വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2015 ഫെബ്രുവരി 

ശുശ്രൂയിലെ നിങ്ങളുടെ തീക്ഷ്ണത നിലനിറുത്തുക

ശുശ്രൂയിലെ നിങ്ങളുടെ തീക്ഷ്ണത നിലനിറുത്തുക

ഇന്ന് ഭൂമിയിൽ നടക്കുന്ന ഏറ്റവും പ്രധാപ്പെട്ട വേലയാണ്‌ സുവാർത്താ പ്രസംവേല. യഹോയുടെ വിശ്വസ്‌തദാരിൽപ്പെട്ട നിങ്ങൾ ശിഷ്യരാക്കൽവേയിൽ പങ്കെടുക്കാൻ കഴിയുന്നതിനെ വലിയൊരു ബഹുമതിയായിട്ടാണ്‌ കരുതുന്നത്‌ എന്നതിൽ സംശയമില്ല. എന്നാൽ, ശുശ്രൂയിൽ തീക്ഷ്ണത നിലനിറുത്തുന്നതിൽ, പയനിയർമാരായാലും പ്രസാരായാലും മിക്കപ്പോഴുംന്നെ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് നിങ്ങൾക്കറിയാം.

ശുശ്രൂഷയിലെ തീക്ഷ്ണത നിലനിറുത്താൻ എന്തിനു നിങ്ങളെ സഹായിക്കാനാകും?

വീടുതോറുമുള്ള ശുശ്രൂയിൽ ശ്രദ്ധിക്കുന്ന ഒരു കാത്‌ കണ്ടെത്താൻ ചില പ്രസാകർ വളരെ ബുദ്ധിമുട്ടുന്നു. പലയിത്തും ആളില്ലാങ്ങളാണ്‌ അധികവും. ഇനി ആളുകൾ ഉണ്ടെങ്കിൽത്തന്നെ പലർക്കും രാജ്യന്ദേത്തോട്‌ താത്‌പര്യമില്ല. ചിലർക്കാട്ടെ കടുത്ത എതിർപ്പുമാണ്‌. മറ്റു ചിലർക്ക് പ്രവർത്തിക്കാൻ വിസ്‌തൃമായ പ്രദേങ്ങളുണ്ട്, അവിടെ കേൾക്കാൻ ചായ്‌വുള്ള അനേകം ആളുകളുമുണ്ട്. ആ പ്രദേങ്ങളിലെ പ്രസാകർ പ്രദേശം എന്നെങ്കിലും പ്രവർത്തിച്ച് തീരുമോയെന്ന് ആശങ്കപ്പെടുന്നു. ഇനിയും മറ്റു ചില പ്രസാരാട്ടെ, വേല ഇത്രയും കാലം നീണ്ടുപോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. തന്മൂലം അനേകവർഷങ്ങളായി സുവാർത്ത പ്രസംഗിച്ചുരുന്ന അവരിൽ ചിലർ നിരുത്സാഹിരാണ്‌.

യഹോയുടെ ജനത്തിൽ എല്ലാവർക്കുംന്നെ, തീക്ഷ്ണത കെടുത്തിക്കയുന്ന എന്തെങ്കിലുമൊക്കെ വെല്ലുവിളികൾ നേരിടേണ്ടിരുന്നു എന്നതിൽ അതിശയിക്കാനുണ്ടോ? ഒരിക്കലുമില്ല. എന്തിന്‌, പിശാചായ സാത്താൻ എന്ന “ദുഷ്ടന്‍റെ” അധീനയിൽ കിടക്കുന്ന ഈ ലോകത്തിൽ, ദൈവത്തിൽനിന്നുള്ള ജീവദായക സന്ദേശം ഘോഷിക്കുക എളുപ്പമായിരിക്കുമെന്ന് നമ്മിൽ ആരാണ്‌ പ്രതീക്ഷിക്കുക!—1 യോഹ. 5:19.

സുവാർത്ത പ്രസംഗിക്കുന്നതിൽ വ്യക്തിമായി നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്തുതന്നെയായിരുന്നാലും അതിനെയെല്ലാം മറികക്കാൻ യഹോവ നിങ്ങളെ സഹായിക്കും എന്ന് ഉറപ്പുള്ളരായിരിക്കുക. അങ്ങനെയെങ്കിൽ, ക്രിസ്‌തീശുശ്രൂയിലെ തീക്ഷ്ണത വർധിപ്പിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? ചില നിർദേങ്ങൾ നമുക്ക് പരിചിന്തിക്കാം.

