വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2015 ആഗസ്റ്റ് 

ഈ അന്ത്യകാലത്ത്‌ നിങ്ങൾ ആരോടൊപ്പമാണ്‌ സമയം ചെലവഴിക്കുന്നത്‌?

ഈ അന്ത്യകാലത്ത്‌ നിങ്ങൾ ആരോടൊപ്പമാണ്‌ സമയം ചെലവഴിക്കുന്നത്‌?

“ദുഷിച്ച സംസർഗം സദ്‌ശീങ്ങളെ കെടുത്തിക്കയുന്നു.”—1 കൊരി. 15:33

ഗീതം: 73, 119

1. നമ്മൾ ജീവിക്കുന്നത്‌ ഏതു കാലഘട്ടത്തിലാണ്‌?

നമ്മൾ ജീവിക്കുന്നത്‌ “വിശേഷാൽ ദുഷ്‌കമായ സമയങ്ങ”ളിലാണ്‌. 1914-ൽ ‘അന്ത്യനാളുകൾ’ ആരംഭിച്ചതുമുതൽ ലോകത്തിന്‍റെ അവസ്ഥകൾ മുമ്പെന്നത്തെക്കാളും മോശമായിരിക്കുയാണ്‌. (2 തിമൊ. 3:1-5) അത്‌ ഇനിയും വഷളാകുമെന്ന് നമുക്ക് അറിയാം. കാരണം ബൈബിൾപ്രചനം പറയുന്നത്‌, “ദുഷ്ടമനുഷ്യരും കപടനാട്യക്കാരും . . . ദോഷത്തിൽനിന്നു ദോഷത്തിലേക്ക് അധഃപതിക്കും” എന്നാണ്‌.—2 തിമൊ. 3:13.

2. ഇന്ന് മിക്ക ആളുകളും ഏതുതരം വിനോമാണ്‌ ആസ്വദിക്കുന്നത്‌? (ലേഖനാരംത്തിലെ ചിത്രം കാണുക.)

2 ഇന്ന് മിക്ക ആളുകളും വിനോത്തിനുവേണ്ടി, അക്രമം, അധാർമികത, മന്ത്രവാദം, ഭൂതവിദ്യ എന്നിവയൊക്കെ ഉൾപ്പെടുന്ന കാര്യങ്ങൾ കാണുയോ ചെയ്യുയോ ചെയ്യുന്നു. ഉദാഹത്തിന്‌, ഇന്‍റർനെറ്റ്‌, ടെലിവിഷൻ പരിപാടികൾ, സിനിമകൾ, പുസ്‌തകങ്ങൾ, മാസികകൾ എന്നിവയെല്ലാം മിക്കപ്പോഴും അക്രമവും അധാർമിയും തികച്ചും സാധാരണ സംഗതിളാണെന്ന മട്ടിൽ അവതരിപ്പിക്കുന്നു. ഒരിക്കൽ ആളുകളെ ഞെട്ടിച്ചിരുന്ന പെരുമാറ്റരീതികൾ ഇപ്പോൾ അവർക്ക് സ്വീകാര്യമാണെന്നു മാത്രമല്ല, ചില സ്ഥലങ്ങളിൽ അവയ്‌ക്ക് നിയമാംഗീകാരംപോലും നൽകിയിരിക്കുന്നു. എന്നാൽ, യഹോവ ഇത്തരം പെരുമാറ്റം അംഗീരിക്കുന്നു എന്ന് ഇതിന്‌ അർഥമില്ല.—റോമർ 1:28-32 വായിക്കുക.

3. ദൈവത്തിന്‍റെ നിലവാങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നവരെ ഇന്ന് അനേകരും എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌?

