വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ജൂലൈ 

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ആരാണ്‌ യഥാർഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നത്‌?

ദൈവം ഈ ലോകത്തിന്‍റെ ഭരണാധികാരിയായിരുന്നെങ്കിൽ ഇത്രയധികം കഷ്ടപ്പാടുകൾ ഉണ്ടാകുമായിരുന്നോ?

ദൈവമാണ്‌ ഈ ലോകത്തിന്‍റെ ഭരണാധികാരിയെന്ന് അനേകം ആളുകൾ വിശ്വസിക്കുന്നു. ഇത്‌ സത്യമാണെങ്കിൽ ഇത്രയധികം കഷ്ടപ്പാടുകൾകൊണ്ട് ഭൂമി നിറയുമായിരുന്നോ? (ആവർത്തപുസ്‌തകം 32:4, 5) ബൈബിൾ പറയുന്നത്‌, ദുഷ്ടനായ ഒരുവന്‍റെ നിയന്ത്രത്തിൻ കീഴിലാണ്‌ ഈ ലോകം എന്നാണ്‌.—1 യോഹന്നാൻ 5:19 വായിക്കുക.

എന്നാൽ ദുഷ്ടനായ ഒരുവന്‌ മനുഷ്യവർഗത്തിന്മേൽ നിയന്ത്രണം കൈവരിക്കാൻ സാധിച്ചത്‌ എങ്ങനെയാണ്‌? മനുഷ്യരിത്രത്തിന്‍റെ ആരംഭത്തിൽ, ഒരു ദൂതൻ ദൈവത്തിനെതിരെ മത്സരിക്കുയും തന്നോടൊപ്പം മത്സരത്തിൽ ചേരാൻ ആദ്യ മനുഷ്യജോടിയെ പ്രേരിപ്പിക്കുയും ചെയ്‌തു. (ഉല്‌പത്തി 3:1-6) ഈ മനുഷ്യജോടിയാകട്ടെ മത്സരബുദ്ധിയുള്ള ദൂതനായ സാത്താനെ അനുസരിക്കാൻ തീരുമാനിച്ചതിലൂടെ അവനെ തങ്ങളുടെ അധികാരിയാക്കി. എന്നാൽ ഭരിക്കാൻ തികച്ചും യോഗ്യനായിരിക്കുന്നത്‌ സർവശക്തനായ ദൈവം മാത്രമാണ്‌. എന്നുവരികിലും, തന്നോടുള്ള സ്‌നേത്താൽ പ്രേരിരായി മനുഷ്യർ തന്‍റെ ഭരണം തിരഞ്ഞെടുക്കാൻ അവൻ ആഗ്രഹിക്കുന്നു. (ആവർത്തപുസ്‌തകം 6:6; 30:16, 19) സങ്കടകമെന്നു പറയട്ടെ മനുഷ്യവർഗത്തിൽ ഭൂരിഭാവും മോശമായ തിരഞ്ഞെടുപ്പു നടത്തിക്കൊണ്ട് ആദ്യ മനുഷ്യജോടിയുടെ പാത പിന്തുടർന്നിരിക്കുന്നു.—വെളിപാട്‌ 12:9 വായിക്കുക.

മനുഷ്യന്‍റെ പ്രശ്‌നങ്ങൾ ആർ പരിഹരിക്കും?

ഈ ദുർഭരണം തുടർന്നുകൊണ്ടുപോകാൻ ദൈവം സാത്താനെ അനുവദിക്കുമോ? ഒരിക്കലുമില്ല! പകരം, സാത്താൻ ഭൂമിമേൽ വരുത്തിവെച്ചിരിക്കുന്ന തിന്മ അഴിക്കാൻ ദൈവം യേശുവിനെ ഉപയോഗിക്കും.—1 യോഹന്നാൻ 3:8 വായിക്കുക.

ദൈവത്താൽ നിയമിനായിരിക്കുന്നവൻ എന്ന നിലയിൽ യേശു സാത്താനെ നശിപ്പിക്കും. (റോമർ 16:20) തുടർന്ന്, ദൈവം മനുഷ്യവർഗത്തെ ഭരിക്കുയും ആരംഭത്തിൽ മനുഷ്യവർഗത്തിനായി കരുതിവെച്ചിരുന്ന സന്തോവും സമാധാവും പുനഃസ്ഥാപിക്കുയും ചെയ്യും.—വെളിപാട്‌ 21:3-5 വായിക്കുക. (w14-E 05/01)

 

കൂടുതല്‍ അറിയാന്‍

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത്?

ഭൂമിയെ ഒരു പറുദീയാക്കി മാറ്റണമെന്ന ദൈവോദ്ദേശ്യം എന്നെങ്കിലും യാഥാർഥ്യമാകുമോ? എങ്കിൽ എപ്പോൾ?