വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2015 ജൂലൈ 

‘നിങ്ങളുടെ വിടുതൽ അടുത്തുരുന്നു!’

‘നിങ്ങളുടെ വിടുതൽ അടുത്തുരുന്നു!’

“നിങ്ങളുടെ വിടുതൽ അടുത്തുരുന്നതിനാൽ നിവർന്നു തല ഉയർത്തുവിൻ.”—ലൂക്കോ. 21:28.

ഗീതങ്ങൾ: 133, 43

1. എ.ഡി. 66-ൽ എന്ത് സംഭവിച്ചു? (ലേഖനാരംത്തിലെ ചിത്രം കാണുക.)

എ.ഡി. 66-ൽ യെരുലേമിൽ ജീവിച്ചിരുന്ന ഒരു ക്രിസ്‌ത്യാനിയാണ്‌ നിങ്ങൾ എന്നു വിചാരിക്കുക. നിങ്ങൾക്ക് ചുറ്റും പല കാര്യങ്ങൾ സംഭവിക്കുന്നു. ഒരു റോമൻ നാടുവാഴിയായ ഫ്‌ളോറസ്‌, ആലയഭണ്ഡാത്തിൽനിന്ന് 17 താലന്ത് മോഷ്ടിച്ചു. കോപാകുരായ യഹൂദന്മാർ ധാരാളം റോമൻ പടയാളികളെ കൊന്നിട്ട് റോമാക്കാരിൽനിന്ന് സ്വാതന്ത്ര്യം നേടിതായി പ്രഖ്യാപിച്ചു. പക്ഷേ റോം തിരിച്ചടിച്ചു. സെസ്റ്റ്യസ്‌ ഗാലസിന്‍റെ നേതൃത്വത്തിലുള്ള 30,000 പട്ടാളക്കാർ മൂന്ന് മാസത്തിനുള്ളിൽ യെരുലേം വളഞ്ഞു. യഹൂദാവിപ്ലകാരികൾ ആലയമതിൽക്കെട്ടിനുള്ളിൽ ഒളിച്ചു. തുടർന്ന് റോമൻ പട്ടാളക്കാർ ആലയത്തിന്‍റെ പുറത്തെ മതിലിന്‌ അടുത്തുവന്ന് അത്‌ പൊളിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. നഗരത്തിനുള്ളിലുള്ള എല്ലാവരും പരിഭ്രാന്തരായി. ഇതെല്ലാം കാണുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുമായിരുന്നു?

2. റോമൻ സൈന്യം നഗരം വളഞ്ഞതുണ്ടപ്പോൾ ക്രിസ്‌ത്യാനികൾ എന്തു ചെയ്യണമായിരുന്നു, അത്‌ എങ്ങനെ സാധിക്കുമായിരുന്നു?

2 ഈ സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് വർഷങ്ങൾക്കു മുമ്പ് യേശു തന്‍റെ അനുഗാമിളോട്‌ ഇങ്ങനെ നിർദേശിച്ചു: “സൈന്യങ്ങൾ യെരുലേമിനു ചുറ്റും പാളയടിച്ചിരിക്കുന്നതു കാണുമ്പോൾ അവളുടെ ശൂന്യമാക്കൽ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ.  അപ്പോൾ യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. യെരുലേമിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടിൻപുങ്ങളിലുള്ളവർ അവളിൽ കടക്കുയുരുത്‌.” (ലൂക്കോ. 21:20, 21) നഗരത്തിനു ചുറ്റും പട്ടാളക്കാർ നിൽക്കുമ്പോൾ യെരുലേം വിട്ടുപോകാനുള്ള യേശുവിന്‍റെ നിർദേശം അവർക്ക് എങ്ങനെ അനുസരിക്കാൻ കഴിയുമായിരുന്നു? തികച്ചും അപ്രതീക്ഷിമായ ഒന്ന് സംഭവിച്ചു. റോമൻ സൈന്യം യെരുലേമിൽനിന്ന് പെട്ടെന്നു തിരികെപ്പോയി! യേശു പറഞ്ഞതുപോലെ, ആ ആക്രമണം ‘ചുരുങ്ങി.’ (മത്താ. 24:22) സൈന്യം തിരികെപ്പോയ സ്ഥിതിക്ക്, വിശ്വസ്‌തരായ ക്രിസ്‌ത്യാനികൾക്ക് യേശുവിനെ അനുസരിച്ചുകൊണ്ട് എത്രയുംവേഗം മലകളിലേക്ക് ഓടിപ്പോകാനുള്ള അവസരം ഉണ്ടായിരുന്നു. * പിന്നീട്‌ എ.ഡി. 70-ൽ പുതിയൊരു റോമൻ സൈന്യം യെരുലേമിലേക്ക് തിരികെവന്നു. ഇത്തവണ അവർ നഗരം നശിപ്പിച്ചു. എന്നാൽ യേശുവിന്‍റെ നിർദേശങ്ങൾ അനുസരിച്ച എല്ലാവരും രക്ഷപ്പെട്ടു.

