ടരുടെമേലും മഴ പെയ്യിക്കുയും ചെയ്യുന്നുല്ലോ.’—മത്തായി 5:45.

  • ദൈവം നമ്മെ ഓരോരുത്തരെയും മൂല്യമുള്ളരായി കരുതുന്നു. “ഒരു നാണയത്തുട്ടിനു രണ്ടുകുരുവിളെ വിൽക്കുന്നില്ലയോ?  അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ്‌ അറിയാതെ നിലത്തു വീഴുയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവിളെക്കാളും നിങ്ങൾ വിലയേറില്ലോ.”—മത്തായി 10:29-31.

അദൃശ്യനായ ദൈവത്തെ പ്രതിലിപ്പിച്ച ഒരു മനുഷ്യൻ

കാഴ്‌ചയുള്ളവർ കാര്യങ്ങൾ മനസ്സിലാക്കുന്ന വിധത്തിൽനിന്നും വ്യത്യസ്‌തമായിട്ടായിരിക്കാം പലപ്പോഴും കാഴ്‌ചയില്ലാത്തവർ അവയെ മനസ്സിലാക്കുക. അന്ധനായ ഒരു വ്യക്തി തണലിനെ, സൂര്യപ്രകാമില്ലാത്ത ഒരു സ്ഥലം എന്ന് മനസ്സിലാക്കുന്നതിനു പകരം സൂര്യന്‍റെ ചൂടിൽനിന്നും സംരക്ഷണം ലഭിക്കുന്ന ഒരു സ്ഥലമായിട്ടായിരിക്കും അതിനെ മനസ്സിലാക്കുക. കാഴ്‌ച ഇല്ലാത്ത ഒരു വ്യക്തിക്ക് തണലോ, സൂര്യപ്രകാമോ എന്താണെന്നു മനസ്സിലാക്കാൻ കഴിയാത്തതുപോലെ നമുക്കും യഹോയെക്കുറിച്ച് സ്വയം മനസ്സിലാക്കാൻ കഴിയില്ല. അതുകൊണ്ട്, തന്‍റെ ഗുണങ്ങളും വ്യക്തിത്വവും പൂർണമായി പ്രതിലിപ്പിച്ച ഒരു മനുഷ്യനെ യഹോവ നമുക്കായി നൽകി.

ആ മനുഷ്യൻ യേശുവായിരുന്നു. (ഫിലിപ്പിയർ 2:7) യേശു തന്‍റെ പിതാവിനെക്കുറിച്ചു സംസാരിക്കുമാത്രമല്ല അവൻ എങ്ങനെയുള്ളനാണെന്നു കാണിച്ചുരിയും ചെയ്‌തു. “കർത്താവേ, ഞങ്ങൾക്കു പിതാവിനെ കാണിച്ചുരേമേ” എന്ന് യേശുവിന്‍റെ ശിഷ്യനായ ഫിലിപ്പോസ്‌ പറഞ്ഞു. അപ്പോൾ യേശു അവനോടു “എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്നു പറഞ്ഞു. (യോഹന്നാൻ 14:8, 9) യേശുവിന്‍റെ പ്രവർത്തങ്ങളിൽ പിതാവിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ്‌ ‘കാണാൻ’ കഴിയുന്നത്‌?

ഊഷ്‌മയും താഴ്‌മയും ഉള്ളവനും എല്ലാവർക്കും സമീപിക്കാവുന്നനും ആയിരുന്നു യേശു. (മത്തായി 11:28-30) നവോന്മേഷം പകരുന്ന അവന്‍റെ വ്യക്തിത്വം ആളുകളെ അവനിലേക്ക് ആകർഷിച്ചു. അവൻ മറ്റുള്ളരുടെ സന്തോത്തിൽ പങ്കുചേരുക മാത്രമല്ല അവരുടെ വേദനകൾ തന്‍റെ വേദനളായി കാണുയും ചെയ്‌തു. (ലൂക്കോസ്‌ 10:17, 21; യോഹന്നാൻ 11:32-35) യേശുവിനെക്കുറിച്ചുള്ള ബൈബിൾവിങ്ങൾ വായിക്കുയോ കേൾക്കുയോ ചെയ്യുമ്പോൾ സംഭവങ്ങൾ ഭാവനയിൽ കാണുക. യേശു ആളുകളുമായി ഇടപെട്ട വിധങ്ങളെക്കുറിച്ചു നിങ്ങൾ ധ്യാനിക്കുന്നെങ്കിൽ ദൈവത്തിന്‍റെ അത്യുത്തമായ വ്യക്തിത്വം കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും അങ്ങനെ അവനോട്‌ കൂടുതൽ അടുക്കാനും നിങ്ങൾക്കാകും.

