വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2015 ഏപ്രില്‍ 

യഹോയുമായി നിങ്ങൾക്ക് എത്രത്തോളം ബന്ധമുണ്ട്?

യഹോയുമായി നിങ്ങൾക്ക് എത്രത്തോളം ബന്ധമുണ്ട്?

“ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും.”—യാക്കോ. 4:8.

1. യഹോയുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കി നിറുത്തേണ്ടത്‌ എന്തുകൊണ്ട്?

നിങ്ങൾ യഹോയുടെ സ്‌നാമേറ്റ ഒരു സാക്ഷിയാണെങ്കിൽ നിങ്ങൾക്ക് വളരെ വിലപ്പെട്ടതായി ഒന്നുണ്ട്. യഹോയുമായുള്ള ഉറ്റബന്ധം. എന്നാൽ ആ ബന്ധത്തിന്‌ സാത്താന്‍റെ ലോകവും നമ്മുടെതന്നെ അപൂർണളും തുരങ്കം വെക്കുന്നു. അതുകൊണ്ട് നമ്മൾ എല്ലാവരും യഹോയുമായുള്ള നമ്മുടെ ബന്ധത്തെ നമ്മളാലാവുന്നത്ര ശക്തമായി നിലനിറുത്തണം.

2. (എ) ബന്ധം എന്നതുകൊണ്ട് എന്താണ്‌ അർഥമാക്കുന്നത്‌? (അടിക്കുറിപ്പു കാണുക.) (ബി) യഹോയുമായുള്ള ബന്ധം നമുക്ക് എങ്ങനെ കൂടുതൽ ശക്തമാക്കാൻ കഴിയും?

2 നിങ്ങൾക്ക് യഹോവ ഒരു യഥാർഥ വ്യക്തിയാണോ? യഹോവ നിങ്ങളുടെ സുഹൃത്താണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? യഹോയുമായി ഇപ്പോഴുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ എന്താണ്‌ ചെയ്യേണ്ടതെന്ന് യാക്കോബ്‌ 4:8 പറയുന്നു: “ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും.” യഹോയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ നിങ്ങളും യഹോയും ഉൾപ്പെടുന്നുണ്ട്. * യഹോയോട്‌ അടുത്തുചെല്ലാൻ നിങ്ങൾ പടികൾ സ്വീകരിക്കുന്നെങ്കിൽ നിങ്ങളോട്‌ അടുത്തുരാൻ യഹോയും പടികൾ സ്വീകരിക്കും. എത്രയധികം ഇതു ചെയ്യുന്നുവോ അത്രയധികം യഹോവ  നിങ്ങൾക്ക് യഥാർഥമായിത്തീരും. യഹോയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായിത്തീരുമ്പോൾ യേശുവിനു തോന്നിതുപോലെ നിങ്ങൾക്കും തോന്നും: സാക്ഷാലുള്ളവൻ എന്നെ അയച്ചതത്രേ; . . . ഞാനോ അവനെ അറിയുന്നു.” (യോഹ. 7:28, 29) എന്നാൽ യഹോയോട്‌ അടുത്തുചെല്ലുന്നതിനായി നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന മറ്റു ചില കാര്യങ്ങൾ എന്തെല്ലാമാണ്‌?

ദൈവവുമായി നിങ്ങൾക്ക് എങ്ങനെ ആശയവിനിമയം നടത്താം? (3-‍ാ‍ം ഖണ്ഡിക കാണുക)

3. യഹോയുമായി നിങ്ങൾക്ക് എങ്ങനെ ആശയവിനിമയം നടത്താൻ കഴിയും?

