വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2015 ആഗസ്റ്റ് 

പുതിയ ലോകത്തിൽ ജീവിക്കാനായി ഇപ്പോൾത്തന്നെ ഒരുങ്ങുക

പുതിയ ലോകത്തിൽ ജീവിക്കാനായി ഇപ്പോൾത്തന്നെ ഒരുങ്ങുക

‘നന്മ ചെയ്യാൻ അവരോട്‌ ആജ്ഞാപിക്കുക. അങ്ങനെ, യഥാർഥ ജീവനിൽ പിടിയുപ്പിക്കാൻ അവർക്ക് സാധിക്കും.’—1 തിമൊ. 6:18, 19.

ഗീതം: 125, 40

1, 2. (എ) പറുദീയിൽ നിങ്ങൾ എന്തിനായിട്ടാണ്‌ കാത്തിരിക്കുന്നത്‌? (ലേഖനാരംത്തിലെ ചിത്രം കാണുക.) (ബി) പുതിയ ലോകത്തിൽ നമുക്ക് ഏറ്റവും സന്തോഷം തരുന്നത്‌ എന്തായിരിക്കും?

‘നിത്യജീവനു’വേണ്ടി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുയാണ്‌. പൗലോസ്‌ അപ്പൊസ്‌തലൻ ഇതിനെ ‘യഥാർഥ ജീവൻ’ എന്നാണ്‌ വിളിച്ചത്‌. (1 തിമൊഥെയൊസ്‌ 6:12, 19 വായിക്കുക.) മിക്കവർക്കും ഇത്‌ പറുദീസാഭൂമിയിലെ നിത്യമായ ജീവിമാണ്‌ അർഥമാക്കുന്നത്‌. ഇന്ന്, ഓരോ ദിവസവും ആരോഗ്യത്തോടെയും സന്തോത്തോടെയും സംതൃപ്‌തിയോടെയും ഉണർന്ന് എഴുന്നേൽക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാൻപോലും കഴിയില്ല. (യെശ. 35:5, 6) എന്നാൽ അന്ന്, നമ്മുടെ വീട്ടുകാരോടും കൂട്ടുകാരോടും പുനരുത്ഥാനം പ്രാപിച്ച് വരുന്നരോടും കൂടെ വർത്തമാനം പറയാനും സമയം ചെലവഴിക്കാനും കഴിയുന്നത്‌ എത്ര രസമായിരിക്കും! (യോഹ. 5:28, 29; പ്രവൃ. 24:15) പുതിയ കഴിവുകൾ വികസിപ്പിക്കാനും ഏറെ ഇഷ്ടമുള്ള കാര്യങ്ങളിൽ കൂടുതൽ മികച്ചരാകാനും നിങ്ങൾക്ക് ധാരാളം സമയം ലഭിക്കും. ഉദാഹത്തിന്‌, ശാസ്‌ത്രവിങ്ങളെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ പഠിക്കാനായേക്കും. അല്ലെങ്കിൽ സംഗീതോണങ്ങൾ വായിക്കാനോ സ്വന്തം വീട്‌ ഡിസൈൻ ചെയ്യാനോ ഒക്കെ കഴിഞ്ഞേക്കും.

2 ഇത്തരത്തിലുള്ള നല്ല കാര്യങ്ങൾക്കായി നമ്മൾ കാത്തിരിക്കുന്നുണ്ടെങ്കിലും, യഹോവയെ ആരാധിക്കുന്നതായിരിക്കും നമുക്ക് ഏറ്റവും സന്തോഷം നൽകുന്നത്‌. എല്ലാ ആളുകളും യഹോയുടെ നാമം വിശുദ്ധമായി  കാണുയും അവനെ തങ്ങളുടെ ഭരണാധികാരിയായി അംഗീരിക്കുയും ചെയ്യുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്ന് ഒന്നു വിഭാവന ചെയ്യൂ! (മത്താ. 6:9, 10) ദൈവം ഉദ്ദേശിച്ചതുപോലെ, പൂർണരായ മനുഷ്യരെക്കൊണ്ട് ഭൂമി നിറയുന്നത്‌ കാണുമ്പോൾ നമുക്ക് അത്‌ എന്തെന്നില്ലാത്ത സന്തോഷം പകരും. പതിയെപ്പതിയെ നമ്മൾ പൂർണയിലേക്ക് വളരുമ്പോൾ യഹോയുമായുള്ള അടുപ്പം എത്ര എളുപ്പത്തിൽ നമുക്ക് ശക്തമാക്കിത്തീർക്കാനാകുമെന്ന് ചിന്തിച്ചുനോക്കൂ!—സങ്കീ. 73:28; യാക്കോ. 4:8.