അനുഭരിയം കുറഞ്ഞരെ സഹായിക്കു

വർഷന്തോറും ആയിരങ്ങളാണ്‌ യഹോയുടെ സാക്ഷിളായി സ്‌നാമേൽക്കുന്നത്‌. അടുത്തകാലത്ത്‌ ദൈവത്തിന്‌ സമർപ്പിച്ച് സ്‌നാമേറ്റ ഒരു വ്യക്തിയാണ്‌ നിങ്ങളെങ്കിൽ, ഏറെക്കാമായി പ്രസംവേല ചെയ്‌തുരുന്നരുടെ അനുഭരിത്തിൽനിന്ന് നിങ്ങൾ പ്രയോനം നേടുമെന്നതിൽ സംശയമില്ല. ഇനി നിങ്ങൾതന്നെ വർഷങ്ങളായി ഒരു രാജ്യപ്രസാനാണെങ്കിൽ, പുതിരെ പരിശീലിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കില്ലേ? തീർച്ചയായും അത്‌ ഉചിതവും പ്രതിദാവും ആയിരിക്കും.

തന്‍റെ ശിഷ്യന്മാർ കഴിവുറ്റ സുവിശേരായിത്തീമെങ്കിൽ  അവർക്ക് നിർദേങ്ങൾ ആവശ്യമാണെന്ന് യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ടുന്നെ വേല എങ്ങനെ നിർവഹിക്കണം എന്ന് യേശു അവർക്ക് കാണിച്ചുകൊടുത്തു. (ലൂക്കോ. 8:1) ഇന്നും, വൈദഗ്‌ധ്യമുള്ള ശുശ്രൂരായിത്തീരാൻ ആളുകൾക്ക് പരിശീനം ആവശ്യമാണ്‌.

ശുശ്രൂയിൽ കേവലം പങ്കുപറ്റുന്നതിലൂടെ മാത്രം ഒരു പുതിയ പ്രസാകൻ പഠിപ്പിക്കൽപ്രാപ്‌തികൾ ആർജിച്ചുകൊള്ളുമെന്ന് നാം ഒരിക്കലും നിഗമനം ചെയ്യരുത്‌. ശുശ്രൂയിൽ അനുഭരിമുള്ള ഒരു വ്യക്തിയുടെ സ്‌നേത്തോടും ദയയോടും കൂടെയുള്ള സഹായം ആ വ്യക്തിക്ക് ആവശ്യമാണ്‌. അത്തരം പരിശീത്തിൽ എന്തെല്ലാമാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? എങ്ങനെ (1) ഒരു അവതരണം തയ്യാറാകാനും പരിശീലിക്കാനും കഴിയും, (2) വീടുതോറും അനൗപചാരിമായും സാക്ഷീരിക്കാനാകും, (3) പ്രസിദ്ധീങ്ങൾ സമർപ്പിക്കാം, (4) മടക്കസന്ദർശങ്ങൾ നടത്താം, (5) ഒരു ബൈബിധ്യനം ആരംഭിക്കാം എന്നെല്ലാം അനുഭരിയം കുറഞ്ഞ പ്രസാകർക്ക് കാണിച്ചുകൊടുക്കുന്നതാണ്‌ അതിൽ ഉൾപ്പെടുന്നത്‌. ശുശ്രൂയിൽ പരിശീകൻ പിൻപറ്റുന്ന രീതികൾ നിരീക്ഷിക്കുയും അനുകരിക്കുയും ചെയ്യുന്നെങ്കിൽ പരിശീനം നേടുന്ന വ്യക്തി അതിൽനിന്ന് പ്രയോനം അനുഭവിക്കും. (ലൂക്കോ. 6:40) തന്നെ ശ്രദ്ധിക്കുന്ന, ആവശ്യമായ സന്ദർഭങ്ങളിൽ സഹായിക്കുന്ന ഒരു വ്യക്തി കൂടെയുണ്ടായിരിക്കുന്നത്‌ ഒരു പുതിയ പ്രസാകൻ വിലമതിക്കും എന്നതിന്‌ സംശയമില്ല. കൂടാതെ, തനിക്കു ലഭിക്കുന്ന അഭിനന്ദവാക്കുളിൽനിന്നും സഹായമായ നിർദേങ്ങളിൽനിന്നും ആ പ്രസാകൻ പ്രയോനം നേടും.—സഭാ. 4:9, 10.

