വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ഏപ്രില്‍ 

 മുഖ്യലേനം | മരണം—എല്ലാറ്റിന്‍റെയും അവസാനമോ?

മരണം എന്ന വിഷമുള്ള്

മരണം എന്ന വിഷമുള്ള്

മരണം എന്നത്‌ ഒട്ടും സുഖകരമായ ഒരു വിഷയമല്ല. അതേക്കുറിച്ചു സംസാരിക്കാൻ മിക്കവരും ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്നല്ലെങ്കിൽ നാളെ നമ്മളും ഈ യാഥാർഥ്യത്തിന്‌ ഇരയായേക്കാം. മരണം എന്ന വിഷമുള്ള് വരുത്തുന്ന മുറിവാകട്ടെ അങ്ങേയറ്റം ആഴമുള്ളതും വേദനാകരവും ആണ്‌.

മാതാപിതാക്കളുടെയോ ഇണയുടെയോ മക്കളുടെയോ വേർപാടുമായി പൂർണമായി പൊരുത്തപ്പെടുന്നതിന്‌ നമ്മെ മുന്നമേ ഒരുക്കാൻ യാതൊന്നിനുമാകില്ല. അത്തരമൊരു ദുരന്തം ആഞ്ഞടിക്കുന്നത്‌ അപ്രതീക്ഷിതമായിട്ടോ അല്ലെങ്കിൽ നീണ്ടകാലം നമ്മെ വേട്ടയാടിയ ശേഷമോ ആയിരിക്കാം. സാഹചര്യം ഏതായിരുന്നാലും മരണം വരുത്തുന്ന വേദന ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌. ഒടുവിൽ അതു നമ്മെ തകർത്തു കളഞ്ഞേക്കാം.

ഒരു റോഡപകടത്തിൽ തന്‍റെ പിതാവിനെ നഷ്ടപ്പെട്ട ആന്‍റോണിയോ ഇങ്ങനെ വിശദീകരിക്കുന്നു: “ആരെങ്കിലും നിങ്ങളുടെ വീടു മുദ്രവെച്ച് അതിന്‍റെ താക്കോൽ എടുത്തുകൊണ്ടു പോകുന്നതുപോലെയുള്ള ഒരനുഭവമായിരുന്നു അത്‌. പിന്നെ എത്ര ആഗ്രഹിച്ചാലും, ഒരു നിമിഷത്തേക്കെങ്കിലും ആ വീട്ടിൽ നിങ്ങൾക്കു തിരിച്ചു കയറാനാകില്ല. പിന്നീട്‌ ഓർമകൾ മാത്രം ബാക്കിയാകും. ഇപ്പോഴത്തെ അവസ്ഥ അതാണ്‌. അത്‌ എത്ര അന്യാമാണെന്നു വിചാരിച്ചു നിഷേധിക്കാൻ ശ്രമിച്ചാലും നിങ്ങൾക്കു യാതൊന്നും ചെയ്യാനാകില്ല.”

സമാനമായ ഒരു വേർപാട്‌ അനുഭവിച്ച് 47-‍ാ‍ം വയസ്സിൽ വിധവയായിത്തീർന്ന ഡൊറോത്തി, മനസ്സിലുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ തീരുമാനിച്ചു. ഒരു സൺഡേ-സ്‌കൂൾ അധ്യാപികയായിരുന്ന അവൾക്ക് മരണത്തോടെ എല്ലാം അവസാനിക്കുമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എന്നാൽ അവൾക്ക് അതിന്‍റെ കാരണം വ്യക്തമല്ലായിരുന്നു. അതുകൊണ്ട് തന്‍റെ ആംഗ്ലിക്കൻ മതശുശ്രൂഷകനോട്‌ അവൾ ഇങ്ങനെ ചോദിച്ചു: “മരിക്കുമ്പോൾ നമുക്ക് എന്താണ്‌ സംഭവിക്കുന്നത്‌?” “യഥാർഥത്തിൽ ആർക്കും അത്‌ അറിയില്ല, നാം അത്‌ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

കേവലം ‘കാത്തിരുന്നു കാണേണ്ട’ ഒരു ദുരവസ്ഥയിലാണോ നാം? അതോ മരണത്തോടെ എല്ലാം അവസാനിക്കുമോ എന്ന് അറിയാൻ നമുക്ക് എന്തെങ്കിലും മാർഗമുണ്ടോ? (w14-E 01/01)