 3 ഒന്നാം നൂറ്റാണ്ടിൽ, ആളുകൾ വിനോത്തിനുവേണ്ടി അക്രമവും അധാർമിയും നിറഞ്ഞ കാര്യങ്ങളും കണ്ടിരുന്നു. പക്ഷെ യേശുവിന്‍റെ അനുഗാമികൾ അങ്ങനെ ചെയ്‌തില്ല; അവർ ദൈവത്തിന്‍റെ നിലവാങ്ങൾക്ക് ചേർച്ചയിലാണ്‌ ജീവിച്ചത്‌. ഇത്‌ മറ്റുള്ളവരെ ‘അതിശയിപ്പിച്ചു.’ ഫലമോ? അവർ ക്രിസ്‌ത്യാനികളെ കളിയാക്കുയും പീഡിപ്പിക്കുയും ചെയ്‌തു. (1 പത്രോ. 4:4) ഇക്കാലത്തും, ദൈവത്തിന്‍റെ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കുന്നവരെ ‘വിചിത്രജീവിളായിട്ടാണ്‌’ പലരും കാണുന്നത്‌. വാസ്‌തത്തിൽ, ക്രിസ്‌തുയേശുവിന്‍റെ മാതൃക അനുകരിക്കുന്നവർക്ക് “പീഡനമുണ്ടാകും” എന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു.—2 തിമൊ. 3:12.

“ദുഷിച്ച സംസർഗം സദ്‌ശീങ്ങളെ കെടുത്തിക്കയുന്നു”

4. നമ്മൾ ഈ ലോകത്തെ സ്‌നേഹിക്കരുതാത്തത്‌ എന്തുകൊണ്ട്?

4 ദൈവത്തിന്‍റെ ഇഷ്ടം ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നെങ്കിൽ “ലോകത്തെയോ ലോകത്തിലുള്ളതിനെയോ” നമുക്ക് സ്‌നേഹിക്കാൻ കഴിയില്ല. (1 യോഹന്നാൻ 2:15, 16 വായിക്കുക.) “ഈ ലോകത്തിന്‍റെ ദൈവം” സാത്താനാണ്‌. അത്‌ നിയന്ത്രിക്കുന്നതും അവനാണ്‌. ആളുകളെ വഴിതെറ്റിക്കാൻ അവൻ മതങ്ങൾ, ഗവണ്മെന്‍റുകൾ, വാണിജ്യസംനകൾ, മാധ്യമങ്ങൾ എന്നിവയെ ഉപയോഗിക്കുന്നു. (2 കൊരി. 4:4; 1 യോഹ. 5:19) ഈ ലോകം നമ്മളെ സ്വാധീനിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് നമ്മൾ മോശമായ ആളുകളുമായി സഹവസിക്കുന്നത്‌ ഒഴിവാക്കണം. ബൈബിൾ വ്യക്തമായി നമുക്ക് ഈ മുന്നറിയിപ്പ് നൽകുന്നു: “വഴിതെറ്റിക്കപ്പെരുത്‌. ദുഷിച്ച സംസർഗം സദ്‌ശീങ്ങളെ കെടുത്തിക്കയുന്നു.”—1 കൊരി. 15:33.

5, 6. നമ്മൾ ആരുമായുള്ള സഹവാസം ഒഴിവാക്കണം, എന്തുകൊണ്ട്?

5 യഹോയുമായുള്ള നമ്മുടെ നല്ല ബന്ധം കാത്തുസൂക്ഷിക്കാൻവേണ്ടി, മോശമായ കാര്യങ്ങൾ ചെയ്യുന്ന ആരുമായും നമ്മൾ സഹവസിക്കുന്നില്ല. യഹോവയെ ആരാധിക്കുന്നുണ്ടെന്നു പറയുയും എന്നാൽ അവനെ അനുസരിക്കാതിരിക്കുയും ചെയ്യുന്നരും ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള ആരെങ്കിലും ഗുരുമായ ഒരു പാപം ചെയ്യുയും അനുതപിക്കാതിരിക്കുയും ആണെങ്കിൽ നമ്മൾ അവരുമായി സഹവസിക്കുന്നത്‌ നിറുത്തിക്കയും.—റോമ. 16:17, 18.

