വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ഏപ്രില്‍ 

 ബൈബിൾ ജീവിതത്തിനു മാറ്റംരുത്തുന്നു

പറുദീസാഭൂമിയെക്കുറിച്ചുള്ള വാഗ്‌ദാനം എന്‍റെ ജീവിതം മാറ്റിമറിച്ചു!

പറുദീസാഭൂമിയെക്കുറിച്ചുള്ള വാഗ്‌ദാനം എന്‍റെ ജീവിതം മാറ്റിമറിച്ചു!
  • ജനനം: 1974

  • രാജ്യം: ലാറ്റ്‌വിയ

  • മുൻകാല ശീലങ്ങൾ: സാഹസിക മോട്ടോർബൈക്ക് റെയ്‌സിങ്‌

മുൻകാല ജീവിതം:

ലാറ്റ്‌വിയയുടെ തലസ്ഥാനമായ റീഗയിലായിരുന്നു എന്‍റെ ജനനം. അമ്മയാണ്‌ എന്നെയും സഹോദരിയെയും വളർത്തിയത്‌. അമ്മ ഒരു കത്തോലിക്കാവിശ്വാസി ആയിരുന്നെങ്കിലും, മതപരമായ വിശേഷദിവസങ്ങളിൽ മാത്രമേ ഞങ്ങൾ പള്ളിയിൽ പോയിരുന്നുള്ളൂ. ഞാൻ എപ്പോഴും ഉന്നതമായൊരു ശക്തിയിൽ വിശ്വസിച്ചിരുന്നെങ്കിലും, ഒരു യുവാവ്‌ എന്നനിലയിൽ എന്‍റെ ശ്രദ്ധ മറ്റു പലതിലുമായിരുന്നു.

വളർന്നുവെ, ഏതു സാധനവും അഴിച്ചുപണിയാനുള്ള ഒരു പ്രത്യേകവാസന എനിക്കുള്ളതായി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. അഴിച്ചുപണിയാൻ പറ്റുന്നതരത്തിലുള്ള പല സാധനങ്ങളും വീട്ടിൽ ഉണ്ടായിരുന്നതിനാൽ എന്നെ വീട്ടിൽ ഒറ്റയ്‌ക്ക് നിർത്തിയിട്ടു പോകാൻ അമ്മയ്‌ക്കു പേടിയായിരുന്നു. അതുകൊണ്ട് അമ്മ എനിക്കൊരു കളിപ്പാട്ടക്കിറ്റ്‌ നല്‌കി. കിറ്റിലെ ലോഹസാധനങ്ങൾകൊണ്ട് കാറ്‌, ക്രെയിൻ തുടങ്ങിയവ ഉണ്ടാക്കാനും പിന്നെ അഴിച്ചു പഴയതുപോലെ ആക്കാനും എനിക്കു വളരെ ഇഷ്ടമായിരുന്നു. ക്രമേണ എനിക്ക് ബൈക്ക് ഓടിക്കലും ഹരമായി. ഇതു മനസ്സിലാക്കിയ അമ്മ സാല്‌റ്റ മോപ്പാറ്റ്‌സ്‌ (ദി ഗോൾഡൻ മോപ്പെഡ്‌) എന്ന ബൈക്ക് റെയ്‌സിൽ എന്നെ കൊണ്ടുചേർത്തു. മോപ്പെഡുകൾകൊണ്ട് ഞാൻ റെയ്‌സിങ്‌ ആരംഭിച്ചു. പിന്നെപ്പിന്നെ അത്‌ മോട്ടോർബൈക്കിലുമായി.

ദ്രുതതിയിൽ കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരാളായിരുന്നതിനാൽ അപകടം നിറഞ്ഞതും വേഗതയേറിയതുമായ ഈ മത്സരയിനത്തിൽ എനിക്ക് എളുപ്പം വിജയിക്കാനായി. അനേകം മോട്ടോർസൈക്കിൾ മത്സരയിനങ്ങളിൽ എനിക്ക് ലാറ്റ്‌വിയൻ ചാമ്പ്യൻഷിപ്പ് ലഭിച്ചു, കൂടാതെ രണ്ടു തവണ ഞാൻ ബാൾട്ടിക്‌ സ്റ്റേറ്റ്‌സ്‌ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.