3. ഒന്നാം നൂറ്റാണ്ടിലേതിന്‌ സമാനമായ ഏത്‌ സാഹചര്യം ക്രിസ്‌ത്യാനികൾ പെട്ടെന്നുതന്നെ നേരിടും, ഈ ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?

3 യേശു നൽകിയ മുന്നറിയിപ്പും നിർദേങ്ങളും നമ്മുടെ നാളിലും ബാധകമാണ്‌. ഉടൻതന്നെ “മഹാകഷ്ടം” ആരംഭിക്കുമ്പോൾ നമ്മളും സമാനമായ ഒരു സാഹചര്യത്തിലാകും. അപ്പോൾ എന്താണ്‌ നടക്കാൻപോകുന്നതെന്ന് ഒന്നാം നൂറ്റാണ്ടിലെ സംഭവങ്ങൾ ഉപയോഗിച്ച് യേശു വിശദീരിച്ചു. (മത്താ. 24:3, 21, 29) യെരുലേമിന്‍റെ നാശത്തെ അതിജീവിച്ച വിശ്വസ്‌തരായ ക്രിസ്‌ത്യാനിളെപ്പോലെ, മുഴുഭൂമിയിലും ഉണ്ടാകാൻപോകുന്ന മഹാവിത്തിനെ അതിജീവിക്കാൻ ഒരു “മഹാപുരുഷാര”മുണ്ടായിരിക്കും. (വെളിപാട്‌ 7:9, 13, 14 വായിക്കുക.) ഭാവിയിൽ സംഭവിക്കാൻപോകുന്ന ഈ കാര്യങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നത്‌ എന്താണെന്നു നമ്മൾ മനസ്സിലാക്കേണ്ടത്‌ വളരെ പ്രധാമാണ്‌. എന്തുകൊണ്ട്? കാരണം നമ്മുടെ ജീവൻ അതിനെ ആശ്രയിച്ചാണിരിക്കുന്നത്‌. അതുകൊണ്ട് ഈ സംഭവങ്ങൾ നമ്മളെ വ്യക്തിമായി എങ്ങനെ ബാധിക്കുമെന്ന് ചർച്ച ചെയ്യാം.

മഹാകഷ്ടം തുടങ്ങുന്നു

4. മഹാകഷ്ടം എങ്ങനെ തുടങ്ങും?

4 മഹാകഷ്ടം എങ്ങനെയായിരിക്കും തുടങ്ങുക? എല്ലാ വ്യാജങ്ങളുടെയും നാശത്തോടെ. ബൈബിളിൽ വ്യാജതത്തെ “മഹതിയാം ബാബിലോൺ, വേശ്യളുടെ . . . മാതാവ്‌” എന്നാണ്‌ വിളിച്ചിരിക്കുന്നത്‌. (വെളി. 17:5-7) എന്തുകൊണ്ടാണ്‌ വ്യാജതത്തെ വേശ്യ എന്ന് വിളിച്ചിരിക്കുന്നത്‌? കാരണം അതിലെ മതഗുരുക്കന്മാർ ദൈവത്തോട്‌ വിശ്വസ്‌തരായിരുന്നിട്ടില്ല. യേശുവിനെയും അവന്‍റെ രാജ്യത്തെയും വിശ്വസ്‌തമായി പിന്തുയ്‌ക്കുന്നതിനു പകരം, തങ്ങളുടെ സ്വാധീശക്തി വർധിപ്പിക്കുന്നതിന്‌ അവർ മനുഷ്യണ്മെന്‍റുകളെ പിന്താങ്ങുയും ബൈബിൾപഠിപ്പിക്കലുകൾ അവഗണിക്കുയും ചെയ്‌തിരിക്കുന്നു. നിർമരായ അഭിഷിക്തരിൽനിന്ന് തികച്ചും വ്യത്യസ്‌തരാണ്‌ അവർ. (2 കൊരി. 11:2; യാക്കോ. 1:27; വെളി. 14:4) എന്നാൽ മഹതിയാം ബാബിലോണിനെ നശിപ്പിക്കുന്നത്‌ ആരായിരിക്കും? ‘കടുഞ്ചുപ്പുനിമുള്ള ഒരു കാട്ടുമൃത്തിന്‍റെ’ ‘പത്തുകൊമ്പുകൾ,’ ‘തന്‍റെ പദ്ധതി’ നടപ്പാക്കാൻ യഹോവ ഇടയാക്കും. ‘കടുഞ്ചുപ്പുനിമുള്ള കാട്ടുമൃഗം’ ഐക്യരാഷ്‌ട്ര സംഘടനയെ പ്രതിനിധീരിക്കുന്നു. അതിനെ പിന്താങ്ങുന്ന എല്ലാ രാഷ്‌ട്രീക്തിളെയുമാണ്‌ ‘പത്തുകൊമ്പുകൾ’ പ്രതിനിധീരിക്കുന്നത്‌.വെളിപാട്‌ 17:3, 16-18 വായിക്കുക.

