വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2015 നവംബര്‍ 

 ചരിത്രസ്‌മൃതികൾ

“സൂര്യനു കീഴിലുള്ള യാതൊന്നും നിങ്ങളെ തടയരുത്‌!”

“സൂര്യനു കീഴിലുള്ള യാതൊന്നും നിങ്ങളെ തടയരുത്‌!”

വർഷം 1931. വസന്തകാലം. പാരീസിലെ പ്രസിദ്ധമായ പ്ലെയെൽ സംഗീഹാളിന്‍റെ പ്രവേവാത്തിൽ 23 രാജ്യങ്ങളിൽനിന്നുള്ള ആളുകൾ തിക്കിത്തിക്കുന്നു. ഭംഗിയായി അണിഞ്ഞൊരുങ്ങിയ യാത്രക്കാർ വലിയ ടാക്‌സിക്കാറുളിൽ ഹാളിന്‍റെ മുൻവശത്ത്‌ വന്നിറങ്ങുന്നു. അധികം വൈകാതെ പ്രധാന ഓഡിറ്റോറിത്തിൽ ഏതാണ്ട് 3,000 പേർ തിങ്ങിനിറഞ്ഞു. അവർ ഏതെങ്കിലും സംഗീക്കച്ചേരി കേൾക്കാൻ വന്നവരായിരുന്നില്ല. പകരം, അക്കാലത്ത്‌ പ്രസംപ്രവർത്തത്തിന്‌ നേതൃത്വം വഹിച്ചിരുന്ന ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോരന്‍റെ വാക്കുകൾ കേൾക്കാൻ വന്നവരായിരുന്നു അവർ. അദ്ദേഹത്തിന്‍റെ ഊർജസ്വമായ പ്രസംഗങ്ങൾ ഫ്രഞ്ച്, ജർമൻ, പോളിഷ്‌ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. റഥർഫോർഡ്‌ സഹോരന്‍റെ മുഴങ്ങുന്ന ശബ്ദം ആ ഹാളിലെങ്ങും അലയടിച്ചു.

ഫ്രാൻസിലെ പ്രസംപ്രവർത്തത്തിന്‌ പാരീസ്‌ കൺവെൻഷൻ ഒരു വഴിത്തിരിവായി. റഥർഫോർഡ്‌ സഹോദരൻ പല രാജ്യങ്ങളിൽനിന്നെത്തിയ ആ സദസ്സിനെ, വിശേഷിച്ച് യുവാക്കളെ ഫ്രാൻസിൽ കോൽപോർട്ടർമാരായി സേവിക്കാൻ ക്ഷണിച്ചു. ഇംഗ്ലണ്ടിൽനിന്നുള്ള ഒരു കൗമാക്കാനായ ജോൺ കുക്ക്, സഹോരന്‍റെ പിൻവരുന്ന വാക്കുകൾ ഒരിക്കലും മറന്നില്ല: “യുവസുഹൃത്തുക്കളേ, കോൽപോർട്ടർ വേലയ്‌ക്ക് പോകുന്നതിൽ നിന്ന് സൂര്യനു കീഴിലുള്ള യാതൊന്നും നിങ്ങളെ തടയരുത്‌!” *

പിന്നീട്‌ മിഷനറിയായ ജോൺ കുക്കിനെക്കൂടാതെ മറ്റ്‌ പലരും ആ മാസിഡോണിയൻ ക്ഷണത്തോട്‌ പ്രതിരിച്ചു. (പ്രവൃ. 16:9, 10) ഫ്രാൻസിൽ 1930-ൽ 27 കോൽപോർട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത്‌ 1931 ആയപ്പോഴേക്കും അവരുടെ എണ്ണം 104 ആയി വളർന്നു. ഒരു വർഷത്തിനിയിലുണ്ടായ തികച്ചും അതിശയിപ്പിക്കുന്ന ഒരു വളർച്ച! ഈ ആദ്യകാല മുൻനിസേരിൽ മിക്കവർക്കും ഫ്രഞ്ചു ഭാഷ അറിയില്ലായിരുന്നു, പിന്നെ എങ്ങനെയാണ്‌ അവർ ഭാഷയുടെ അതിർവമ്പുളും എളിയ ചുറ്റുപാടുളും ഒറ്റപ്പെട്ട ജീവിവും ഒക്കെയായി പൊരുത്തപ്പെട്ടത്‌?