3 യഹോയോട്‌ അടുത്തുചെല്ലാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്കും യഹോയ്‌ക്കും ഇടയിൽ ക്രമമായ ഒരു ആശയവിനിമയം ആവശ്യമാണ്‌. എന്നാൽ ഇത്‌ എങ്ങനെയാണ്‌ സാധ്യമാവുക? വളരെ ദൂരെയുള്ള ഒരു സുഹൃത്തുമായി നിങ്ങൾ എങ്ങനെയാണ്‌ ആശയവിനിമയം നടത്താറുള്ളത്‌ എന്നൊന്ന് ചിന്തിക്കുക. ഇടയ്‌ക്കിടെ കത്തെഴുതുയോ ഫോണിലൂടെ സംസാരിക്കുയോ ചെയ്യും. യഹോയോട്‌ നിരന്തരം പ്രാർഥിക്കുമ്പോൾ നിങ്ങൾ യഹോയോട്‌ സംസാരിക്കുയാണ്‌. (സങ്കീർത്തനം 142:2 വായിക്കുക.) എന്നാൽ, നിങ്ങളോട്‌ സംസാരിക്കാൻ യഹോവയെ എങ്ങനെ അനുവദിക്കാം? ക്രമമായി ബൈബിൾ വായിക്കുയും ധ്യാനിക്കുയും ചെയ്‌തുകൊണ്ട്. (യെശയ്യാവു 30:20, 21 വായിക്കുക.) ഇത്തരത്തിലുള്ള ആശയവിനിമയം യഹോയുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെ ശക്തിപ്പെടുത്തും? യഹോവയെ നിങ്ങളുടെ യഥാർഥ സുഹൃത്താക്കാൻ ഈ ആശയവിനിമയം എങ്ങനെ സഹായിക്കും? നമുക്കു നോക്കാം.

യഹോവയെ സംസാരിക്കാൻ അനുവദിക്കുക—ബൈബിൾ വായിച്ചുകൊണ്ട്

4, 5. ബൈബിൾ പഠിക്കുമ്പോൾ യഹോവ നിങ്ങളോട്‌  സംസാരിക്കുന്നത്‌ എങ്ങനെയാണ്‌? ഉദാഹരണം നൽകുക.

4 എല്ലാവർക്കും വേണ്ടിയുള്ള ദൈവത്തിന്‍റെ സന്ദേശമാണ്‌ ബൈബിളെന്ന് നമുക്ക് അറിയാം. എന്നാൽ യഹോയോട്‌ അടുത്തുചെല്ലാൻ ബൈബിളിന്‌ നിങ്ങളെ സഹായിക്കാൻ കഴിയുമോ? തീർച്ചയായും. ദിവസവും ബൈബിൾ വായിക്കുയും പഠിക്കുയും ചെയ്യുമ്പോൾ, വായിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു എന്നതിന്‌ അടുത്ത ശ്രദ്ധ നൽകുക. പഠിച്ച കാര്യങ്ങൾ എങ്ങനെ പ്രാവർത്തിമാക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുക. ഇപ്രകാരം ചെയ്യുമ്പോൾ നിങ്ങളോട്‌ സംസാരിക്കാൻ നിങ്ങൾ യഹോവയെ അനുവദിക്കുയാണ്‌. അങ്ങനെ, ദൈവം നിങ്ങളെ സഹായിക്കുന്ന ഒരു ഉറ്റസുഹൃത്തായിത്തീരും; നിങ്ങൾ ദൈവത്തോടു കൂടുതൽ അടുക്കുയും ചെയ്യും.—എബ്രാ. 4:12; യാക്കോ. 1:23-25.

5 ഉദാഹത്തിന്‌, “ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കുവിൻ” എന്ന യേശുവിന്‍റെ വാക്കുകൾ വായിക്കുമ്പോൾ നിങ്ങൾക്ക് എന്താണ്‌ തോന്നുന്നത്‌? ജീവിത്തിൽ യഹോയ്‌ക്കു മുഖ്യസ്ഥാനം നൽകാൻ പരമാവധി ശ്രമിക്കുന്ന ഒരാളാണ്‌ നിങ്ങളെങ്കിൽ, യഹോവ നിങ്ങളെ അഭിനന്ദിക്കുന്നതായി നിങ്ങൾക്ക് അനുഭപ്പെടും. നേരേറിച്ച് ആ വാക്യം വായിക്കുമ്പോൾ, ജീവിതം ലളിതമാക്കി യഹോവയെ സേവിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീരിക്കമെന്നാണ്‌ നിങ്ങൾക്ക് തോന്നുന്നത്‌ എന്നു കരുതുക. അപ്പോൾ, തന്നോട്‌ കൂടുതൽ അടുത്തുരാൻ നിങ്ങൾ എന്താണ്‌ ചെയ്യേണ്ടതെന്ന് മനസ്സിലാക്കാൻ യഹോവ നിങ്ങളെ സഹായിക്കുയാണ്‌.—മത്താ. 6:19, 20.