6 ആളുകൾ സാധാതിയിൽ കൂട്ടുകാരെ സന്തോഷിപ്പിക്കാനും അവരുടെ പ്രീതി നേടാനും ആഗ്രഹിക്കുന്നു. ദൈവത്തെ അനുസരിക്കാത്തരുമായി നമ്മൾ സഹവസിക്കുന്നെങ്കിൽ അവർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ നമുക്കും തോന്നിയേക്കാം. ഉദാഹത്തിന്‌, ലൈംഗിക സദാചാനിഷ്‌ഠയില്ലാത്തരുമായി നമ്മൾ അടുത്ത്‌ ഇടപഴകുയാണെങ്കിൽ നമ്മളും അവരെപ്പോലെ ആയേക്കാം. നമ്മുടെ ചില സഹോരീഹോന്മാർക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അനുതപിക്കാതിരുന്ന അത്തരക്കാരെ സഭയിൽനിന്ന് പുറത്താക്കുയും ചെയ്‌തു. (1 കൊരി. 5:11-13) പിന്നെയും, അനുതാമില്ലാതെ തുടർന്നാൽ, അവരുടെ അവസ്ഥ പത്രോസ്‌ അപ്പൊസ്‌തലൻ പറഞ്ഞതുപോലെയായിരിക്കും.—2 പത്രോസ്‌ 2:20-22 വായിക്കുക.

7. ആരെയാണ്‌ നമ്മൾ ഉറ്റ സുഹൃത്തുക്കൾ ആക്കേണ്ടത്‌?

7 സകലരോടും ദയയുള്ളരായിരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ദൈവത്തെ അനുസരിക്കാത്തവരെ നമ്മൾ ഒരിക്കലും നമ്മുടെ അടുത്ത കൂട്ടുകാരാക്കരുത്‌. യഹോയുടെ സാക്ഷിളിൽപ്പെട്ട ഏകാകിയായ ഒരു വ്യക്തി, ജീവിതം യഹോയ്‌ക്ക് സമർപ്പിക്കുയോ അവനോട്‌ വിശ്വസ്‌തനായിരിക്കുയോ അവന്‍റെ നിലവാരങ്ങൾ ആദരിക്കുയോ ചെയ്യാത്ത ഒരാളെ പ്രണയിക്കുന്നത്‌ തെറ്റാണ്‌. ദൈവത്തെ സ്‌നേഹിക്കാത്തരുടെ അംഗീകാത്തെക്കാൾ നമുക്ക് പ്രധാനം ദൈവത്തിന്‍റെ അംഗീകാമാണ്‌. ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നവരെ മാത്രമേ നമ്മുടെ ഉറ്റ സുഹൃത്തുക്കൾ ആക്കാവൂ. യേശു പറഞ്ഞു: “ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നത്രേ എന്‍റെ സഹോനും സഹോരിയും അമ്മയും.”—മർക്കോ. 3:35.

8. മോശമായ സഹവാസം പുരാതന ഇസ്രായേല്യരെ എങ്ങനെ ബാധിച്ചു?

8 മോശമായ ആളുകളോടൊപ്പം സമയം ചെലവിടുന്നതിന്‍റെ ഫലം ദാരുമായിരിക്കും. ഇസ്രായേല്യരുടെ കാര്യമെടുക്കുക. അവർ വാഗ്‌ദത്തദേശത്ത്‌  എത്തുന്നതിന്‌ മുമ്പുതന്നെ, നേരത്തെ അവിടെ താമസിച്ചിരുന്നരെക്കുറിച്ച് യഹോവ മുന്നറിയിപ്പ് കൊടുത്തിരുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “അവരുടെ ദേവന്മാരെ നമസ്‌കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുതു; അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രങ്ങളെ തകർത്തുയേണം. നിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിൻ.” (പുറ. 23:24, 25) എങ്കിലും ഇസ്രായേല്യരിൽ മിക്കവരും ദൈവത്തിന്‍റെ നിർദേശം അനുസരിക്കാതെ അവിശ്വസ്‌തരായിത്തീർന്നു. (സങ്കീ. 106:35-39) ഫലമോ? യഹോവ ഇസ്രായേൽ ജനതയെ തള്ളിക്കളഞ്ഞ് പകരം ക്രിസ്‌തീയ സഭയെ തന്‍റെ ജനമായി തിരഞ്ഞെടുത്തു.—മത്താ. 23:38; പ്രവൃ. 2:1-4.

