വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ജൂലൈ 

നിങ്ങൾക്കു പ്രലോഭനം ചെറുത്തുനിൽക്കാൻ സാധിക്കും!

നിങ്ങൾക്കു പ്രലോഭനം ചെറുത്തുനിൽക്കാൻ സാധിക്കും!

“അശ്ലീലം വീക്ഷിക്കണം എന്ന് എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു. എന്നാൽ ഞാൻ ഇന്‍റർനെറ്റ്‌ ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പരസ്യം പൊടുന്നനെ സ്‌ക്രീനിൽ തെളിഞ്ഞു. ഞാൻ അതിൽ ക്ലിക്ക് ചെയ്‌തു.”—ചാൾസ്‌. *

“ജോലിസ്ഥത്തുള്ള സുന്ദരിയായ ഒരു യുവതി എന്നോടു ശൃംഗരിച്ചുതുങ്ങി. ഒരു ദിവസം, ഒത്തൊരുമിച്ചു ‘സല്ലപിക്കു’ന്നതിനായി ഒരു ഹോട്ടലിലേക്കു പോകാമെന്ന് അവൾ എന്നോടു പറഞ്ഞു. എന്തു ഉദ്ദേശ്യത്തോടെയാണ്‌ അവൾ വിളിച്ചതെന്ന് എനിക്കു നന്നായി അറിയാമായിരുന്നു.”—ഡാനി.

പ്രലോഭങ്ങളെ അഭികാമ്യമായ സംഗതിയായി കരുതിക്കൊണ്ട് ചില ആളുകൾ അവയെ മനസ്സിൽ താലോലിക്കുന്നു. മറ്റു ചിലരാകട്ടെ തങ്ങൾ കീഴ്‌പ്പെടുത്താൻ അതിയായി ആഗ്രഹിക്കുന്ന ഒരു നിരന്തത്രുവായി അതിനെ കരുതുന്നു. നിങ്ങൾ എന്താണ്‌ വിചാരിക്കുന്നത്‌? പ്രലോനങ്ങൾ നേരിടുമ്പോൾ നിങ്ങൾ അതിനു വഴങ്ങണമോ അതോ ചെറുത്തുനിൽക്കമോ?

എല്ലാ പ്രലോങ്ങളും വലിയ പ്രശ്‌നങ്ങൾ ക്ഷണിച്ചുരുത്തുന്നില്ല എന്നതു ശരിയാണ്‌. ഉദാഹത്തിന്‌, ബാക്കിവന്ന ഒരു മധുരഹാരം ആരും കാണാതെ തിന്നുന്നതു നിങ്ങളുടെ ജീവിതം തകർക്കുയില്ല. എന്നാൽ മറ്റു ചില പ്രലോങ്ങൾക്ക്, വിശേഷിച്ചും ലൈംഗികാധാർമിയിലേക്കു നയിക്കുന്നവയ്‌ക്ക്, വശംവരാകുന്നത്‌ ദാരുമായ പരിണങ്ങളിൽ കൊണ്ടെത്തിച്ചേക്കാം. ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “വ്യഭിചാരം ചെയ്യുന്നനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 6:32, 33.

അധാർമിയിൽ ഏർപ്പെടാനുള്ള ഒരു പ്രലോഭനം പെട്ടെന്നുണ്ടാകുന്നെന്നു വിചാരിക്കുക. നിങ്ങൾ എങ്ങനെ പ്രതിരിക്കണം? ബൈബിൾ ഉത്തരം നൽകുന്നു: ‘ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ വിശുദ്ധീണംതന്നെ. നിങ്ങൾ പരസംത്തിൽനിന്ന് അകന്നിരിക്കണം. വിശുദ്ധിയിലും മാനത്തിലും സ്വന്തം ശരീരത്തെ വരുതിയിൽ നിറുത്താൻ നിങ്ങളിൽ ഓരോരുത്തനും അറിഞ്ഞിരിക്കണം.’ (1 തെസ്സലോനിക്യർ 4:3, 5) ഇതിനായുള്ള നിശ്ചയദാർഢ്യം നിങ്ങൾക്ക് എങ്ങനെ നട്ടുവളർത്താനാകും? സഹായമായ മൂന്നു പടികൾ പരിചിന്തിക്കാം.

