വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2015 ഡിസംബര്‍ 

യഹോവ നിങ്ങളെ താങ്ങും

യഹോവ നിങ്ങളെ താങ്ങും

“യഹോവ അവനെ രോഗയ്യയിൽ താങ്ങും.”—സങ്കീ. 41:3.

ഗീതം: 23, 138

1, 2. ബൈബിൾക്കാങ്ങളിൽ ദൈവം എന്ത് ചെയ്‌തിട്ടുണ്ട്, രോഗം വരുമ്പോൾ ചിലർ ഇന്നും എന്ത് പ്രതീക്ഷിക്കുന്നു?

ഒരു മാരകരോഗം വന്നപ്പോൾ ചിലപ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം: ‘എന്‍റെ ഈ അസുഖം മാറുമോ?’ അല്ലെങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തോ കുടുംബാംമോ രോഗിയാണെങ്കിൽ അവർക്ക് പഴയ ആരോഗ്യം തിരിച്ചുകിട്ടുമോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും നല്ല ആരോഗ്യം ഉണ്ടായിരിക്കമെന്ന് ആഗ്രഹിക്കുന്നത്‌ സ്വാഭാവിമാണ്‌. രോഗിളായ ചിലർ തങ്ങളുടെ ആരോഗ്യം മെച്ചപ്പെടുമോയെന്ന് അറിയാൻ ആഗ്രഹിച്ചതിനെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ഉദാഹത്തിന്‌, ആഹാബിന്‍റെയും ഇസബേലിന്‍റെയും മകനായ അഹസ്യാവ്‌ തനിക്കുണ്ടായ ഒരു പരിക്കിൽനിന്ന് സൗഖ്യം പ്രാപിക്കുമോയെന്ന് അറിയാൻ ആഗ്രഹിച്ചു. ഒരു രോഗം വന്നപ്പോൾ അരാം രാജാവായ ബെൻ-ഹദദും അത്‌ ഭേദമാകുമോയെന്ന് അറിയാൻ ആഗ്രഹിച്ചു.—2 രാജാ. 1:2; 8:7, 8.

2 കഴിഞ്ഞകാങ്ങളിൽ യഹോവ അത്ഭുതമായി രോഗം സൗഖ്യമാക്കിതിനെക്കുറിച്ചും തന്‍റെ പ്രവാന്മാരെ ഉപയോഗിച്ച് മരിച്ചവരെ ഉയിർപ്പിച്ചതിനെക്കുറിച്ചും ബൈബിളിൽ പറഞ്ഞിട്ടുണ്ട്. (1 രാജാ. 17:17-24; 2 രാജാ. 4:17-20, 32-35) ഇന്നും ദൈവം അത്ഭുതമായി തങ്ങളുടെ രോഗം സുഖപ്പെടുത്തുമോ എന്ന് രോഗിളായ ചിലർ ചിന്തിക്കാറുണ്ട്.

3-5. യഹോയ്‌ക്കും യേശുവിനും എന്ത് ചെയ്യാനാകും, നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?

3 ആളുകൾക്ക് രോഗം വരുത്താനോ ആളുകളെ സുഖപ്പെടുത്താനോ യഹോയ്‌ക്ക്  കഴിയും. യഹോവ രോഗം വരുത്തിക്കൊണ്ട് ശിക്ഷിച്ചരിൽ ചിലരാണ്‌ അബ്രാഹാമിന്‍റെ നാളിലെ ഫറവോനും മോശയുടെ സഹോദരി മിര്യാമും. (ഉല്‌പ. 12:17; സംഖ്യാ. 12:9, 10; 2 ശമൂ. 24:15) ഇസ്രായേല്യർ തന്നോട്‌ അവിശ്വസ്‌തരായിരുന്നപ്പോൾ “സകല രോഗവും ബാധയും” വരുത്തിക്കൊണ്ട് യഹോവ അവരെ ശിക്ഷിച്ചു. (ആവ. 28:58-62) യഹോവ തന്‍റെ ജനത്തെ രോഗങ്ങളിൽനിന്ന് സംരക്ഷിച്ച സമയങ്ങളുമുണ്ട്. (പുറ. 23:25; ആവ. 7:15) ചിലരെ യഹോവ സുഖപ്പെടുത്തുയും ചെയ്‌തു. അതിൽ ഒരാൾ ആയിരുന്നു കഠിനമായ രോഗം വന്നപ്പോൾ മരിക്കാൻ ആഗ്രഹിച്ച ഇയ്യോബ്‌.—ഇയ്യോ. 2:7; 3:11-13; 42:10, 16.

