“യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്‌ക്കാരൻ വൃഥാ ജാഗരിക്കുന്നു.” —സങ്കീ. 127:1ബി.

1, 2. (എ) ഇസ്രായേല്യരിൽ 24,000 പേർക്ക് മഹത്തായ അനുഗ്രങ്ങൾ നഷ്ടപ്പെട്ടത്‌ എന്തുകൊണ്ട്? (ബി) ആ പുരാവൃത്താന്തം നമുക്ക് പ്രസക്തമായിരിക്കുന്നത്‌ എന്തുകൊണ്ട്?

വാഗ്‌ദത്തദേത്തിന്‍റെ പടിവാതിൽക്കൽ എത്തിനിൽക്കുയായിരുന്നു ഇസ്രായേൽ ജനത. പക്ഷേ അവർ ‘പടിക്കൽക്കൊണ്ടുവന്ന് കലമുച്ചു!’ അവരിൽ ആയിരക്കക്കിന്‌ പുരുന്മാർ അവിടെവെച്ച് “മോവാബ്യസ്‌ത്രീളുമായി പരസംഗം” ചെയ്‌തു. ഫലമോ? യഹോയുടെ കൈയാൽ അന്ന് 24,000 പേർ വീണു. ഒന്നു ചിന്തിച്ചു നോക്കൂ! നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം അവർ തങ്ങളുടെ അവകാഭൂമിയിലേക്ക് കാലെടുത്തുവെക്കാൻ പോകുയായിരുന്നു. പക്ഷേ പ്രലോത്തിന്‌ വശംവരാതുനിമിത്തം അവർ സർവവും കളഞ്ഞുകുളിച്ചു.—സംഖ്യാ. 25:1-5, 9.

2 ചരിത്രത്തിലെ ആ ദുരന്തവൃത്താന്തം വ്യവസ്ഥിതിയുടെ “അവസാത്തിങ്കൽ വന്നെത്തിയിരിക്കുന്ന നമുക്ക് മുന്നറിയിപ്പിനായി” എഴുതപ്പെട്ടിരിക്കുന്നു. (1 കൊരി. 10:6-11) ഇന്ന്, “അന്ത്യകാത്തിന്‍റെ” അവസായാങ്ങളിൽ ജീവിക്കുന്ന ദൈവദാസർ നീതി വസിക്കുന്ന പുതിലോത്തിന്‍റെ പടിവാതിൽക്കൽ എത്തിനിൽക്കുയാണ്‌. (2 തിമൊ. 3:1; 2 പത്രോ. 3:13) സങ്കടകമെന്നു പറയട്ടെ, യഹോയുടെ ആരാധരിൽ ചിലർ ജാഗ്രത കൈവിട്ടിരിക്കുന്നു. അധാർമിയുടെ കെണിയിൽ അകപ്പെട്ട് അവർ അഴിഞ്ഞ നടത്തയുടെ കൈപ്പേറിയ അനന്തരങ്ങൾ കൊയ്‌തിരിക്കുന്നു. നാശത്തിന്‍റെ വക്കിലൂടെയാണ്‌ അത്തരക്കാർ സഞ്ചരിക്കുന്നത്‌. സുബോധം വീണ്ടെടുക്കാത്തക്ഷം അവർ നിത്യാനുഗ്രങ്ങൾ നഷ്ടപ്പെടുത്തിയേക്കാം.

3. ഭാര്യാഭർത്താക്കന്മാർക്ക് യഹോയുടെ മാർഗനിർദേവും സംരക്ഷവും അത്യന്താപേക്ഷിമായിരിക്കുന്നത്‌ എന്തുകൊണ്ട്? (ലേഖനാരംത്തിലെ ചിത്രം കാണുക.)

