വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2015 നവംബര്‍ 

യഹോയുടെ ഉദാരയോട്‌ വിലമതിപ്പ് കാണിക്കുക

യഹോയുടെ ഉദാരയോട്‌ വിലമതിപ്പ് കാണിക്കുക

യഹോവ ഉദാരയുള്ള ദൈവമാണ്‌. (യാക്കോ. 1:17) നക്ഷത്രനിബിമായ നിശാസ്സുമുതൽ പച്ചപ്പുപ്പണിഞ്ഞ ഭൂമിവരെ, അങ്ങനെ ദൈവത്തിന്‍റെ എല്ലാ സൃഷ്ടിളും അവന്‍റെ ഉദാരത വിളിച്ചോതുന്നു.—സങ്കീ. 65:12, 13; 147:7, 8; 148:3, 4.

സങ്കീർത്തക്കാരന്‌ സ്രഷ്ടാവിനോട്‌ ആഴമായ വിലമതിപ്പുണ്ടായിരുന്നു. യഹോയുടെ കൈവേകളെ പുകഴ്‌ത്തിക്കൊണ്ട് ഒരു കാവ്യം രചിക്കാൻ അദ്ദേഹം പ്രേരിനായി. 104-‍ാ‍ം സങ്കീർത്തനം വായിക്കുമ്പോൾ അതേ വികാമല്ലേ നിങ്ങൾക്കും തോന്നുന്നത്‌? സങ്കീർത്തക്കാരൻ ഇങ്ങനെ പറഞ്ഞു: “എന്‍റെ ആയുഷ്‌കാത്തൊക്കെയും ഞാൻ യഹോവെക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്‍റെ ദൈവത്തിന്നു കീർത്തനം പാടും.” (സങ്കീ. 104:33) ഇതുതന്നെയാണോ നിങ്ങളുടെയും ആഗ്രഹം?

ഉദാരയുടെ അത്യുത്തമ ഉദാഹണം

ഉദാരയുടെ കാര്യത്തിൽ നമ്മൾ തന്‍റെ മാതൃക പിൻപറ്റാൻ യഹോവ ആഗ്രഹിക്കുന്നു. ഉദാരത കാണിക്കേണ്ടതിന്‍റെ ന്യായമായ കാരണങ്ങളും അവൻ തന്നിട്ടുണ്ട്. അതുകൊണ്ടാണ്‌ അവൻ പൗലോസ്‌ അപ്പൊസ്‌തലനെ ഇങ്ങനെ എഴുതാൻ നിശ്വസ്‌തനാക്കിയത്‌. “ഈ ലോകത്തിലെ ധനവാന്മാരോട്‌ ഉന്നതഭാവം കൂടാതെയിരിക്കാനും അസ്ഥിരമായ ധനത്തിലല്ല, നമുക്ക് അനുഭവിക്കാനായി എല്ലാം ഉദാരമായി നൽകുന്ന ദൈവത്തിൽ പ്രത്യാവെക്കാനും കൽപ്പിക്കുക. നന്മ ചെയ്യാനും സത്‌പ്രവൃത്തിളിൽ സമ്പന്നരാകാനും ഉദാരസ്‌കരും ദാനശീരും ആയിരിക്കാനും അവരോട്‌ ആജ്ഞാപിക്കുക. അങ്ങനെ, യഥാർഥ ജീവനിൽ പിടിയുപ്പിക്കാൻ സാധിക്കത്തക്കവിധം വരുങ്കാത്തേക്കുള്ള നിക്ഷേമായി ഭദ്രമായ ഒരു അടിത്തറ അവർക്കു പണിയാനാകും.”—1 തിമൊ. 6:17-19.

കൊരിന്തിലെ സഭയ്‌ക്കുള്ള തന്‍റെ രണ്ടാമത്തെ നിശ്വസ്‌തലേത്തിൽ കൊടുക്കുന്നതിനെക്കുറിച്ചുള്ള ഉചിതമായ മനോഭാത്തിന്‌ ഊന്നൽ നൽകിക്കൊണ്ട് പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “ഓരോരുത്തനും താൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; വൈമുഖ്യത്തോടെ അരുത്‌; നിർബന്ധത്താലും അരുത്‌. സന്തോത്തോടെ കൊടുക്കുന്നനെത്രേ ദൈവം സ്‌നേഹിക്കുന്നത്‌.” (2 കൊരി. 9:7) അടുത്തതായി ഉദാരമായി കൊടുക്കുന്നതിൽനിന്ന് പ്രയോജനം കിട്ടുന്നത്‌ ആർക്കൊക്കെയാണെന്ന് അവൻ പറഞ്ഞു. അത്‌ ലഭിക്കുന്നവർക്ക് അവരുടെ ആവശ്യങ്ങൾ തൃപ്‌തിപ്പെടും; കൊടുക്കുന്നവർക്ക് സമൃദ്ധമായ ആത്മീയാനുഗ്രങ്ങളും ലഭിക്കും.—2 കൊരി. 9:11-14.

ദൈവത്തിന്‍റെ ഉദാരയുടെ ഏറ്റവും ശക്തമായ തെളിവിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പൗലോസ്‌ ആ ലേഖനഭാഗം അവസാനിപ്പിച്ചു. “അവർണനീമായ ദാനത്തിനായി ദൈവത്തിനു സ്‌തോത്രം” എന്ന് അവൻ എഴുതി. (2 കൊരി. 9:15) യേശുവിലൂടെ തന്‍റെ ജനത്തിന്‌ ദൈവം വെച്ചുനീട്ടുന്ന എല്ലാ നന്മകളുടെയും ആകെത്തുയാണ്‌ യഹോയുടെ ദാനം. അതിന്‍റെ മൂല്യം വാക്കുകൾകൊണ്ട് വർണിക്കാനാകില്ല, അത്ര വിലയേറിതാണ്‌ അത്‌.

യഹോയും അവന്‍റെ പുത്രനും നമുക്കായി ചെയ്‌തിരിക്കുന്നതും ഇനി ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങൾക്കായി വിലമതിപ്പുള്ളരാണെന്ന് നമുക്ക് എങ്ങനെ കാണിക്കാം? സത്യാരായുടെ അഭിവൃദ്ധിക്കുവേണ്ടി നമ്മുടെ സമയവും ഊർജവും ആസ്‌തിളും ഉദാരമായി കൊടുത്തുകൊണ്ട് അങ്ങനെ ചെയ്യാനാകും. അതിന്‍റെ അളവ്‌ കൂടിയാലും കുറഞ്ഞാലും.—1 ദിന. 22:14; 29:3-5; ലൂക്കോ. 21:1-4.

^ ഖ. 11 ഇന്ത്യയിൽ അത്‌ “Jehovah’s Witnesses of India” എന്ന പേരിലായിരിക്കണം.

^ ഖ. 13 ഇന്ത്യൻപാസ്‌പോർട്ട് ഉള്ളവർക്ക് ഇതിനായി www.jwindiagift.org എന്ന വെബ്‌സൈറ്റ്‌ ഉപയോഗിക്കാവുന്നതാണ്‌.

^ ഖ. 18 അന്തിമമായി തീരുമാമെടുക്കുന്നതിനു മുമ്പ് ദയവായി ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുക.

^ ഖ. 26 ‘യഹോവയെ നിന്‍റെ ധനംകൊണ്ടു ബഹുമാനിക്കുക’ എന്ന ഒരു ഡോക്യുമെന്‍റ്, ഇംഗ്ലീഷ്‌, കന്നട, തമിഴ്‌, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഇന്ത്യയിൽ ലഭ്യമാണ്‌.