3. നമ്മൾ ഇപ്പോൾ എന്തിനായി ഒരുങ്ങണം?

3 ഈ അത്ഭുതമായ കാര്യങ്ങളെല്ലാം യഹോവ ചെയ്യുമെന്ന് നമുക്ക് ഉറപ്പുണ്ട്; കാരണം ‘ദൈവത്തിനു സകലവും സാധ്യമാണ്‌.’ (മത്താ. 19:25, 26) പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാൻ നമ്മൾ ആഗ്രഹിക്കുന്നെങ്കിൽ, നിത്യജീനിൽ ‘പിടിയുപ്പിക്കാനുള്ള’ സമയം ഇതാണ്‌. അന്ത്യം അടുത്തുകൊണ്ടിരിക്കുയാണെന്ന് നമുക്ക് അറിയാം. അതുകൊണ്ട്, അന്ത്യം ഏത്‌ സമയത്തും വന്നേക്കാമെന്ന പ്രതീക്ഷയോടെ ജീവിക്കുന്നരാണ്‌ നമ്മളെന്ന് തെളിയിക്കുന്ന വിധത്തിലായിരിക്കണം നമ്മുടെ ജീവിതം. പുതിയ ലോകത്തിലെ ജീവിത്തിനായി ഒരുങ്ങാൻ ഇപ്പോൾത്തന്നെ നമ്മളാൽ ആകുന്നതെല്ലാം ചെയ്യണം. അത്‌ എങ്ങനെയെന്ന് നമുക്ക് നോക്കാം.

എങ്ങനെ ഒരുങ്ങാം?

4. പുതിയ ലോകത്തിലെ ജീവിത്തിനായി നമുക്ക് ഇപ്പോൾത്തന്നെ എങ്ങനെ ഒരുങ്ങാം? ഒരു ഉദാഹരണം പറയുക.

4 പുതിയ ലോകത്തിലെ ജീവിത്തിനായി നമുക്ക് ഇപ്പോൾത്തന്നെ എങ്ങനെ ഒരുങ്ങാം? നമ്മൾ മറ്റൊരു രാജ്യത്ത്‌ പോയി താമസിക്കാൻ ഉദ്ദേശിക്കുന്നു എന്നിരിക്കട്ടെ; അതിന്‌ നമ്മൾ ചില ഒരുക്കങ്ങൾ ഒക്കെ ചെയ്യേണ്ടിരും. ഉദാഹത്തിന്‌, അവിടുത്തെ ഭാഷ, ആചാരം, പെരുമാറ്റരീതി എന്നിവയെല്ലാം പഠിക്കാൻ തുടങ്ങിയേക്കാം. കൂടാതെ, അവിടത്തെ ചില ഭക്ഷ്യവിങ്ങളും പരീക്ഷിച്ചുനോക്കിയേക്കാം. സമാനമായി, നമുക്ക് പുതിയ ലോകത്തിലെ ജീവിത്തിനുവേണ്ടി ഒരുങ്ങാം; ഇപ്പോൾത്തന്നെ അവിടെയാണെന്ന വിധത്തിൽ ജീവിക്കാൻ നമ്മളാലാകുന്നതെല്ലാം ചെയ്‌തുകൊണ്ട്.

5, 6. യഹോയുടെ സംഘടന നൽകുന്ന നിർദേശങ്ങൾ അനുസരിക്കാൻ പഠിക്കുന്നത്‌ പുതിയ ലോകത്തിലെ ജീവിത്തിനായി ഒരുങ്ങാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

5 ഇന്നത്തെ ആളുകൾ, ‘എനിക്ക് എന്‍റെ വഴി’ എന്ന സ്വതന്ത്ര ചിന്താതിക്കാരായിരിക്കാനാണ്‌ സാത്താൻ ആഗ്രഹിക്കുന്നത്‌. സ്വതന്ത്രരായിരിക്കേണ്ടത്‌ പ്രധാമാണെന്നും ദൈവത്തെ അനുസരിക്കേണ്ട ആവശ്യമില്ലെന്നും അനേകർ കരുതുന്നു. ഫലമോ? കടുത്ത ദുരിവും അസന്തുഷ്ടിയും. (യിരെ. 10:23) എന്നാൽ യഹോവ സ്‌നേവാനായ ഭരണാധികാരിയാണ്‌. പുതിയ ലോകത്തിൽ എല്ലാവരും അവനെ അനുസരിക്കുമ്പോൾ ജീവിതം എത്രയോ മേന്മയേറിതായിരിക്കും!

