വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ഏപ്രില്‍ 

 മുഖ്യലേനം | മരണം—എല്ലാറ്റിന്‍റെയും അവസാനമോ?

മരണത്തോടെ എല്ലാം അവസാനിക്കുമോ?

മരണത്തോടെ എല്ലാം അവസാനിക്കുമോ?

യെരുലേമിൽനിന്നു മൂന്നു കിലോമീറ്റർ അകലെയുള്ള ഒരു കൊച്ചു ഗ്രാമമായിരുന്നു ബെഥാന്യ. (യോന്നാൻ 11:18) യേശുവിന്‍റെ മരണത്തിന്‌ ഏതാനും ആഴ്‌ചകൾക്കു മുമ്പ് അവിടെ വേദനാകരമായ ഒരു സംഭവം ഉണ്ടായി. യേശുവിന്‍റെ ഉറ്റസുഹൃത്തുക്കളിൽ ഒരാളായ ലാസർ അപ്രതീക്ഷിതമായി കടുത്ത രോഗം ബാധിച്ചു മരണമടഞ്ഞു.

ഈ വിവരം അറിഞ്ഞ ഉടനെ യേശു തന്‍റെ ശിഷ്യന്മാരോടു ലാസർ ഉറങ്ങുകയാണെന്നും താൻ അവനെ നിദ്രയിൽനിന്ന് ഉണർത്താൻ അവിടേക്കു പോകുകയാണെന്നും പറഞ്ഞു. (യോന്നാൻ 11:11) എന്നാൽ യേശുവിന്‍റെ ശിഷ്യന്മാർ അവൻ പറഞ്ഞ വാക്കുകളുടെ അർഥം ഗ്രഹിച്ചില്ല. അതുകൊണ്ട് അവൻ അവരോടു സ്‌പഷ്ടമായി ഇങ്ങനെ പറഞ്ഞു: “ലാസർ മരിച്ചുപോയി.”—യോന്നാൻ 11:14.

ലാസറിന്‍റെ മൃതദേഹം മറവുചെയ്‌തു നാലു ദിവസങ്ങൾക്കു ശേഷം യേശു ബെഥാന്യയിൽ എത്തി. അവനെ കണ്ടപ്പോൾ ലാസറിന്‍റെ സഹോദരിയായ മാർത്ത ഇങ്ങനെ പറഞ്ഞു: “നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്‍റെ സഹോദരൻ മരിക്കുകയില്ലായിരുന്നു.” (യോന്നാൻ 11:17, 21) അപ്പോൾ അവളെ ആശ്വസിപ്പിച്ചുകൊണ്ട് “ഞാൻതന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവനിലേക്കു വരും” എന്നു യേശു പറഞ്ഞു.—യോന്നാൻ 11:25.

“ലാസറേ, പുറത്തുവരുക!”

താൻ വെറുതെ പറയുകയായിരുന്നില്ലെന്നു തെളിയിച്ചുകൊണ്ട് അവൻ കല്ലറയെ സമീപിച്ച്, “ലാസറേ, പുറത്തുവരുക” എന്ന് ഉറക്കെ വിളിച്ചു. (യോന്നാൻ 11:43) കണ്ടുനിന്നവരെ അത്ഭുതപ്പെടുത്തിക്കൊണ്ടു മരിച്ച മനുഷ്യൻ പുത്തേക്കു വന്നു.

യേശു ഇതിനോടകം കുറഞ്ഞത്‌ രണ്ടു പേരെയെങ്കിലും ജീവനിലേക്കു വരുത്തിയിട്ടുണ്ടായിരുന്നു. ഒരവസരത്തിൽ അവൻ ഒരു കൊച്ചു പെൺകുട്ടിയെ—യായീറൊസിന്‍റെ മകളെ—മരണത്തിൽനിന്ന് ഉയിർപ്പിച്ചു. മരിച്ചുപോയ അവളെക്കുറിച്ചും, അവൾ ഉറങ്ങുകയാണെന്നാണ്‌ യേശു പറഞ്ഞത്‌.—ലൂക്കോസ്‌ 8:52.

