വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ഏപ്രില്‍ 

 മുഖ്യലേനം | മരണം—എല്ലാറ്റിന്‍റെയും അവസാനമോ?

മരണവുമായുള്ള മനുഷ്യവർഗത്തിന്‍റെ പോരാട്ടം

മരണവുമായുള്ള മനുഷ്യവർഗത്തിന്‍റെ പോരാട്ടം

ചിൻ ഷി ഹ്വാങ്‌ ചക്രവർത്തി

പര്യവേക്ഷകൻ ഹ്വാൻ പോൺസേ ദേ ലേയോൺ

ക്രൂരനായ ഒരു ശത്രുവിനെപ്പോലെയാണ്‌ മരണം. സർവശക്തിയുമെടുത്തു നാം അതിനോടു പോരാടുന്നു. അത്‌ പിടികൂടുന്നതു നമ്മുടെ പ്രിയപ്പെട്ടവരെയാണെങ്കിലോ? നാം ആ സത്യം നിഷേധിക്കാൻ ശ്രമിച്ചേക്കാം. അത്‌ ഒരിക്കലും എന്നെ കീഴടക്കുകയില്ല എന്നുപോലും യുവത്വത്തിന്‍റെ തിമിർപ്പിൽ ഒരുവൻ കരുതിയേക്കാം. ആകുന്നത്ര കാലം നാം മുറുകെപ്പിടിക്കുന്ന ഒരു മിഥ്യാധാരണ!

പുരാതന ഫറവോന്മാരെക്കാൾ അമർത്ത്യയെക്കുറിച്ചു ചിന്തിച്ച മറ്റാരും ഉണ്ടാകില്ല. അവരുടെയും അവരുടെ ആയിരക്കണക്കിനു തൊഴിലാളികളുടെയും ജീവിത്തിന്‍റെ നല്ല പങ്കും ചെലവഴിച്ചതു മരണത്തെ കീഴടക്കുക എന്ന ഉദ്ദേശ്യത്തിലാണ്‌. ഈ ലക്ഷ്യം കൈവരിക്കാനുള്ള അവരുടെ അതിയായ ആഗ്രഹത്തിന്‍റെയും അതിൽ പരാജപ്പെട്ടതിന്‍റെയും തെളിവാണ്‌ അവർ പണിതുയർത്തിയ പിരമിഡുകൾ.

അമർത്ത്യയെക്കുറിച്ച് ചൈനീസ്‌ ചക്രവർത്തിമാർക്കും സമാമായ ഒരു സ്വപ്‌നമുണ്ടായിരുന്നു. എന്നാൽ വ്യത്യസ്‌തമായൊരു പാതയാണ്‌ അവർ തിരഞ്ഞെടുത്തത്‌—ഇതിഹാസങ്ങളിലെ ജീവാമൃത്‌. ചിൻ ഷി ഹ്വാങ്‌ ചക്രവർത്തി തന്‍റെ രസതന്ത്രജ്ഞരോടു മരണത്തെ അകറ്റിനിറുത്താൻ കഴിവുള്ള ഒരു മാന്ത്രികൗഷധം കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ അവരുടെ മരുന്നുകൂട്ടുകളിൽ മിക്കതും വിഷലോഹമായ മെർക്കുറി കലർന്നതായിരുന്നു. സാധ്യതയനുസരിച്ച് അവയിലൊന്നാണ്‌ അദ്ദേഹത്തിന്‍റെ ജീവൻ അപഹരിച്ചത്‌.