6 പുതിയ ലോകത്തിൽ, ഈ ഭൂമിയെ മനോമായ പറുദീയാക്കാനും പുനരുത്ഥാനം പ്രാപിച്ചുരുന്നവരെ പഠിപ്പിക്കാനും വേണ്ടി യഹോയുടെ സംഘടന നൽകുന്ന സഹായമായ നിർദേശങ്ങൾ നമ്മൾ സന്തോത്തോടെ അനുസരിക്കും. നമുക്ക് നൽകാൻ യഹോയുടെ പക്കൽ ധാരാളം വേലയുണ്ട്. നമുക്ക് അത്ര ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യാൻ ഉത്തരവാദിത്വസ്ഥാത്തുള്ള ആരെങ്കിലും ആവശ്യപ്പെട്ടാലോ? നമ്മൾ അനുസരിക്കുമോ? നമ്മളെ ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റവും നന്നായും ആസ്വദിച്ചും ചെയ്യാൻ നമ്മൾ പരമാവധി ശ്രമിക്കുമോ? പുതിയ ലോകത്തിൽ എന്നുമെന്നും ജീവിക്കാൻ തയ്യാറെടുക്കുന്ന നമ്മൾ, ഇപ്പോൾത്തന്നെ യഹോയുടെ സംഘടന പ്രദാനം ചെയ്യുന്ന നിർദേശങ്ങൾ അനുസരിക്കണം.

7, 8. (എ) നേതൃത്വമെടുക്കുന്നരോട്‌ സഹകരിച്ച് പ്രവർത്തിക്കേണ്ടത്‌ എന്തുകൊണ്ട്? (ബി) ചില ക്രിസ്‌ത്യാനികൾക്ക് എന്ത് മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടിവന്നു? (സി) പുതിയ ലോകത്തിലെ ജീവിത്തെക്കുറിച്ച് നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാനാകും?

7 പുതിയ ലോകത്തിലെ ജീവിത്തിനായി ഒരുങ്ങുന്നതിൽ യഹോയുടെ സംഘടന നൽകുന്ന നിർദേശങ്ങൾ അനുസരിക്കുന്നതിലും അധികം ഉൾപ്പെടുന്നു. നമ്മൾ തൃപ്‌തരായിരിക്കാനും അന്യോന്യം സഹകരിച്ച് പ്രവർത്തിക്കാനും പഠിക്കണം. ഉദാഹത്തിന്‌, നമ്മളെ പുതിയൊരു നിയമനം ഏൽപ്പിക്കുമ്പോൾ നമ്മൾ മനസ്സോടെ സഹകരിച്ച് പ്രവർത്തിക്കുന്നു. സന്തുഷ്ടരും സംതൃപ്‌തരും ആയിരിക്കാൻ പരമാവധി ശ്രമിക്കുയും ചെയ്യുന്നു. ഇങ്ങനെ, നേതൃത്വമെടുക്കുന്നവരെ അനുസരിക്കാൻ ഇപ്പോൾ നമ്മൾ പഠിക്കുന്നെങ്കിൽ, പുതിയ ലോകത്തിലും നമ്മൾ അങ്ങനെ ചെയ്യും. (എബ്രായർ 13:17 വായിക്കുക.) വാഗ്‌ദത്തദേശത്ത്‌ എത്തിയ ഇസ്രായേല്യർക്ക് അവർ എവിടെ താമസിക്കമെന്ന് നിയമിച്ചുകൊടുത്തിരുന്നു. (സംഖ്യാ. 26:52-56; യോശു. 14:1, 2) പുതിയ ലോകത്തിൽ  എവിടെ ജീവിക്കാനായിരിക്കും നമ്മളിൽ ഓരോരുത്തരോടും പറയുന്നതെന്ന് നമുക്ക് അറിയില്ല. എന്നാൽ എല്ലാവരുമായി ഒത്തുപോകാൻ നമ്മൾ പഠിച്ചിട്ടുണ്ടെങ്കിൽ ജീവിക്കുന്നത്‌ എവിടെയായാലും യഹോയുടെ ഇഷ്ടം ചെയ്യാൻ നമ്മൾ സന്തോമുള്ളരായിരിക്കും.