4 യഹോയ്‌ക്ക് രോഗികളെ സുഖപ്പെടുത്താനുള്ള ശക്തിയുണ്ടെന്ന കാര്യത്തിൽ നമുക്ക് സംശയമില്ല. യേശുവിനും അതിനുള്ള കഴിവുണ്ട്. ഭൂമിയിലായിരുന്നപ്പോൾ അപസ്‌മാവും കുഷ്‌ഠവും പോലുള്ള രോഗങ്ങൾ ബാധിച്ചരെപ്പോലും യേശു സുഖപ്പെടുത്തി. അന്ധന്മാരെയും തളർവാരോഗിളെയും അവൻ സൗഖ്യമാക്കി. (മത്തായി 4:23, 24 വായിക്കുക; യോഹ. 9:1-7) ആ അത്ഭുതങ്ങൾ, പുതിയ ലോകത്തിൽ യേശു ചെയ്യാൻ പോകുന്ന വിസ്‌മമായ കാര്യങ്ങൾക്കുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കാൻ നമ്മളെ സഹായിക്കുന്നു. അന്ന്, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശ. 33:24.

5 എന്നാൽ ഇന്ന്, ഏതെങ്കിലും മാരകമായ രോഗം വരുമ്പോൾ യഹോയോ യേശുവോ നമ്മളെ അത്ഭുതമായി സുഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാനാകുമോ? ഒരു ചികിത്സ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്തെല്ലാം പരിഗണിക്കണം?

യഹോയിൽ ആശ്രയിക്കുക—രോഗാസ്ഥയിൽ

6. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ ചെയ്‌ത അത്ഭുതങ്ങളെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു?

6 യഹോവ ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌ത്യാനികളെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുയും അവരിൽ ചിലർക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള പ്രാപ്‌തി നൽകുയും ചെയ്‌തു. (പ്രവൃ. 3:2-7; 9:36-42) ഉദാഹത്തിന്‌, അവർക്ക് രോഗികളെ സുഖപ്പെടുത്താനും വ്യത്യസ്‌തഭാളിൽ സംസാരിക്കാനും കഴിയുമായിരുന്നു. (1 കൊരി. 12:4-11) എന്നാൽ, ബൈബിളിൽ പറഞ്ഞിരുന്നതുപോലെതന്നെ അത്തരം അത്ഭുതങ്ങൾ പിന്നീട്‌ നിന്നുപോയി. (1 കൊരി. 13:8) അതുകൊണ്ട് നമ്മളെയോ നമ്മുടെ പ്രിയപ്പെട്ടരെയോ ദൈവം അത്ഭുതമായി സുഖപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയില്ല.

7. സങ്കീർത്തനം 41:3-ന്‌ നമ്മളെ ആശ്വസിപ്പിക്കാനാകുന്നത്‌ എങ്ങനെ?

7 എന്നാൽ തന്‍റെ മുൻകാല ദാസന്മാരുടെ കാര്യത്തിലെന്നപോലെ രോഗിളായിരിക്കെ യഹോവ നിങ്ങളെയും ആശ്വസിപ്പിക്കുയും പിന്താങ്ങുയും ചെയ്യും. ദാവീദ്‌ രാജാവ്‌ ഇങ്ങനെ എഴുതി: “എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും.” (സങ്കീ. 41:1, 2) എന്നാൽ, അക്കാലത്ത്‌ ജീവിച്ചിരുന്ന നല്ലവനായ ഒരാൾ എളിയനായ ഒരുവനോട്‌ പരിഗണന കാണിച്ചാൽ അദ്ദേഹം ഒരിക്കലും മരിക്കില്ലെന്നല്ല ദാവീദ്‌ അർഥമാക്കിയത്‌. അങ്ങനെയെങ്കിൽ യഹോവ ആ വ്യക്തിയെ എങ്ങനെ സഹായിക്കുമായിരുന്നു? ദാവീദുതന്നെ പറയുന്നു: “യഹോവ അവനെ രോഗയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്‍റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.” (സങ്കീ. 41:3) തന്‍റെ ദാസർ അനുഭവിക്കുന്ന കഷ്ടങ്ങൾ യഹോയ്‌ക്ക് വ്യക്തമായി അറിയാം, അവൻ അവരെ മറന്നുയില്ല. അവർക്ക് ധൈര്യവും ജ്ഞാനവും നൽകാൻ യഹോയ്‌ക്കാകും. അതുപോലെ, സ്വയം പുതുക്കാനുള്ള പ്രാപ്‌തിയോടെയുമാണ്‌ ദൈവം മനുഷ്യരീരം നിർമിച്ചിരിക്കുന്നത്‌.

