വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ജപ്പാൻകാർക്ക് ഓർക്കാപ്പുത്തൊരു സമ്മാനം

ജപ്പാൻകാർക്ക് ഓർക്കാപ്പുത്തൊരു സമ്മാനം

ജപ്പാനിലെ നാഗോയായിൽ 2013 ഏപ്രിൽ 28-ന്‌ നടന്ന ഒരു പ്രത്യേയോത്തിൽ ഭരണസംത്തിലെ ആന്തണി മോറിസ്‌ സഹോരൻ സദസ്സിനെ കോരിത്തരിപ്പിക്കുന്ന ഒരു അറിയിപ്പ് നടത്തി. ജാപ്പനീസ്‌ ഭാഷയിലുള്ള, ബൈബിൾ—മത്തായി എഴുതിയ സുവിശേഷം എന്ന ഒരു പുതിയ പ്രസിദ്ധീണം അദ്ദേഹം പ്രകാനം ചെയ്‌തു. പരിപാടിയിൽ നേരിട്ട് സംബന്ധിക്കുയോ ഇന്‍റർനെറ്റ്‌ മുഖാന്തമുള്ള സംപ്രേണം (Webcast) കാണുയോ ചെയ്‌ത 2,10,000 വരുന്ന സദസ്യർ നീണ്ട കരഘോഷം മുഴക്കി.

ജാപ്പനീസ്‌ ഭാഷയിലെ പുതിയ ലോക ഭാഷാന്തരം ബൈബിളിൽനിന്ന് പുനർമുദ്രണം ചെയ്‌ത, മത്തായിയുടെ സുവിശേത്തിന്‍റെ 128 പേജുള്ള ഈ പതിപ്പ് തികച്ചും വ്യത്യസ്‌തമായ ഒരു പ്രസിദ്ധീമാണ്‌. “ജപ്പാൻവലിലെ പ്രത്യേക ആവശ്യം മുൻനിറുത്തിയാണ്‌” ഇത്‌ രൂപകല്‌പന ചെയ്‌തിട്ടുള്ളതെന്ന് മോറിസ്‌ സഹോരൻ വിശദമാക്കി. എന്തെല്ലാമാണ്‌ ഈ ബൈബിൾപ്പുസ്‌തത്തിന്‍റെ സവിശേകൾ? ഇങ്ങനെയൊന്ന് തയ്യാറാക്കിതിന്‍റെ ഉദ്ദേശ്യം എന്താണ്‌? ആളുകൾ അതിനെ എങ്ങനെയാണ്‌ ഏറ്റുവാങ്ങിയത്‌?

അതിന്‍റെ സവിശേകൾ

മത്തായി പുസ്‌തത്തിന്‍റെ രൂപഘടന സദസ്സിനെ വിസ്‌മയിപ്പിച്ചു. വലത്തോട്ടും താഴോട്ടും അക്ഷരവിന്യാസം സാധ്യമായ ഒരു ഭാഷയാണ്‌ ജാപ്പനീസ്‌. നമ്മുടെ പുതിയ പ്രസിദ്ധീങ്ങൾ ഉൾപ്പെടെ ചില പുസ്‌തമാസിളും വലത്തോട്ടുള്ള ലിപിവിന്യാമാണ്‌ പിൻപറ്റിയിട്ടുള്ളത്‌. എന്നാൽ ജാപ്പനീസ്‌ വർത്തമാപ്പത്രങ്ങളും സാഹിത്യസൃഷ്ടിളും താഴോട്ടുള്ള എഴുത്തുരീതിയാണ്‌ ഉപയോഗിച്ചുരുന്നത്‌. അതുകൊണ്ടാണ്‌ ഈ പുതിയ പ്രസിദ്ധീത്തിൽ താഴോട്ടുള്ള അക്ഷരവിന്യാസം അവലംബിച്ചുനോക്കിയത്‌. അനായാസം വായന ആസ്വദിക്കാൻ സഹായിക്കുന്ന ഈ രീതിയാണ്‌ മിക്ക ജപ്പാൻകാർക്കും പ്രിയം. കൂടാതെ പേജിലെ തലവാങ്ങളെ ഉപതലക്കെട്ടുളായി പാഠഭാത്തിന്‌ ഉള്ളിലേക്ക് മാറ്റിയത്‌ മുഖ്യാങ്ങൾ എളുപ്പത്തിൽ കാണാൻ വായനക്കാരെ സഹായിക്കുന്നു.