8 ദൈവത്തിന്‍റെ പുതിയ ലോകത്തിലെ രാജ്യത്തിൻ കീഴിൽ സേവിക്കാൻ ലഭിക്കുന്ന അവസരം എത്ര വലിയൊരു പദവിയായിരിക്കുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ! ഇക്കാരത്താൽ, നമ്മുടെ നിയമനം എന്തുതന്നെയാണെങ്കിലും യഹോയുടെ സംഘടയോടൊത്ത്‌ പ്രവർത്തിക്കുന്നതിൽ നമ്മൾ ഇപ്പോൾ സന്തോമുള്ളരാണ്‌. എങ്കിലും നമ്മുടെ നിയമങ്ങളിൽ ചിലപ്പോൾ മാറ്റങ്ങൾ വന്നേക്കാം. ഉദാഹത്തിന്‌, ഐക്യനാടുളിലെ ചില ബെഥേൽ അംഗങ്ങളെ പ്രസംവേയ്‌ക്കായി വയലിലേക്ക് മാറ്റി നിയമിച്ചു. ശുശ്രൂയുടെ മറ്റ്‌ വശങ്ങളിൽ അവർ ഇപ്പോൾ സന്തോഷം ആസ്വദിക്കുന്നു. പ്രായവും മറ്റ്‌ സാഹചര്യങ്ങളും നിമിത്തം ചില സഞ്ചാര മേൽവിചാന്മാരെ പ്രത്യേക മുൻനിസേരായി നിയമിച്ചിട്ടുണ്ട്. അവരെല്ലാം അവരുടെ പുതിയ നിയമങ്ങളിൽ സന്തുഷ്ടരാണ്‌. യഹോവ അവരെ സമൃദ്ധമായി അനുഗ്രഹിക്കുന്നു. നമ്മൾ യഹോയുടെ സഹായത്തിനായി പ്രാർഥിക്കുയാണെങ്കിൽ, അവന്‍റെ സേവനത്തിൽ ആവതെല്ലാം ചെയ്യുയാണെങ്കിൽ, ലഭിക്കുന്ന നിയമനം ഏതായാലും അതിൽ സംതൃപ്‌തി കണ്ടെത്തുന്നെങ്കിൽ നമ്മൾ സന്തുഷ്ടരാകും, യഹോവ നമ്മളെ അനുഗ്രഹിക്കുയും ചെയ്യും. (സദൃശവാക്യങ്ങൾ 10:22 വായിക്കുക.) പുതിയ ലോകത്തിൽ നമ്മൾ ഒരു പ്രത്യേക സ്ഥലത്ത്‌ താമസിക്കാനായിരിക്കും ഇഷ്ടപ്പെടുന്നത്‌, പക്ഷെ നമ്മളോട്‌ വേറൊരു സ്ഥലത്തേക്ക് മാറാനാണ്‌ ആവശ്യപ്പെടുന്നതെങ്കിലോ? അന്ന് നമ്മൾ എവിടെ താമസിക്കുന്നു, എന്തു ചെയ്യുന്നു എന്നതിനൊന്നുമല്ല പ്രാധാന്യം. പുതിയ ലോകത്തിൽ ജീവിക്കുന്നു എന്ന കാര്യം മാത്രം മതി നമുക്ക് നന്ദിയുള്ളരായിരിക്കാൻ.—നെഹെ. 8:10.

9, 10. (എ) പുതിയ ലോകത്തിൽ നമ്മൾ ക്ഷമ കാണിക്കേണ്ടിന്നേക്കാവുന്നത്‌ എന്തുകൊണ്ട്? (ബി) ക്ഷമയുള്ളരാണെന്ന് ഇപ്പോൾ നമുക്ക് എങ്ങനെ കാണിക്കാം?