1: നിങ്ങളുടെ കണ്ണുകൾ കാക്കുക

അശ്ലീലദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്‌ അനുചിമായ മോഹങ്ങൾ ആളിക്കത്തിക്കുകയേ ഉള്ളൂ. കാണുന്നതും മോഹിക്കുന്നതും തമ്മിലുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ട് യേശു ഈ മുന്നറിയിപ്പു നൽകി: “ഒരു സ്‌ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്‍റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുഴിഞ്ഞു.” ശക്തമായ ഒരു അതിശയോക്തിങ്കാരം ഉപയോഗിച്ചുകൊണ്ട് അവൻ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിന്‍റെ വലത്തുകണ്ണ് നിനക്ക് ഇടർച്ച വരുത്തുന്നെങ്കിൽ അത്‌ ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുയുക.” (മത്തായി 5:28, 29) എന്താണു  പാഠം? പ്രലോനത്തെ ചെറുക്കമെങ്കിൽ വികാങ്ങളെ ഉത്തേജിപ്പിക്കുന്ന ദൃശ്യങ്ങൾകൊണ്ടു കണ്ണുകൾക്കു വിരുന്നൂട്ടാതെ തീരുമാശേഷിയോടെ പെട്ടെന്നു പ്രവർത്തിക്കണം.

ലൈംഗിവികാങ്ങൾ ഉണർത്തുന്ന ദൃശ്യം കാണുമ്പോൾ ദൃഷ്ടി മാറ്റുക

ദൃഷ്ടാന്തത്തിന്‌, വെൽഡ്‌ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഉജ്ജ്വലപ്രയിലേക്കു നിങ്ങൾ നോക്കാൻ ഇടയായി എന്നു സങ്കൽപ്പിക്കുക. നിങ്ങൾ അതിലേക്കുതന്നെ നോക്കി നിൽക്കുമോ? ഒരിക്കലുമില്ല. പകരം നിങ്ങൾ മറ്റൊരു ദിശയിലേക്കു നോക്കുയോ കണ്ണുകൾക്കു ഹാനി തട്ടാതിരിക്കാൻ മുഖം മറയ്‌ക്കുയോ ചെയ്യും. സമാനമായി, ലൈംഗിവികാരങ്ങൾ ഉണർത്തുന്ന ഒരു ദൃശ്യം പുസ്‌തത്തിലോ സ്‌ക്രീനിലോ അല്ലെങ്കിൽ നേരിട്ടോ കാണാൻ ഇടയായാൽ എത്രയും പെട്ടെന്നു നിങ്ങളുടെ ദൃഷ്ടി മാറ്റുക. നിങ്ങളുടെ മനസ്സു ദുഷിക്കാൻ അനുവദിക്കാതിരിക്കുക. അശ്ലീലത്തിന്‌ അടിമയായിരുന്ന ജെറോം പറയുന്നു: “സുന്ദരിയായ ഒരു യുവതിയെ കണ്ടാൽ അവളെ രണ്ടാമതും മൂന്നാതും നോക്കാനുള്ള പ്രേരണ എനിക്കു മിക്കപ്പോഴും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ മറ്റൊരിടത്തു ദൃഷ്ടിതിപ്പിക്കാൻ ഞാൻ എന്‍റെ കണ്ണുകളെ നിർബന്ധിക്കുയും എന്നോടുതന്നെ ഇങ്ങനെ പറയുയും ചെയ്യും: ‘യഹോയോടു പ്രാർഥിക്കൂ, നീ പ്രാർഥിക്കേണ്ട സമയം ഇപ്പോഴാണ്‌.’ ഇങ്ങനെ പ്രാർഥിച്ചുഴിയുമ്പോൾ വീണ്ടും നോക്കാനുള്ള ആഗ്രഹം കെട്ടടങ്ങുന്നു.”—മത്തായി 6:9, 13; 1 കൊരിന്ത്യർ 10:13.