6, 7. (എ) നമ്മൾ ബൈബിൾ പഠിക്കുമ്പോൾ യഹോയ്‌ക്കും നമുക്കും ഇടയിലുള്ള സ്‌നേത്തിന്‌ എന്തു സംഭവിക്കുന്നു? (ബി) ബൈബിൾ പഠിക്കുമ്പോൾ നമുക്കുണ്ടായിരിക്കേണ്ട മുഖ്യക്ഷ്യം എന്തായിരിക്കണം?

 6 ബൈബിൾ പഠിക്കുമ്പോൾ, യഹോവയെ മെച്ചമായി സേവിക്കുന്നതിന്‌ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നാം മനസ്സിലാക്കും എന്നത്‌ ശരിയാണ്‌. കൂടാതെ, ദൈവം നമുക്കായി സ്‌നേപൂർവം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും ദൈവത്തിന്‍റെ വിശിഷ്ടമായ വ്യക്തിത്വത്തെക്കുറിച്ചും നമ്മൾ പഠിക്കും. അത്‌ ദൈവത്തെ കൂടുതൽ സ്‌നേഹിക്കാൻ നമ്മെ പ്രചോദിപ്പിക്കും. അങ്ങനെ, ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം കൂടുന്നനുരിച്ച് നമ്മോടുള്ള ദൈവത്തിന്‍റെ സ്‌നേവും വർധിക്കും. ദൈവവുമായുള്ള നമ്മുടെ ബന്ധം ബലിഷ്‌ഠമായിത്തീരുയും ചെയ്യും.—1 കൊരിന്ത്യർ 8:3 വായിക്കുക.

7 യഹോയോട്‌ അടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഉചിതമായ ലക്ഷ്യത്തോടെയായിരിക്കണം നമ്മൾ ബൈബിൾ പഠിക്കേണ്ടത്‌. അത്‌ വളരെ പ്രധാമാണ്‌. യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നല്ലോ നിത്യജീവൻ.” (യോഹ. 17:3) ബൈബിൾ വായിക്കുമ്പോൾ താത്‌പര്യമായ പല പുതിയ കാര്യങ്ങളും പഠിക്കാനാകും. പക്ഷേ, നമ്മുടെ മുഖ്യക്ഷ്യം യഹോവയെ ഒരു വ്യക്തിയെന്ന നിലയിൽ കൂടുതൽ അടുത്തറിയുക എന്നതായിരിക്കണം.—പുറപ്പാടു 33:13 വായിക്കുക; സങ്കീ. 25:4.

8. (എ) അസര്യാവിനോട്‌ യഹോവ ഇടപെട്ട വിധത്തെക്കുറിച്ച് ചിലർക്ക് എന്തു തോന്നിയേക്കാം? (ബി) യഹോയെക്കുറിച്ച് നന്നായി അറിയാമെങ്കിൽ യഹോവ ചെയ്യുന്ന കാര്യങ്ങളെ നിങ്ങൾ എങ്ങനെ വീക്ഷിക്കും?

8 നമ്മൾ യഹോവയെ ഒരു ഉറ്റസുഹൃത്തായി അടുത്തറിയുമ്പോൾ, ചില പ്രത്യേവിങ്ങളിൽ ദൈവം പ്രവർത്തിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് ബൈബിൾ എല്ലായ്‌പോഴും വിശദീരിച്ചില്ലെങ്കിലും അതിനെപ്രതി നമ്മൾ അസ്വസ്ഥരാകില്ല. ഉദാഹത്തിന്‌, യെഹൂദാരാജാവായിരുന്ന അസര്യാവിന്‍റെ കാലത്ത്‌ ജനം വ്യാജദൈങ്ങളെ ആരാധിച്ചുപോന്നു. എന്നാൽ അസര്യാവ്‌ അതിൽ ഉൾപ്പെട്ടില്ല. പകരം, “അവൻ . . . യഹോവെക്കു പ്രസാമായുള്ളതു ചെയ്‌തു.” (2 രാജാ. 15:1-5) എന്നാൽ യഹോവ അസര്യാവിനെ കുഷ്‌ഠം വരുത്തിക്കൊണ്ട് ശിക്ഷിച്ചു. എന്തുകൊണ്ട്? അതേക്കുറിച്ച് ഈ വിവരണം ഒന്നും പറയുന്നില്ല. അങ്ങനെയെങ്കിൽ, യഹോയുടെ ഈ പ്രവൃത്തിയെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? തക്കതായ കാരണമില്ലാതെ യഹോവ അസര്യാവിനെ ശിക്ഷിച്ചത്‌ ശരിയായില്ലെന്നു ചിന്തിച്ച് നിങ്ങൾ അസ്വസ്ഥരാകുമോ? ഇല്ല. നിങ്ങൾക്ക് യഹോവയെ നന്നായി അറിയാമെങ്കിൽ, അവൻ കൊടുക്കുന്ന ശിക്ഷണം എപ്പോഴും ഉചിതമായിരിക്കുമെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടായിരിക്കും. ദൈവം എല്ലായ്‌പോഴും “ന്യായത്തോടെ”യായിരിക്കും ശിക്ഷിക്കുക. (യിരെ. 30:11) അതുകൊണ്ട്, എന്തു കാരണത്താലാണ്‌ അസര്യാവിനെ ശിക്ഷിച്ചതെന്ന് അറിയില്ലെങ്കിലും യഹോവ ചെയ്‌തത്‌ ശരിയാണെന്ന് നമുക്ക് ഉറപ്പുള്ളരായിരിക്കാൻ കഴിയും.