9 പുതിയ ലോകത്തിൽ ചില സാഹചര്യങ്ങളിൽ നമ്മൾ ക്ഷമ കാണിക്കേണ്ടതുണ്ടായിരിക്കാം. ഉദാഹത്തിന്‌, പ്രിയപ്പെട്ടരും സുഹൃത്തുക്കളും പുനരുത്ഥാനം പ്രാപിച്ചതിൽ ചിലർ വളരെ ആവേശരിരാണെന്ന വാർത്ത നമ്മൾ കേട്ടേക്കാം. എന്നാൽ നമ്മുടെ പ്രിയപ്പെട്ട ആരുടെയെങ്കിലും പുനരുത്ഥാത്തിനായി നമ്മൾ കുറച്ചുകൂടി കാത്തിരിക്കേണ്ടിന്നേക്കാം. ആ സാഹചര്യത്തിൽ, ക്ഷമ കാണിക്കാനും മറ്റുള്ളരോടൊപ്പം സന്തോഷിക്കാനും നമ്മൾ തയ്യാറാകുമോ? (റോമ. 12:15) യഹോവ തന്‍റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കുന്നത്‌ കാണാൻ ക്ഷമയോടെ കാത്തിരിക്കുന്നതിന്‌ നമ്മൾ ഇപ്പോൾ പഠിക്കുന്നെങ്കിൽ, അന്ന് ക്ഷമ കാണിക്കാൻ അത്‌ നമ്മളെ സഹായിക്കും.—സഭാ. 7:8.

10 ബൈബിൾസത്യങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോഴുള്ള ഗ്രാഹ്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമ്പോൾ അത്‌ ക്ഷമയോടെ സ്വീകരിച്ചുകൊണ്ടും നമുക്ക് പുതിയ ലോകത്തിനായി ഒരുങ്ങാം. ഈ പുതിയ വിവരങ്ങൾ പൂർണമായി മനസ്സിലാകുന്നില്ലെങ്കിൽപ്പോലും നമ്മൾ അത്‌ ക്ഷമയോടെ പഠിക്കാൻ തയ്യാറാകുമോ? അങ്ങനെയാണെങ്കിൽ പുതിയ ലോകത്തിൽ, എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാനായി യഹോവ നമ്മളോട്‌ പറയുമ്പോഴും ക്ഷമ കാണിക്കുന്നത്‌ എളുപ്പമായിരിക്കും.—സദൃ. 4:18; യോഹ. 16:12.

11. നമ്മൾ മറ്റുള്ളരോട്‌ ക്ഷമിക്കാൻ ഇപ്പോൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്, പുതിയ ലോകത്തിൽ അത്‌ നമ്മളെ എങ്ങനെ സഹായിക്കും?

11 ക്ഷമിക്കാൻ പഠിച്ചുകൊണ്ടും പുതിയ ലോകത്തിലെ ജീവിത്തിനായി നമുക്ക് ഒരുങ്ങാം. യേശുവിന്‍റെ ആയിരംവർഷ വാഴ്‌ചക്കാലത്ത്‌ എല്ലാവരും പൂർണരായിത്തീരാൻ കുറച്ചു സമയമെടുത്തേക്കാം. (പ്രവൃ. 24:15) അന്ന് നമ്മൾ അന്യോന്യം സ്‌നേഹിക്കുന്നരും ക്ഷമിക്കുന്നരും ആയിരിക്കുമോ? ഇപ്പോൾത്തന്നെ മറ്റുള്ളരോട്‌ ക്ഷമിക്കാനും അവരുമായി നല്ല ബന്ധം നിലനിറുത്താനും നമ്മൾ പഠിക്കുന്നെങ്കിൽ പുതിയ ലോകത്തിലും അങ്ങനെ ചെയ്യാൻ നമ്മൾക്ക് എളുപ്പമായിരിക്കും.—കൊലോസ്യർ 3:12-14 വായിക്കുക.

12. പുതിയ ലോകത്തിലെ ജീവിത്തിനായി നമ്മൾ ഇപ്പോൾത്തന്നെ തയ്യാറാകേണ്ടത്‌ എന്തുകൊണ്ട്?