ശുശ്രൂയിലെ സഹകാരിയുമായി സംസാരിക്കു

വീട്ടുകാരുമായി നല്ല ചർച്ചകൾ നടത്താൻ നാം ശ്രമിക്കാറുണ്ട്. എന്നാൽ ചില ദിവസങ്ങളിൽ, കൂടെയുള്ള സഹോനോടോ സഹോരിയോടോ സംസാരിച്ചതായിരിക്കാം അന്ന് ആസ്വദിച്ച ഏറ്റവും മികച്ച സംഭാണം. യേശു തന്‍റെ ശിഷ്യന്മാരെ “ഈരണ്ടായി”ട്ടാണ്‌ സുവാർത്ത പ്രസംഗിക്കാൻ അയച്ചതെന്ന് ഓർക്കുക. (ലൂക്കോ. 10:1) ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ പരസ്‌പരം പ്രോത്സാഹിപ്പിക്കാനും പ്രചോനം പകരാനും അവർക്ക് കഴിഞ്ഞു. അതുകൊണ്ട് സഹവിശ്വാസിയുമായി ശുശ്രൂയിൽ ചെലവിടുന്ന സമയം ‘പ്രോത്സാഹന കൈമാറ്റത്തിനുള്ള’ നല്ല ഒരു അവസരം നമുക്കു നൽകുന്നു.—റോമ. 1:12.

നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയും? നിങ്ങളിൽ ആർക്കെങ്കിലും അടുത്തിടെ ശുശ്രൂയിൽ പ്രോത്സാമായ ഒരു അനുഭമുണ്ടായോ? വ്യക്തിമായ പഠനത്തിലോ കുടുംബാരായിലോ താത്‌പര്യമായ എന്തെങ്കിലും ആശയം നിങ്ങൾ കണ്ടെത്തിയിരുന്നോ? യോഗത്തിൽ കേട്ട ഏതെങ്കിലും കാര്യം നിങ്ങൾക്ക് പ്രോത്സാനം പകരുയുണ്ടായോ? നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ആൾ ചിലപ്പോൾ നിങ്ങളുടെ സ്ഥിരം സഹകാരില്ലായിരിക്കാം. ആ സഹോനോ സഹോരിയോ സത്യം സ്വീകരിക്കാൻ ഇടയായത്‌ എങ്ങനെയാണെന്നു നിങ്ങൾക്ക് അറിയാമോ? ഇത്‌ യഹോയുടെ സംഘടയാണെന്ന് ആ പ്രസാനെ/പ്രസാധിയെ ബോധ്യപ്പെടുത്തിയത്‌ എന്താണ്‌? എന്തൊക്കെ പദവികൾ ആ വ്യക്തി ആസ്വദിച്ചിട്ടുണ്ട്? എന്തെല്ലാം അനുഭങ്ങളുണ്ടായിട്ടുണ്ട്? ഒരുപക്ഷേ, യഹോയുടെ സേവനത്തിൽ നിങ്ങൾക്കുണ്ടായ ചില അനുഭങ്ങളും പങ്കുവെക്കാൻ കഴിയും. വയൽസേത്തിൽ ലഭിക്കുന്ന പ്രതിണം എന്തുമായിക്കൊള്ളട്ടെ, ഒരു സഹവിശ്വാസിയോടൊപ്പം ശുശ്രൂയിലായിരിക്കുന്നത്‌ ‘അന്യോന്യം ആത്മീയവർധന വരുത്താൻ’ നമുക്ക് സവിശേമായ ഒരു അവസരം തരുന്നു.—1 തെസ്സ. 5:11.