ബൈബിൾ ജീവിതത്തിനു മാറ്റംരുത്തുന്നു:

മത്സരവേദികളിൽ ഞാൻ ഇങ്ങനെ തിളങ്ങിനിൽക്കെ, എന്‍റെ ഗേൾഫ്രണ്ട് ഇവ്യ (പിന്നീട്‌ എന്‍റെ ഭാര്യയായിത്തീർന്നു) യഹോവയുടെ സാക്ഷികളുടെ ഏതാനും പ്രസിദ്ധീകരണങ്ങൾ കാണാനിടയായി. അതിൽ ബൈബിളധ്യയനം ആവശ്യപ്പെടുന്നതിനുള്ള ഒരു കൂപ്പൺ ഉണ്ടായിരുന്നു. അവൾ അതു പൂരിപ്പിച്ച് അയയ്‌ക്കുകയും വൈകാതെ സാക്ഷികളായ രണ്ടു പേർ അവളെ സന്ദർശിക്കുകയും ചെയ്‌തു. അവൾ അവരോടൊത്തു ബൈബിൾ പഠിക്കാൻതുടങ്ങി. അവൾ പഠിക്കുന്നതിൽ എനിക്ക് എതിർപ്പില്ലായിരുന്നെങ്കിലും ആത്മീയകാര്യങ്ങളിൽ അപ്പോൾ എനിക്കത്ര താത്‌പര്യമുണ്ടായിരുന്നില്ല.

പിന്നീട്‌ ഒരിക്കൽ ആ സാക്ഷികൾ ഇവ്യയോടൊപ്പം ബൈബിളധ്യയനത്തിന്‌ ഇരിക്കാൻ എന്നെ ക്ഷണിക്കുകയും ഞാൻ ആ ക്ഷണം സ്വീകരിക്കുകയും ചെയ്‌തു. കേട്ടകാര്യങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടു. അതിൽ പറുദീസാഭൂമിയെക്കുറിച്ചുള്ള  ബൈബിളിന്‍റെ വാഗ്‌ദാനം വിശേഷാൽ എന്‍റെ ഹൃദയത്തെ സ്‌പർശിച്ചു. ഉദാഹരണത്തിന്‌, അവർ എന്നെ കാണിച്ച സങ്കീർത്തനം 37:10, 11-ൽ ഇങ്ങനെ പറയുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്‍റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാമൃദ്ധിയിൽ അവർ ആനന്ദിക്കും.” ആ വാഗ്‌ദാനം എനിക്കു വളരെ സ്വീകാര്യമായിത്തോന്നി.

ആത്മീയകാര്യങ്ങളോടുള്ള എന്‍റെ താത്‌പര്യം കൂടിക്കൊണ്ടേയിരുന്നു. മതപരമായ എത്രയെത്ര നുണകളാണു നമുക്കു ചുറ്റുമെന്ന് ഞാൻ തിരിച്ചറിഞ്ഞുതുടങ്ങി. ഇതിൽനിന്നു വ്യത്യസ്‌തമായി, ബൈബിളിന്‍റെ പഠിപ്പിക്കലുകൾ നവോന്മേഷം പകരുന്ന വിധത്തിൽ യുക്തിസഹവും വ്യക്തവും ആയി എനിക്ക് അനുഭവപ്പെട്ടു.

എന്‍റെ ബൈബിൾപഠനം പുരോഗമിക്കുന്തോറും, യഹോവ ജീവനെ വളരെയധികം വിലമതിക്കുന്നെന്നും അത്‌ അവന്‌ എത്ര വിലയേറിയതാണെന്നും എനിക്കു മനസ്സിലായി. (സങ്കീർത്തനം 36:9) അത്‌ എന്‍റെ മത്സരപ്രിയം നിറഞ്ഞ ജീവിതത്തിൽ ഒരു വഴിത്തിരിവായിത്തീർന്നു. മേലാൽ എന്‍റെ ജീവിതം അപകടത്തിലാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പകരം യഹോവയ്‌ക്കു മഹത്ത്വം നൽകാനായി എന്‍റെ ജീവിതം ഉപയോഗിക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനാൽ മോട്ടോർസൈക്കിൾ റെയ്‌സിങിൽനിന്നു കിട്ടുന്ന പേരും പ്രശസ്‌തിയും ആവേശവും ഒക്കെ എനിക്കു പ്രധാനമല്ലാതായിത്തീർന്നു.