ജപ്പാനിലെ സഹോരീഹോന്മാർ മത്തായി പുസ്‌തത്തിന്‍റെ സവിശേളിൽനിന്ന് ഉടൻതന്നെ പ്രയോനം നേടാൻ തുടങ്ങി. “മത്തായിയുടെ സുവിശേഷം പല ആവർത്തി ഞാൻ വായിച്ചിട്ടുണ്ട്, പക്ഷേ താഴോട്ടുള്ള ഈ ലിപിവിന്യാവും ഉപതലക്കെട്ടുളും ഗിരിപ്രഭാണം ഏറെ നന്നായി മനസ്സിലാക്കാൻ എന്നെ സഹായിച്ചു” എന്ന് 80-നുമേൽ പ്രായമുള്ള ഒരു സഹോരി പറഞ്ഞു. “പുതിയ മത്തായി പുസ്‌തകം ഞാൻ ഒറ്റയടിക്ക് വായിച്ചുതീർത്തു! വലത്തോട്ട് എഴുതുന്ന രീതിയാണ്‌ ഞാൻ പരിചയിച്ചിട്ടുള്ളത്‌. പക്ഷേ അനേകം ജപ്പാൻകാർക്കും താഴോട്ട് എഴുതുന്ന ഈ ശൈലിയാണ്‌ ഏറെ ഇഷ്ടം,” ചെറുപ്പക്കാരിയായ ഒരു സഹോരി പറയുന്നു.

ജപ്പാൻവലിനുവേണ്ടിയുള്ള പ്രത്യേക രൂപകല്‌പന

ബൈബിളിലെ ഒരു പുസ്‌തകം മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ പ്രസിദ്ധീണം ജപ്പാൻവലിലെ പ്രത്യേക ആവശ്യത്തിന്‌ ഉതകുന്നത്‌ എങ്ങനെയാണ്‌? അനേകം ജപ്പാൻകാർക്കും ബൈബിൾ പരിചില്ലെങ്കിലും അത്‌ വായിക്കാൻ അവർക്ക് താത്‌പര്യമാണ്‌. ബൈബിൾ ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്തവർക്ക് ഈ വിശുദ്ധഗ്രന്ഥത്തിന്‍റെ ഒരു ഭാഗം കൈയിൽപ്പിടിച്ച് വായിക്കാൻ മത്തായിയുടെ സുവിശേത്തിന്‍റെ ഈ പതിപ്പ് അവസരം നൽകുന്നു.

ഇതിനായി എന്തുകൊണ്ടാണ്‌ മത്തായിയുടെ സുവിശേഷം തിരഞ്ഞെടുത്തത്‌? “ബൈബിൾ” എന്ന വാക്കു കേൾക്കുമ്പോൾ മിക്ക ജപ്പാൻകാരും ഓർക്കുന്നത്‌ യേശുക്രിസ്‌തുവിനെയാണ്‌. അതുകൊണ്ടുന്നെ, യേശുവിന്‍റെ വംശാലിയും യേശുവിന്‍റെ ജനനത്തെക്കുറിച്ചുള്ള വൃത്താന്തവും വിഖ്യാമായ ഗിരിപ്രഭാവും അന്ത്യകാത്തെക്കുറിച്ചുള്ള സംഭവഹുമായ പ്രവചവും അനേകം ജപ്പാൻകാർക്ക് താത്‌പര്യമുള്ള വിഷയങ്ങളായിരിക്കും. ഇവയെല്ലാം മത്തായിയുടെ സുവിശേത്തിൽ നന്നായി വിവരിച്ചിട്ടുണ്ട്.

ജപ്പാനിലെ സതീക്ഷ്ണരായ രാജ്യഘോകർ ഉടൻതന്നെ ഈ പുതിയ പ്രസിദ്ധീണം വീടുതോറുമുള്ള വേലയിലും മടക്കസന്ദർശങ്ങളിലും  വിതരണം ചെയ്യാൻതുങ്ങി. “ഞങ്ങളുടെ പ്രദേത്തുള്ള ആളുകൾക്ക് ദൈവനം സമർപ്പിക്കാനുള്ള കൂടുതൽ അവസരങ്ങൾ എനിക്ക് ഇപ്പോഴുണ്ട്” എന്ന് ഒരു സഹോരി എഴുതി. “പ്രത്യേയോഗം കഴിഞ്ഞ് അന്ന് ഉച്ചകഴിഞ്ഞുന്നെ മത്തായി പുസ്‌തത്തിന്‍റെ ഒരു കോപ്പി എനിക്ക് സമർപ്പിക്കാനായി!”