നിങ്ങൾ വായിക്കുന്നതും കാണുന്നതും സൂക്ഷിക്കു

9. ലോകത്തിലെ മാധ്യമങ്ങൾ അപകടമായേക്കാവുന്നത്‌ എന്തുകൊണ്ട്?

9 ടെലിവിഷൻ പരിപാടികൾ, വെബ്‌സൈറ്റുകൾ, പുസ്‌തകങ്ങൾ തുടങ്ങിയ ലോകത്തിലെ മിക്ക മാധ്യങ്ങൾക്കും യഹോയുമായുള്ള നമ്മുടെ അടുപ്പത്തിന്‌ തുരങ്കം വെക്കാനാകും. യഹോയിലും അവന്‍റെ വാഗ്‌ദാങ്ങളിലും വിശ്വാമുണ്ടായിരിക്കാൻ ക്രിസ്‌ത്യാനികളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ തയ്യാറാക്കിയിട്ടുള്ളതല്ല ഇവയൊന്നും. പകരം, സാത്താന്‍റെ ദുഷ്ടലോത്തിൽ വിശ്വാസം അർപ്പിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നയാണ്‌ ഇവ. ‘ലൗകിമോഹങ്ങൾ’ ഉണർത്തിയേക്കാവുന്ന എന്തെങ്കിലും കാണുയോ കേൾക്കുയോ വായിക്കുയോ ചെയ്യാതിരിക്കാൻ നമ്മൾ നല്ല ശ്രദ്ധയുള്ളരായിരിക്കണം.—തീത്തൊ. 2:13.

10. ഈ ലോകത്തിന്‍റെ മാധ്യങ്ങൾക്ക് എന്ത് സംഭവിക്കും?

10 ഉടൻതന്നെ സാത്താന്‍റെ ലോകവും അതിന്‍റെ വിഷം തുപ്പുന്ന മാധ്യങ്ങളും നശിപ്പിക്കപ്പെടും. ബൈബിൾ ഇങ്ങനെ പറയുന്നു: “ലോകവും അതിന്‍റെ മോഹവും നീങ്ങിപ്പോകുന്നു. ദൈവേഷ്ടം ചെയ്യുന്നനോ എന്നേക്കും നിലനിൽക്കുന്നു.” (1 യോഹ. 2:17) സമാനമായി, സങ്കീർത്തക്കാനും ഇങ്ങനെ പറഞ്ഞു: “ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടും.” അവൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: “സൌമ്യയുള്ളവർ ഭൂമിയെ കൈവമാക്കും; സമാധാമൃദ്ധിയിൽ അവർ ആനന്ദിക്കും.” എത്രകാത്തേക്ക്? “നീതിമാന്മാർ ഭൂമിയെ അവകാമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീ. 37:9, 11, 29.

11. യഹോയോട്‌ വിശ്വസ്‌തരായിരിക്കാൻ അവൻ നമ്മളെ എങ്ങനെയാണ്‌ സഹായിക്കുന്നത്‌?