 3 ഒരു പകർച്ചവ്യാധിപോലെ അധാർമികത പടർന്നു പിടിച്ചിരിക്കുന്ന ഇക്കാലത്ത്‌, വിവാന്ധത്തെ കാത്തുരിപാലിക്കാനുള്ള ഭാര്യാഭർത്താക്കന്മാരുടെ ശ്രമങ്ങൾ വൃഥാവായിപ്പോകാതിരിക്കമെങ്കിൽ അവർക്ക് യഹോയുടെ മാർഗനിർദേവും സംരക്ഷവും കൂടിയേ തീരൂ. (സങ്കീർത്തനം 127:1 വായിക്കുക.) ദമ്പതികൾക്ക് തങ്ങളുടെ ദാമ്പത്യത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്ന് ഈ ലേഖനത്തിൽ നാം ചർച്ച ചെയ്യും. അവർ (1) തങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുയും (2) ദൈവത്തോട്‌ അടുത്ത്‌ ചെല്ലുയും (3) പുതിയ വ്യക്തിത്വം ധരിക്കുയും (4) അർഥവത്തായ ആശയവിനിയം നടത്തുയും (5) ദാമ്പത്യധർമം നിറവേറ്റുയും വേണം.

ഹൃദയത്തെ കാത്തുകൊള്ളു

4. ചില ക്രിസ്‌ത്യാനിളെ തെറ്റിലേക്ക് നയിച്ചിട്ടുള്ളത്‌ എന്തൊക്കെയാണ്‌?

4 അധാർമിത്തയിലേക്ക് ഒരു ക്രിസ്‌ത്യാനി വഴുതിവീണേക്കാവുന്നത്‌ എങ്ങനെയാണ്‌? അധാർമിയിലേക്കുള്ള വഴിവിട്ട നടത്ത ആരംഭിക്കുന്നത്‌ പലപ്പോഴും കണ്ണുകളിൽനിന്നാണ്‌. “ഒരു സ്‌ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്‍റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുഴിഞ്ഞു” എന്ന് യേശു പറയുയുണ്ടായി. (മത്താ. 5:27, 28; 2 പത്രോ. 2:14) തെറ്റിൽ അകപ്പെട്ടിരിക്കുന്ന പല ക്രിസ്‌ത്യാനിളും അശ്ലീലം വീക്ഷിച്ചും കാമോദ്ദീമായ സാഹിത്യങ്ങൾ വായിച്ചും നീലച്ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ ഇന്‍റർനെറ്റ്‌ സൈറ്റുകൾ സന്ദർശിച്ചും കൊണ്ട്, ധാർമിശുദ്ധി നിലനിറുത്താനുള്ള തങ്ങളുടെ ആന്തരിരുത്ത്‌ ക്ഷയിപ്പിച്ചുഞ്ഞിരിക്കുന്നു. മറ്റുചിലർ ലൈംഗികത പച്ചയായി വർണിക്കുന്ന സിനിളോ സ്റ്റേജ്‌ പരിപാടിളോ ടെലിവിഷൻ പരിപാടിളോ കണ്ട് രസിച്ചിട്ടുണ്ട്. വേറെ ചിലർ നിശാക്ലബ്ബുളിലോ നഗ്നനൃത്തമാടുന്ന പരിപാടികൾക്കോ പോയിട്ടുണ്ട്. ഇനിയും ചിലർ ലൈംഗിക സുഖാനുഭൂതി തേടിക്കൊണ്ട് മസാജ്‌ സെന്‍ററുകൾ സന്ദർശിച്ചിരിക്കുന്നു.

5. നമ്മൾ ഹൃദയത്തെ കാത്തുകൊള്ളേണ്ടത്‌ എന്തുകൊണ്ട്?