5, 6. മഹതിയാം ബാബിലോണിന്‍റെ നാശത്തോടെ അതിലെ എല്ലാ അംഗങ്ങളും കൊല്ലപ്പെടുയില്ലെന്ന് നമ്മൾ പറയുന്നത്‌ എന്തുകൊണ്ട്?

5 മഹതിയാം ബാബിലോണിനെ നശിപ്പിക്കുമ്പോൾ ആ വ്യാജങ്ങളിലുള്ള എല്ലാവരും കൊല്ലപ്പെടും എന്ന് നമ്മൾ നിഗമനം ചെയ്യണമോ? വേണ്ട. ആ നാളുളെക്കുറിച്ച് എഴുതാൻ യഹോവ സെഖര്യാപ്രവാകനെ നിശ്ശ്വസ്‌തനാക്കി. ആ വിവരത്തിൽ, മുമ്പ് വ്യാജത്തിന്‍റെ ഭാഗമായിരുന്ന ഒരാൾ അന്ന് ഇങ്ങനെ പറയുമെന്ന് പറഞ്ഞിരിക്കുന്നു: “ഞാൻ പ്രവാകനല്ല, കൃഷിക്കാത്രേ; എന്‍റെ ബാല്യത്തിൽ തന്നേ ഒരാൾ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവൻ പറയും. എന്നാൽ അവനോടു: നിന്‍റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്തു എന്നു ചോദിക്കുന്നതിന്നു അവൻ: എന്നെ സ്‌നേഹിക്കുന്നരുടെ വീട്ടിൽവെച്ചു ഞാൻ അടികൊണ്ടതാകുന്നു  എന്നു ഉത്തരം പറയും.” (സെഖ. 13:4-6) അതായത്‌, മതനേതാക്കന്മാരിൽ ചിലർപോലും തങ്ങളുടെ മതപരമായ ജീവിഗതി ഉപേക്ഷിച്ച് തങ്ങൾ ഒരിക്കലും ആ വ്യാജങ്ങളുടെ ഭാഗമായിരുന്നില്ലെന്ന് അവകാപ്പെടും.

6 ആ സമയത്ത്‌ ദൈവത്തിന്‌ എന്ത് സംഭവിക്കും? യേശു വിശദീരിക്കുന്നു: “ആ നാളുകൾ ചുരുക്കപ്പെടുന്നില്ലെങ്കിൽ ആരും രക്ഷിക്കപ്പെടുയില്ല. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടരെപ്രതി ആ നാളുകൾ ചുരുക്കപ്പെടും.” (മത്താ. 24:22) ഒന്നാം നൂറ്റാണ്ടിൽ യെരുലേമിലുണ്ടായ കഷ്ടം ‘ചുരുക്കപ്പെട്ടു.’ ഇത്‌, “തിരഞ്ഞെടുക്കപ്പെട്ട”വരായ അഭിഷിക്തക്രിസ്‌ത്യാനികൾക്ക് ഓടിപ്പോകാനുള്ള അവസരം നൽകി. സമാനമായി, മഹാകഷ്ടത്തിന്‍റെ ആദ്യഭാഗം “തിരഞ്ഞെടുക്കപ്പെട്ടരെപ്രതി” “ചുരുക്കപ്പെടും.” ദൈവനത്തെ നശിപ്പിക്കാൻ ‘പത്തുകൊമ്പുകളെ,’ അതായത്‌, രാഷ്‌ട്രീയ ശക്തികളെ അനുവദിക്കില്ല. ആദ്യത്തെ ആക്രമത്തിനു ശേഷം അൽപ്പകാലം അവസ്ഥകൾ ശാന്തമായിരിക്കും.

പരിശോയുടെയും ന്യായവിധിയുടെയും ഒരു കാലഘട്ടം

7, 8. വ്യാജത്തിന്‍റെ നാശത്തിനു ശേഷം എന്തിനുള്ള അവസരമുണ്ടായിരിക്കും, അന്ന് ദൈവജനം മറ്റുള്ളരിൽനിന്ന് എങ്ങനെ വ്യത്യസ്‌തരായിരിക്കും?