11 സാത്താന്‍റെ ലോകത്തിൽനിന്ന് വ്യത്യസ്‌തമായി, യഹോയുടെ സംഘടന, നിത്യജീവൻ നേടാൻ സഹായിക്കുന്ന വിധത്തിൽ ജീവിക്കാൻ നമ്മെ സജ്ജരാക്കുന്നു. യേശു യഹോയോട്‌ ഇങ്ങനെ പ്രാർഥിച്ചു: “ഏകസത്യദൈമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നല്ലോ നിത്യജീവൻ.” (യോഹ. 17:3) തന്നെ അറിയാൻ ആവശ്യമാതെല്ലാം യഹോവ തന്‍റെ സംഘടയിലൂടെ നമുക്ക് നൽകുന്നു. ഉദാഹത്തിന്‌, ദൈവത്തെ സേവിക്കുന്നതിൽ തുടരാൻ സഹായിക്കുന്ന ധാരാളം മാസികകൾ, ലഘുപത്രികകൾ, പുസ്‌തകങ്ങൾ, വീഡിയോകൾ, വെബ്‌ പേജുകൾ എന്നിവയെല്ലാം നമുക്കുണ്ട്. ലോകമെമ്പാടുമുള്ള 1,10,000-ത്തിലധികം വരുന്ന സഭകളിൽ ക്രമമായി യോഗങ്ങൾ നടത്തുന്നതിനുള്ള ക്രമീവും അവന്‍റെ സംഘടന ചെയ്യുന്നുണ്ട്. ഇത്തരം യോഗങ്ങളിലൂടെയും സമ്മേളങ്ങളിലൂടെയും, ബൈബിളിൽനിന്നു നമ്മൾ പഠിക്കുന്ന കാര്യങ്ങൾ യഹോയിലും അവന്‍റെ വാഗ്‌ദാങ്ങളിലും ഉള്ള നമ്മുടെ വിശ്വാസം ശക്തമാക്കും.—എബ്രാ. 10:24, 25.

“കർത്താവിൽ മാത്രമേ” വിവാഹം കഴിക്കാവൂ

12. “കർത്താവിൽ മാത്രമേ” വിവാഹം കഴിക്കാവൂ എന്ന കല്‌പന വിശദീരിക്കുക.

12 വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്‌ത്യാനികൾ ആരോടൊപ്പമാണ്‌ സമയം ചെലവഴിക്കുന്നതെന്ന കാര്യത്തിൽ വളരെ ശ്രദ്ധയുള്ളരായിരിക്കണം. ദൈവത്തിന്‍റെ വചനം നമുക്ക് ഈ മുന്നറിയിപ്പു നൽകുന്നു: “അവിശ്വാസിളുമായി ചേർച്ചയില്ലാത്ത പങ്കാളിത്തം അരുത്‌. നീതിക്കും അധർമത്തിനും തമ്മിൽ എന്തു കൂട്ടായ്‌മ? വെളിച്ചത്തിന്‌ ഇരുളുമായി എന്തു പങ്കാളിത്തം?” (2 കൊരി. 6:14) “കർത്താവിൽ മാത്രമേ” വിവാഹം കഴിക്കാവൂ എന്ന് ബൈബിൾ ദൈവദാരോട്‌ പറയുന്നു. അതായത്‌, യഹോയ്‌ക്കു സമർപ്പിച്ച് സ്‌നാമേറ്റ്‌ യഹോയുടെ നിലവാങ്ങൾക്ക് ചേർച്ചയിൽ ജീവിക്കുന്ന  ഒരാളെ മാത്രം. (1 കൊരി. 7:39) അത്തരം ഒരു വ്യക്തിയെ, യഹോവയെ സ്‌നേഹിക്കുന്ന ഒരാളെ, വിവാഹം കഴിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്‌ ദൈവത്തോടുള്ള വിശ്വസ്‌തയിൽ തുടരാൻ നിങ്ങളെ സഹായിക്കുന്ന ഒരു പങ്കാളിയെയായിരിക്കും.

13. വിവാത്തെക്കുറിച്ച് ദൈവം ഇസ്രായേല്യർക്ക് എന്ത് കല്‌പന കൊടുത്തു?