ഭാഷയുടെ അതിർവമ്പുകൾ മറികക്കുന്നു

വിദേത്തുനിന്നുള്ള കോൽപോർട്ടർമാർ രാജ്യന്ദേശം അറിയിക്കുന്നതിന്‌ സാക്ഷ്യക്കാർഡുളാണ്‌ ഉപയോഗിച്ചിരുന്നത്‌. പാരീസിൽ ധൈര്യത്തോടെ പ്രസംവേയിൽ ഏർപ്പെട്ടിരുന്ന, ജർമൻ ഭാഷ സംസാരിച്ചിരുന്ന ഒരു സഹോദരൻ ഇങ്ങനെ ഓർക്കുന്നു: “നമ്മുടെ ദൈവം സർവശക്തനാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ശുശ്രൂയിലായിരിക്കെ ഞങ്ങളുടെ നെഞ്ചിടിപ്പ് വർധിച്ചിട്ടുണ്ടെങ്കിൽ അത്‌ ആളുകളെ പേടിച്ചിട്ടല്ല; പകരം ‘വൗലസ്‌-വൗസ്‌ ലൈർ സിറ്റെ കാർട്ടെ, സൈൽ വൗസ്‌ പ്ലൈറ്റ്‌? (ഈ കാർഡ്‌ ഒന്ന് വായിക്കാമോ?)’ എന്ന ഈ ചെറിയ വാചകം മറന്നുപോകുമോ എന്ന് പേടിച്ചിട്ടായിരുന്നു. ഞങ്ങളുടെ പ്രവർത്തനം വളരെ പ്രധാപ്പെട്ട ഒന്നാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു.”

ഫ്രാൻസിൽ സുവാർത്ത വ്യാപിപ്പിക്കുന്നതിനുവേണ്ടി ആദ്യകാല കോൽപോർട്ടർമാർ സൈക്കിളുളും ബൈക്കുളും ഉപയോഗിച്ചിരുന്നു

വലിയ അപ്പാർട്ടുമെന്‍റുളിൽ പ്രസംഗിക്കുന്ന മിക്ക സാഹചര്യങ്ങളിലും അവിടത്തെ സൂക്ഷിപ്പുകാർ കോൽപോർട്ടർമാരെ അവിടുന്ന് ഓടിച്ചുവിടുക പതിവായിരുന്നു. ഒരു ദിവസം, വളരെ കുറച്ചു മാത്രം ഫ്രഞ്ച് അറിയാവുന്ന ഇംഗ്ലീഷുകാരായ രണ്ടു സഹോരിമാർ ദേഷ്യക്കാനായ ഒരു കാവൽക്കാരന്‍റെ മുന്നിൽപ്പെട്ടു. ആരെയാണ്‌ കാണേണ്ടത്‌ എന്ന് അയാൾ അവരോട്‌ ചോദിച്ചു. അയാളെ ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെ ഒരു സഹോദരി “ടൂർനെസ്‌ ലെ ബൗട്ടൻ (മണി അടിക്കൂ)” എന്ന് ഒരു വാതിലിൽ എഴുതിയിരിക്കുന്നത്‌ കണ്ടു. വീട്ടുയുടെ പേര്‌ അതാണെന്നു കരുതി സഹോദരി ഉത്സാഹത്തോടെ പറഞ്ഞു: “ഞങ്ങൾ വന്നത്‌ ‘ടൂർനെസ്‌ ലെ ബൗട്ടൻ’ മാഡത്തെ കാണാനാണ്‌.” നല്ല നർമബോധം തീക്ഷ്ണയുള്ള ഈ കോൽപോർട്ടർമാരെ കുറച്ചൊന്നുമല്ല സഹായിച്ചത്‌!

