വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2015 സെപ്റ്റംബര്‍ 

നമുക്ക് യഹോയോട്‌ സ്‌നേഹം കാണിക്കാനാകുന്ന വിധങ്ങൾ

നമുക്ക് യഹോയോട്‌ സ്‌നേഹം കാണിക്കാനാകുന്ന വിധങ്ങൾ

“നാമോ, അവൻ ആദ്യം നമ്മെ സ്‌നേഹിച്ചതിനാൽ, സ്‌നേഹിക്കുന്നത്രേ.”—1 യോഹ. 4:19.

ഗീതം: 56, 138

1, 2. തന്നെ സ്‌നേഹിക്കാൻ യഹോവ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്‌ എങ്ങനെ?

ഒരു പിതാവിന്‌ തന്‍റെ കുട്ടികളെ പഠിപ്പിക്കാനാകുന്ന ഏറ്റവും നല്ല വിധം സ്വന്തം മാതൃയാണ്‌. കുട്ടിളോട്‌ സ്‌നേഹം കാണിക്കുമ്പോൾ, സ്‌നേഹിക്കേണ്ടത്‌ എങ്ങനെയാണെന്ന് അദ്ദേഹം അവരെ പഠിപ്പിക്കുയാണ്‌. നമ്മുടെ പിതാവായ യഹോവ നമ്മളെ സ്‌നേഹിക്കുന്ന അളവോളം ആരും ഒരിക്കലും നമ്മളെ സ്‌നേഹിച്ചിട്ടില്ല. യഹോവ “ആദ്യം നമ്മെ സ്‌നേഹിച്ചതിനാൽ” എങ്ങനെ സ്‌നേഹിക്കമെന്ന് നമ്മൾ പഠിക്കുന്നു.—1 യോഹ. 4:19.

2 ഏതു വിധത്തിലാണ്‌ യഹോവ ‘ആദ്യം നമ്മെ സ്‌നേഹിച്ചത്‌?’ “ക്രിസ്‌തുവോ നാം പാപിളായിരിക്കുമ്പോൾത്തന്നെ നമുക്കുവേണ്ടി മരിച്ചു” എന്ന് ബൈബിൾ പറയുന്നു. (റോമ. 5:8) നമ്മളെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കാനായി നമ്മുടെ സ്‌നേവാനായ സ്വർഗീയ പിതാവ്‌, യഹോവ, തന്‍റെ പുത്രനെ ഒരു മറുവിയായി നൽകി. ഈ വിലയേറിയ ദാനത്തിലൂടെ, യഹോയോട്‌ അടുക്കാനും അവനോടുള്ള നമ്മുടെ സ്‌നേഹം കാണിക്കാനും നമുക്ക് കഴിഞ്ഞു. അങ്ങനെ ഒരു വലിയ ത്യാഗം ചെയ്‌തുകൊണ്ട് യഹോവ മാതൃക വെച്ചു. നിസ്വാർഥമായും ഒട്ടും പിടിച്ചുവെക്കാതെയും സ്‌നേഹിക്കണം എന്നാണ്‌ അവൻ നമ്മളെ പഠിപ്പിച്ചത്‌.—1 യോഹ. 4:10.

3, 4. ദൈവത്തെ സ്‌നേഹിക്കുന്നെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം?

3 സ്‌നേഹം യഹോയുടെ പ്രധാന ഗുണമാണ്‌. അതുകൊണ്ട്, “നിന്‍റെ ദൈവമായ യഹോവയെ നീ മുഴുഹൃത്തോടും മുഴുദേഹിയോടും മുഴുസ്സോടും മുഴുക്തിയോടുംകൂടെ സ്‌നേഹിക്കണം” എന്നതാണ്‌ മുഖ്യമായ കല്‌പന എന്ന് യേശു പറഞ്ഞതിന്‍റെ കാരണം നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. (മർക്കോ. 12:30) നമ്മൾ ‘മുഴുഹൃത്തോടെ’ തന്നെ സ്‌നേഹിക്കാൻ യഹോവ ആഗ്രഹിക്കുന്നു.  യഹോവയെ സ്‌നേഹിക്കുന്നതിനെക്കാൾ മറ്റ്‌ ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ നമ്മൾ സ്‌നേഹിച്ചാൽ അത്‌ യഹോവയെ വേദനിപ്പിക്കും. പക്ഷേ, അവനോടുള്ള നമ്മുടെ സ്‌നേഹം വെറുമൊരു വികാപ്രടനം മാത്രമാരുത്‌. പകരം, നമ്മൾ “മുഴുസ്സോടും മുഴുക്തിയോടും” കൂടെ യഹോവയെ സ്‌നേഹിക്കാനാണ്‌ അവൻ പ്രതീക്ഷിക്കുന്നത്‌. അതായത്‌, യഹോയോടുള്ള നമ്മുടെ സ്‌നേത്തിൽ നമ്മൾ ചിന്തിക്കുന്ന രീതിയും പ്രവർത്തങ്ങളും ഉൾപ്പെടുന്നു.—മീഖാ 6:8 വായിക്കുക.