നല്ല പഠനശീലം നിലനിറുത്തു

ശുശ്രൂയിലെ ശുഷ്‌കാന്തി നിലനിറുത്താൻ നല്ല പഠനശീലം നട്ടുവളർത്തുന്നതും അതിനോടു പറ്റിനിൽക്കുന്നതും  പ്രധാമാണ്‌. “വിശ്വസ്‌തനും വിവേകിയുമായ അടിമ” അനവധിയായ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീരിക്കുന്നുണ്ട്. (മത്താ. 24:45) അതുകൊണ്ട് ആത്മീയക്ഷത്തിനായി വൈവിധ്യമാർന്ന പഠനവിങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്‌. വ്യക്തിമായ പഠനത്തിന്‌ അനുയോജ്യമായ ഒരു നല്ല വിഷയത്തെക്കുറിച്ചു നമുക്കു പരിചിന്തിക്കാം: രാജ്യപ്രസംവേല വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നായിരിക്കുന്നത്‌ എന്തുകൊണ്ട്? 16-‍ാ‍ം പേജിലെ ചതുരം അതിന്‍റെ ചില കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ചതുരത്തിൽ കൊടുത്തിരിക്കുന്ന ആശയങ്ങളെക്കുറിച്ചു ചിന്തിക്കുന്നത്‌ പ്രസംവേയിൽ തീക്ഷ്ണയോടെ മുന്നേറുന്നതിൽ തുടരാൻ നിങ്ങളെ പ്രചോദിപ്പിക്കും. ഈ വേലയിൽ അവിരാമം തുടരുന്നതിന്‌ കൂടുലായി മറ്റെന്തു കാരണങ്ങളാണ്‌ നമുക്കുള്ളത്‌ എന്ന് കണ്ടെത്താൻ നിങ്ങൾക്ക് ഇത്‌ ഒരു പഠനവിമാക്കിക്കൂടേ? എന്നിട്ട് ആ കാരണങ്ങളെയും അവയെ പിന്താങ്ങുന്ന തിരുവെഴുത്തുളെയും കുറിച്ച് ധ്യാനിക്കുക. ഇങ്ങനെ ചെയ്യുന്നത്‌ ശുശ്രൂയിലെ നിങ്ങളുടെ തീക്ഷ്ണത പൂർവാധികം വർധിപ്പിക്കുമെന്നതിൽ സംശയംവേണ്ടാ.

തുറന്ന മനസ്സോടെ നിർദേങ്ങൾ സ്വീകരിക്കു

യഹോയുടെ സംഘടന, ശുശ്രൂഷ മെച്ചപ്പെടുത്താനുള്ള നിർദേങ്ങൾ ക്രമമായി നമുക്ക് നൽകുന്നുണ്ട്. വീടുതോറുമുള്ള വേല കൂടാതെ നാം കത്തുകളിലൂടെയും ടെലിഫോൺ മുഖാന്തവും സാക്ഷീണം നടത്തുന്നു. തെരുവുളിലും മറ്റു പൊതുസ്ഥങ്ങളിലും ബിസിനെസ്സ് പ്രദേങ്ങളിലും നാം ഔപചാരിമായും അനൗപചാരിമായും ആളുകളോട്‌ സുവാർത്ത പറയുന്നു. കൂടാതെ, അധികം പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേങ്ങളിൽ സാക്ഷ്യം നൽകുക എന്ന ലക്ഷ്യത്തിൽ നമ്മുടെ കാര്യാദികൾ ക്രമപ്പെടുത്താനും നമുക്കു കഴിഞ്ഞേക്കും.

ഈ നിർദേങ്ങൾ ഒരു തുറന്ന മനസ്സോടെ നിങ്ങൾ സ്വീകരിക്കുന്നുണ്ടോ? ഇവയിൽ ചിലത്‌ ഇതിനോകം നിങ്ങൾ പരീക്ഷിച്ചുനോക്കിയോ? അങ്ങനെ ചെയ്‌തുനോക്കിയ അനേകർ അത്‌ ഉളവാക്കുന്ന സത്‌ഫങ്ങൾ നിമിത്തം വളരെധികം സന്തോഷം ആസ്വദിച്ചിരിക്കുന്നു. ഈ മൂന്ന് ഉദാഹങ്ങൾ നോക്കുക.