8. സങ്കീർത്തനം 41:4 അനുസരിച്ച്, രോഗയ്യയിലായിരുന്നപ്പോൾ ദാവീദ്‌ യഹോയോട്‌ എന്ത് അപേക്ഷിച്ചു?

8 താൻ രോഗിയും ക്ഷീണിനും വ്യാകുനും ആയിരുന്ന ഒരു സമയത്തെക്കുറിച്ചും 41-‍ാ‍ം സങ്കീർത്തത്തിൽ ദാവീദ്‌ പറയുന്നു. ഏതാണ്ട് ആ സമയത്താണ്‌, അബ്‌ശാലോം ദാവീദിനു പകരം രാജാവാകാൻ ശ്രമിച്ചത്‌. അബ്‌ശാലോമിനെ അതിൽനിന്ന് തടയാൻ കഴിയാത്തത്ര ശോചനീമായിരുന്നു ദാവീദിന്‍റെ അവസ്ഥ. ബത്ത്‌-ശേബയുമായി താൻ ചെയ്‌ത പാപമാണ്‌ തന്‍റെ കുടുംത്തിലുണ്ടായ കുഴപ്പങ്ങൾക്ക് കാരണമെന്ന് ദാവീദിന്‌ അറിയാമായിരുന്നു. (2 ശമൂ. 12:7-14) അവൻ എന്തു ചെയ്‌തു? അവൻ ദൈവത്തോട്‌ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; നിന്നോല്ലോ ഞാൻ പാപം ചെയ്‌തത്‌.”  (സങ്കീ. 41:4) തന്‍റെ പാപം യഹോവ ക്ഷമിച്ചെന്ന് ദാവീദിന്‌ അറിയാമായിരുന്നു. രോഗാസ്ഥയിൽ അവൻ യഹോയിൽ പൂർണമായി ആശ്രയിച്ചു. എന്നാൽ യഹോവ എന്തെങ്കിലും അത്ഭുതം ചെയ്‌ത്‌ തന്നെ സുഖപ്പെടുത്തുമെന്ന് ദാവീദ്‌ കരുതിക്കാണുമോ?

9. (എ) ഹിസ്‌കീയാരാജാവിനുവേണ്ടി യഹോവ എന്ത് ചെയ്‌തു? (ബി) യഹോവ എന്ത് ചെയ്യാനാണ്‌ ദാവീദ്‌ പ്രതീക്ഷിച്ചത്‌?