4 നമ്മെത്തന്നെ കൊടുത്തുകൊണ്ട്, നമുക്കുള്ളതെല്ലാം കൊടുത്തുകൊണ്ട് നമ്മൾ യഹോവയെ സ്‌നേഹിക്കണം. യഹോവയെ നമ്മുടെ ജീവിത്തിൽ ഒന്നാമത്‌ വെച്ചുകൊണ്ട് നമ്മൾ യഥാർഥത്തിൽ അവനെ സ്‌നേഹിക്കുന്നെന്ന് തെളിയിക്കുന്നു. മുൻലേത്തിൽ, യഹോവ തന്‍റെ മക്കളോട്‌ മഹത്തായ സ്‌നേഹം കാണിക്കുന്ന നാലു വിധങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്‌തു. എന്നാൽ യഹോയോടുള്ള നമ്മുടെ സ്‌നേത്തിന്‍റെ ആഴം വർധിപ്പിക്കാൻ എങ്ങനെ കഴിയുമെന്നും അവനോടുള്ള സ്‌നേഹം എങ്ങനെ കാണിക്കാമെന്നും ഇപ്പോൾ നമുക്ക് ചർച്ച ചെയ്യാം.

യഹോയോട്‌ നന്ദിയുള്ളരാണെന്ന് കാണിക്കു

5. യഹോവ നമുക്കുവേണ്ടി ചെയ്‌തിട്ടുള്ളതിനെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ, നമ്മൾ എന്ത് ചെയ്യാനാണ്‌ ആഗ്രഹിക്കുന്നത്‌?

5 ആരെങ്കിലും നിങ്ങൾക്ക് ഒരു സമ്മാനം തന്നാൽ, സാധാതിയിൽ നിങ്ങൾ നന്ദി പ്രകടിപ്പിക്കും. ആ സമ്മാനം വിലപ്പെട്ടതായി കരുതുന്നതുകൊണ്ട് അത്‌ നിങ്ങൾ ഉപയോഗിക്കുയും ചെയ്യും. യാക്കോബ്‌ ഇങ്ങനെ എഴുതി: “എല്ലാ നല്ല ദാനങ്ങളും തികഞ്ഞ വരങ്ങൾ ഒക്കെയും ഉയരത്തിൽനിന്ന്, ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്നുതന്നെ, വരുന്നു. അവൻ മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല; അവൻ മാറ്റമില്ലാത്തത്രേ.” (യാക്കോ. 1:17) സന്തോത്തോടെ ജീവിക്കാൻ ആവശ്യമാതെല്ലാം യഹോവ നമുക്ക് തരുന്നതിൽ നമ്മൾ അങ്ങേയറ്റം നന്ദിയുള്ളരാണ്‌. അവൻ നമ്മളെ എത്രയധികം സ്‌നേഹിക്കുന്നെന്ന് നമുക്ക് അറിയാം; തിരിച്ച് അവനെയും സ്‌നേഹിക്കുന്നുണ്ടെന്ന് കാണിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ഇങ്ങനെയാണോ തോന്നുന്നത്‌?

6. യഹോവ ഇസ്രായേല്യരെ തുടർന്നും അനുഗ്രഹിക്കമെങ്കിൽ അവർ എന്ത് ചെയ്യണമായിരുന്നു?