9. യഹോവ അസര്യാവിന്‌ കുഷ്‌ഠം വരുത്തിയത്‌ എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കൂടുലായ ഏതു വിശദാംശങ്ങൾ നമ്മെ സഹായിക്കുന്നു?

9 അസര്യാവിന്‌ ഉസ്സീയാവ്‌ എന്നും പേരുണ്ട്. (2 രാജാ. 15:7, 32) 2 ദിനവൃത്താന്തം 26:3-5, 16-21-ൽ അവനെക്കുറിച്ച് കൂടുലായ വിവരങ്ങൾ ലഭ്യമാണ്‌. അവിടെ, അവൻ “യഹോവെക്കു പ്രസാമായുള്ളതു ചെയ്‌തൂ” എന്നും എന്നാൽ പിന്നീട്‌ “അവന്‍റെ ഹൃദയം അവന്‍റെ നാശത്തിന്നായിട്ടു നിഗളിച്ചു” എന്നും പറയുന്നു. പുരോഹിന്മാർ മാത്രം ചെയ്യേണ്ടിയിരുന്ന ചില കാര്യങ്ങൾ രാജാവ്‌ ചെയ്യാൻ ശ്രമിച്ചു. 81 പുരോഹിന്മാർ അവന്‍റെ തെറ്റു ചൂണ്ടിക്കാട്ടി അവനെ വിലക്കാൻ ശ്രമിച്ചു. എന്നാൽ അവൻ എങ്ങനെയാണ്‌ പ്രതിരിച്ചത്‌? അഹങ്കാത്താൽ അവൻ കോപാകുനായി! യഹോവ അസര്യാവിന്‌ കുഷ്‌ഠം വരുത്തിയത്‌ എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കൂടുലായ ഈ വിശദാംശങ്ങൾ നമ്മെ സഹായിക്കുന്നു.

10. (എ) യഹോവ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് നമ്മൾ അറിയേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്? (ബി) യഹോവ ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് ഉറപ്പോടെ വിശ്വസിക്കാൻ നമുക്ക് എങ്ങനെ കഴിയും?