9 യഹോവ ചില ആളുകളെ സുഖപ്പെടുത്തിയിട്ടുണ്ട് എന്നത്‌ ശരിയാണ്‌. ഉദാഹത്തിന്‌, ഹിസ്‌കീയാരാജാവിന്‌ മരിക്കത്തക്ക രോഗം വന്നപ്പോൾ യഹോവ അവനെ സൗഖ്യമാക്കി. അങ്ങനെ അവൻ 15 വർഷം കൂടി ജീവിച്ചു. (2 രാജാ. 20:1-6) എന്നാൽ ഒരു അത്ഭുതത്തിലൂടെ ദൈവം തനിക്ക് സൗഖ്യം തരുമെന്ന് ദാവീദ്‌ പ്രതീക്ഷിച്ചില്ല. “എളിയവനെ ആദരിക്കുന്നവ”നെ ദൈവം എങ്ങനെ സഹായിക്കുന്നുവോ അതേ വിധത്തിൽ, തന്നെയും സഹായിക്കമെന്നായിരുന്നു ദാവീദ്‌ ആഗ്രഹിച്ചത്‌. ദാവീദിന്‌ യഹോയുമായി ഒരു അടുത്ത ബന്ധമുണ്ടായിരുന്നു. അതുകൊണ്ട്, തന്നെ ആശ്വസിപ്പിക്കുന്നതിനും രോഗാസ്ഥയിൽ പരിപാലിക്കുന്നതിനും യഹോയോട്‌ അവന്‌ അപേക്ഷിക്കാൻ കഴിഞ്ഞു. സൗഖ്യം പ്രാപിക്കുന്നതിനുവേണ്ടിയും ആരോഗ്യം മെച്ചപ്പെടുന്നതിനുവേണ്ടിയും അവൻ യഹോയോട്‌ അപേക്ഷിച്ചു. ഇതേ വിധത്തിൽ നമ്മളെ സഹായിക്കുന്നതിന്‌ നമുക്ക് യഹോയോട്‌ അപേക്ഷിക്കാം.—സങ്കീ. 103:3.

10. ത്രൊഫിമൊസിനും എപ്പഫ്രൊദിത്തോസിനും എന്ത് സംഭവിച്ചു, ഇതിൽനിന്ന് നമുക്ക് എന്ത് നിഗമത്തിലെത്താം?

10 പൗലോസ്‌ അപ്പൊസ്‌തനും മറ്റുള്ളവർക്കും രോഗികളെ സൗഖ്യമാക്കാൻ കഴിയുമായിരുന്നിട്ടും ഒന്നാം നൂറ്റാണ്ടിലെ എല്ലാവരെയും അവർ സൗഖ്യമാക്കിയില്ല. (പ്രവൃത്തികൾ 14:8-10 വായിക്കുക.) പനിയും അതിസാവും ബാധിച്ച പുബ്ലിയൊസിന്‍റെ പിതാവിനെ, പൗലോസ്‌, “പ്രാർഥിച്ച് അവന്‍റെമേൽ കൈവെച്ച് അവനെ സുഖപ്പെടുത്തി.” (പ്രവൃ. 28:8) എന്നാൽ തനിക്ക് അറിയാവുന്ന എല്ലാവരെയും പൗലോസ്‌ സൗഖ്യമാക്കിയില്ല. ഒരു മിഷനറിയാത്രയിൽ പൗലോസിന്‍റെ സുഹൃത്തുക്കളിൽ ഒരാളായ ത്രൊഫിമൊസ്‌ അവനോടൊപ്പം യാത്ര ചെയ്‌തു. (പ്രവൃ. 20:3-5, 22; 21:29) എന്നാൽ ത്രൊഫിമൊസിന്‌ രോഗം ബാധിച്ചപ്പോൾ പൗലോസ്‌ അവനെ സുഖപ്പെടുത്തിയില്ല. അതുകൊണ്ട് ത്രൊഫിമൊസിന്‌ പൗലോസിനോടൊപ്പമുള്ള യാത്ര നിറുത്തി സുഖം പ്രാപിക്കുന്നതിനായി മിലേത്തൊസിൽ താമസിക്കേണ്ടിവന്നു. (2 തിമൊ. 4:20) പൗലോസിന്‍റെ മറ്റൊരു സുഹൃത്തായിരുന്ന എപ്പഫ്രൊദിത്തോസ്‌ രോഗം വന്ന് മരണത്തിന്‍റെ വക്കോളം എത്തിയിരുന്നു. എന്നാൽ പൗലോസ്‌ അദ്ദേഹത്തെയും സുഖപ്പെടുത്തിതായി ബൈബിൾ പറയുന്നില്ല.—ഫിലി. 2:25-27, 30.

ഏത്‌ ഉപദേശം സ്വീകരിക്കണം?

11, 12. ലൂക്കോസിനെക്കുറിച്ച് നമുക്ക് എന്ത് അറിയാം, അവൻ പൗലോസിനെ എങ്ങനെ സഹായിച്ചിട്ടുണ്ടാകും?