ലാസറിന്‍റെയും യായീറൊസിന്‍റെ മകളുടെയും മരണത്തെ യേശു ഉറക്കത്തോടാണു താരതമ്യപ്പെടുത്തിയതെന്നു ശ്രദ്ധിക്കുക. അതു തികച്ചും ഉചിതമായിരുന്നു. എന്തുകൊണ്ട്? ഉറക്കം എന്നത്‌ ഒരു അബോധാവസ്ഥയാണ്‌, വേദനയും കഷ്ടപ്പാടും ഇല്ലാത്ത വിശ്രമത്തെ സൂചിപ്പിക്കുന്ന ഒന്ന്. (സഭാപ്രസംഗി 9:5;  “മരണം ഒരു ഗാഢനിദ്ര പോലെയാണ്‌” എന്ന ചതുരം കാണുക.) യേശുവിന്‍റെ ആദ്യകാലശിഷ്യന്മാർ മരിച്ചവരുടെ യഥാർഥ അവസ്ഥ എന്താണെന്നു വ്യക്തമായി മനസ്സിലാക്കിയിരുന്നു. “യേശുവിന്‍റെ അനുഗാമികളെ സംബന്ധിച്ചിത്തോളം, മരണം ഒരു നിദ്രയും വിശ്വാസത്തിൽ മരിക്കുന്നവർക്ക്  കല്ലറ ഒരു വിശ്രമസ്ഥലവും ആയിരുന്നു” * എന്ന് ഒരു സർവവിജ്ഞാകോശം പറയുന്നു.

മരിച്ചവർ കല്ലറകളിൽ ഗാഢനിദ്രയിലാണെന്നും അവർ കഷ്ടപ്പാടൊന്നും അനുഭവിക്കുന്നില്ലെന്നും അറിയുന്നത്‌ നമുക്ക് ആശ്വാസം നൽകുന്നു. അങ്ങനെ മരണത്തിന്‍റെ നിഗൂഢത ഇല്ലാതാകുന്നു. മേലാൽ നമുക്ക് അതു ഭയത്തിനു കാരണമാകേണ്ടതുമില്ല.

“മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?”

രാത്രിയിൽ നന്നായി ഉറങ്ങി വിശ്രമിക്കുന്നതു നാം ഇഷ്ടപ്പെടുമെങ്കിലും, അത്‌ എന്നേക്കുമുള്ള ഒരു ഉറക്കം ആകാൻ നാം ആരെങ്കിലും ആഗ്രഹിക്കുമോ? ലാസറും യായീറൊസിന്‍റെ പുത്രിയും ജീവനിലേക്കു തിരികെ വന്നതുപോലെ, കല്ലറകളിൽ നിദ്രകൊള്ളുന്നവരും ജീവനിലേക്കു തിരികെ വരുമെന്നതിനു നമുക്ക് എന്ത് ഉറപ്പാണുള്ളത്‌?

തന്‍റെ മരണം അടുത്തെന്നു തോന്നിയപ്പോൾ ഗോത്രപിതാവായ ഇയ്യോബും സമാനമായി “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?” എന്നു ചോദിക്കുകയുണ്ടായി.—ഇയ്യോബ്‌ 14:14.

സർവ്വശക്തനായ ദൈവത്തെ സംബോധന ചെയ്‌തുകൊണ്ടു തന്‍റെതന്നെ ചോദ്യത്തിനു മറുപടിയായി ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്‍റെ കൈവേലയോടു നിനക്കു താല്‌പര്യമുണ്ടാകും.” (ഇയ്യോബ്‌ 14:15) തന്‍റെ വിശ്വസ്‌തദാസനെ ജീവനിലേക്ക് ഉയിർപ്പിക്കുന്ന ദിവസത്തിനായി ദൈവം നോക്കിപ്പാർത്തിരിക്കുകയാണെന്ന് ഇയ്യോബിന്‌ ഉറപ്പായിരുന്നു. ഈ വാക്കുളിലൂടെ, നടക്കാൻ സാധ്യതയില്ലാത്ത എന്തോ ഒന്നാണോ ഇയ്യോബ്‌ ആഗ്രഹിച്ചത്‌? ഒരിക്കലും അല്ല.

യേശു പലരെയും ഉയിർപ്പിച്ചു എന്നത്‌ മരണത്തിന്മേൽ അവനു ദൈവം അധികാരം നൽകിയിട്ടുണ്ട് എന്നതിന്‍റെ വ്യക്തമായ തെളിവാണ്‌. വാസ്‌തവത്തിൽ, ഇപ്പോൾ യേശുവിന്‍റെ പക്കൽ ‘മരണത്തിന്‍റെ താക്കോലുകൾ’ ഉള്ളതായി ബൈബിൾ പറയുന്നു. (വെളിപാട്‌ 1:18) അതുകൊണ്ട്, ലാസറിന്‍റെ കല്ലറയിങ്കലെ കല്ല് ഉരുട്ടിമാറ്റാൻ നിർദേശിച്ചതുപോലെ യേശു ആ താക്കോലുകൾ ഉപയോഗിച്ചു കല്ലറകളുടെ കവാടങ്ങൾ തുറക്കും.