 എളിയ ചുറ്റുപാടുളും ഒറ്റപ്പെലും അവരെ തടഞ്ഞില്ല

1930-കളിൽ ഫ്രാൻസിലെ മിക്ക ആളുകളും വളരെ ശോചനീമായ ചുറ്റുപാടുളിലാണ്‌ കഴിഞ്ഞിരുന്നത്‌. വിദേത്തുനിന്ന് വന്ന കോൽപോർട്ടർമാരുടെ കാര്യവും അങ്ങനെന്നെയായിരുന്നു. ഇംഗ്ലീഷ്‌ സംസാരിച്ചിരുന്ന മോന ബ്‌സോസ്‌കാ സഹോരിയും കൂടെയുണ്ടായിരുന്ന മുൻനിസേവിയും അവർക്ക് അനുഭവിക്കേണ്ടിവന്ന കാര്യങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു: “സൗകര്യങ്ങൾ തീരെയില്ലാത്ത പഴയമട്ടിലുള്ള താമസസ്ഥമായിരുന്നു ഞങ്ങളുടേത്‌. ശൈത്യകാലത്ത്‌ മുറി ചൂടുപിടിപ്പിക്കുന്നതായിരുന്നു ഒരു വലിയ പ്രശ്‌നം. തണുത്തുറഞ്ഞ ഒരു മുറിയിൽ കഴിച്ചുകൂട്ടേണ്ടിവന്ന ഞങ്ങൾക്ക് രാവിലെ വെള്ളമെടുക്കുന്നതിന്‌ പാത്രത്തിന്‍റെ മുകളിലെ ഐസുകട്ട തല്ലിപ്പൊട്ടിക്കമായിരുന്നു.” ഈ അസൗകര്യങ്ങൾ ആദ്യകാല മുൻനിസേകരെ തളർത്തിക്കഞ്ഞോ? ഒരിക്കലുമില്ല! “ഞങ്ങൾക്ക് സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല, പക്ഷേ ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല” എന്ന് പറഞ്ഞുകൊണ്ട് ഒരു സഹോദരൻ അവരുടെ എല്ലാവരുടെയും വികാരങ്ങൾ ചുരുക്കിപ്പറഞ്ഞു.—മത്താ. 6:33.

1931-ൽ പാരീസിൽ നടന്ന കൺവെൻനിൽ പങ്കെടുത്ത ഇംഗ്ലീഷുകാരായ മുൻനിസേകർ

ധൈര്യശാലിളായ ഈ കോൽപോർട്ടർമാർക്ക് ഒറ്റപ്പെലിനെയും മറികക്കമായിരുന്നു.1930-കളുടെ തുടക്കത്തിൽ ഫ്രാൻസിലെ പ്രചാരുടെ എണ്ണം 700 കവിഞ്ഞിട്ടില്ലായിരുന്നു. അവരിൽ മിക്കവരും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി ചിന്നിച്ചിതറി പാർക്കുന്നരായിരുന്നു. ഒറ്റപ്പെട്ടു താമസിക്കുന്ന കോൽപോർട്ടർമാർക്ക് സന്തോത്തിന്‌ വക നൽകിയത്‌ എന്തായിരുന്നു? മുൻനിസേത്തിലെ തന്‍റെ കൂട്ടാളിയോടൊപ്പം ഈ പ്രശ്‌നം നേരിടേണ്ടിവന്ന മോനാ അതെക്കുറിച്ച് ഇങ്ങനെ പറയുന്നു: “സംഘടയിൽനിന്ന് ലഭിക്കുന്ന പ്രസിദ്ധീണങ്ങൾ പതിവായി പഠിച്ചുകൊണ്ടു വേണമായിരുന്നു ഞങ്ങൾക്ക് ഈ ഒറ്റപ്പെടൽ തരണം ചെയ്യാൻ. അന്ന് മടക്കസന്ദർശത്തിന്‍റെയോ ബൈബിൾപത്തിന്‍റെയോ ക്രമീരണം ഇല്ലാതിരുന്നതുകൊണ്ട് വൈകുന്നേങ്ങളിൽ സമയം കിട്ടുമായിരുന്നു. അതുകൊണ്ട് വീട്ടുകാർക്കും അതുപോലെ മറ്റു മുൻനിസേകർക്കും, ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ ഉൾപ്പെടുത്തി അവരെ പ്രോത്സാഹിപ്പിക്കുന്ന കത്തുകൾ എഴുതാൻ പറ്റുമായിരുന്നു.”—1 തെസ്സ. 5:11.