6 ഇസ്രായേല്യർ യഹോയിൽനിന്ന് അനേകം നല്ല ദാനങ്ങൾ ആസ്വദിച്ചു. നൂറ്റാണ്ടുളോളം, യഹോവ തന്‍റെ നിയമങ്ങൾ നൽകി അവരെ വഴിനയിച്ചു; ജീവിക്കാൻ ആവശ്യമാതെല്ലാം അവർക്ക് നൽകുയും ചെയ്‌തു. (ആവ. 4:7, 8) ഈ നിയമങ്ങൾ അനുസരിച്ചുകൊണ്ട് ഇസ്രായേല്യർക്ക് യഹോയോടുള്ള നന്ദി പ്രകടിപ്പിക്കാൻ കഴിയുമായിരുന്നു. ഉദാഹത്തിന്‌, അവർ യഹോയ്‌ക്ക് യാഗങ്ങൾ അർപ്പിച്ചപ്പോൾ ദേശത്തിലെ “ആദ്യവിവുളിലെ പ്രഥമഫലം” നൽകണമായിരുന്നു. (പുറ. 23:19) യഹോവയെ അനുസരിക്കുയും തങ്ങളുടെ ഏറ്റവും നല്ലത്‌ അവന്‌ കൊടുക്കുയും ചെയ്‌തിരുന്നെങ്കിൽ യഹോവ തുടർന്നും അനുഗ്രഹിക്കുമെന്ന് ഇസ്രായേല്യർക്ക് അറിയാമായിരുന്നു.—ആവർത്തപുസ്‌തകം 8:7-11 വായിക്കുക.

7. യഹോവയെ സ്‌നേഹിക്കുന്നെന്ന് കാണിക്കാൻ നമുക്ക് നമ്മുടെ ‘ധനം’ ഉപയോഗിക്കാൻ കഴിയുന്നത്‌ എങ്ങനെ?

7 യഹോവയെ സ്‌നേഹിക്കുന്നെന്ന് നമുക്കും കാണിക്കാം; ‘ധനം’ ഉപയോഗിച്ചുകൊണ്ട്. (സദൃ. 3:9) അവനെ ബഹുമാനിക്കാനായി നമുക്കുള്ളതെല്ലാം ഉപയോഗിച്ചുകൊണ്ട് നമ്മൾ ഇത്‌ ചെയ്യുന്നു. ഉദാഹത്തിന്‌, രാജ്യവേയോട്‌ ബന്ധപ്പെട്ട് നമ്മുടെ സഭയിലും ലോകവ്യാമായും നടക്കുന്ന പ്രവർത്തങ്ങളെ പിന്തുയ്‌ക്കാൻ നമുക്ക് സംഭാനകൾ നൽകാൻ കഴിയും. നമുക്കുള്ള പണമോ വസ്‌തുളോ, അൽപ്പമോ അധികമോ ആകട്ടെ, യഹോയോടുള്ള സ്‌നേഹം കാണിക്കാൻ നമുക്ക് ഉപയോഗിക്കാം. (2 കൊരി. 8:12) എന്നാൽ, മറ്റു വിധങ്ങളിലും നമുക്ക് യഹോയോട്‌ സ്‌നേഹം കാണിക്കാൻ കഴിയും.

8, 9. യഹോവയെ സ്‌നേഹിക്കുന്നെന്ന് നമുക്ക് കാണിക്കാനാകുന്ന മറ്റൊരു വിധം ഏതാണ്‌, മൈക്ക് സഹോനും കുടുംവും എന്താണ്‌ ചെയ്‌തത്‌?

8 ഒന്നാമത്‌ രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കാനും ആഹാരത്തെക്കുറിച്ചും വസ്‌ത്രത്തെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടാതിരിക്കാനും യേശു നമ്മളെ പഠിപ്പിച്ചു. നമുക്ക് ആവശ്യമുള്ളത്‌ തരുമെന്ന് നമ്മുടെ പിതാവ്‌ ഉറപ്പുരുന്നു. (മത്താ. 6:31-33) അതുകൊണ്ട് നമ്മൾ യഹോയിൽ ആശ്രയിക്കുന്നു. നമ്മളെ പുലർത്തുമെന്ന വാഗ്‌ദാനം അവൻ പാലിക്കുമെന്നും നമുക്ക് അറിയാം. നിങ്ങൾ ഒരു വ്യക്തിയെ യഥാർഥത്തിൽ സ്‌നേഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ആ വ്യക്തിയെ വിശ്വസിക്കും, ആശ്രയിക്കും. വാസ്‌തത്തിൽ, നമ്മൾ യഹോയിൽ എത്രത്തോളം ആശ്രയിക്കുന്നുവോ അത്രത്തോളം നമ്മൾ അവനെ സ്‌നേഹിക്കുന്നെന്ന് കാണിക്കുയാണ്‌. (സങ്കീ. 143:8) അതുകൊണ്ട്, നമ്മൾ നമ്മളോടുതന്നെ ഇങ്ങനെ ചോദിച്ചേക്കാം: ‘എന്‍റെ തീരുമാങ്ങളും,  ഞാൻ സമയവും ഊർജവും ഉപയോഗിക്കുന്ന വിധവും ഞാൻ യഹോവയെ യഥാർഥത്തിൽ സ്‌നേഹിക്കുന്നെന്ന് തെളിയിക്കുന്നുണ്ടോ? എന്‍റെ ആവശ്യങ്ങൾക്കായി ഓരോ ദിവസവും ഞാൻ യഹോയിൽ ആശ്രയിക്കുന്നുണ്ടോ?’