7 വ്യാജത്തിന്‍റെ നാശത്തിന്‌ ശേഷം എന്തു സംഭവിക്കും? നമ്മുടെ ഹൃദയത്തിൽ യഥാർഥത്തിൽ എന്താണുള്ളതെന്ന് വെളിപ്പെടുത്താനുള്ള സമയമായിരിക്കും അത്‌. അന്ന് മിക്ക ആളുകളും സംരക്ഷത്തിനും സഹായത്തിനും ആയി “പർവതങ്ങളിലെ പാറക്കെട്ടു”കളിൽ, അതായത്‌, മനുഷ്യസംളിൽ അഭയംതേടാൻ ശ്രമിക്കും. (വെളി. 6:15-17) എന്നാൽ യഹോയുടെ ജനം സംരക്ഷത്തിനായി യഹോയിലേക്കു തിരിയും. ഒന്നാം നൂറ്റാണ്ടിലുണ്ടായ ആക്രമണം ‘ചുരുങ്ങിപ്പോൾ,’ എല്ലാ യഹൂദന്മാർക്കും പെട്ടെന്നു ക്രിസ്‌ത്യാനിളായി മാറാനുള്ള ഒരു സമയമായിരുന്നില്ല അത്‌. പകരം, അപ്പോൾത്തന്നെ ക്രിസ്‌ത്യാനിളായിരുന്നവർക്ക് യേശുവിന്‍റെ നിർദേശം അനുസരിച്ചുകൊണ്ട് യെരുലേമിനു പുറത്ത്‌ പോകാനുള്ള സമയമായിരുന്നു അത്‌. സമാനമായി ഭാവിയിൽ മഹതിയാം ബാബിലോണിനെതിരെയുള്ള ആക്രമണം ‘ചുരുങ്ങുമ്പോൾ’ അനേകമാളുകൾ പെട്ടെന്നു സത്യക്രിസ്‌ത്യാനിളായിത്തീരുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകില്ല. മറിച്ച് എല്ലാ സത്യാരാകർക്കും യഹോയോടുള്ള സ്‌നേഹം തെളിയിക്കാനും അഭിഷിക്തരെ പിന്തുയ്‌ക്കാനും ഉള്ള അവസരമായിരിക്കും അത്‌.—മത്താ. 25:34-40.

8 ആ പരിശോനാകാട്ടത്തിൽ സംഭവിക്കുന്നത്‌ എന്തായിരിക്കുമെന്ന് കൃത്യമായി നമുക്ക് അറിയില്ല. എങ്കിലും, ജീവിതം എളുപ്പമായിരിക്കില്ലെന്നും പല ത്യാഗങ്ങളും ചെയ്യേണ്ടിരുമെന്നും നമ്മൾ പ്രതീക്ഷിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്, അതിജീവിക്കുന്നതിനായി തങ്ങളുടെ വീടുകൾ ഉപേക്ഷിക്കേണ്ടതായും അനേകം പ്രയാസങ്ങൾ സഹിക്കേണ്ടതായും വന്നു. (മർക്കോ. 13:15-18) നമ്മൾ സ്വയം ഇങ്ങനെ ചോദിക്കണം: ‘ഭൗതിസ്‌തുക്കൾ ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണോ? യഹോയോട്‌ വിശ്വസ്‌തനായി തുടരാൻ ചെയ്യേണ്ടതെല്ലാം ചെയ്യാൻ ഞാൻ ഒരുക്കമുള്ളനാണോ?’ ദാനിയേൽ പ്രവാനെപ്പോലെ, എന്തെല്ലാം സംഭവിച്ചാലും അന്ന് നമ്മുടെ ദൈവത്തെ ആരാധിക്കുന്നത്‌ നമ്മൾ മാത്രമായിരിക്കുമെന്ന് ഓർക്കുക!—ദാനീ. 6:10, 11.

9, 10. (എ) മഹാകഷ്ടത്തിന്‍റെ സമയത്ത്‌ ദൈവജനം ഏത്‌ സന്ദേശം പ്രഖ്യാപിക്കും? (ബി) ദൈവത്തിന്‍റെ ശത്രുക്കൾ എങ്ങനെ പ്രതിരിക്കും?

9 ‘രാജ്യത്തിന്‍റെ സുവിശേഷം’ പ്രസംഗിക്കാനുള്ള സമയം ആയിരിക്കില്ല മഹാകഷ്ടം. അതിനുള്ള സമയം അപ്പോഴേക്കും കഴിഞ്ഞിട്ടുണ്ടാകും. “അന്ത്യ”ത്തിനുള്ള സമയം വന്നിരിക്കും! (മത്താ. 24:14) എല്ലാ ആളുകളെയും ബാധിക്കുന്ന ന്യായവിധിയുടെ ശക്തമായ സന്ദേശമായിരിക്കും ദൈവജനം അന്ന് ധൈര്യത്തോടെ പ്രഖ്യാപിക്കുന്നത്‌. സാത്താന്‍റെ ദുഷ്ടലോകം പൂർണമായി നശിപ്പിക്കപ്പെടാൻപോകുന്നു എന്നതായിരിക്കാം ആ സന്ദേശം. ഈ സന്ദേശത്തെ കന്മഴയോട്‌ ഉപമിച്ചുകൊണ്ട് ബൈബിൾ ഇങ്ങനെ പറയുന്നു: “ആകാശത്തുനിന്ന് വലിയൊരു കന്മഴയുണ്ടായി; ഒരു താലന്തോളം കനമുള്ള വലിയ കല്ലുകൾ മനുഷ്യരുടെമേൽ പതിച്ചു. കന്മഴബാനിമിത്തം മനുഷ്യർ ദൈവത്തെ ദുഷിച്ചു; എന്തെന്നാൽ അത്‌ അത്ര ഭയങ്കരമായിരുന്നു.”—വെളി. 16:21.