ആളുകൾ അതിനെ എങ്ങനെ സ്വീകരിച്ചു?

രാജ്യപ്രസാകർ മത്തായി പുസ്‌തകം വയലിൽ എങ്ങനെയാണ്‌ പരിചപ്പെടുത്തുന്നത്‌? ‘ഇടുക്കുവാതിൽ,’ ‘മുത്തുകൾ പന്നികളുടെ മുമ്പിൽ ഇടരുത്‌,’ “നാളെക്കായി വിചാപ്പെരുത്‌” എന്നിങ്ങനെയുള്ള പഴമൊഴികൾ ജപ്പാനിൽ മിക്കവർക്കും പരിചിമാണ്‌. (മത്താ. 6:34; 7:6, 13) എന്നാൽ ഇവ യേശുക്രിസ്‌തുവിന്‍റെ വാക്കുളാണെന്ന് കേൾക്കുമ്പോൾ അവർ അത്ഭുതപ്പെടുന്നു. ഇതുപോലുള്ള ശൈലികൾ മത്തായിയുടെ സുവിശേത്തിൽ കാണുമ്പോൾ, “ഒരിക്കലെങ്കിലും ബൈബിളൊന്ന് വായിക്കമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്” എന്നാണ്‌ പലരും പ്രതിരിക്കാറുള്ളത്‌.

മത്തായി പുസ്‌തകം സ്വീകരിച്ചവർക്ക് പ്രസാകർ മടക്കസന്ദർശനം നടത്തുമ്പോൾ, ഉടൻതന്നെ തങ്ങൾ അത്‌ കുറെയെങ്കിലും വായിച്ചതായി പല വീട്ടുകാരും പറയാറുണ്ട്. 60-നു മേൽ പ്രായമുള്ള ഒരു വീട്ടുകാരൻ പറയുന്നത്‌ ഇങ്ങനെ: “ഞാൻ അത്‌ പല ആവർത്തി വായിച്ചു. എനിക്ക് വളരെ ആശ്വാസം തോന്നി. ബൈബിളിനെക്കുറിച്ച് കൂടുതൽ പഠിക്കാനായാൽ നന്നായിരുന്നു.”

പരസ്യസാക്ഷീത്തിലും മത്തായി പുസ്‌തകം ഉപയോഗിക്കുന്നുണ്ട്. ആ വേലയിലായിരിക്കെ, മത്തായി പുസ്‌തകം സ്വീകരിച്ച ഒരു സ്‌ത്രീക്ക് ഒരു സഹോരി തന്‍റെ ഇ-മെയിൽ അഡ്രസ്സ് നൽകുയുണ്ടായി. ഒരു മണിക്കൂറിനു ശേഷം സഹോരിക്ക് ഒരു ഇ-മെയിൽ വന്നു. താൻ ആ പുസ്‌തകം കുറെ വായിച്ചെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ താത്‌പര്യമുണ്ടെന്നും ആണ്‌ ആ സ്‌ത്രീ എഴുതിയത്‌. ഒരാഴ്‌ചയ്‌ക്കു ശേഷം അവർക്ക് ഒരു ബൈബിധ്യനം ആരംഭിച്ചു, അധികംവൈകാതെ അവർ യോഗങ്ങൾക്ക് വരാനും തുടങ്ങി.

ബൈബിൾ—മത്തായി എഴുതിയ സുവിശേഷം എന്ന പ്രസിദ്ധീത്തിന്‍റെ 16 ലക്ഷത്തിധികം കോപ്പിളാണ്‌ ജപ്പാനിലുള്ള സഭകളിലേക്ക് അയച്ചിരിക്കുന്നത്‌. ഓരോ മാസവും പതിനായിക്കക്കിന്‌ കോപ്പികൾ സാക്ഷികൾ വയലിൽ വിതരണം ചെയ്യുന്നു. ഈ പ്രസിദ്ധീത്തിന്‍റെ ആമുഖത്തിൽ അത്‌ പ്രസിദ്ധീരിച്ചരുടെ ആത്മാർഥമായ ആഗ്രഹം അവർ ഈ വാക്കുളിൽ രേഖപ്പെടുത്തിയിരിക്കുന്നു: “ഈ പതിപ്പ് വായിക്കുന്നതിലൂടെ ബൈബിളിലുള്ള നിങ്ങളുടെ താത്‌പര്യം ആഴമുള്ളതായിത്തീട്ടെ എന്നു ഞങ്ങൾ ആശിക്കുന്നു.”