10 നമ്മൾ ഇതിൽനിന്ന് ഏതു പ്രധാപാമാണ്‌ പഠിക്കുന്നത്‌? യഹോവ അസര്യാവിനെ ശിക്ഷിച്ചത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ധാരാളം വിശദാംശങ്ങൾ ഈ വിവരത്തിലുണ്ട്. എന്നാൽ ബൈബിൾ കൂടുലായ വിശദാംശങ്ങൾ നൽകാത്ത സാഹചര്യങ്ങളിൽ നിങ്ങൾ എന്തു ചെയ്യും? യഹോവ ചെയ്‌തതു ശരിതന്നെയാണോ എന്നു നിങ്ങൾ ഒരുവേള ചിന്തിച്ചേക്കുമോ? അതോ, ദൈവം ചെയ്യുന്ന കാര്യങ്ങൾ എല്ലായ്‌പോഴും ശരിയാണെന്നു വിശ്വസിക്കാൻ മതിയായ കാരണങ്ങൾ ബൈബിളിലുണ്ടെന്ന് നിങ്ങൾക്ക് തോന്നുമോ? (ആവ. 32:4) ഒരു വ്യക്തിയെന്ന നിലയിൽ യഹോവയെ നിങ്ങൾ എത്രയധികം അറിയുന്നുവോ അത്രയധികം അവനെ നിങ്ങൾ സ്‌നേഹിക്കുയും ആശ്രയിക്കുയും ചെയ്യും. അങ്ങനെയാകുമ്പോൾ, യഹോവ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും  കാരണം അറിയേണ്ടതായി വരില്ല. ബൈബിൾ പഠിക്കുന്തോറും യഹോവ നിങ്ങൾക്ക് കൂടുതൽ യാഥാർഥ്യമായിത്തീരുയും അവനോട്‌ നിങ്ങൾ കൂടുതൽ അടുക്കുയും ചെയ്യും.—സങ്കീ. 77:12, 13.

യഹോയോടു സംസാരിക്കുക—പ്രാർഥിച്ചുകൊണ്ട്

11-13. യഹോവ പ്രാർഥനകൾ കേൾക്കുന്നുണ്ടെന്ന ബോധ്യമുണ്ടായിരിക്കാൻ നമ്മെ എന്തു സഹായിക്കും? (ലേഖനാരംത്തിലെ ചിത്രം കാണുക.)

11 പ്രാർഥിക്കുമ്പോൾ നമ്മൾ യഹോയോട്‌ അടുത്തുചെല്ലുന്നു. നമ്മൾ ദൈവത്തെ സ്‌തുതിക്കുന്നു, അവനു നന്ദി അർപ്പിക്കുന്നു, അവന്‍റെ സഹായത്തിനായി അപേക്ഷിക്കുന്നു. (സങ്കീ. 32:8) എന്നാൽ, യഹോയുമായി ഒരു ഉറ്റ സുഹൃദ്‌ബന്ധം ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ പ്രാർഥനകൾ ദൈവം കേൾക്കുന്നുണ്ടെന്ന് നിങ്ങൾക്കു ബോധ്യപ്പെടണം.

12 പ്രാർഥളൊന്നും ദൈവം കേൾക്കുന്നില്ലെന്നും ആശ്വാസം കിട്ടാൻവേണ്ടി ചെയ്യുന്ന ഒരു പ്രവൃത്തി മാത്രമാണ്‌ പ്രാർഥയെന്നും ആണ്‌ ചിലരുടെ അഭിപ്രായം. പ്രശ്‌നങ്ങളെക്കുറിച്ചു സ്വയമേ ചിന്തിച്ച് പോംവഴി കണ്ടെത്താനുള്ള ഒരു മാർഗം മാത്രമാണ്‌ പ്രാർഥയെന്ന് അവർ അവകാപ്പെടുന്നു. പ്രാർഥന നമ്മെ ഈ വിധങ്ങളിൽ സഹായിച്ചേക്കാം എന്നതു സത്യമാണ്‌. എന്നാൽ പ്രാർഥയിലൂടെ നിങ്ങൾ യഹോയോടു സംസാരിക്കുമ്പോൾ തീർച്ചയായും യഹോവ നിങ്ങളുടെ വാക്കുകൾ കേൾക്കുന്നുണ്ട്. നമുക്ക് അത്‌ എങ്ങനെ വിശ്വസിക്കാം?