പല ബുദ്ധിമുട്ടുളുണ്ടായിരുന്നപ്പോഴും ആത്മത്യാനോഭാമുള്ള ആ കോൽപോർട്ടർമാർ നല്ലൊരു വീക്ഷണം കാത്തുസൂക്ഷിച്ചു. അവരുടെ ആ വികാരം, ചിലപ്പോൾ ഫ്രാൻസിലെ മുൻനിസേത്തിന്‌ പതിറ്റാണ്ടുകൾക്കു ശേഷംപോലും ബ്രാഞ്ചോഫീസിലേക്ക് അവർ അയയ്‌ക്കുന്ന കത്തുകളിൽനിന്ന് വളരെ വ്യക്തമാണ്‌. 1931 മുതൽ 1935 വരെയുള്ള കാലയവിൽ ഭർത്താവിനോടൊപ്പം ഫ്രാൻസിൽ അങ്ങോമിങ്ങോളം സഞ്ചരിച്ച ആനി ക്രജിൻ എന്ന അഭിഷിക്തഹോദരി ആ വർഷങ്ങളിലേക്ക് നോക്കിക്കൊണ്ട് ഇങ്ങനെ പറയുന്നു: “സന്തോഷം നിറഞ്ഞ സംഭവഹുമായ ഒരു ജീവിമായിരുന്നു ഞങ്ങളുടേത്‌. മുൻനിസേരെന്ന നിലയിൽ ഞങ്ങളുടേത്‌ ഇഴയടുപ്പമുള്ള ഒരു കൂട്ടമായിരുന്നു. പൗലോസ്‌ അപ്പൊസ്‌തലൻ പറഞ്ഞതുപോലെ, ‘ഞാൻ നട്ടു; അപ്പൊല്ലോസ്‌ നനച്ചു; എന്നാൽ ദൈവത്രേ വളരുമാറാക്കിയത്‌.’ വർഷങ്ങൾക്കു മുമ്പ് ഈ വിധത്തിൽ സേവിക്കാൻ അവസരം കിട്ടിയ ഞങ്ങൾക്കെല്ലാം ഇത്‌ ആവേശം പകരുന്ന ഒരു അനുഭമാണ്‌.”—1 കൊരി. 3:6.

ആ ആദ്യകാല മുൻനിസേവകർ, ശുശ്രൂഷ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചിന്തിക്കാൻ സഹിഷ്‌ണുയുടെയും തീക്ഷ്ണയുടെയും ഒരു പൈതൃകം വെച്ചിട്ടുപോയി. ഇന്ന് ഏതാണ്ട് 14,000 മുൻനിസേവകർ ഫ്രാൻസിലുണ്ട്. വിദേഭാഷാ കൂട്ടങ്ങളോടോ സഭകളോടോ ഒപ്പം അനേകർ സേവിക്കുന്നു. * അങ്ങനെ തങ്ങളുടെ മുൻഗാമിളെപ്പോലെ സ്യൂര്യനു കീഴിലുള്ള യാതൊന്നും തങ്ങളെ തടയാൻ അവർ അനുവദിക്കുന്നില്ല!—ഫ്രാൻസിലെ ശേഖരത്തിൽനിന്ന്.

^ ഖ. 4 ഫ്രാൻസിലെ പോളിഷ്‌ കുടിയേറ്റക്കാർക്കിയിലെ പ്രവർത്തങ്ങളെക്കുറിച്ച് അറിയാൻ, 2015 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുത്തിലെ, “സത്യം പഠിക്കാൻ യഹോവ നിങ്ങളെ ഫ്രാൻസിൽ കൊണ്ടുവന്നു” എന്ന ലേഖനം വായിക്കുക.

^ ഖ. 13 2014-ൽ ഫ്രാൻസ്‌ ബ്രാഞ്ചിന്‍റെ നേതൃത്വത്തിൻ കീഴിൽ പ്രവർത്തിച്ചിരുന്ന 900-ലധികം വിദേഭാഷാ സഭകളും കൂട്ടങ്ങളും 70 ഭാഷകളിലുള്ള സത്യാന്വേഷികളെ സഹായിച്ചിരുന്നു.