11 പൗലോസിനോടൊപ്പം യാത്രചെയ്‌ത ലൂക്കോസ്‌ ഒരു ഡോക്‌ടർ ആയിരുന്നു. (പ്രവൃ. 16:10-12; 20:5, 6; കൊലോ. 4:14) മിഷനറിയാത്രളിൽ പൗലോസിനോ മറ്റുള്ളവർക്കോ അസുഖങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം അവരെ ചികിത്സിച്ചിരുന്നു. (ഗലാ. 4:13) യേശു പറഞ്ഞതുപോലെ “രോഗികൾക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം.”—ലൂക്കോ. 5:31.

12 ലൂക്കോസ്‌, ആരോഗ്യകാര്യങ്ങളെക്കുറിച്ച് ആളുകൾക്ക് കേവലം ഉപദേശം കൊടുക്കുന്ന ഒരാൾ മാത്രമായിരുന്നില്ല. അവൻ പരിശീലനം നേടിയ ഒരു ഡോക്‌ടർ ആയിരുന്നു. ഡോക്‌ടർ ആകാൻ ലൂക്കോസിന്‌ പരിശീലനം ലഭിച്ചത്‌ എവിടെനിന്നാണ്‌, എപ്പോഴാണ്‌ എന്നൊന്നും ബൈബിൾ പറയുന്നില്ല. എന്നാൽ ലൂക്കോസിന്‍റെ സ്‌നേഹാന്വേഷണം കൊലോസ്യയിലുവരെ പൗലോസ്‌ അറിയിക്കുന്നതായി ബൈബിളിൽ പറയുന്നുണ്ട്. അപ്പോൾ സാധ്യനുരിച്ച് കൊലോസ്യയ്‌ക്ക് അടുത്തുള്ള ലവൊദിക്യയിലെ ഒരു വൈദ്യശാസ്‌ത്ര വിദ്യാത്തിൽനിന്ന് ആയിരിക്കണം ലൂക്കോസിന്‌ പരിശീലനം ലഭിച്ചത്‌. അതുകൂടാതെ, തന്‍റെ സുവിശേവും പ്രവൃത്തിളുടെ പുസ്‌തവും എഴുതിപ്പോൾ ലൂക്കോസ്‌ വൈദ്യശാസ്‌ത്രസംന്ധമായ ചില പദങ്ങൾ എടുത്തുറഞ്ഞു. യേശു ആളുകളെ സുഖപ്പെടുത്തിതിന്‍റെ പല വിവരങ്ങളും ഒരു ഡോക്‌ടർ ആയിരുന്നതുകൊണ്ട് ലൂക്കോസ്‌ തന്‍റെ എഴുത്തുളിൽ ഉൾപ്പെടുത്തി.

13. ആരോഗ്യകാര്യങ്ങളെക്കുറിച്ച് ഉപദേശം കൊടുക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ നമ്മൾ എന്ത് മനസ്സിൽപ്പിടിക്കണം?