10 ശക്തമായ ആ സന്ദേശം നമ്മുടെ ശത്രുക്കൾ കേൾക്കും. ബൈബിളിൽ മാഗോഗിലെ ഗോഗ്‌  എന്ന് പറഞ്ഞിരിക്കുന്ന രാഷ്‌ട്രങ്ങളുടെ കൂട്ടം ഇതിനോട്‌ എങ്ങനെ പ്രതിരിക്കുമെന്ന് വിശദീരിക്കാൻ യഹോവ യെഹെസ്‌കേൽ പ്രവാകനെ നിശ്ശ്വസ്‌തനാക്കി. അത്‌ ഇങ്ങനെ പറയുന്നു: “യഹോയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്‍റെ ഹൃദയത്തിൽ ചില ആലോനകൾ തോന്നും; നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവർച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്‌ക്കിന്നിട്ടു വീണ്ടും നിവാസിളുള്ള സ്ഥലങ്ങൾക്കു നേരെയും ജാതിളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലിളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്‍റെ നേരെയും കൈ നീട്ടേണ്ടതിന്നും ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകുംകൂടാതെ നിർഭയം വസിച്ചു സ്വൈമായിരിക്കുന്നരുടെ നേരെ ഞാൻ ചെല്ലും എന്നും നീ പറയും.” (യെഹെ. 38:10-12) “ഭൂമിയുടെ മദ്ധ്യേ” വസിച്ചാൽ എന്നപോലെ ദൈവജനം മറ്റുള്ള എല്ലാവരിൽനിന്നും വ്യത്യസ്‌തരായി നിലകൊള്ളും. ഇതെല്ലാം കാണുമ്പോൾ രാഷ്ടങ്ങ്രൾക്ക് അടങ്ങിയിരിക്കാനാകില്ല. യഹോയുടെ അഭിഷിക്തരെയും അവരെ പിന്തുയ്‌ക്കുന്നരെയും ആക്രമിക്കാൻ അവർ വ്യഗ്രയോടെയിരിക്കും.

11. (എ) മഹാകഷ്ടത്തിന്‍റെ സമയത്ത്‌ നടക്കാൻപോകുന്ന കാര്യങ്ങളുടെ ക്രമത്തെക്കുറിച്ച് നമ്മൾ എന്ത് മനസ്സിൽപ്പിടിക്കണം? (ബി) അടയാളങ്ങൾ കാണുമ്പോൾ ആളുകൾ എങ്ങനെ പ്രതിരിക്കും?

11 പിന്നീട്‌ എന്ത് സംഭവിക്കും? മഹാകഷ്ടത്തിന്‍റെ സമയത്ത്‌ നടക്കാൻപോകുന്ന പല കാര്യങ്ങളുടെയും ക്രമം ഏതാണെന്ന് ബൈബിൾ കൃത്യമായി പറയുന്നില്ല എന്ന് മനസ്സിൽപ്പിടിക്കുക. എങ്കിലും ചില സംഭവങ്ങൾ ഒരേ സമയത്ത്‌ നടക്കാൻ സാധ്യയുണ്ട്. ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെക്കുറിച്ചുള്ള പ്രവചത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ കാണും. കടലിന്‍റെ ഗർജനവും ക്ഷോഭവുംനിമിത്തം ഭൂമിയിൽ ജനതകൾ പോംവഴി അറിയാതെ കഠോവേയിലാകും. ആകാശത്തിലെ ശക്തികൾ ഉലയുന്നതുകൊണ്ട് ഭൂലോത്തിന്‌ എന്തു ഭവിക്കാൻ പോകുന്നു എന്ന ഭീതിയും ആശങ്കയുംനിമിത്തം മനുഷ്യർ ചേതനയറ്റു നിൽക്കും. അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ മേഘത്തിൽ വരുന്നത്‌ അവർ കാണും.” (ലൂക്കോ. 21:25-27; മർക്കോസ്‌ 13:24-26 വായിക്കുക.) ഈ പ്രവചനം നിവൃത്തിയേറുമ്പോൾ അക്ഷരീമായി ആകാശത്തിൽ ഭീതിയുവാക്കുന്ന അടയാങ്ങളും സംഭവങ്ങളും ഉണ്ടാകുമോ? കാത്തിരുന്നു കാണാം. എന്തുതന്നെയായിരുന്നാലും ദൈവത്തിന്‍റെ ശത്രുക്കൾ ആ അടയാളങ്ങൾ കാണുമ്പോൾ പേടിച്ച് പരിഭ്രാന്തരാകും എന്ന കാര്യം ഉറപ്പാണ്‌.

വിടുതൽ ഉറപ്പാതുകൊണ്ട് നമുക്ക് ധൈര്യപൂർവം നിലകൊള്ളാം! (12, 13 ഖണ്ഡികകൾ കാണുക)

12, 13. (എ) യേശു “ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ” വരുമ്പോൾ എന്തു സംഭവിക്കും? (ബി) അന്ന് ദൈവദാസർ എങ്ങനെ പ്രതിരിക്കും?