5 അൽപം ശ്രദ്ധയ്‌ക്കും സ്‌നേത്തിനുംവേണ്ടി ഇണയല്ലാത്ത വ്യക്തിളിലേക്ക് തിരിയുന്നതു നിമിത്തമാണ്‌ ചിലർ പ്രലോത്തിന്‌ വഴിപ്പെടുന്നത്‌. ആത്മനിന്ത്രത്തിന്‍റെ കടിഞ്ഞാൺ നഷ്ടപ്പെട്ട് സകലവിധ അസാന്മാർഗിയിലും ആറാടിനിൽക്കുന്ന ഈ ലോകത്തിൽ, സ്വന്തം ഇണയല്ലാത്ത ആരോടെങ്കിലും കാമവികാങ്ങൾ വളർത്തിയെടുക്കാൻ കുടിവും വഞ്ചകവും ആയ ഹൃദയത്തിന്‌ വളരെ എളുപ്പം സാധിക്കും. (യിരെമ്യാവു 17:9, 10 വായിക്കുക.) ‘ദുശ്ചിന്ത, കൊലപാകം, വ്യഭിചാരം, പരസംഗം, എന്നിവ പുറപ്പെടുന്നത്‌ ഹൃദയത്തിൽനിന്നാണെന്ന്’ യേശു വ്യക്തമാക്കി.—മത്താ. 15:19.

6, 7. (എ) ഹൃദയത്തിൽ വേണ്ടാത്ത മോഹങ്ങൾ വേരുപിടിക്കുന്നെങ്കിൽ നമുക്ക് എന്തു സംഭവിച്ചേക്കാം? (ബി) ദാരുമായ ഒരു ധാർമിദുന്തം നമുക്ക് എങ്ങനെ ഒഴിവാക്കാനാകും?

6 അന്യോന്യം ആകൃഷ്ടരാകുന്ന രണ്ട് വ്യക്തിളുടെ വഞ്ചകമായ ഹൃദയങ്ങളിൽ വേണ്ടാത്ത മോഹങ്ങൾ വേരുപിടിച്ചുഴിഞ്ഞാൽപ്പിന്നെ, സ്വന്തം ഇണയോടു മാത്രം പങ്കുവെക്കേണ്ട കാര്യങ്ങൾ അവർ പരസ്‌പരം ചർച്ചചെയ്‌തു തുടങ്ങുന്നു. പിന്നെ, ഒരുമിച്ചുകാണാൻ കൂടുതൽക്കൂടുതൽ അവസരങ്ങൾ തേടുയായി. നിഷ്‌കവും യാദൃച്ഛിവും എന്ന് അവർ പേരുവിളിക്കുന്ന കൂടിക്കാഴ്‌ചളുടെ എണ്ണം അങ്ങനെ പെരുകുന്നു. വികാങ്ങൾ അടിക്കടി തീവ്രമാകുമ്പോൾ അവരുടെ ആന്തരിരുത്ത്‌ അയഞ്ഞുതുങ്ങുന്നു. പാപത്തിന്‍റെ വഴുവഴുപ്പിൽ തെന്നിനീങ്ങുന്തോറും—തെറ്റാണ്‌ ചെയ്യുന്നതെന്ന് അറിയാമെങ്കിലും—പിന്തിരിയുക കൂടുതൽക്കൂടുതൽ ദുഷ്‌കമായിത്തീരുന്നു.—സദൃ. 7:21, 22.