9 മൈക്ക് എന്ന് പേരുള്ള സഹോനും അദ്ദേഹത്തിന്‍റെ കുടുംവും യഹോയിൽ ആശ്രയിച്ചു. ചെറുപ്പമായിരുന്നപ്പോൾ, മറ്റൊരു രാജ്യത്തു പോയി പ്രസംപ്രവർത്തനം നടത്താൻ അദ്ദേഹത്തിന്‌ വലിയ ആഗ്രഹമായിരുന്നു. വിവാഹം കഴിച്ച് രണ്ടു കുട്ടിളാതിനു ശേഷവും ഈ ആഗ്രഹത്തിന്‌ ഒരു മാറ്റവും വന്നില്ല. ആവശ്യം അധികമുള്ള സ്ഥലത്ത്‌ പോയി സേവിച്ച സഹോരീഹോന്മാരുടെ അനുഭവങ്ങൾ വായിച്ചപ്പോൾ, അദ്ദേഹവും കുടുംവും തങ്ങളുടെ ജീവിതം ലളിതമാക്കാൻ തീരുമാനിച്ചു. അവർ വീട്‌ വിൽക്കുയും കുറച്ചുകൂടി ചെറിയൊരു വീട്ടിലേക്ക് താമസം മാറുയും ചെയ്‌തു. അദ്ദേഹം, വീടുകൾ വൃത്തിയാക്കിക്കൊടുക്കുന്ന തന്‍റെ ബിസിനെസ്സിലെ പതിവ്‌ ഇടപാടുകാരുടെ എണ്ണം കുറയ്‌ക്കുയും മറ്റൊരു രാജ്യത്ത്‌ താമസിച്ചുകൊണ്ട് ഇന്‍റർനെറ്റ്‌ വഴി ഈ ബിസിനെസ്സ് എങ്ങനെ നടത്തിക്കൊണ്ടുപോകാമെന്ന് പഠിക്കുയും ചെയ്‌തു. അതിന്‍റെ ഫലമായി മൈക്കിനും കുടുംത്തിനും മറ്റൊരു രാജ്യത്തേക്ക് താമസംമാറാനായി. അവിടെ അവർ പ്രസംപ്രവർത്തനം വളരെ നന്നായി ആസ്വദിച്ചു. മൈക്ക് പറയുന്നു: “മത്തായി 6:33-ലെ യേശുവിന്‍റെ വാക്കുളുടെ സത്യത ഞങ്ങൾ അനുഭവിച്ചറിഞ്ഞിരിക്കുന്നു.”

യഹോവ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കു

10. ദാവീദ്‌ രാജാവിനെപ്പോലെ, യഹോയെക്കുറിച്ച് പഠിക്കുന്ന കാര്യങ്ങൾ ധ്യാനിക്കുന്നത്‌ നമുക്ക് പ്രയോമായിരിക്കുന്നത്‌ എന്തുകൊണ്ട്?

10 ഒരിക്കൽ ദാവീദ്‌ രാജാവ്‌ ഇങ്ങനെ എഴുതി: “ആകാശം ദൈവത്തിന്‍റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്‍റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” അവൻ കൂട്ടിച്ചേർത്തു: “യഹോയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്‌പബുദ്ധിയെ ജ്ഞാനിയാക്കുന്നു.” ദാവീദ്‌ രാജാവ്‌ യഹോയുടെ തികവുള്ള നിയമങ്ങളെക്കുറിച്ചും അവന്‍റെ മനോമായ സൃഷ്ടിക്രിളെക്കുറിച്ചും ധ്യാനിക്കാൻ സമയം കണ്ടെത്തിയിരുന്നു. അങ്ങനെ അവൻ യഹോയോട്‌ കൂടുതൽ അടുത്തു, യഹോയോടുള്ള തന്‍റെ സ്‌നേഹം കാണിക്കാൻ ആഗ്രഹിക്കുയും ചെയ്‌തു. അതുകൊണ്ട് ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “എന്‍റെ പാറയും എന്‍റെ വീണ്ടെടുപ്പുകാനുമായ യഹോവേ, എന്‍റെ വായിലെ വാക്കുളും എന്‍റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാമായിരിക്കുമാറാകട്ടെ.”—സങ്കീ. 19:1, 7, 14.