12 യേശു “ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ” വരുമ്പോൾ എന്തു സംഭവിക്കും? വിശ്വസ്‌തരാവർക്ക് അവൻ പ്രതിഫലം നൽകും; അല്ലാത്തവർക്ക് ശിക്ഷയും. (മത്താ. 24:46, 47, 50, 51; 25:19, 28-30) ഇത്‌ കൂടുലായി വിശദീരിക്കാൻ യേശു ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. അവൻ പറഞ്ഞു: “മനുഷ്യപുത്രൻ സകല ദൂതന്മാരോടുമൊപ്പം തന്‍റെ മഹത്ത്വത്തിൽ വരുമ്പോൾ അവൻ തന്‍റെ മഹിമയാർന്ന സിംഹാത്തിലിരിക്കും. സകല ജനതകളും അവന്‍റെ മുമ്പാകെ ഒരുമിച്ചുകൂട്ടപ്പെടും. ഇടയൻ കോലാടുളിൽനിന്നു ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ തന്‍റെ ഇടത്തും നിറുത്തും.” (മത്താ. 25:31-33) ചെമ്മരിയാടുകൾക്കും കോലാടുകൾക്കും എന്ത് സംഭവിക്കും? കോലാടുകൾ, അതായത്‌ വിശ്വസ്‌തല്ലാത്തവർ, “നിത്യച്ഛേത്തിലേക്കു പോകു”മെന്ന വിധിയും ചെമ്മരിയാടുകൾ, അതായത്‌ വിശ്വസ്‌തരായവർ, ‘നിത്യജീവൻ’ ലഭിക്കുമെന്ന വിധിയും കേൾക്കും.—മത്താ. 25:46.

13 തങ്ങളെ കാത്തിരിക്കുന്നത്‌ നാശമാണെന്ന് മനസ്സിലാക്കുമ്പോൾ കോലാടുളുടെ പ്രതിരണം എന്തായിരിക്കും? അവർ “മാറത്തടിച്ചു വിലപിക്കും.” (മത്താ. 24:30) എന്നാൽ അഭിഷിക്തരും അഭിഷിക്തരെ പിന്തുയ്‌ക്കുന്നരും എങ്ങനെ പ്രതിരിക്കും? “ഇവയൊക്കെയും സംഭവിച്ചുതുങ്ങുമ്പോൾ, നിങ്ങളുടെ വിടുതൽ അടുത്തുരുന്നതിനാൽ നിവർന്നു തല ഉയർത്തുവിൻ” എന്ന യേശുവിന്‍റെ വാക്കുകൾ അവർ അനുസരിക്കും.—ലൂക്കോ. 1:28.

 ദൈവരാജ്യത്തിൽ പ്രകാശിക്കുന്നു

14, 15. മാഗോഗിലെ ഗോഗിന്‍റെ ആക്രമണം തുടങ്ങിതിനു ശേഷം ഏത്‌ കൂട്ടിച്ചേർക്കൽ നടക്കും, എങ്ങനെ?

14 മാഗോഗിലെ ഗോഗ്‌ ദൈവനത്തെ ആക്രമിച്ച് തുടങ്ങുമ്പോൾ എന്ത് സംഭവിക്കും? മനുഷ്യപുത്രൻ “ദൂതന്മാരെ അയച്ച് താൻ തിരഞ്ഞെടുത്തിരിക്കുന്നവരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്‍റെ അറുതിവരെ നാലുദിക്കിൽനിന്നും കൂട്ടിച്ചേർക്കും” എന്ന് ബൈബിൾ പറയുന്നു. (മർക്കോ. 13:27; മത്താ. 24:31) ഓരോ അഭിഷിക്തരുടെയും പ്രാഥമിമുദ്രയിലിനെ അല്ല ഈ കൂട്ടിച്ചേർക്കൽ അർഥമാക്കുന്നത്‌. ഭൂമിയിൽ ശേഷിച്ചിരിക്കുന്ന അഭിഷിക്തരുടെ അന്തിമമുദ്രയിലും അല്ല അത്‌. (മത്താ. 13:37, 38) കാരണം ഈ അന്തിമമുദ്രയിടൽ നടക്കുന്നത്‌ മഹാകഷ്ടം തുടങ്ങുന്നതിന്‌ തൊട്ടുമുമ്പായിരിക്കും. (വെളി. 7:1-4) അങ്ങനെയെങ്കിൽ എന്താണ്‌ ഈ കൂട്ടിച്ചേർക്കൽ? ഭൂമിയിൽ ശേഷിച്ചിരിക്കുന്ന അഭിഷിക്തർ സ്വർഗീപ്രതിഫലം കൈപ്പറ്റുന്നതിനെയാണ്‌ ഇത്‌ അർഥമാക്കുന്നത്‌. (1 തെസ്സ. 4:15-17; വെളി. 14:1) മാഗോഗിലെ ഗോഗ്‌ ആക്രമണം തുടങ്ങിതിന്‌ ശേഷമുള്ള ഒരു സമയത്തായിരിക്കും അത്‌ സംഭവിക്കുന്നത്‌. (യെഹെ. 38:11) അങ്ങനെ യേശു പറഞ്ഞതുപോലെതന്നെ “നീതിമാന്മാർ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.”—മത്താ. 13:43. *