വിശ്വസ്‌തനുഷ്യനായ ഇയ്യോബ്‌ പറഞ്ഞത്‌ എന്താണെന്നും ശ്രദ്ധിക്കുക: “ഞാൻ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്‌തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?” (ഇയ്യോബ്‌ 31:1) സമാനമായ ഒരു ദൃഢനിശ്ചയം നിങ്ങൾക്കും എന്തുകൊണ്ട് എടുത്തുകൂടാ?

ശ്രമിച്ചുനോക്കുക: ഒരു ലൈംഗിദൃശ്യത്തിൽ നിങ്ങളുടെ കണ്ണുടക്കിയാൽ സത്വരം നിങ്ങളുടെ കണ്ണുകൾ അതിൽനിന്നു മാറ്റുക. ‘വ്യാജത്തെ നോക്കാവണ്ണം എന്‍റെ കണ്ണുകളെ തിരിക്കേണമേ’ എന്നു പ്രാർഥിച്ച ബൈബിളെഴുത്തുകാരനെ അനുകരിക്കുക.—സങ്കീർത്തനം 119:37.

2: നിങ്ങളുടെ ചിന്തകൾ കാക്കുക

നമ്മൾ എല്ലാവരും അപൂർണരാതിനാൽ പലപ്പോഴും തെറ്റായ മോഹങ്ങളുമായി പോരാടേണ്ടിന്നേക്കാം. ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഓരോരുത്തനും പരീക്ഷിക്കപ്പെടുന്നത്‌ സ്വന്തമോത്താൽ ആകർഷിനായി വശീകരിക്കപ്പെടുയാത്രേ. മോഹം ഗർഭംരിച്ച് പാപത്തെ പ്രസവിക്കുന്നു” (യാക്കോബ്‌ 1:14, 15) ഇത്തരം ഒരു ചുഴിയിൽ അകപ്പെടുന്നതു നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാനാകും?

തെറ്റായ ചിന്തകൾ വരുമ്പോൾ അങ്ങനെ ചിന്തിക്കുന്നതു നിറുത്തി, പ്രാർഥിക്കുക

തെറ്റായ മോഹങ്ങൾ തലപൊക്കുമ്പോൾ അതിനോട്‌ എങ്ങനെ പ്രതിരിക്കമെന്നു തീരുമാനിക്കാനുള്ള പ്രാപ്‌തി നിങ്ങൾക്കുണ്ടെന്ന കാര്യം മനസ്സിൽപ്പിടിക്കുക. അത്തരം മോഹങ്ങളോടു പോരാടുക. നിങ്ങളുടെ മനസ്സിൽനിന്നു അതു പിഴുതുമാറ്റുക. അധാർമികാര്യങ്ങളെക്കുറിച്ച് ദിവാസ്വപ്‌നം കാണുന്നത്‌ ഒഴിവാക്കുക. ഇന്‍റർനെറ്റ്‌ അശ്ലീലത്തിന്‌ അടിമയായിരുന്ന ട്രോയ്‌ ഇപ്രകാരം പറയുന്നു: “ക്രിയാത്മമായ  കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീരിച്ചുകൊണ്ടാണ്‌ എന്‍റെ മനസ്സിലെ മോശമായ ചിന്തകൾ തുടച്ചുമാറ്റുന്നതിനായി ഞാൻ പോരാടിയത്‌. അത്‌ അത്ര എളുപ്പമായിരുന്നില്ല. പല തവണ ഞാൻ പരാജപ്പെട്ടു. എന്നാൽ, ക്രമേണ എന്‍റെ ചിന്തകൾ നിയന്ത്രിക്കാൻ ഞാൻ പഠിച്ചു.” കൗമാപ്രാത്തിൽ അധാർമിപ്രലോങ്ങളോടു പോരാടേണ്ടിവന്ന എൽസ എന്നു പേരുള്ള ഒരു സ്‌ത്രീ ഇങ്ങനെ സ്‌മരിക്കുന്നു. “എന്നെത്തന്നെ തിരക്കുള്ളളാക്കി നിറുത്തിക്കൊണ്ടും യഹോയോടു പ്രാർഥിച്ചുകൊണ്ടും തെറ്റായ ചിന്തകൾ വരുതിയിലാക്കാൻ എനിക്കു കഴിഞ്ഞു.”

