വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം  |  2014 ഏപ്രില്‍ 

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ദൈവം എങ്ങനെയുള്ള വ്യക്തിയാണ്‌?

ദൈവം അദൃശ്യനായ ഒരു ആത്മവ്യക്തിയാണ്‌. അവൻ ആകാത്തെയും ഭൂമിയെയും ജീവജാലങ്ങളെയും സൃഷ്ടിച്ചു. എന്നാൽ ദൈവത്തെ ആരും സൃഷ്ടിച്ചതല്ല, അതുകൊണ്ട് അവന്‌ ആരംമില്ല. (സങ്കീർത്തനം 90:2) ആളുകൾ തന്നെ അന്വേഷിക്കാനും തന്നെക്കുറിച്ചുള്ള സത്യം അറിയാനും ദൈവം ആഗ്രഹിക്കുന്നു.പ്രവൃത്തികൾ 17:24-27 വായിക്കുക.

നമുക്കു ദൈവത്തിന്‍റെ പേര്‌ അറിയാൻ കഴിയും. ദൈവത്തിന്‍റെ സൃഷ്ടിളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ അവന്‍റെ ചില ഗുണങ്ങൾ നമുക്കു വിവേചിച്ചറിയാനാകും. (റോമർ 1:20) എന്നിരുന്നാലും, ദൈവത്തെ മെച്ചമായി മനസ്സിലാക്കുന്നതിനു നാം അവന്‍റെ വചനമായ ബൈബിൾ പഠിക്കണം. അതു നമ്മെ ദൈവത്തിന്‍റെ സ്‌നേഹനിർഭരമായ വ്യക്തിത്വം അടുത്തറിയാൻ സഹായിക്കും.സങ്കീർത്തനം 103:7-10 വായിക്കുക.

അനീതി കാണുമ്പോൾ ദൈവത്തിന്‌ എന്തു തോന്നുന്നു?

നമ്മുടെ സ്രഷ്ടാവായ യഹോവ അനീതിയും അന്യാവും വെറുക്കുന്നു. (ആവർത്തനപുസ്‌തകം 25:16) അവൻ മനുഷ്യരെ തന്‍റെ പ്രതിച്ഛായയിലാണു സൃഷ്ടിച്ചത്‌. അതുകൊണ്ടാണ്‌ നമ്മിൽ മിക്കവരും അനീതിയെ വെറുക്കുന്നത്‌. നമുക്കു ചുറ്റുമുള്ള അനീതിക്ക് ഉത്തരവാദി ദൈവമല്ല. ദൈവം മനുഷ്യനു സ്വതന്ത്ര ഇച്ഛാശക്തി നൽകി. ദുഃഖകരമെന്നു പറയട്ടെ, മിക്ക ആളുളും അവരുടെ ഇച്ഛാസ്വാന്ത്ര്യം ദുരുയോഗം ചെയ്‌തുകൊണ്ട് അനീതി പ്രവർത്തിക്കുന്നു. അതു യഹോവയുടെ “ഹൃദയത്തിന്നു ദുഃഖമായി.”ഉല്‌പത്തി 6:5, 6; ആവർത്തനപുസ്‌തകം 32:4, 5 വായിക്കുക.

യഹോവ നീതിപ്രിയനാണ്‌, അതുകൊണ്ട് അവൻ അനീതി എക്കാവും വെച്ചുപൊറുപ്പിക്കുകയില്ല. (സങ്കീർത്തനം 37:28, 29) ദൈവം പെട്ടെന്നുതന്നെ അനീതിക്ക് അറുതി വരുത്തുമെന്നു ബൈബിൾ വാഗ്‌ദാനംചെയ്യുന്നു.2 പത്രോസ്‌ 3:7-9, 13 വായിക്കുക. (w14-E 01/01)

ദൈവം പെട്ടെന്നുതന്നെ എല്ലാവർക്കും നീതി നടപ്പാക്കുമെന്നു ബൈബിൾ ഉറപ്പുതരുന്നു

 

കൂടുതല്‍ അറിയാന്‍

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?

ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്?

ദൈവം നിങ്ങളിൽ വ്യക്തിമായ താത്‌പര്യം എടുക്കുന്നുണ്ടോ? ദൈവം എങ്ങനെയുള്ളനാണെന്നും അവനോട്‌ എങ്ങനെ അടുത്തു ചെല്ലാമെന്നും അറിയാൻ വായിക്കുക.