15 ഇതിന്‌ അർഥം അഭിഷിക്തർ “ഉത്‌പ്രാപണം” പ്രാപിക്കുമെന്നാണോ? ക്രൈസ്‌തലോത്തിലെ അനേകരും വിശ്വസിക്കുന്നത്‌ ക്രിസ്‌ത്യാനികൾ ഈ ഭൂമിയിൽനിന്ന് മനുഷ്യരീത്തോടെ സ്വർഗത്തിലേക്ക് എടുക്കപ്പെടും, അതായത്‌ ഉത്‌പ്രാപണം പ്രാപിക്കും, എന്നാണ്‌. ഭൂമി ഭരിക്കാൻ യേശു വരുന്നത്‌ തങ്ങളുടെ കണ്ണാലെ കാണുമെന്നും അവർ വിശ്വസിക്കുന്നു. പക്ഷേ “മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു ദൃശ്യമാകു”മെന്നും യേശു “ആകാശമേങ്ങളിന്മേൽ വരു”മെന്നും പറയുന്നതിലൂടെ യേശു തിരിച്ചുരുമ്പോൾ അവനെ കാണാനാകില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (മത്താ. 24:30) “മാംസക്തങ്ങൾക്കു  ദൈവരാജ്യം അവകാമാക്കാൻ കഴിയുയില്ല” എന്നും ബൈബിൾ പറയുന്നു. അതുകൊണ്ട് സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നവർ ആദ്യം “രൂപാന്തര”പ്പെടേണ്ടതുണ്ട്. “അന്ത്യകാഹളം മുഴങ്ങുമ്പോൾ, കണ്ണിമയ്‌ക്കുന്ന വേഗത്തിൽ ക്ഷണനേരംകൊണ്ട് ഇതു സംഭവിക്കും.” * (1 കൊരിന്ത്യർ 15:50-53 വായിക്കുക.) നമ്മൾ ഇതിനെ “ഉത്‌പ്രാപണം” എന്ന് വിളിക്കുന്നില്ല. കാരണം ക്രൈസ്‌തലോത്തിന്‍റെ പഠിപ്പിക്കൽ ഈ പദത്തിന്‌ തെറ്റായ ഒരു വ്യാഖ്യാമാണ്‌ നൽകിയിരിക്കുന്നത്‌. എന്നിരുന്നാലും ഭൂമിയിലുള്ള വിശ്വസ്‌തരായ അഭിഷിക്തർ ഞൊടിയിയിൽ കൂട്ടിച്ചേർക്കപ്പെടും.

16, 17. കുഞ്ഞാടിന്‍റെ കല്യാത്തിനു മുമ്പ് എന്ത് സംഭവിക്കും?

16 അഭിഷിക്തക്രിസ്‌ത്യാനിളായ 1,44,000 പേരും സ്വർഗത്തിൽ എത്തിയാൽ കുഞ്ഞാടിന്‍റെ കല്യാത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ തുടങ്ങാനാകും. (വെളി. 19:9) എന്നാൽ ആവേശമായ ആ സംഭവത്തിനു മുമ്പ് മറ്റൊരു കാര്യം നടക്കേണ്ടതുണ്ട്. അവശേഷിക്കുന്ന അഭിഷിക്തർ ഭൂമിയിലുണ്ടായിരിക്കുമ്പോൾത്തന്നെ ഗോഗ്‌ ദൈവനത്തെ ആക്രമിക്കും എന്ന് ഓർക്കുക. (യെഹെ. 38:16) ദൈവജനം അപ്പോൾ എന്ത് ചെയ്യും? അവർ പിൻവരുന്ന നിർദേശം പിൻപറ്റും: “ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല; . . . നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെരുതു, ഭ്രമിക്കയും അരുത്‌.” (2 ദിന. 20:17) ഗോഗിന്‍റെ ആക്രമണം തുടങ്ങി അധികംതാസിയാതെതന്നെ അവശേഷിക്കുന്ന അഭിഷിക്തരെല്ലാം സ്വർഗത്തിലേക്ക് എടുക്കപ്പെടും. തുടർന്ന് ഗോഗിന്‍റെ ആക്രമത്തോട്‌ സ്വർഗത്തിലുള്ളവർ എങ്ങനെയാണ്‌ പ്രതിരിക്കുന്നതെന്ന് വെളിപാട്‌ 17:14 പറയുന്നു. ദൈവത്തിന്‍റെ ശത്രുക്കൾ “കുഞ്ഞാടിനോടു പോരാടും; എന്നാൽ കുഞ്ഞാട്‌ കർത്താധികർത്താവും രാജാധിരാജാവും ആകയാൽ അവരെ ജയിക്കും. വിളിക്കപ്പെട്ടരും തിരഞ്ഞെടുക്കപ്പെട്ടരും വിശ്വസ്‌തരുമായി അവനോടുകൂടെ ഉള്ളവരും അവരെ ജയിക്കും.” അങ്ങനെ യേശു, സ്വർഗത്തിലുള്ള 1,44,000 അഭിഷിക്തരാജാക്കന്മാരോടൊപ്പം ഭൂമിയിലുള്ള ദൈവനത്തെ സംരക്ഷിക്കും.

