ഭരണസംഘം, വിവിധ കമ്മിറ്റിളുടെ ചുമതലകൾ നിർവഹിക്കാൻ സഹായത്തിനായി പരിചമ്പന്നരായ, പക്വതയുള്ള ക്രിസ്‌തീമൂപ്പന്മാരെ 1992 മുതൽ നിയമിച്ചുരുന്നു. * ‘വേറെ ആടുകളിൽപ്പെട്ട’ ഈ സഹായികൾ ഭരണസംത്തിന്‌ വിലയേറിയ പിന്തുയാണ്‌ നൽകുന്നത്‌. (യോഹ. 10:16) അവർ തങ്ങളെ നിയമിച്ചിരിക്കുന്ന കമ്മിറ്റിളുടെ ആഴ്‌ചതോറുമുള്ള യോഗത്തിൽ പങ്കെടുക്കുന്നു. അവർ യോഗത്തിന്‌ ആവശ്യമായ പശ്ചാത്തവിരങ്ങൾ നൽകുയും അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുയും ചെയ്യുന്നു. ഈ സഹായികൾ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കുയും തങ്ങൾക്ക് ലഭിക്കുന്ന ഏതൊരു നിയമവും നിറവേറ്റുയും ചെയ്യുന്നു. എന്നാൽ അന്തിമതീരുമാമെടുക്കുന്നത്‌ ഭരണസംമായിരിക്കും. സഹായിളായ ഇവർ പ്രത്യേക-അന്താരാഷ്‌ട്ര കൺവെൻനുളിൽ ഭരണസംഘാംങ്ങളോടൊപ്പം പോകാറുണ്ട്. കൂടാതെ, ലോകാസ്ഥാപ്രതിനിധിളെന്ന നിലയിൽ ബ്രാഞ്ചോഫീസുകൾ സന്ദർശിക്കാനുള്ള നിയമവും ഇവർക്ക് നൽകാറുണ്ട്.

ഈ ക്രമീരണം നിലവിൽവന്ന അന്നുമുതൽ സഹായിയായി സേവിക്കുന്ന ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “എന്‍റെ നിയമിത ഉത്തരവാദിത്വങ്ങൾ ഞാൻ നിറവേറ്റുമ്പോൾ ഭരണസംത്തിന്‌ ആത്മീയകാര്യങ്ങളിൽ പൂർണമായി ശ്രദ്ധകേന്ദ്രീരിക്കാൻ കഴിയും.” സഹായിയെന്ന നിലയിൽ രണ്ടു പതിറ്റാണ്ടുകാലത്തെ സേവനത്തിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് മറ്റൊരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “എനിക്ക് പ്രതീക്ഷിക്കാൻ കഴിയുന്നതിനെക്കാളും അപ്പുറമുള്ള ഒരു പദവിയായിരുന്നു അത്‌!”

ഭരണസംഘം ഈ സഹായിളിൽ വളരെധികം വിശ്വാസം അർപ്പിക്കുന്നു. കഠിനാധ്വാനിളും വിശ്വസ്‌തരുമായ ഈ സഹോരങ്ങൾ നിർവഹിക്കുന്ന നല്ല വേലയെ വിലമതിക്കുയും ചെയ്യുന്നു. നമുക്ക് എല്ലാവർക്കും ‘ഇങ്ങനെയുള്ളവരെ ആദരിക്കാം.’—ഫിലി. 2:29.

^ ഖ. 2 ഭരണസംഘത്തിന്‍റെ ആറു കമ്മിറ്റികൾ വഹിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ഒരു ഹ്രസ്വവിത്തിനായി “ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക! എന്ന പുസ്‌തത്തിന്‍റെ 14-‍ാ‍ം അധ്യായത്തിലെ “ഇന്ന് ഭരണസംഘം സംഘടിതമായിരിക്കുന്ന വിധം” എന്ന ചതുരം കാണുക.