11. യഹോവ നൽകുന്ന അറിവ്‌ ഉപയോഗിച്ച് അവനോടുള്ള സ്‌നേഹം കാണിക്കാനാകുന്നത്‌ എങ്ങനെ? (ലേഖനാരംത്തിലെ ചിത്രം കാണുക.)

11 ഇന്ന് യഹോവ തന്നെക്കുറിച്ചുതന്നെ അനേകം കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നു. കൂടാതെ അവൻ തന്‍റെ വചനം, ഉദ്ദേശ്യം, സൃഷ്ടിക്രിയകൾ എന്നിവയെക്കുറിച്ചും പഠിപ്പിക്കുന്നുണ്ട്. ഈ ലോകം വിദ്യാഭ്യാസം നേടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു; എന്നാൽ ഉന്നത വിദ്യാഭ്യാസം മിക്കപ്പോഴും ദൈവത്തോടുള്ള അവരുടെ സ്‌നേഹം നഷ്ടമാകാനേ ഇടയാക്കുന്നുള്ളൂ. നേരേ മറിച്ച്, നമ്മൾ അറിവുള്ളരായിരിക്കാൻ യഹോവ ആഗ്രഹിക്കുക മാത്രമല്ല, ജ്ഞാനിളായിരിക്കാൻ നമുക്ക് സഹായവും നൽകുന്നു. നമ്മൾ പഠിക്കുന്ന കാര്യങ്ങൾ നമ്മുടെതന്നെ നന്മയ്‌ക്കും മറ്റുള്ളവരെ സഹായിക്കുന്നതിനുവേണ്ടിയും ഉപയോഗിക്കമെന്നാണ്‌ അവന്‍റെ ആഗ്രഹം. (സദൃ. 4:5-7) ഉദാഹത്തിന്‌, നമ്മൾ ‘സത്യത്തിന്‍റെ പരിജ്ഞാനം’ മറ്റുള്ളരുമായി പങ്കുവെക്കാനും അങ്ങനെ രക്ഷ നേടാൻ അവരെ സഹായിക്കാനും അവൻ ആഗ്രഹിക്കുന്നു. (1 തിമൊ. 2:4) ദൈവരാജ്യത്തെക്കുറിച്ചും അത്‌ മനുഷ്യകുടുംത്തിനുവേണ്ടി എന്തൊക്കെ ചെയ്യുമെന്നും കഴിയുന്നിത്തോളം ആളുകളെ പഠിപ്പിച്ചുകൊണ്ട് യഹോയോടും ആളുകളോടും നമ്മൾ സ്‌നേഹം കാണിക്കുന്നു.—സങ്കീർത്തനം 66:16, 17 വായിക്കുക.

12. യഹോയിൽനിന്ന് കിട്ടിയ ഒരു സമ്മാനത്തെക്കുറിച്ച് ഒരു യുവസഹോദരി എന്താണ്‌ പറഞ്ഞത്‌?

12 യഹോവ തങ്ങൾക്ക് നൽകിതും തങ്ങളെ പഠിപ്പിച്ചതും ആയ കാര്യങ്ങളെക്കുറിച്ചെല്ലാം ചെറുപ്പക്കാർക്കും ധ്യാനിക്കാനാകും. ഷാനെൻ എന്ന സഹോദരി, അവൾ പങ്കെടുത്ത ഒരു കൺവെൻനിലെ അനുഭവം ഇപ്പോഴും ഓർക്കുന്നു. അന്ന് അവൾക്ക് 11 വയസ്സായിരുന്നു, അനിയത്തിക്ക് 10-ഉം. “ദൈവിക ഭക്തി” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻനിലെ ഒരു സെഷനിൽ എല്ലാ ചെറുപ്പക്കാരോടും ഒരു പ്രത്യേക സ്ഥലത്ത്‌ ഇരിക്കാൻ ആവശ്യപ്പെട്ടു. ഷാനെനും അനുജത്തിയും ആ കൂട്ടത്തിലുണ്ടായിരുന്നു. ആദ്യം ഷാനെന്‌ അൽപ്പം പേടി തോന്നി. പക്ഷേ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗിമായ ഉത്തരങ്ങളും എന്ന പുസ്‌തകം അവർക്ക് ഓരോരുത്തർക്കും കിട്ടിപ്പോൾ അവൾക്ക് സന്തോഷം അടക്കാനായില്ല.  ആ നല്ല സമ്മാനം കിട്ടിപ്പോൾ യഹോയെക്കുറിച്ച് അവൾക്ക് എന്ത് തോന്നി? അവൾ പറയുന്നു: “ഒടുവിൽ, യഹോവ ഒരു യഥാർഥ വ്യക്തിയാണെന്നും അവൻ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നെന്നും ഞാൻ തിരിച്ചറിഞ്ഞു. നമ്മുടെ മഹാദൈമായ യഹോവ ഇതുപോലെ മനോവും ഉത്തമവും ആയ സമ്മാനങ്ങൾ ഉദാരമായി നൽകുന്നതിൽ നമ്മൾ എത്രത്തോളം സന്തോഷിക്കുന്നു!”