ബി. സി. 16-‍ാ‍ം നൂറ്റാണ്ടിൽ സ്‌പാനിഷ്‌ പര്യവേക്ഷകൻ ഹ്വാൻ പോൺസേ ദേ ലേയോൺ, കരീബിയൻ കടലിലൂടെ സഞ്ചരിച്ചത്‌ യുവത്വത്തിന്‍റെ നീരുറവ തേടിയാണ്‌ എന്നു പറയപ്പെടുന്നു. ആ യാത്രയിൽ അദ്ദേഹം ഐക്യനാടുകളിലുള്ള ഫ്‌ളോറിഡ കണ്ടെത്തി. എന്നാൽ ഏതാനും വർഷങ്ങൾക്കു ശേഷം തദ്ദേശീയ അമേരിക്കക്കാരുമായി ഉണ്ടായ ഒരു ഏറ്റുമുട്ടലിൽ അദ്ദേഹം മരണമടഞ്ഞു. ഇന്നേവരെ യുവത്വത്തിന്‍റെ നീരുറവ ആർക്കും കണ്ടെത്താനായിട്ടില്ല.

ഫറവോന്മാരും ചക്രവർത്തിമാരും പര്യവേക്ഷകരും മരണത്തെ കീഴടക്കാനുള്ള വഴികൾ തേടി. അവരുടെ രീതിളോടു യോജിപ്പില്ലെങ്കിലും നമ്മളിൽ ആരാണ്‌ അവരുടെ ശ്രമങ്ങളെ ചെറുതായിക്കാണുക? ഉള്ളിന്‍റെയുള്ളിൽ നമ്മൾ എല്ലാരും നിത്യം ജീവിക്കാൻ ആഗ്രഹിക്കുന്നു.

മരണത്തെ കീഴടക്കാനാകുമോ?

നമ്മൾ എന്തുകൊണ്ടാണു മരണവുമായി പോരാടുന്നത്‌? ബൈബിൾ അതിന്‍റെ കാരണം വിശദീകരിക്കുന്നുണ്ട്. നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ * സംബന്ധിച്ച്  അത്‌ ഇങ്ങനെ പറയുന്നു: “അവൻ സകലവും അതതിന്‍റെ സമയത്തു ഭംഗിയായി ചെയ്‌തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു.” (സഭാപ്രസംഗി 3:11) ഭൂമിയുടെ മനോഹാരിത എക്കാവും ആസ്വദിക്കാനാണു നാം ആഗ്രഹിക്കുന്നത്‌, അല്ലാതെ വെറും 80-ഓ 90-ഓ വർഷത്തേക്കല്ല. (സങ്കീർത്തനം 90:10) നമ്മുടെ ഹൃദയാഭിലാവും അതാണ്‌.

എന്തുകൊണ്ടാണ്‌ ദൈവം നമ്മുടെ ഹൃദയത്തിൽ “നിത്യത” വെച്ചിരിക്കുന്നത്‌? നമ്മെ ഇച്ഛാഭംപ്പെടുത്താനാണോ? അപ്രകാരം ചിന്തിക്കേണ്ടതില്ല. കാരണം, മരണത്തിന്മേൽ ഒരു ജയം ഉണ്ടാകും എന്നാണ്‌ ദൈവം വാഗ്‌ദാനം ചെയ്യുന്നത്‌. മരണം ഇല്ലാതാക്കുന്നതിനെക്കുറിച്ചും നിത്യജീവൻ എന്ന വാഗ്‌ദാനത്തെക്കുറിച്ചും ബൈബിൾ ആവർത്തിച്ചു പറയുന്നു.— “മരണത്തിന്മേൽ ജയം!” എന്ന ചതുരം കാണുക.

യേശുക്രിസ്‌തുതന്നെ വ്യക്തമായി ഇങ്ങനെ പ്രസ്‌താവിച്ചു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നതല്ലോ നിത്യജീവൻ.” (യോന്നാൻ 17:3) അതുകൊണ്ട്, മരണവുമായുള്ള പോരാട്ടം പ്രത്യാശാരഹിതമല്ല. എന്നാൽ ദൈവത്തിനു മാത്രമേ ആ പോരാട്ടത്തിൽ നമുക്കായി ജയം നേടിത്തരാൻ കഴിയൂ എന്നു യേശു ഉറപ്പിച്ചു പറയുന്നു. (w14-E 01/01)

^ ഖ. 9 ബൈബിൾ പറയുന്നപ്രകാരം ദൈവത്തിന്‍റെ പേര്‌ യഹോവ എന്നാണ്‌.