ശ്രമിച്ചുനോക്കുക: അധാർമിചിന്ത നിങ്ങളെ വല്ലാതെ അലട്ടുന്നെങ്കിൽ, അങ്ങനെ ചിന്തിക്കുന്നതു നിറുത്തി ഉടനെ പ്രാർഥിക്കുക. “സത്യമാതൊക്കെയും ഘനമാതൊക്കെയും നീതിയാതൊക്കെയും നിർമമാതൊക്കെയും സ്‌നേഹാർഹമാതൊക്കെയും സത്‌കീർത്തിയാതൊക്കെയും ഉത്‌കൃഷ്ടവും പ്രശംസാർഹവുമാതൊക്കെയും” ചിന്തിച്ചുകൊണ്ടു തെറ്റായ ചിന്തകൾക്കെതിരെ പോരാടുക.—ഫിലിപ്പിയർ 4:8.

3: നിങ്ങളുടെ ചുവടുകൾ സൂക്ഷിക്കുക

മോഹങ്ങൾ, പ്രലോനങ്ങൾ, അവസരങ്ങൾ എന്നിവ സംഗമിക്കുമ്പോൾ പ്രശ്‌നങ്ങൾ എളുപ്പം സംജാമായേക്കാം. (സദൃശവാക്യങ്ങൾ 7:6-23) നിങ്ങൾക്ക് അതിന്‍റെ ഇരയാകുന്നത്‌ എങ്ങനെ ഒഴിവാക്കാനാകും?

“മറ്റുള്ളരുടെ സാന്നിധ്യത്തിൽ മാത്രമേ ഞാൻ ഇന്‍റർനെറ്റ്‌ ഉപയോഗിക്കാറുള്ളൂ”

ബൈബിൾ ജ്ഞാനപൂർവം ഇങ്ങനെ ബുദ്ധിയുദേശിക്കുന്നു: “വിവേമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധിളോ നേരെ ചെന്നു ചേതപ്പെടുന്നു.” (സദൃശവാക്യങ്ങൾ 22:3) അതുകൊണ്ട് നിങ്ങളുടെ ചുവടുകൾ സൂക്ഷിക്കുക. പ്രശ്‌നങ്ങൾക്കു തിരികൊളുത്താൻ സാധ്യയുള്ള സാഹചര്യങ്ങൾ മുന്നമേ കണ്ട് ഒഴിവാക്കുക. (സദൃശവാക്യങ്ങൾ 7:25) അശ്ലീലത്തിന്‍റെ അടിമത്തത്തിൽനിന്നു മോചിനായ ഫിലിപ്പ് ഇങ്ങനെ പറയുന്നു: “എല്ലാവരുടെയും നോട്ടമെത്തുന്ന ഒരു സ്ഥലത്തു ഞാൻ കമ്പ്യൂട്ടർ വെക്കുയും മോശമായ കാര്യങ്ങൾ അതിൽ കടന്നുരുന്നതു തടയാനുള്ള വിധത്തിൽ അതു പ്രോഗ്രാം ചെയ്യുയും ചെയ്‌തു. മറ്റുള്ളരുടെ സാന്നിധ്യത്തിൽ മാത്രമേ ഞാൻ ഇന്‍റർനെറ്റ്‌ ഉപയോഗിക്കാറുള്ളൂ.” അതുപോലെ, മുമ്പു പരാമർശിച്ച ട്രോയ്‌ ഇപ്രകാരം പറയുന്നു: “മോശമായ സിനിമകൾ കാണുന്നതു ഞാൻ ഒഴിവാക്കുന്നു, കൂടാതെ അശ്ലീലച്ചുയോടെ സംസാരിക്കുന്നരുമായുള്ള സംസർഗവും. ഞാൻ എന്നെത്തന്നെ അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ല.”

ശ്രമിച്ചുനോക്കുക: നിങ്ങളുടെ ബലഹീതകൾ സത്യസന്ധമായി വിലയിരുത്തുയും നിങ്ങളെ പ്രലോത്തിലേക്കു തള്ളിവിടാൻ സാധ്യയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്യുയും ചെയ്യുക.—മത്തായി 6:13.