12 പുതിയ ലോകത്തിൽ എല്ലായ്‌പോഴും നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നടന്നെന്നുരില്ല. ചിലപ്പോൾ അതിനുവേണ്ടി കാത്തിരിക്കേണ്ടിന്നേക്കാം. സാഹചര്യം ഏതായാലും നമ്മൾ സംതൃപ്‌തരും നന്ദിയുള്ളരും ആയിരിക്കണം. വാസ്‌തത്തിൽ ഇന്ന് യഹോവ നമ്മെ പഠിപ്പിക്കുന്ന അതേ ഗുണങ്ങൾ  പുതിയ ലോകത്തിലും നമുക്കുണ്ടായിരിക്കണം. അതുകൊണ്ട് ഈ ഗുണങ്ങൾ പ്രകടിപ്പിക്കാൻ ഇപ്പോൾ പഠിക്കുന്നതിലൂടെ പുതിയ ലോകം നമുക്ക് ഒരു യാഥാർഥ്യമാണെന്നും നമ്മൾ എന്നേക്കുമുള്ള ജീവിത്തിനുവേണ്ടി തയ്യാറെടുക്കുയാണെന്നും തെളിയിക്കുയാണ്‌. (എബ്രാ. 2:5; 11:1) അതുപോലെ, എല്ലാവരും യഹോവയെ അനുസരിക്കുന്ന ഒരു ലോകത്തിൽ ജീവിക്കാൻ നമ്മൾ യഥാർഥത്തിൽ ആഗ്രഹിക്കുന്നുണ്ടെന്നും ഇതിലൂടെ തെളിയിക്കും.

യഹോവയെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീരിക്കു

സുവാർത്ത തീക്ഷ്ണയോടെ പ്രസംഗിക്കു

13. പുതിയ ലോകത്തിലെ ജീവിത്തിൽ നമ്മൾ എന്തായിരിക്കും ഒന്നാമത്‌ വെക്കുക?

13 പുതിയ ലോകത്തിൽ ജീവിതം ആസ്വദിക്കാൻ ആവശ്യമാതെല്ലാം നമുക്കുണ്ടായിരിക്കും. എങ്കിലും യഹോയുമായുള്ള അടുത്ത ബന്ധമായിരിക്കും നമുക്ക് ഏറ്റവും സന്തോഷം പകരുന്നത്‌. (മത്താ. 5:3) യഹോയുടെ സേവനത്തിൽ നമ്മൾ തിരക്കുള്ളരായിരിക്കുമെന്ന് മാത്രമല്ല അത്‌ അതിയായി ആസ്വദിക്കുയും ചെയ്യും. (സങ്കീ. 37:4) അതുകൊണ്ട് യഹോയ്‌ക്ക് നമ്മുടെ ജീവിത്തിൽ ഒന്നാം സ്ഥാനം നൽകുമ്പോൾ നമ്മൾ ഇപ്പോൾത്തന്നെ പുതിയ ലോകത്തിലെ ജീവിത്തിനായി ഒരുങ്ങുയാണ്‌.—മത്തായി 6:19-21 വായിക്കുക.

14. യഹോയുടെ സേവനത്തിൽ യുവജങ്ങൾക്ക് എന്ത് ലക്ഷ്യങ്ങൾ വെക്കാം?

14 യഹോവയെ സേവിക്കുന്നത്‌ നമുക്ക് എങ്ങനെ കൂടുതൽ ആസ്വദിക്കാം? നല്ലനല്ല ലക്ഷ്യങ്ങൾ വെക്കുന്നതാണ്‌ ഒരു വിധം. നിങ്ങൾ ഒരു യുവപ്രാക്കാനോ യുവപ്രാക്കാരിയോ ആണെങ്കിൽ നിങ്ങളുടെ ജീവിതം യഹോവയെ സേവിക്കാൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുക. മുഴുസമയ സേവനത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് നമ്മുടെ പ്രസിദ്ധീണങ്ങൾ ഉപയോഗിച്ച് ഗവേഷണം നടത്താൻ നിങ്ങൾക്ക് ലക്ഷ്യം വെക്കാനാകുമോ? * അനേകവർഷങ്ങളായി യഹോവയെ സേവിക്കുന്ന മുഴുസമയ സേവകരുമായി സംസാരിക്കുക. നിങ്ങളുടെ ജീവിതം യഹോവയെ സേവിക്കുന്നതിനായി ഉപയോഗിക്കുന്നെങ്കിൽ നിങ്ങൾക്ക് വിലയേറിയ പരിശീലനം ലഭിക്കും. ഇത്‌ പുതിയ ലോകത്തിൽ യഹോവയെ സേവിക്കാൻ നിങ്ങളെ സഹായിക്കും.