ബൈബിധ്യനങ്ങൾ ആരംഭിക്കുന്നതിന്‌ നമ്മുടെ രാജ്യശുശ്രൂയുടെ ഒരു ലക്കം നൽകിയ നിർദേശം  പരീക്ഷിച്ചുനോക്കിപ്പോൾ ലഭിച്ച ഫലത്തെക്കുറിച്ചാണ്‌ ആദ്യത്തെ ഉദാഹണം. ഈ നിർദേശം ലഭിച്ചപ്പോൾ, ഏപ്രിൽ എന്നു പേരുള്ള ഒരു സഹോരി തന്‍റെ മൂന്നു സഹപ്രവർത്തരോട്‌ ബൈബിധ്യയന ക്രമീത്തെക്കുറിച്ച് പറയാൻ തീരുമാനിച്ചു. അവർ മൂവരും ഒരുപോലെ ബൈബിധ്യനം സ്വീകരിക്കുയും ക്രിസ്‌തീയ യോഗങ്ങൾക്ക് വരാൻ തുടങ്ങുയും ചെയ്‌തപ്പോൾ സഹോരി ശരിക്കും അത്ഭുതപ്പെട്ടുപോയി. അവൾക്ക് തന്‍റെ സന്തോഷം പറഞ്ഞറിയിക്കാനായില്ല!

മാസികാ സമർപ്പത്തെക്കുറിച്ചുള്ളതാണ്‌ രണ്ടാമത്തെ ഉദാഹണം. നമ്മുടെ മാസിളിലെ ചില പ്രത്യേക വിഷയങ്ങളോട്‌ താത്‌പര്യം കാണിച്ചേക്കാവുന്ന ആളുകളെ തിരഞ്ഞ് കണ്ടെത്താൻ സംഘടന നമ്മെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഐക്യനാടുളിലെ ഒരു സർക്കിട്ട് മേൽവിചാന്‍റേതാണ്‌ പിൻവരുന്ന അനുഭവം. ഉണരുക! മാസിയിൽ ടയറുളെക്കുറിച്ച് ഒരു ലേഖനം വന്നപ്പോൾ, ഒരു പ്രദേത്തുണ്ടായിരുന്ന എല്ലാ ടയർ വ്യാപാരികൾക്കും അദ്ദേഹം ഓരോ പ്രതി കൊണ്ടുപോയി നൽകി. അതുപോലെ, “നിങ്ങളുടെ ഡോക്‌ടറെ മനസ്സിലാക്കുക” എന്ന വിഷയത്തിൽ ഒരു ലേഖനമ്പര വന്നപ്പോൾ, അദ്ദേഹവും ഭാര്യയും കൂടി സർക്കിട്ടിലെ 100-ലധികം ഡോക്‌ടർമാരുടെ പക്കൽ ആ മാസിക എത്തിച്ചു. അദ്ദേഹം പറയുന്നു: “ആ സന്ദർശങ്ങൾ നമ്മെയും നമ്മുടെ സാഹിത്യത്തെയും പരിചപ്പെടുത്താൻ മികച്ച അവസരങ്ങളായിരുന്നു. അവിടെയുള്ളരുമായി സൗഹൃദം സ്ഥാപിച്ചെടുത്ത ശേഷം അവരുമായി വീണ്ടും ബന്ധപ്പെടാൻ ഞങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു.”

മൂന്നാത്തെ ഉദാഹണം ടെലിഫോൺ സാക്ഷീത്തെക്കുറിച്ചുള്ളതാണ്‌. ടെലിഫോൺ സാക്ഷീണം നടത്താൻ സംഘടന നൽകിയ പ്രോത്സാത്തിനു നന്ദി പറഞ്ഞുകൊണ്ട് ജൂഡി എന്നു പേരുള്ള ഒരു സഹോരി ലോകാസ്ഥാത്തേക്ക് ഒരു കത്ത്‌ എഴുതി. സഹോരിയുടെ 86 വയസ്സുള്ള അമ്മയ്‌ക്ക് പല ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും വിശുദ്ധസേത്തിന്‍റെ ഈ മേഖലയിൽ ക്രമമായി പങ്കുപറ്റുന്നുണ്ടെന്ന് സഹോരി പറഞ്ഞു. ടെലിഫോണിലൂടെ ബൈബിധ്യനം നടത്താനാകുന്നതിൽ സഹോരിയുടെ അമ്മ അതീവ സന്തുഷ്ടയാണ്‌, 92-വയസ്സുള്ള മറ്റൊരു സ്‌ത്രീക്കാണ്‌ അധ്യയനം!

സാക്ഷീത്തിനായി നമ്മുടെ പ്രസിദ്ധീങ്ങൾ നൽകുന്ന നിർദേങ്ങൾ തികച്ചും പ്രായോഗിമാണ്‌. അവ ഉപയോഗിച്ചു നോക്കുക! ശുശ്രൂയിലെ ശുഷ്‌കാന്തിയും സന്തോവും നിലനിറുത്താൻ അവ തീർച്ചയായും നിങ്ങളെ സഹായിക്കും.