13 ഇതേക്കുറിച്ച് ഒന്നു ചിന്തിക്കുക: ഭൂമിയിലുള്ള തന്‍റെ ദാസന്മാരുടെ പ്രാർഥകൾക്ക് യഹോവ ഉത്തരം നൽകുന്നത്‌ സ്വർഗത്തിലായിരുന്നപ്പോൾ യേശു കണ്ടിട്ടുണ്ടായിരുന്നു. ഭൂമിയിലായിരിക്കേ, യേശു തന്‍റെ ചിന്തകളും വികാങ്ങളും പ്രാർഥയിലൂടെ സ്വർഗീയ പിതാവിനെ അറിയിച്ചു. ഒരിക്കൽ ഒരു രാത്രി മുഴുനും യേശു പ്രാർഥിച്ചു. (ലൂക്കോ. 6:12; 22:40-46) കൂടാതെ, യഹോയോട്‌ എങ്ങനെ പ്രാർഥിക്കമെന്ന് യേശു ശിഷ്യന്മാരെ പഠിപ്പിക്കുയും ചെയ്‌തു. യഹോവ വാസ്‌തത്തിൽ പ്രാർഥന കേൾക്കുന്നല്ലായിരുന്നെങ്കിൽ യേശു അങ്ങനെ ചെയ്യുമായിരുന്നോ? യഹോവ പ്രാർഥന കേൾക്കുന്നനാണെന്ന് യേശുവിന്‌ വ്യക്തമായി അറിയാമായിരുന്നു. ഒരവസത്തിൽ, “പിതാവേ, നീ എന്‍റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിനക്കു നന്ദി നൽകുന്നു. നീ എപ്പോഴും എന്‍റെ അപേക്ഷ കേൾക്കുന്നുവെന്ന് എനിക്കറിയാം” എന്നുപോലും യേശു പിതാവിനോട്‌ പറയുയുണ്ടായി. നമുക്കും യഹോവ നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ടെന്ന് പൂർണബോധ്യമുണ്ടായിരിക്കാനാകും.—യോഹ. 11:41, 42; സങ്കീ. 65:2.

14, 15. (എ) ഓരോ കാര്യവും എടുത്തു പറഞ്ഞുകൊണ്ട് പ്രാർഥിക്കുന്നതിൽനിന്ന് നമുക്ക് എന്തു പ്രയോമാണ്‌ ലഭിക്കുന്നത്‌? (ബി) കാത്തിയുടെ പ്രാർഥനകൾ യഹോയോട്‌ കൂടുതൽ അടുക്കാൻ അവളെ സഹായിച്ചത്‌ എങ്ങനെ?

14 നിങ്ങളുടെ പ്രാർഥളുടെ ഉത്തരം എല്ലായ്‌പോഴും പ്രകടമായ വിധത്തിൽ കാണാൻ പറ്റിയെന്നുരില്ല. എന്നാൽ ഒരു കാര്യത്തിനുവേണ്ടി എടുത്തു  പറഞ്ഞ് പ്രാർഥിക്കുയാണെങ്കിൽ അതേക്കുറിച്ചുള്ള യഹോയുടെ ഉത്തരം നിങ്ങൾക്ക് കൂടുതൽ വ്യക്തമായി കാണാനാകും. യഹോവ നിങ്ങൾക്ക് ഒരു യഥാർഥ വ്യക്തിയായിത്തീരുയും ചെയ്യും. നിങ്ങളെ അലട്ടുന്ന എല്ലാ വിഷമങ്ങളെയും കുറിച്ച് യഹോയോട്‌ തുറന്നു സംസാരിക്കുന്നെങ്കിൽ യഹോവ നിങ്ങളോട്‌ അടുത്തുരും.

15 ഉദാഹത്തിന്‌, കാത്തി * എന്ന സഹോദരി ഒട്ടും താത്‌പര്യമില്ലാതെയാണ്‌ വയൽസേത്തിൽ ഏർപ്പെട്ടിരുന്നത്‌. അവൾ ഇങ്ങനെ പറയുന്നു: “വയൽസേവനം എനിക്കു ഇഷ്ടമല്ല, എനിക്ക് ഒട്ടും ഇഷ്ടമല്ല.” എന്നാൽ അവൾ ജോലിയിൽനിന്നു വിരമിച്ചപ്പോൾ ഒരു സാധാരണ പയനിറായി പ്രവർത്തിക്കാൻ ഒരു മൂപ്പൻ അവളെ പ്രോത്സാഹിപ്പിച്ചു. അവൾ തുടർന്ന് ഇങ്ങനെ പറയുന്നു: “അദ്ദേഹം എനിക്ക് ഒരു അപേക്ഷാഫാറം നൽകുപോലും ചെയ്‌തു. ഞാൻ പയനിറിങ്‌ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അതോടൊപ്പം വയൽസേവനം ആസ്വദിക്കാൻ എന്നെ സഹായിക്കണമേ എന്നും ഞാൻ യഹോയോട്‌ പ്രാർഥിക്കാൻ തുടങ്ങി.” യഹോവ അവളുടെ പ്രാർഥകൾക്ക് ഉത്തരം നൽകിയോ? മൂന്നു വർഷം പയനിറിങ്‌ ചെയ്‌തശേഷം അവൾ ഇപ്പോൾ ഇങ്ങനെ പറയുന്നു: “ശുശ്രൂയിൽ കൂടുതൽ സമയം ചെലവഴിക്കുയും മറ്റു സഹോരിമാരിൽനിന്നു പഠിക്കുയും ചെയ്യുന്നതിനാൽ സാക്ഷീരിക്കാനുള്ള എന്‍റെ പ്രാപ്‌തി ക്രമേണ വർധിച്ചിരിക്കുന്നു. ഇപ്പോൾ വയൽശുശ്രൂഷ എനിക്കു ഇഷ്ടമാണെന്നു മാത്രമല്ല, അത്‌ എനിക്കു ജീവനാണ്‌. ഇതിലെല്ലാം ഉപരി, എനിക്കു യഹോയുമായി മുമ്പുണ്ടായിരുന്നതിലും വളരെ അടുത്ത ഒരു ബന്ധമാണ്‌ ഇപ്പോഴുള്ളത്‌.” അവളുടെ പ്രാർഥനകൾ യഹോയോട്‌ കൂടുതൽ അടുത്തുചെല്ലാൻ അവളെ സഹായിച്ചു എന്നതിൽ സംശയമില്ല.