13 നമുക്ക് ഏറ്റവും നല്ലത്‌ എന്താണെന്ന് യഹോയ്‌ക്ക് നന്നായി അറിയാം. “കർത്താവിൽ മാത്രമേ” വിവാഹം കഴിക്കാവൂ എന്ന കല്‌പന അതുപോലെയുള്ള ഒന്നാണ്‌. അത്‌ പുതിയ ഒന്നല്ലതാനും. ഉദാഹത്തിന്‌, തന്നെ ആരാധിക്കാത്ത ആളുകളെക്കുറിച്ച് യഹോവ ഇസ്രായേല്യരോട്‌ പറഞ്ഞത്‌ എന്താണെന്ന് നോക്കുക. മോശയിലൂടെ അവൻ ഇങ്ങനെ കൽപ്പിച്ചു: “അവരുമായി വിവാസംബന്ധം ചെയ്യരുതു; നിന്‍റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്‍റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു. അന്യദൈങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്‍റെ പുത്രന്മാരെ എന്നോടു അകറ്റിക്കയും; യഹോയുടെ കോപം നിങ്ങൾക്കു വിരോമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.”—ആവ. 7:3, 4.

14, 15. യഹോയുടെ കല്‌പന അവഗണിച്ചതുകൊണ്ട് ശലോമോന്‌ എന്ത് സംഭവിച്ചു?

14 ഇസ്രായേലിന്‍റെ രാജാവായി അധികം വൈകാതെ ശലോമോൻ ജ്ഞാനത്തിനായി പ്രാർഥിച്ചു; യഹോവ അവന്‍റെ പ്രാർഥന കേൾക്കുയും ചെയ്‌തു. അതുകൊണ്ട് സകല വിധത്തിലും സമൃദ്ധി അനുഭവിച്ച ഒരു ജനതയുടെ രാജാവെന്ന നിലയിൽ അവൻ പ്രശസ്‌തനായി. ശലോമോന്‍റെ ജ്ഞാനത്തിൽ അത്ര മതിപ്പ് തോന്നിയ ശെബാരാജ്ഞി അവനോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ കേട്ട കീർത്തിയെക്കാൾ നിന്‍റെ ജ്ഞാനവും ധനവും അധികമാകുന്നു.” (1 രാജാ. 10:7) എങ്കിലും, ഒരു വ്യക്തി ദൈവത്തിന്‍റെ കല്‌പന അവഗണിക്കുയും യഹോവയെ സേവിക്കാത്ത ഒരാളെ വിവാഹം കഴിക്കുയും ചെയ്‌താൽ എന്ത് സംഭവിക്കുമെന്ന പാഠവും ശലോമോന്‍റെ അനുഭവം നമ്മളെ പഠിപ്പിക്കുന്നു.—സഭാ. 4:13.

15 യഹോവ ശലോമോനെ അനുഗ്രഹിച്ചെങ്കിലും അവൻ നൽകിയിരുന്ന വ്യക്തമായ കല്‌പന ശലോമോൻ ലംഘിച്ചു. അവൻ, യഹോവയെ സേവിക്കാത്ത ‘അന്യജാതിക്കാത്തിളായ അനേകം സ്‌ത്രീകളെ സ്‌നേഹിച്ചു.’ പിൽക്കാലത്ത്‌, അവന്‌ 700 ഭാര്യമാരും 300 വെപ്പാട്ടിളും ഉണ്ടായിരുന്നു. അതിന്‍റെ ഫലമെന്തായിരുന്നു? ശലോമോൻ വൃദ്ധനാപ്പോൾ ഭാര്യമാർ “അവന്‍റെ ഹൃദയത്തെ അന്യദേന്മാരിലേക്കു വശീകരിച്ചു.” അങ്ങനെ അവൻ “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു.” (1 രാജാ. 11:1-6) മോശമായ ആളുകളോടൊപ്പം സമയം ചെലവഴിച്ചത്‌, യഹോവയെ ആരാധിക്കുന്നത്‌ നിറുത്തിക്കയാൻ അവനെ പ്രേരിപ്പിച്ചു. ശലോമോന്‌ ഇങ്ങനെ സംഭവിച്ചെങ്കിൽ ആർക്കും ഇങ്ങനെ സംഭവിക്കാം. അതുകൊണ്ടാണ്‌ യഹോവയെ സ്‌നേഹിക്കാത്തവരെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കുപോലും ചെയ്യാത്തത്‌!