17 അതെത്തുടർന്നുണ്ടാകുന്ന അർമ്മഗെദ്ദോൻ യുദ്ധത്തിൽ യഹോയുടെ വിശുദ്ധനാമം മഹത്ത്വീരിക്കപ്പെടും. (വെളി. 16:16) കോലാടുളായി വേർതിരിച്ച് വിധിച്ച എല്ലാവരെയും നശിപ്പിക്കും. ഭൂമിയിൽ മേലാൽ ദുഷ്ടതയുണ്ടായിരിക്കുയില്ല. “മഹാപുരുഷാരം” അർമ്മഗെദ്ദോനെ അതിജീവിക്കും. ഒടുവിൽ വെളിപാട്‌ പുസ്‌തകം അതിന്‍റെ ആവേശോജ്ജ്വമായ പാരമ്യത്തിലെത്തും—കുഞ്ഞാടിന്‍റെ കല്യാണം! (വെളി. 21:1-4) * ഭൂമിയിൽ അതിജീരായ സകലരും ദൈവത്തിന്‍റെ പ്രീതി ആസ്വദിക്കും; അവന്‍റെ ആഴമായ സ്‌നേവും ഉദാരയും അനുഭവിച്ചറിയും. ആ നാളിനായി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. എത്ര മഹനീമായ ഒരു വിവാവേയായിരിക്കും അത്‌!—2 പത്രോസ്‌ 3:13 വായിക്കുക.

18. ആവേശോജ്ജ്വമായ സംഭവങ്ങൾ ഉടൻ അരങ്ങേറാനിരിക്കെ നമ്മൾ എന്ത് ചെയ്യാൻ ദൃഢനിശ്ചമുള്ളരായിരിക്കണം?

18 ഈ ആവേശോജ്ജ്വമായ സംഭവങ്ങൾ ഉടൻ അരങ്ങേറാനിരിക്കെ നമ്മൾ ഓരോരുത്തരും ഇപ്പോൾ എന്തു ചെയ്യണം? പത്രോസ്‌ അപ്പൊസ്‌തലനെ ഇങ്ങനെ എഴുതാൻ യഹോവ നിശ്ശ്വസ്‌തനാക്കി: “ഇവയൊക്കെയും ഇങ്ങനെ അഴിഞ്ഞുപോകാനുള്ളതായാൽ യഹോയുടെ ദിവസത്തിന്‍റെ വരവിനായി കാത്തിരുന്നും അതിനെ സദാ മനസ്സിൽക്കണ്ടുംകൊണ്ട് വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം നയിക്കുന്നതിൽ നിങ്ങൾ എത്ര ശുഷ്‌കാന്തിയുള്ളവർ ആയിരിക്കണം! . . . ആകയാൽ പ്രിയരേ, നിങ്ങൾ ഇവയ്‌ക്കായി കാത്തിരിക്കുയാൽ കറയും കളങ്കവും ഇല്ലാതെ സമാധാത്തിൽ വസിക്കുന്നരായി അവനു നിങ്ങൾ കാണപ്പെടേണ്ടതിന്‌ നിങ്ങളാലാവോളം ഉത്സാഹിക്കുവിൻ.” (2 പത്രോ. 3:11, 12, 14) അതിനാൽ സമാധാപ്രഭുവായ യേശുവിന്‌ പിന്തുണ നൽകിക്കൊണ്ട് നമുക്ക് വ്യാജത്തിൽനിന്ന് പൂർണമായി വിട്ടുനിൽക്കാം. അങ്ങനെ നമ്മുടെ ആരാധന നിർമമായി സൂക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്യാം!

^ ഖ. 2 2012 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുത്തിന്‍റെ 25-26 പേജുകൾ കാണുക.

^ ഖ. 14 2013 ജൂലൈ 15 ലക്കം വീക്ഷാഗോപുത്തിന്‍റെ 13-14 പേജുകൾ കാണുക.

^ ഖ. 15 അപ്പോൾ ജീവനോടിരിക്കുന്ന അഭിഷിക്തർ ഭൗതിരീത്തോടെ സ്വർഗത്തിലേക്ക് എടുക്കപ്പെടില്ല. (1 കൊരി. 15:48, 49) യേശുവിന്‍റെ ശരീരം നീക്കംചെയ്യപ്പെട്ടതുപോലെതന്നെ ആയിരിക്കാം അവരുടെ ശരീരവും നീക്കംചെയ്യപ്പെടുന്നത്‌.

^ ഖ. 17 സംഭവങ്ങൾ നടക്കുന്ന ക്രമത്തെക്കുറിച്ച് 45-‍ാ‍ം സങ്കീർത്തവും കുറച്ച് വിശദാംശങ്ങൾ നൽകുന്നുണ്ട്. ആദ്യം രാജാവ്‌ യുദ്ധം ചെയ്യും, തുടർന്ന് വിവാഹം നടക്കും.