പുനരുത്ഥാത്തെക്കുറിച്ചുള്ള ഈ വാഗ്‌ദാനം ബൈബിൾ പലവട്ടം ആവർത്തിക്കുന്നു. ഒരു ദൂതൻ ദാനിയേൽ പ്രവാചകന്‌ ഇങ്ങനെ ഉറപ്പുകൊടുത്തു: “നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്‍റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.” (ദാനീയേൽ 12:13) പുനരുത്ഥാനപ്രത്യാശ ഇല്ലാതിരുന്ന സദൂക്യർ എന്നു വിളിക്കപ്പെട്ടിരുന്ന യഹൂദമതനേതാക്കന്മാരോട്‌ “തിരുവെഴുത്തുളെയോ ദൈവത്തിന്‍റെ ശക്തിയെയോ അറിയാത്തതിനാൽ നിങ്ങൾക്കു തെറ്റിപ്പോയിരിക്കുന്നു” എന്നു യേശു പറഞ്ഞു. (മത്തായി 22:23, 29) പൗലോസ്‌ അപ്പൊസ്‌തലൻ “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകുമെന്നാണ്‌ ദൈവത്തിലുള്ള എന്‍റെ പ്രത്യാശ” എന്നു പറഞ്ഞു.—പ്രവൃത്തികൾ 24:15.

മരിച്ചവർ എപ്പോൾ പുനരുത്ഥാനം പ്രാപിക്കും?

നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം എപ്പോൾ സംഭവിക്കും? നീതിമാനായ ദാനിയേലിനോട്‌ അവൻ “കാലാവസാനത്തിങ്കൽ . . . എഴുന്നേറ്റുവരുമെന്നു” ദൂതൻ പറഞ്ഞു. അതുപോലെ മാർത്തയും, തന്‍റെ സഹോദരനായ ലാസർ “അവസാനാളിലെ പുനരുത്ഥാനത്തിൽ” വരുമെന്നു വിശ്വസിച്ചിരുന്നു.—യോന്നാൻ 11:24.

ഈ അവസാനാളിനെ ബൈബിൾ യേശുവിന്‍റെ രാജ്യവാഴ്‌ചയുമായി ബന്ധപ്പെടുത്തുന്നു. പൗലോസ്‌ എഴുതി: “ദൈവം സകല ശത്രുക്കളെയും അവന്‍റെ കാൽക്കീഴാക്കുവോളം അവൻ രാജാവായി വാഴേണ്ടതാകുന്നുവല്ലോ. അവസാന ശത്രുവായിട്ട് മരണവും നീക്കം ചെയ്യപ്പെടും.” (1 കൊരിന്ത്യർ 15:25, 26) ദൈവരാജ്യം വരണമെന്നും ദൈവത്തിന്‍റെ ഇഷ്ടം ഭൂമിയിൽ നിറവേറണമെന്നും നാം പ്രാർഥിക്കേണ്ടതിന്‍റെ ഒരു ശക്തമായ കാരണമാണ്‌ അത്‌. *

ഇയ്യോബിനു നന്നായി അറിയാമായിരുന്നതുപോലെ മരിച്ചവരെ ഉയിർപ്പിക്കണമെന്നതാണു ദൈവത്തിന്‍റെ ആഗ്രഹം. ആ ദിവസം ആഗതമാകുമ്പോൾ ദൈവം മരണത്തെ ഇല്ലായ്‌മ ചെയ്യും. പിന്നീട്‌ ഒരിക്കലും ‘മരണത്തോടെ എല്ലാം അവസാനിക്കുമോ’ എന്ന് ആരും ചിന്തിക്കില്ല. ▪ (w14-E 01/01)

^ ഖ. 8 “ഉറങ്ങുന്ന സ്ഥലം” എന്ന് അർഥം വരുന്ന ഒരു ഗ്രീക്ക് പദത്തിൽനിന്നാണു “സിമിത്തേരി” എന്ന വാക്ക് വന്നിരിക്കുന്നത്‌.

^ ഖ. 18 ദൈവരാജ്യത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തത്തിന്‍റെ 8-‍ാ‍ം അധ്യായം കാണുക. www.jw.org എന്ന വെബ്‌സൈറ്റിലും ഇത്‌ ലഭ്യമാണ്‌.