ന്യായമായ ലക്ഷ്യങ്ങൾ വെക്കുക

ശുശ്രൂയിലെ നമ്മുടെ വിജയത്തിന്‌ ആധാരം മുഖ്യമായും, എത്ര പ്രസിദ്ധീങ്ങൾ സമർപ്പിച്ചു, എത്ര ബൈബിധ്യങ്ങൾ നടത്തുന്നുണ്ട്, എത്ര പേരെ സത്യത്തിൽ കൊണ്ടുന്നു എന്നതൊന്നുമല്ല. നോഹയുടെ കാര്യം ഓർത്തുനോക്കുക. അവന്‍റെ പ്രസംപ്രവർത്തനംകൊണ്ട് അടുത്ത കുടുംബാംങ്ങല്ലാതെ മറ്റാരെങ്കിലും യഹോയുടെ ആരാധരായിത്തീർന്നോ? പക്ഷേ, പ്രസംപ്രവർത്തത്തിൽ വിജയംരിച്ച ഒരാൾതന്നെയാണ്‌ നോഹ. എന്താണ്‌ അതിന്‍റെ അർഥം? വിശ്വസ്‌തയോടെ യഹോയെ സേവിക്കുന്നതാണ്‌ വിജയത്തിന്‍റെ അളവുകോൽ.—1 കൊരി. 4:2.

പ്രസംപ്രവർത്തത്തിലെ തങ്ങളുടെ ഉത്സാഹം ജ്വലിപ്പിച്ചുനിറുത്താൻ ന്യായമായ ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കേണ്ടത്‌ അനിവാര്യമാണെന്ന് പല രാജ്യപ്രസാരും മനസ്സിലാക്കുന്നു. അവയിൽ ചിലത്‌ ഏതെല്ലാമാണ്‌? ഈ പേജിലെ ചതുരത്തിൽ അത്തരത്തിൽ ചില ലാക്കുകൾ കാണാവുന്നതാണ്‌.

യഹോയുടെ സഹായത്തോടെ, നിങ്ങളുടെ സേവനം ഫലപ്രവും ഗുണമേന്മയുള്ളതും ആക്കിത്തീർക്കാനുള്ള വഴികൾ അന്വേഷിക്കുക. ഒടുവിൽ ലക്ഷ്യങ്ങളിൽ എത്തിച്ചേരുമ്പോൾ, സുവാർത്ത പ്രസംഗിക്കാൻ നിങ്ങൾ സർവശ്രവും നടത്തുയാണെന്ന തിരിച്ചറിവ്‌ നിങ്ങൾക്ക് ചാരിതാർഥ്യവും ആത്മസംതൃപ്‌തിയും നേടിത്തരും.

സുവാർത്താ പ്രസംവേല ഒരു വെല്ലുവിളി ആയിരുന്നേക്കാം എന്നത്‌ ശരിയാണ്‌. എന്നിരുന്നാലും, തീക്ഷ്ണയുള്ള രാജ്യഘോനായിത്തീരാൻ നിങ്ങൾക്കു ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്. ശുശ്രൂയിൽ കൂടെ പ്രവർത്തിക്കുന്നരുമായി സംസാരിച്ചുകൊണ്ട് പരസ്‌പരം പ്രോത്സാഹിപ്പിക്കുക. നല്ല പഠനശീങ്ങൾ വളർത്തിയെടുത്ത്‌ അതിനോട്‌ പറ്റിനിൽക്കുക. വിശ്വസ്‌തനായ അടിമയുടെ നിർദേങ്ങൾ പ്രയോത്തിൽ വരുത്താൻ പരിശീലിക്കുക. ന്യായമായ ലക്ഷ്യങ്ങൾ വെക്കുക. സർവോരി, രാജ്യസുവാർത്ത പ്രസംഗിച്ചുകൊണ്ട് തന്നെക്കുറിച്ച് സാക്ഷ്യം നൽകാനുള്ള അതുല്യമായ പദവി യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്നു എന്ന് ഓർക്കുക. (യെശ. 43:10) ശുശ്രൂയിലെ തീക്ഷ്ണത കെടാതെ കാത്തുസൂക്ഷിക്കുന്നെങ്കിൽ നിങ്ങളുടെ സന്തോഷം എത്ര വലുതായിരിക്കും!