യഹോവയുടെ സേവനത്തിൽ നല്ല ലക്ഷ്യങ്ങൾ വെക്കുക

15. യഹോയുടെ സേവനത്തിൽ നമുക്ക് വെക്കാനാകുന്ന മറ്റു ചില ലക്ഷ്യങ്ങൾ ഏവ?

15 യഹോയുടെ സേവനത്തിൽ വെക്കാവുന്ന ധാരാളം ലക്ഷ്യങ്ങളുണ്ട്. ഉദാഹത്തിന്‌, ശുശ്രൂയിൽ പുതിയ പ്രാപ്‌തികൾ വളർത്തിയെടുക്കാൻ നമുക്ക് ഒരു ലക്ഷ്യം വെക്കാം. അല്ലെങ്കിൽ ബൈബിൾതത്ത്വങ്ങൾ മെച്ചമായി മനസ്സിലാക്കാനും അവ ജീവിത്തിൽ എങ്ങനെ പ്രാവർത്തിമാക്കാം എന്നു പഠിക്കാനും കഴിയും. സഭായോങ്ങളിലെ പരസ്യവായന, പ്രസംഗങ്ങൾ, നമ്മുടെ അഭിപ്രായങ്ങൾ എന്നിവയിലെല്ലാം കൂടുതൽ പുരോഗതി വരുത്താൻ നമുക്ക് ശ്രമിക്കാം. അപ്പോൾ ഇതിന്‍റെയെല്ലാം അർഥം: ദൈവസേത്തിൽ നിങ്ങൾ ലക്ഷ്യങ്ങൾവെച്ചു പ്രവർത്തിക്കുമ്പോൾ കൂടുതൽ തീക്ഷ്ണയുള്ളരായിരിക്കാനും പുതിയ ലോകത്തിലെ ജീവിത്തിനുവേണ്ടി ഒരുങ്ങാനും അതു നിങ്ങളെ സഹായിക്കും എന്നാണ്‌.

 ഇപ്പോൾ കിട്ടാവുന്ന ഏറ്റവും നല്ല ജീവിതം

യഹോവ നൽകുന്ന എല്ലാറ്റിനും നന്ദിയുള്ളരായിരിക്കുക

16. യഹോവയെ സേവിക്കുന്നത്‌ ഏറ്റവും നല്ല ജീവിരീതി ആയിരിക്കുന്നത്‌ എന്തുകൊണ്ട്?

16 ദൈവത്തിന്‍റെ പുതിയ ലോകത്തിനായി ഒരുങ്ങാൻ നമ്മുടെ സമയം ഉപയോഗിക്കുമ്പോൾ ഇന്നത്തെ ഒരു മെച്ചപ്പെട്ട ജീവിരീതിയാണോ നമ്മൾ നഷ്ടപ്പെടുത്തുന്നത്‌? ഒരിക്കലുമല്ല! യഹോവയെ സേവിക്കുന്നതാണ്‌ ഏറ്റവും നല്ല ജീവിരീതി. ആരെങ്കിലും ഉന്തിത്തള്ളി വിടുന്നതുകൊണ്ടോ മഹാകഷ്ടത്തെ അതിജീവിക്കാൻ വേണ്ടിയോ അല്ല നമ്മൾ യഹോവയെ സേവിക്കുന്നത്‌. യഹോയുമായി നല്ലൊരു ബന്ധമുണ്ടായിരിക്കുമ്പോൾ നമ്മുടെ ജീവിതം കൂടുതൽ മെച്ചമായിരിക്കും, നമ്മൾ ഏറെ സന്തുഷ്ടരുമായിരിക്കും. ആ വിധത്തിൽ ജീവിക്കാനാണ്‌ അവൻ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്‌. ദൈവം നമ്മളെ സ്‌നേഹിക്കുന്നതും അവന്‍റെ മാർഗനിർദേശം അനുസരിച്ച് നമ്മൾ ജീവിക്കുന്നതും ആണ്‌ മറ്റ്‌ എന്തിനെക്കാളും ഏറെ മെച്ചം. (സങ്കീർത്തനം 63:1-3 വായിക്കുക.) മുഴുഹൃത്തോടെ യഹോവയെ ആരാധിക്കുന്നതിൽനിന്ന് ലഭിക്കുന്ന സന്തോഷം നമുക്കെല്ലാവർക്കും അനുഭവിച്ചറിയാനാകും. അനേകവർഷങ്ങൾ യഹോവയെ സേവിച്ച പലർക്കും ‘ഇതാണ്‌ ഏറ്റവും നല്ല ജീവിരീതി’ എന്ന് ഹൃദയത്തിൽ നിന്ന് പറയാനാകും.—സങ്കീ. 1:1-3; യെശ. 58:13, 14.