പ്രതീക്ഷ കൈവെടിരുത്‌!

നിങ്ങൾ കിണഞ്ഞുശ്രമിച്ചിട്ടും തളർന്നുപോകുയോ പ്രലോത്തിനു വഴിപ്പെടുയോ ചെയ്യുന്നെങ്കിൽ എന്ത്? പ്രതീക്ഷ കൈവെടിയുയോ ശ്രമം ഉപേക്ഷിക്കുയോ അരുത്‌. ബൈബിൾ പറയുന്നു: “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്‌ക്കും.” (സദൃശവാക്യങ്ങൾ 24:16) അതെ, സ്വർഗീപിതാവ്‌ നമ്മെ ‘എഴുന്നേൽക്കാൻ’ പ്രോത്സാഹിപ്പിക്കുന്നു. അവന്‍റെ സ്‌നേപുസ്സമായ സഹായം നിങ്ങൾ സ്വീകരിക്കുമോ? പ്രാർഥയിൽ അവനെ സമീപിക്കുന്നതിൽ മടുത്തുപോരുത്‌. അവന്‍റെ വചനം പഠിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസം വർധിപ്പിക്കുക. ക്രിസ്‌തീയോങ്ങളിൽ സംബന്ധിച്ചുകൊണ്ടു നിങ്ങളുടെ ദൃഢനിശ്ചയം ശക്തമാക്കുക. “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്ന ദൈവത്തിന്‍റെ വാഗ്‌ദാത്തിൽനിന്നു പ്രോത്സാഹനം കൈക്കൊള്ളുക.—യെശയ്യാവു 41:10.

തുടക്കത്തിൽ പരാമർശിച്ച ചാൾസ്‌ പറയുന്നു: “അശ്ലീലം വീക്ഷിക്കുന്ന എന്‍റെ സ്വഭാവം ജയിച്ചക്കാൻ കഠിനശ്രമം ചെയ്യേണ്ടിവന്നു എന്നത്‌ വസ്‌തുയാണ്‌. പല പ്രാവശ്യം വീണുപോയെങ്കിലും ദൈവത്തിന്‍റെ സഹായത്താൽ ഒടുവിൽ ഞാൻ വിജയം വരിക്കുതന്നെ ചെയ്‌തു.” അതുപോലെ, മുമ്പു കണ്ട ഡാനി പറയുന്നു: “എന്‍റെ സഹജോലിക്കാരിയുമായി ലൈംഗിന്ധത്തിൽ ഏർപ്പെടാൻ എനിക്കു നിഷ്‌പ്രയാസം കഴിയുമായിരുന്നു. എന്നാൽ, ‘സാധ്യമല്ല’ എന്ന് തീർത്തുഞ്ഞുകൊണ്ട് ഞാൻ എന്‍റെ നിലപാടിൽ ഉറച്ചുനിന്നു. ഒരു ശുദ്ധമനഃസാക്ഷിയുണ്ടായിരിക്കുക എന്നത്‌ അവർണനീമായ ഒരു അനുഭമാണ്‌. എല്ലാറ്റിനും ഉപരി യഹോയുടെ ഹൃദയം എന്നെപ്രതി അഭിമാനംകൊള്ളുന്നു എന്ന ചാരിതാർഥ്യവും എനിക്കുണ്ട്.”

നിങ്ങൾ ഉറച്ചുനിൽക്കുയും പ്രലോനങ്ങൾ ചെറുക്കുയും ചെയ്യുന്നെങ്കിൽ ദൈവം നിങ്ങളെക്കുറിച്ചും അഭിമാനിക്കും എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക!—സദൃശവാക്യങ്ങൾ 27:11. ▪ (w14-E 04/01)

^ ഖ. 2 ഈ ലേഖനത്തിലെ പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ബൈബിൾതത്ത്വങ്ങൾ നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

നമുക്ക് മാർഗനിർദേശം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്നും സുപ്രധാമായ രണ്ടു ബൈബിൾതത്ത്വങ്ങൾ ഏവയാണെന്നും യേശു പറഞ്ഞു.