16. അവിശ്വാസിയായ ഇണയുള്ള ഒരു വ്യക്തിക്ക് ബൈബിൾ എന്ത് ഉപദേശം നൽകുന്നു?

16 വിവാഹ ഇണകളിൽ ഒരാൾ മാത്രം ബൈബിൾ പഠിച്ച് സത്യത്തിൽ വരുന്നെങ്കിലോ? വിശ്വാസിയായ ആ ഇണയോട്‌ ബൈബിൾ പറയുന്നത്‌ ഇതാണ്‌: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുവിൻ. അങ്ങനെ, അവരിൽ ആരെങ്കിലും വചനം അനുസരിക്കാത്തരായിട്ടുണ്ടെങ്കിൽ ഭയാദവോടെയുള്ള നിങ്ങളുടെ നിർമമായ നടപ്പു കണ്ടിട്ട് ഒരു വാക്കും കൂടാതെ നിങ്ങളുടെ നടപ്പിനാൽ വിശ്വാസിളായിത്തീരാൻ ഇടവന്നേക്കാം.” (1 പത്രോ. 3:1, 2) യഹോവയെ ആരാധിക്കാത്ത ഭാര്യമാരുള്ള ഭർത്താക്കന്മാർക്കും ഇത്‌ ബാധകമാണ്‌. ദൈവത്തിന്‍റെ വാക്കുകൾ വളരെ വ്യക്തമാണ്‌: ഒരു നല്ല ഭർത്താവോ ഭാര്യയോ ആയിരിക്കുക; വിവാഹം സംബന്ധിച്ച ദൈവിനിവാരങ്ങൾ പാലിക്കുക. അങ്ങനെ നിങ്ങൾ നല്ലനല്ല മാറ്റങ്ങൾ വരുത്തിയെന്ന് ശ്രദ്ധിക്കുമ്പോൾ ഇണയും യഹോവയെ സേവിക്കാൻ ആഗ്രഹിച്ചേക്കാം. പല ദമ്പതിളുടെയും കാര്യത്തിൽ ഇതു സത്യമായിരുന്നിട്ടുണ്ട്.

യഹോവയെ സ്‌നേഹിക്കുന്നരുമായി സഹവസിക്കു

17, 18. (എ) ജലപ്രയത്തെ അതിജീവിക്കാൻ നോഹയെ സഹായിച്ചത്‌ എന്താണ്‌? (ബി) യെരുലേമിന്‍റെ നാശത്തെ അതിജീവിക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ സഹായിച്ചത്‌ എന്താണ്‌?

17 ചീത്ത ആളുകളുമായി സഹവസിക്കുയാണെങ്കിൽ യഹോയുടെ കല്‌പനകൾ അനുസരിക്കാതിരിക്കാൻ  അതിനു നിങ്ങളെ പ്രേരിപ്പിക്കാനാകും. എന്നാൽ നല്ല സഹവാത്തിന്‌ യഹോയോട്‌ വിശ്വസ്‌തരായിരിക്കാൻ നിങ്ങളെ സഹായിക്കാനുമാകും. ഇക്കാര്യത്തിൽ നോഹ നല്ലൊരു മാതൃയാണ്‌. “ഭൂമിയിൽ മനുഷ്യന്‍റെ ദുഷ്ടത വലിയ”തായിരുന്ന ഒരു കാലത്താണ്‌ അവൻ ജീവിച്ചിരുന്നത്‌. അന്നുള്ള ആളുകളുടെ “ഹൃദയവിചാങ്ങളുടെ നിരൂമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ള”തുമായിരുന്നു. (ഉല്‌പ. 6:5) ആളുകളുടെ സ്വഭാവം വളരെ മോശമായിരുന്നതുകൊണ്ട് ആ ദുഷ്ടലോകത്തെ നശിപ്പിക്കാൻ യഹോവ തീരുമാനിച്ചു. എന്നാൽ നോഹ വ്യത്യസ്‌തനായിരുന്നു. ബൈബിൾ അവനെ, ‘ദൈവത്തോടുകൂടെ നടന്ന’ ‘നീതിമാനെന്ന്’ വിളിക്കുന്നു.—ഉല്‌പ. 6:7-9.