ബൈബിളിന്‍റെ മാർഗനിർദേശം ആരായുക

17. പറുദീയിൽ നമ്മുടെ ഇഷ്ടങ്ങൾക്കും ഉല്ലാസങ്ങൾക്കും എന്ത് സ്ഥാനമാണുള്ളത്‌?

17 പറുദീയിൽ നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനും ഉല്ലസിക്കാനും ഒക്കെ സമയവും അവസരവും കിട്ടാതിരിക്കില്ല. കാരണം, ഇങ്ങനെയുള്ള കാര്യങ്ങൾ ആസ്വദിക്കാനുള്ള ആഗ്രഹം സഹിതമാണ്‌ യഹോവ നമ്മളെ സൃഷ്ടിച്ചത്‌. “ജീവനുള്ളതിന്നൊക്കെയും . . . തൃപ്‌തിരുത്തു”മെന്ന് അവൻ വാഗ്‌ദാവും ചെയ്യുന്നു. (സങ്കീ. 145:16; സഭാ. 2:24) നമുക്ക് വിശ്രമം വേണം, വിനോവും വേണം. പക്ഷെ യഹോയുമായുള്ള ബന്ധത്തിന്‌ ഒന്നാം സ്ഥാനം കൊടുക്കുമ്പോൾ ഇവയെല്ലാം നമുക്ക് കൂടുതൽ ആസ്വാദ്യമാകും. പുതിയ ഭൂമിയിലും അങ്ങനെന്നെയായിരിക്കും കാര്യങ്ങൾ. അതുകൊണ്ട് ‘ഒന്നാമത്‌ രാജ്യം അന്വേഷിക്കുന്നതും’ ദൈവസേത്തിൽനിന്ന് ലഭിക്കുന്ന അനുഗ്രങ്ങളിൽ ശ്രദ്ധയൂന്നുന്നതും ആയിരിക്കും ബുദ്ധി.—മത്താ. 6:33

18. പറുദീയിൽ നിത്യം ജീവിക്കാൻ നമ്മൾ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് എങ്ങനെ തെളിയിക്കാം?

18 നമ്മുടെ എല്ലാ സങ്കല്‌പങ്ങളെയും കവിയുന്നതായിരിക്കും പുതിയ ഭൂമിയിലെ ജീവിതം. ഇപ്പോൾ ‘യഥാർഥ ജീവനുവേണ്ടി’ തയ്യാറായിക്കൊണ്ട് പറുദീയിൽ ജീവിക്കാൻ നമ്മൾ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് കാണിക്കാം. യഹോവ നമ്മളെ പഠിപ്പിക്കുന്ന ഗുണങ്ങൾ നമുക്ക് പ്രകടിപ്പിക്കാം, തീക്ഷ്ണയോടെ സുവാർത്ത പ്രസംഗിക്കാം. യഹോയുടെ ആരാധന നമ്മുടെ ജീവിത്തിൽ ഒന്നാമത്‌ വെച്ചുകൊണ്ട് ആ ആനന്ദം നമുക്ക് അനുഭവിച്ചറിയാം. യഹോവ പറഞ്ഞതുപോലെതന്നെ പുതിയ ലോകത്തിൽ എല്ലാ കാര്യങ്ങളും സത്യമാക്കിത്തീർക്കുമെന്ന് നമുക്ക് പൂർണമായ ഉറപ്പും വിശ്വാവും ഉണ്ട്. അതുകൊണ്ട് പുതിയ ഭൂമിയിൽ ആയിരിക്കുന്നതുപോലെ നമുക്ക് ഇപ്പോൾ ജീവിക്കാം!

^ ഖ. 14 യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗിമായ ഉത്തരങ്ങളും–വാല്യം 2 (ഇംഗ്ലീഷ്‌) പുസ്‌തത്തിന്‍റെ 311-318 പേജുകൾ നോക്കുക.