ജീവദാതാവായ യഹോയോട്‌ എനിക്ക് ഒരുത്തരവാദിത്വമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു

1996-ൽ എസ്റ്റോണിയയിലെ ടാലിൻ നഗരത്തിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു അന്താരാഷ്‌ട്ര കൺവെൻഷനിൽ ഞാൻ പങ്കെടുത്തു. അതു ഞാൻ പലപ്പോഴും മത്സരത്തിൽ ഏർപ്പെട്ടിരുന്ന മോട്ടോർസ്റ്റേഡിയത്തിന്‌ അടുത്തായിരുന്നു. അനേകം രാജ്യങ്ങളിൽനിന്നുള്ള ആളുകൾ സമാധാനത്തോടും ഒത്തൊരുമയോടും കൂടെ ആ കൺവെൻഷനിൽ പങ്കെടുക്കുന്നത്‌ ഞാൻ കണ്ടു. ഉദാഹരണത്തിന്‌, ആ കൺവെൻഷനിൽ സംബന്ധിച്ച ഒരു സ്‌ത്രീയുടെ പേഴ്‌സ്‌ നഷ്ടപ്പെട്ടപ്പോൾ അത്‌ അവൾ ഇനിയൊരിക്കലും കാണാൻപോകുന്നില്ലെന്നാണ്‌ ഞാൻ കരുതിയത്‌. പക്ഷേ അധികം താമസിയാതെ സാക്ഷിയായ മറ്റൊരു സ്‌ത്രീക്ക് ആ പേഴ്‌സ്‌ കിട്ടുകയും അത്‌ അവർ തിരികെ ഏൽപ്പിക്കുകയും ചെയ്‌തു. പേഴ്‌സിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. അതു കണ്ട ഞാൻ അത്ഭുതപ്പെട്ടുപോയി. ബൈബിളിന്‍റെ ഉയർന്ന നിലവാരങ്ങൾ അനുസരിച്ചാണു സാക്ഷികൾ യഥാർഥത്തിൽ ജീവിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങളുടെ പഠനം പുരോഗമിക്കുകയും 1997-ൽ ഇവ്യയും ഞാനും യഹോവയുടെ സാക്ഷികളായി സ്‌നാനം ഏൽക്കുകയും ചെയ്‌തു.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ:

മോട്ടോർസൈക്കിളിലെ സാഹസികപ്രകടനങ്ങൾ കാരണമാണ്‌ എന്‍റെ കൂട്ടുകാരിൽ ചിലർക്കു ജീവൻ നഷ്ടമായത്‌. എന്നാൽ ബൈബിൾപഠനത്തിൽനിന്നു ജീവദാതാവായ യഹോയോട്‌ എനിക്ക് ഒരുത്തരവാദിത്വമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. സാധ്യതയനുസരിച്ച് ആ തിരിച്ചറിവാണ്‌ എന്‍റെ ജീവൻ രക്ഷിച്ചത്‌.

നാലു വർഷത്തോളം എനിക്കും ഇവ്യയ്‌ക്കും യഹോവയുടെ സാക്ഷികളുടെ റീഗ ബ്രാഞ്ചോഫീസിൽ മുഴുസമയശുശ്രൂഷകരായി സേവിക്കാനുള്ള പദവി ലഭിച്ചു. ഇപ്പോൾ, ഞങ്ങളുടെ മകൾ ഏലിസയെ യഹോയോടുള്ള സ്‌നേഹത്തിൽ വളർത്തിക്കൊണ്ടു വരുന്നതിലെ സന്തോഷം ഞങ്ങൾ ആസ്വദിക്കുന്നു. പരിഭാഷ ഓഫീസിലെ കേടായ കാറുകളും മറ്റും നന്നാക്കിക്കൊണ്ടു ആഴ്‌ചയിൽ ഒരു ദിവസം അവിടെ ചെലവഴിക്കാനുള്ള പദവിയും എനിക്കുണ്ട്. ഒരു കുട്ടിയായിരിക്കെ ഞാൻ ആർജിച്ച കഴിവുകൾ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നത്‌ എന്നെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നു. അതേ, ഞാൻ ഇപ്പോഴും സാധനങ്ങൾ അഴിച്ചുപണിതുകൊണ്ടിരിക്കുന്നു!

എന്‍റെ കുടുംത്തോടൊപ്പം ഏകസത്യദൈവത്തെക്കുറിച്ചു സാക്ഷ്യം നൽകാൻ എനിക്കു ലഭിച്ച പദവിയെ ഞാൻ അങ്ങേയറ്റം മൂല്യവത്തായി കരുതുന്നു. ബൈബിളിൽനിന്നു ഞാൻ പഠിച്ച കാര്യങ്ങൾക്കു നന്ദി. യഥാർഥത്തിൽ പറുദീസാഭൂമിയെക്കുറിച്ചുള്ള വാഗ്‌ദാനം എന്‍റെ ജീവിതം മാറ്റിമറിച്ചു! ▪ (w14-E 02/01)