13 ഇന്ന് അത്ഭുതങ്ങൾ നടത്തിക്കൊണ്ട് നമ്മുടെ സഹോങ്ങൾക്ക് ആർക്കും നമ്മളെ സുഖപ്പെടുത്താൻ കഴിയില്ല. എങ്കിലും സഹായിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് നമ്മൾ ആവശ്യപ്പെടാതെതന്നെ  ചിലർ ഉപദേശങ്ങൾ തന്നേക്കാം. അതിൽ ചിലതൊന്നും ദോഷം ചെയ്യുന്നയാമെന്നില്ല. ഉദാഹത്തിന്‌, മലിനജലം കുടിച്ചതുകൊണ്ടോ മറ്റോ തിമൊഥെയൊസിന്‌ ഉദരസംന്ധമായ ചില പ്രശ്‌നങ്ങളുണ്ടാപ്പോൾ അൽപ്പം വീഞ്ഞു കുടിക്കാൻ പൗലോസ്‌ അവനോട്‌ പറഞ്ഞു. * (1 തിമൊഥെയൊസ്‌ 5:23 വായിക്കുക.) എന്നാൽ നമ്മൾ ശ്രദ്ധയുള്ളരായിരിക്കണം. ചിലപ്പോൾ ഏതെങ്കിലും ഒരു പ്രത്യേക മരുന്നോ ഔഷധമോ ഉപയോഗിക്കാനോ ഒരു പ്രത്യേക ഭക്ഷണരീതി പിൻപറ്റാനോ ചില ഭക്ഷണങ്ങൾ ഒഴിവാക്കാനോ ഒക്കെ ഒരു സഹവിശ്വാസി നമ്മളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചേക്കാം. തന്‍റെ കുടുംബാംങ്ങളിൽ ഒരാൾക്ക് നമുക്കുണ്ടായ അതേ ആരോഗ്യപ്രശ്‌നമുണ്ടാപ്പോൾ ഇങ്ങനെ ചെയ്‌തത്‌ അവർക്ക് നല്ല ഫലം ചെയ്‌തെന്നും പറഞ്ഞേക്കാം. എന്നുകരുതി, നമുക്ക് അത്‌ ഗുണം ചെയ്യണമെന്ന് നിർബന്ധമില്ല. അനേകം ആളുകൾ ഒരു മരുന്ന് ഉപയോഗിക്കുന്നുണ്ട് എന്നുകരുതി അതിന്‌ പാർശ്വങ്ങളില്ലെന്ന് അർഥമില്ല.—സദൃശവാക്യങ്ങൾ 27:12 വായിക്കുക.

ബുദ്ധി ഉപയോഗിക്കു

14, 15. (എ) എങ്ങനെയുള്ളരുടെ കാര്യത്തിൽ നമ്മൾ ജാഗ്രയുള്ളരായിരിക്കണം? (ബി) സദൃശവാക്യങ്ങൾ 14:15-ൽനിന്ന് നമുക്ക് എന്ത് പഠിക്കാം?

14 നല്ല ആരോഗ്യം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. അത്‌ ജീവിതം ആസ്വദിക്കാനും യഹോയ്‌ക്കുവേണ്ടി കഠിനാധ്വാനം ചെയ്യാനും നമ്മളെ സഹായിക്കുന്നു. എന്നാൽ അപൂർണരാതുകൊണ്ട് നമുക്ക് എല്ലാ രോഗങ്ങളും തടയാനാകില്ല. ഒരു രോഗം ഭേദമാക്കുന്നതിന്‌ വ്യത്യസ്‌ത ചികിത്സാരീതിളുണ്ടെങ്കിലും ഏത്‌ തിരഞ്ഞെടുക്കമെന്ന് തീരുമാനിക്കാനുള്ള അവകാശം നമ്മുടേതാണ്‌. എന്നാൽ സ്വാർഥത നിറഞ്ഞ ഈ ലോകത്തിൽ ചില ആളുകളോ കമ്പനിളോ ഒക്കെ നമ്മുടെ രോഗങ്ങൾ ഭേദമാക്കാൻ പറ്റിയ മരുന്ന് കണ്ടുപിടിച്ചു എന്ന് അവകാപ്പെടുന്നു. അവർ അങ്ങനെ ചെയ്യുന്നത്‌ ധാരാളം പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ്‌. ഈ ചികിത്സ സ്വീകരിച്ച അനേകം ആളുകൾക്ക് നല്ല ഫലം കിട്ടിയിട്ടുണ്ടെന്ന് അവർ പറഞ്ഞേക്കാം. നമുക്ക് ഏതെങ്കിലും രോഗമുള്ള സമയത്താണ്‌ ഇങ്ങനെയൊക്കെ കേൾക്കുന്നതെങ്കിൽ ആശ്വാസം കിട്ടാനും ആയുസ്സ് വർധിപ്പിക്കാനും സഹായിക്കുന്ന എന്തും നമ്മൾ ഉപയോഗിച്ചേക്കാം. എന്നാൽ ദൈവത്തിലെ ഈ ഉപദേശം നമ്മൾ ഒരിക്കലും മറക്കരുത്‌: “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.”—സദൃ. 14:15.