നിങ്ങളുടെ പങ്ക് നിർവഹിക്കു

16, 17. (എ) യഹോയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ തുടരാൻ നമ്മൾ എന്തു ചെയ്യണം? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

16 യഹോയുമായി അടുത്ത ബന്ധം വളർത്തിയെടുക്കുന്നത്‌ ഒരു ആജീവനാന്ത ശ്രമമാണ്‌. അതുകൊണ്ട് ക്രമമായി ബൈബിൾ പഠിച്ചുകൊണ്ടും പ്രാർഥിച്ചുകൊണ്ടും നമുക്ക് ദൈവവുമായി നല്ല ആശയവിനിമയം നടത്തുന്നതിൽ തുടരാം. നമ്മൾ അപ്രകാരം ചെയ്യുന്നെങ്കിൽ യഹോയുമായുള്ള നമ്മുടെ ബന്ധം കൂടുതൽക്കൂടുതൽ ശക്തമാകുമെന്നു മാത്രമല്ല, വരാനിരിക്കുന്ന പരിശോകളെ സഹിച്ചുനിൽക്കാനും അത്‌ നമ്മെ പ്രാപ്‌തരാക്കും.

യഹോവയുമായി അടുത്ത ബന്ധം വളർത്തിയെടുക്കുന്നത്‌ ഒരു ആജീവനാന്ത ശ്രമമാണ്‌ (16, 17 ഖണ്ഡികകൾ കാണുക)

17 നിരന്തരം യഹോയോടു പ്രാർഥിക്കുന്നുണ്ടെങ്കിലും ചിലപ്പോൾ വ്യക്തിമായ പ്രശ്‌നങ്ങളാൽ നമ്മൾ ബുദ്ധിമുട്ടനുവിക്കുന്നു. ഇത്തരം സമയങ്ങളിൽ യഹോയിലുള്ള നമ്മുടെ വിശ്വാസം മങ്ങിത്തുങ്ങിയേക്കാം. യഹോവ നമ്മുടെ പ്രാർഥന കേൾക്കുന്നില്ലെന്നും നമ്മൾ യഹോയുടെ സുഹൃത്താണോ എന്നുപോലും ഒരുപക്ഷേ നമ്മൾ ചിന്തിച്ചുപോയേക്കാം. ഈ വിധത്തിൽ നിങ്ങൾ ചിന്തിച്ചുതുങ്ങിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? അടുത്ത ലേഖനം അതിനു നിങ്ങളെ സഹായിക്കും.

^ ഖ. 2 രണ്ടു വ്യക്തികൾക്ക് അന്യോന്യം തോന്നുന്ന വികാങ്ങളും അവരുടെ ഇടപെലുളും ഉൾപ്പെടുന്നതാണ്‌ ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്‌. ഒരു ബന്ധം ശക്തമായി നിറുത്തുന്നതിൽ രണ്ടുകൂട്ടർക്കും പങ്കുണ്ട്.

^ ഖ. 15 പേര്‌ മാറ്റിയിരിക്കുന്നു.