യഹോവ നൽകുന്ന ശിക്ഷണം സ്വീകരിക്കു

13, 14. യഹോവ ശിക്ഷണം നൽകുമ്പോൾ നമ്മുടെ പ്രതിരണം എങ്ങനെയായിരിക്കണം, എന്തുകൊണ്ട്?

13 “യഹോവ താൻ സ്‌നേഹിക്കുന്നവനെ ശിക്ഷിക്കുന്നു” എന്ന് ബൈബിൾ നമ്മളെ ഓർമിപ്പിക്കുന്നു. (സദൃ. 3:12) യഹോയുടെ ശിക്ഷണം സ്വീകരിക്കുയും നമ്മളെ പരിശീലിപ്പിക്കാൻ അവനെ അനുവദിക്കുയും ചെയ്യുമ്പോൾ ശരിയായതു ചെയ്യാൻ നമ്മൾ പഠിക്കുയാണ്‌. അത്‌ നമുക്ക് സമാധാവും നൽകും. “ഒരു ശിക്ഷയും തത്‌കാത്തേക്കു സന്തോരമല്ല, ദുഃഖരംന്നെയാണ്‌” എന്നത്‌ തീർച്ച. (എബ്രാ. 12:11) അങ്ങനെയെങ്കിൽ, യഹോവ ശിക്ഷണം നൽകുമ്പോൾ നമ്മുടെ പ്രതിരണം എങ്ങനെയായിരിക്കണം? യഹോവ നൽകുന്ന ബുദ്ധിയുദേശം നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും, ഒരിക്കലും അത്‌ അവഗണിച്ചുരുത്‌; അതിൽ അസ്വസ്ഥരായി തുടരുയുരുത്‌. നമ്മൾ യഹോവയെ സ്‌നേഹിക്കുന്നു. അതുകൊണ്ട് അവൻ പറയുന്ന കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുയും ആവശ്യമായ മാറ്റങ്ങൾ വരുത്തുയും ചെയ്യുന്നു.

14 മലാഖിയുടെ കാലത്ത്‌ യഹൂദന്മാരിൽ മിക്കവരും യഹോവയെ ശ്രദ്ധിച്ചില്ല. അവർ അർപ്പിച്ച യാഗങ്ങൾ യഹോവയെ പ്രീതിപ്പെടുത്താതിരുന്നിട്ടും അവർ അത്‌ കാര്യമാക്കിയതേ ഇല്ല. അതുകൊണ്ട്, ഇക്കാര്യത്തിൽ യഹോവ അവർക്ക് അതിശക്തമായ താക്കീത്‌ നൽകി. (മലാഖി 1:12, 13 വായിക്കുക.) യഹോവ അവർക്ക് പല തവണ ബുദ്ധിയുദേശം നൽകിതാണ്‌, എന്നിട്ടും അത്‌ ശ്രദ്ധിക്കാൻ അവർ കൂട്ടാക്കിയില്ല. അതുകൊണ്ട് അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളുടെ മേൽ ശാപം അയച്ചു നിങ്ങൾക്കുള്ള അനുഗ്രങ്ങളെയും ശപിക്കും.” (മലാ. 2:1, 2) യഹോവ ആവർത്തിച്ചു നൽകുന്ന ബുദ്ധിയുദേശം ശ്രദ്ധിക്കാൻ നമ്മൾ കൂട്ടാക്കാതിരുന്നാൽ അല്ലെങ്കിൽ അത്‌ അത്ര പ്രധാല്ലെന്ന് ചിന്തിച്ചാൽ അവന്‍റെ സൗഹൃദം നമുക്ക് നഷ്ടമാകും എന്നതിന്‌ രണ്ടു പക്ഷമില്ല.

ലോകത്തിന്‍റെയല്ല, യഹോയുടെ നിലവാരങ്ങൾ പിൻപറ്റുക (15-‍ാ‍ം ഖണ്ഡിക കാണുക)

15. നമ്മൾ ഒഴിവാക്കേണ്ട ചിന്താഗതി ഏതാണ്‌?