15 ബുദ്ധിയുള്ളരാണെങ്കിൽ കേൾക്കുന്ന ഏതു കാര്യവും നമ്മൾ വിശ്വസിക്കില്ല; പ്രത്യേകിച്ച് നമുക്ക് ഉപദേശം തരുന്ന ആൾക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടില്ലെങ്കിൽ. നമ്മൾ സ്വയം ഇങ്ങനെ ചോദിക്കും: “ഈ ഔഷധമോ, വിറ്റാമിനോ അല്ലെങ്കിൽ ഭക്ഷണക്രമോ പലർക്കും ഗുണം ചെയ്‌തു എന്നാണ്‌ അദ്ദേഹം പറയുന്നത്‌. പക്ഷേ അത്‌ സത്യമാണെന്ന് എനിക്ക് എങ്ങനെ അറിയാം? ഇനി അവർക്ക് അത്‌ ഫലം ചെയ്‌തിട്ടുണ്ടെങ്കിൽത്തന്നെ എനിക്ക് ഫലം ചെയ്യുമെന്ന് എന്താണ്‌ ഉറപ്പ്? ഞാൻ ഇതെക്കുറിച്ച് കൂടുതൽ പഠിക്കുയോ അറിയാവുന്ന മറ്റാരോടെങ്കിലും അതെക്കുറിച്ച് ചോദിച്ചറിയുയോ വേണോ?”—ആവ. 17:6.

16. ആരോഗ്യരിപാത്തെക്കുറിച്ച് തീരുമാമെടുക്കുമ്പോൾ നമ്മൾ എന്തു പരിഗണിക്കണം?

16 ഏതു പരിശോധന നടത്തണം, ഏതു ചികിത്സ സ്വീകരിക്കണം എന്നൊക്കെ തീരുമാനിക്കുമ്പോൾ നമ്മൾ ‘സുബോമുള്ളവർ’ ആയിരിക്കണം. (തീത്തൊ. 2:13) ഒരു പരിശോയോ ചികിത്സയോ അസാധാമായി തോന്നുമ്പോൾ ഇത്‌ വിശേഷാൽ പ്രധാമാണ്‌. ആ ചികിത്സയെക്കുറിച്ച് നമ്മോട്‌ പറഞ്ഞ വ്യക്തിക്ക് അത്‌ എങ്ങനെ ഫലം ചെയ്യുമെന്ന് വിശദീരിക്കാൻ കഴിയുന്നുണ്ടോ? ആ വിശദീരണം നിങ്ങൾക്ക് വിചിത്രമായി തോന്നുന്നുണ്ടോ? ഈ പരിശോയ്‌ക്കോ ചികിത്സയ്‌ക്കോ ആളുകളുടെ അസുഖം മാറ്റാൻ കഴിയുമെന്ന് ഡോക്‌ടർമാരിൽ പലരും സമ്മതിക്കുന്നുണ്ടോ? (സദൃ. 22:29) ദൂരെയെങ്ങോ ഒരു പുതിയ ചികിത്സാരീതി കണ്ടുപിടിച്ചിട്ടുണ്ടെന്നും ഡോക്‌ടർമാർക്ക് അതെക്കുറിച്ച് ഇതുവരെ ഒന്നും അറിയില്ലെന്നും ആരെങ്കിലും നമ്മളോട്‌ പറയുന്നെങ്കിലോ? അങ്ങനെയൊരു ചികിത്സാരീതി ഉണ്ടെന്നുള്ളതിന്‌ എന്തെങ്കിലും തെളിവുണ്ടോ? ഇനി അതുമല്ലെങ്കിൽ ഒരു രഹസ്യചേരുയോ അജ്ഞാതക്തിയോ ഉൾപ്പെടുന്ന ഒരു ചികിത്സാരീതി ആരെങ്കിലും നിർദേശിച്ചേക്കാം. ഇത്‌ വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. അമാനുഷിക്തിയിലോ മാന്ത്രിക്തിയിലോ  ആശ്രയിക്കുന്നതിനെതിരെ ദൈവം മുന്നറിയിപ്പ് തന്നിട്ടുണ്ടെന്ന കാര്യം മറക്കരുത്‌.—ആവ. 18:10-12; ലേവ്യ. 19:26.

“നല്ല ആരോഗ്യമുണ്ടായിരിക്കട്ടെ”

17. എന്താണ്‌ നമ്മുടെ സ്വാഭാവിക ആഗ്രഹം?