18 യഹോവയെ സ്‌നേഹിക്കാത്തരുമായി നോഹ സഹവസിച്ചതേ ഇല്ല, അവനും കുടുംവും പെട്ടകം പണിയുന്ന തിരക്കിലായിരുന്നു. അവൻ ഒരു ‘നീതിപ്രസംഗിയുമായിരുന്നു.’ (2 പത്രോ. 2:5) നോഹയും ഭാര്യയും, അവന്‍റെ മൂന്നു മക്കളും അവരുടെ ഭാര്യമാരും ഉൾപ്പെട്ട ആ കുടുംബം അന്യോന്യം നല്ല സ്‌നേവും സഹവാവും ആസ്വദിച്ചിരുന്നു. ദൈവത്തിന്‌ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലായിരുന്നു അവരുടെ മുഴു ശ്രദ്ധയും. അതുകൊണ്ട് അവർ ജലപ്രയത്തെ അതിജീവിച്ചു. നമ്മളെല്ലാം അവരുടെ പിന്മുക്കാരാണ്‌. അതിനാൽ, നോഹയും കുടുംവും യഹോയോട്‌ അനുസമുള്ളരായിരുന്നതിലും ചീത്ത സഹവാസം ഒഴിവാക്കിതിലും നമ്മൾ അവരോട്‌ നന്ദിയുള്ളരായിരിക്കണം. സമാനമായി, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിളും യഹോവയെ സ്‌നേഹിക്കാത്ത ആളുകളുമായി സഹവസിച്ചിരുന്നില്ല. അവർ യഹോവയെ അനുസരിക്കുയും എ.ഡി. 70-ൽ യെരുലേം നശിപ്പിക്കപ്പെട്ടപ്പോൾ രക്ഷപ്പെടുയും ചെയ്‌തു.—ലൂക്കോ. 21:20-22.

യഹോവയെ സ്‌നേഹിക്കുന്നരുമായി ഇപ്പോൾ സഹവസിക്കുന്നത്‌, പുതിയ ലോകത്തിലെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്ന് വിഭാവന ചെയ്യാൻ നമ്മളെ സഹായിക്കും (19-‍ാ‍ം ഖണ്ഡിക കാണുക)

19. യഹോയോട്‌ വിശ്വസ്‌തരായി തുടരാൻ നമ്മളെ എന്ത് സഹായിക്കും?

19 നോഹയെയും കുടുംത്തെയും പോലെ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിളെപ്പോലെ, നമ്മളും യഹോവയെ സേവിക്കാത്തരുമായി ചങ്ങാത്തം കൂടാൻ പോകില്ല. സുഹൃത്തുക്കളാക്കാൻ നമുക്ക് വിശ്വസ്‌തരായ ലക്ഷക്കണക്കിന്‌ സഹോരീഹോന്മാരുണ്ട്. ഇന്നത്തെ പ്രയാമായ സാഹചര്യങ്ങളിൽ ‘വിശ്വാത്തിൽ ഉറച്ചുനിൽക്കാൻ’ അവർ നമ്മളെ സഹായിക്കും. (1 കൊരി. 16:13; സദൃ. 13:20) ഈ ദുഷ്ടലോത്തിന്‍റെ അന്ത്യത്തെ അതിജീവിച്ച് പടിവാതിൽക്കൽ എത്തിനിൽക്കുന്ന പുതിയ ലോകത്തിൽ ജീവിക്കാൻ കഴിയുന്നത്‌ എത്ര സന്തോമായിരിക്കും! അതുകൊണ്ട് ഇപ്പോൾ മോശമായ സഹവാസം ഒഴിവാക്കേണ്ടത്‌ വളരെ പ്രധാമല്ലേ?