15 അഹങ്കാരിളും സ്വാർഥരും ആയിരിക്കാനാണ്‌ സാത്താന്‍റെ ലോകം ആളുകളെ പ്രേരിപ്പിക്കുന്നത്‌. തിരുത്തൽ സ്വീകരിക്കാനോ എന്തുചെയ്യമെന്ന് ആരെങ്കിലും തങ്ങളോട്‌ നിർദേശിക്കാനോ പലരും ഇഷ്ടപ്പെടുന്നില്ല. കേട്ടേ പറ്റൂ എന്നതുകൊണ്ടു മാത്രമാണ്‌ ചില ആളുകൾ ഉപദേശം കേൾക്കാൻ തയ്യാറാകുന്നത്‌. നമ്മൾ ഒരിക്കലും അങ്ങനെയാരുത്‌. “ഈ ലോകത്തോട്‌ അനുരൂപ്പെടാ”തിരിക്കാൻ ബൈബിൾ പറയുന്നു.  യഹോവ നമ്മളിൽനിന്നു പ്രതീക്ഷിക്കുന്നത്‌ എന്താണെന്ന് തിരിച്ചറിഞ്ഞ് അവനെ പ്രസാദിപ്പിക്കുന്നതു നമ്മൾ ചെയ്യണം. (റോമ. 12:2) ഉചിതമായ സമയത്ത്‌ ബുദ്ധിയുദേശം നൽകാൻ അവൻ തന്‍റെ സംഘടനയെ ഉപയോഗിക്കുന്നു. ഉദാഹത്തിന്‌, എതിർലിംവർഗത്തിൽപ്പെട്ടരോട്‌ എങ്ങനെ പെരുമാറണം, സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കണം, വിശ്രവും വിനോവും സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങൾ എങ്ങനെ എടുക്കണം എന്നതിനെക്കുറിച്ചെല്ലാം സംഘടന നമ്മളെ ഓർമപ്പെടുത്താറുണ്ട്. യഹോയുടെ ശിക്ഷണം മനസ്സോടെ സ്വീകരിക്കുയും അവനെ പ്രസാദിപ്പിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുയും ചെയ്യുമ്പോൾ അവന്‍റെ മാർഗനിർദേത്തോട്‌ നന്ദിയുള്ളരാണെന്നും യഥാർഥത്തിൽ നമ്മൾ അവനെ സ്‌നേഹിക്കുന്നുണ്ടെന്നും തെളിയിക്കുയാണ്‌.—യോഹ. 14:31; റോമ. 6:17.

സഹായത്തിനും സംരക്ഷത്തിനും യഹോയിൽ ആശ്രയിക്കു

16, 17. (എ) തീരുമാങ്ങളെടുക്കുന്നതിനു മുമ്പ് യഹോയുടെ ചിന്ത എന്താണെന്ന് അറിയാൻ നമ്മൾ ശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്? (ബി) യഹോയിൽ ആശ്രയിക്കുന്നതിനു പകരം ഇസ്രായേല്യർ എന്ത് ചെയ്‌തു?

16 കൊച്ചുകുട്ടികൾ സഹായത്തിനും സംരക്ഷത്തിനും അവരുടെ മാതാപിതാക്കളെ ആശ്രയിക്കുന്നു. മുതിർന്നവർപോലും മാതാപിതാക്കളോട്‌ സഹായം ചോദിച്ചേക്കാം. സ്വന്തമായി തീരുമാങ്ങളെടുക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അവർക്ക് അറിയാമെങ്കിലും മാതാപിതാക്കൾക്ക് നല്ല ഉപദേശം നൽകാനാകും എന്നതാണ്‌ അതിന്‍റെ കാരണം. നമ്മുടെ പിതാവായ യഹോവ സ്വന്തമായി തീരുമാങ്ങളെടുക്കാൻ നമ്മളെ അനുവദിക്കുന്നു. എങ്കിലും, നമ്മൾ യഹോയിൽ പൂർണമായി ആശ്രയിക്കുയും അവനെ സ്‌നേഹിക്കുയും ചെയ്യുന്നു. അതായത്‌, ഒരു തീരുമാമെടുക്കുന്നതിനു മുമ്പ് എല്ലായ്‌പോഴും സഹായത്തിനായി അവനിലേക്ക് തിരിയുയും അവൻ എന്ത് ചിന്തിക്കുന്നെന്ന് കണ്ടെത്താൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യുയും ചെയ്യുന്നു. നമ്മൾ യഹോയിൽ ആശ്രയിക്കുയാണെങ്കിൽ അവൻ തന്‍റെ പരിശുദ്ധാത്മാവിനെ നൽകി ശരിയായതു ചെയ്യാൻ നമ്മളെ സഹായിക്കും.—ഫിലി. 2:13.