17 ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം എല്ലാ സഭകൾക്കും അയച്ച കത്തിൽ വർജിക്കേണ്ടിയിരുന്ന ചില കാര്യങ്ങളെക്കുറിച്ച് ആവശ്യപ്പെട്ടിരുന്നു. ആ കത്തിനൊടുവിൽ ഭരണസംഘം ഇങ്ങനെ എഴുതി: “ഈ കാര്യങ്ങളിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്ക് സുസ്ഥിതിയുണ്ടാകും. ശുഭാശംസകൾ!” (പ്രവൃ. 15:29) ചില ഭാഷകളിൽ “ശുഭാശംസകൾ” എന്നതിനു പകരം “നല്ല ആരോഗ്യമുണ്ടായിരിക്കട്ടെ” എന്ന് പരിഭാപ്പെടുത്തിയിരിക്കുന്നു. നല്ല ആരോഗ്യമുണ്ടായിരിക്കാൻ ആഗ്രഹിക്കുന്നത്‌ സ്വാഭാവിമാണെന്ന് ഇത്‌ നമ്മളെ ഓർമിപ്പിക്കുന്നു.

യഹോവയെ സേവിക്കുന്നതിന്‌ ആരോഗ്യമുള്ളരായിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു (17-‍ാ‍ം ഖണ്ഡിക കാണുക)

18, 19. പുതിയ ലോകത്തിൽ നമുക്ക് എന്തിനായി കാത്തിരിക്കാം?

18 അപൂർണരാതിനാൽ നമുക്ക് രോഗങ്ങളെയെല്ലാം തടയാനാവില്ല. ഒരു രോഗം വന്നാൽത്തന്നെ യഹോവ അത്‌ അത്ഭുതമായി മാറ്റിത്തരുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നുമില്ല. എങ്കിലും ദൈവം നമ്മളെ പൂർണമായി സുഖപ്പെടുത്തുന്ന ആ നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം. വെളിപാട്‌ 22:1, 2-ൽ എല്ലാവരെയും സുഖപ്പെടുത്തുന്ന “ജീവജല”ത്തെക്കുറിച്ചും “ജീവവൃക്ഷങ്ങ”ളെക്കുറിച്ചും യോഹന്നാൻ അപ്പൊസ്‌തലൻ പറയുന്നുണ്ട്. നമ്മൾ ഇപ്പോഴോ പുതിയ ലോകത്തിലോ കഴിക്കേണ്ട ഏതെങ്കിലും ഔഷധത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്‌. പകരം, നിത്യം ജീവിക്കുന്നതിനുവേണ്ടി യഹോയും യേശുവും ചെയ്‌തിരിക്കുന്ന എല്ലാ കരുതലുളെയും ആണ്‌ ഇത്‌ അർഥമാക്കുന്നത്‌.—യെശ. 35:5, 6.

19 വിസ്‌മമായ ആ കാലത്തിനായി നമ്മൾ ആകാംയോടെ കാത്തിരിക്കുയാണ്‌. യഹോവ നമ്മളെ ഓരോരുത്തരെയും സ്‌നേഹിക്കുന്നുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങൾ സഹിച്ചുനിൽക്കുമ്പോഴുള്ള നമ്മുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നുണ്ടെന്നും ഇപ്പോൾത്തന്നെ നമുക്ക് ഉറപ്പുണ്ട്. രോഗയ്യയിലായിരിക്കുമ്പോൾ യഹോവ നമ്മളെ കൈവിടില്ലെന്ന് ദാവീദിനെപ്പോലെ നമുക്കും ഉറപ്പുണ്ട്. തന്നോട്‌ വിശ്വസ്‌തരായിരിക്കുന്നവർക്കായി അവൻ എക്കാലവും കരുതും.—സങ്കീ. 41:12.

^ ഖ. 13 ടൈഫോയിഡിന്‍റെയും മറ്റു രോഗങ്ങളുടെയും അണുക്കൾ വീഞ്ഞുമായി കലരുമ്പോൾ പെട്ടെന്ന് ചത്തുപോകുമെന്ന് വീഞ്ഞിന്‍റെ ഉത്ഭവവും പുരാരിത്രവും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.