ലഭിച്ചവിങ്ങൾ കൂട്ടിയിക്കു

അന്ധനായ ഒരു വ്യക്തി ചുറ്റുമുള്ള ലോകത്തെ കണ്ടറിയുന്ന വിധത്തെക്കുറിച്ച് ഒരു എഴുത്തുകാരൻ ഇങ്ങനെ പറയുന്നു: “അവനോ അവൾക്കോ ഒരു കാര്യത്തെക്കുറിച്ച് വ്യത്യസ്‌ത ഉറവുളിൽനിന്ന് (സ്‌പർശനം, ഗന്ധം, കേൾവി തുടങ്ങിയിൽനിന്ന്) വിവരങ്ങൾ കുറേശ്ശെയായി ലഭിക്കുന്നു. തുടർന്ന്, ഒരു പൂർണ ചിത്രം ലഭിക്കേണ്ടതിന്‌ അവർ ആ വിവരങ്ങളെല്ലാം കോർത്തിക്കുന്നു.” സമാനമായി, ദൈവത്തിന്‍റെ സൃഷ്ടിക്രിളെ നിരീക്ഷിക്കുമ്പോൾ, യേശു തന്‍റെ പിതാവിനെക്കുറിച്ചു പറഞ്ഞതു വായിക്കുക. അതുപോലെ, അവൻ ദൈവത്തിന്‍റെ ഗുണങ്ങളെ പ്രതിലിപ്പിച്ച വിധം വിശകനം ചെയ്യുക. അപ്രകാരം ചെയ്യുമ്പോൾ യഹോയെക്കുറിച്ചുള്ള മനോമായ ഒരു ചിത്രം നിങ്ങളുടെ മനസ്സിൽ തെളിയും. അങ്ങനെ അവൻ നിങ്ങൾക്കു കൂടുതൽ യഥാർഥമായിത്തീരും.

പുരാനാളിൽ ജീവിച്ചിരുന്ന ഇയ്യോബിനും മേൽപ്പറഞ്ഞ കാര്യം അനുഭവിച്ചറിയാൻ കഴിഞ്ഞു. ആദ്യം അവൻ കാര്യങ്ങൾ “തിരിച്ചറിയാതെ” സംസാരിച്ചു. (ഇയ്യോബ്‌ 42:3) എന്നാൽ ദൈവത്തിന്‍റെ അത്ഭുതമായ സൃഷ്ടിളെ സൂക്ഷ്മമായി നിരീക്ഷിച്ചതിന്‍റെ ഫലമായി ഇയ്യോബ്‌ ഇങ്ങനെ പറയാൻ പ്രേരിനായി: “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്‍റെ കണ്ണാൽ നിന്നെ കാണുന്നു.”—ഇയ്യോബ്‌ 42:5.

‘നീ യഹോയെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും’

നിങ്ങളുടെ കാര്യത്തിലും ഇത്‌ സത്യമായേക്കാം. “നീ അവനെ (യഹോയെ) അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും.” (1 ദിനവൃത്താന്തം 28:9) അദൃശ്യനായ ദൈവത്തെ അന്വേഷിച്ചു കണ്ടെത്തുന്നതിന്‌ നിങ്ങളെ സഹായിക്കാനായി യഹോയുടെ സാക്ഷികൾ സന്തോമുള്ളരാണ്‌. ▪ (w14-E 07/01)