17 ശമുവേലിന്‍റെ കാലത്ത്‌ ഫെലിസ്‌ത്യരുമായുള്ള യുദ്ധത്തിൽ ഇസ്രായേല്യർ പരാജപ്പെട്ടു. അടുത്തതായി എന്താണ്‌ ചെയ്യേണ്ടതെന്ന് യഹോയോട്‌ ചോദിക്കുന്നതിനു പകരം അവർ ഇങ്ങനെ തീരുമാനിച്ചു: “ശീലോവിൽനിന്നു യഹോയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയിൽ വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും.” ആ തീരുമാത്തിന്‍റെ ഫലം എന്തായിരുന്നു? “മുപ്പതിനായിരം കാലാൾ വീണുപോത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി. ദൈവത്തിന്‍റെ പെട്ടകം പിടിപെട്ടു.” (1 ശമൂ. 4:2-4, 10, 11) കേവലം നിയമപെട്ടകം കൈവമുണ്ടായിരിക്കുന്നതുകൊണ്ട് മാത്രം യഹോവ തങ്ങളെ സംരക്ഷിക്കുമെന്ന് ഇസ്രായേല്യർ ചിന്തിച്ചു. യഹോവ എന്താണ്‌ ചിന്തിക്കുന്നതെന്ന് കണ്ടെത്താനോ സഹായത്തിനായി അവന്‍റെ അടുത്തേക്ക് തിരിയാനോ അവർ ശ്രമിച്ചില്ല. മറിച്ച്, തങ്ങൾക്ക് ശരിയെന്ന് തോന്നിതാണ്‌ അവർ ചെയ്‌തത്‌. അതിന്‍റെ ഫലം ദാരുമായിരുന്നു.—സദൃശവാക്യങ്ങൾ 14:12 വായിക്കുക.

18. യഹോയിൽ ആശ്രയിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണ്‌ നിങ്ങളെ പഠിപ്പിക്കുന്നത്‌?

18 യഹോവയെ ആഴമായി സ്‌നേഹിക്കുയും അവനിൽ ആശ്രയിക്കുയും ചെയ്‌ത ഒരു സങ്കീർത്തക്കാരൻ ഇങ്ങനെ എഴുതി: “ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്‍റെ മുഖപ്രകാക്ഷയും എന്‍റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്‌തുതിക്കും. എന്‍റെ ദൈവമേ, എന്‍റെ ആത്മാവു എന്നിൽ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ടു . . . ഞാൻ നിന്നെ ഓർക്കുന്നു.” (സങ്കീ. 42:5, 6) ഇങ്ങനെന്നെയാണോ യഹോയെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നത്‌? അവനോട്‌ നിങ്ങൾക്ക് അടുപ്പം തോന്നുന്നുണ്ടോ? അവനിൽ നിങ്ങൾ ആശ്രയിക്കുമോ? അവനിൽ ഇനിയും കൂടുതൽ ആശ്രയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. ബൈബിൾ ഇങ്ങനെ പറയുന്നു: “പൂർണ്ണഹൃത്തോടെ യഹോയിൽ ആശ്രയിക്ക; സ്വന്ത വിവേത്തിൽ ഊന്നരുതു. നിന്‍റെ എല്ലാവഴിളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരെയാക്കും.”—സദൃ. 3:5, 6.

19. യഹോവയെ സ്‌നേഹിക്കുന്നെന്ന് നിങ്ങൾ എങ്ങനെ കാണിക്കും?

19 യഹോയാണ്‌ നമ്മളെ ആദ്യം സ്‌നേഹിച്ചത്‌. അതിലൂടെ, തന്നെ എങ്ങനെ സ്‌നേഹിക്കമെന്ന് അവൻ നമ്മളെ പഠിപ്പിച്ചു. അവൻ എന്തെല്ലാം കാര്യങ്ങൾ നമുക്കായി ചെയ്‌തിരിക്കുന്നെന്നും എത്രത്തോളം നമ്മളെ സ്‌നേഹിക്കുന്നെന്നും എപ്പോഴും നമുക്ക് ചിന്തിക്കാം. അതുകൊണ്ട് നമുക്ക് മുഴു ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെ യഹോവയെ സ്‌നേഹിക്കുന്നെന്ന് കാണിക്കാം.—മർക്കോ. 12:30.