7 അനുചിമായ മോഹങ്ങളും സല്ലാപങ്ങളും, കരംഗ്രഹിക്കുന്നതിലേക്കും ചുംബിക്കുന്നതിലേക്കും തലോടുന്നതിലേക്കും വികാങ്ങളെ ഉണർത്തുംവിധം തഴുകുന്നതിലേക്കും മറ്റു കാമകേളിളിലേക്കും നയിക്കുമ്പോൾ ആത്മീയപ്രതിരോങ്ങൾ ഒരു ചീട്ടുകൊട്ടാരംപോലെ നിലംതിക്കുന്നു. വാസ്‌തത്തിൽ, സ്വന്തം ഇണയിൽ മാത്രം ഒതുങ്ങേണ്ട കാര്യങ്ങളാണ്‌ ഇവയെല്ലാം എന്ന് അവർ മറക്കുന്നു. അവർ ‘സ്വന്തമോത്താൽ ആകർഷിരായി വശീകരിക്കപ്പെടുന്നു.’ ഒടുവിൽ, “മോഹം ഗർഭംരിച്ച്” ലൈംഗിക അധാർമിയുടെ രൂപത്തിൽ “പാപത്തെ പ്രസവിക്കുന്നു.” (യാക്കോ. 1:14, 15) എത്ര ദാരുണം! സ്വന്തം വിവാത്തിന്‍റെ പവിത്രയോടുള്ള തങ്ങളുടെ ആദരവിനെ ശക്തിപ്പെടുത്താൻ രണ്ടുപേരും യഹോയെ അനുവദിച്ചിരുന്നെങ്കിൽ പരിതാമായ ഈ ധാർമിദുന്തം ഒഴിവാക്കാനാകുമായിരുന്നു. എന്നാൽ എങ്ങനെ?

 യഹോയോട്‌ അധികധികം അടുത്തുചെല്ലു

8. യഹോയുമായുള്ള സൗഹൃദം ധാർമിക സംരക്ഷണം നൽകുന്നത്‌ എങ്ങനെ?

8 സങ്കീർത്തനം 97:10 വായിക്കുക. യഹോയുമായുള്ള സൗഹൃമാണ്‌ അധാർമിയിൽ വീഴാതെ നമ്മെ കാത്തു സംരക്ഷിക്കുന്ന മുഖ്യസംതി. ദൈവത്തിന്‍റെ ഹൃദ്യമായ ഗുണങ്ങളെക്കുറിച്ച് പഠിക്കുയും “പ്രിയക്കളായി ദൈവത്തെ അനുകരി”ച്ചുകൊണ്ട് “സ്‌നേത്തിൽ ജീവിക്കു”കയും ചെയ്യുമ്പോൾ “പരസംഗ”വും എല്ലാത്തരം “അശുദ്ധി”യും ഒഴിവാക്കാൻ നാം ശക്തരും സജ്ജരും ആയിത്തീരും. (എഫെ. 5:1-4) “പരസംഗിളെയും വ്യഭിചാരിളെയും ദൈവം ന്യായംവിധിക്കു”മെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ദാമ്പത്യം ആദരണീവും നിർമവും ആയിരിക്കാൻ കഠിനശ്രമം ചെയ്യുന്നു.—എബ്രാ. 13:4.

9. (എ) യോസേഫ്‌ എങ്ങനെയാണ്‌ അധാർമിക പ്രലോത്തെ ചെറുത്തു നിന്നത്‌? (ബി) യോസേഫിന്‍റെ മാതൃയിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാനാകും?

9 സാക്ഷില്ലാത്ത സഹജോലിക്കാരുമായി ജോലിക്കുശേഷം സഹവസിച്ചുകൊണ്ട് ദൈവത്തിന്‍റെ ചില വിശ്വസ്‌തസേകർ തങ്ങളുടെ ധാർമിക പ്രതിരോശേഷിയെ ദുർബമാക്കിയിട്ടുണ്ട്. ജോലി സമയത്തുപോലും പ്രലോങ്ങൾ ഉണ്ടായേക്കാം. യോസേഫ്‌ എന്നു പേരുള്ള സുമുനായ ഒരു ചെറുപ്പക്കാരന്‌ ജോലിസ്ഥത്തുവെച്ചാണ്‌ പ്രലോമുണ്ടായത്‌. അവന്‍റെ ബോസിന്‍റെ ഭാര്യ അവനിൽ മോഹയായി. കുറെ ദിവസം അവൾ യോസേഫിനെ വശീകരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു ദിവസം, “അവൾ അവന്‍റെ വസ്‌ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു.” പക്ഷേ യോസേഫ്‌ അവളുടെ കൈയിൽനിന്ന് കുതറിമാറി അവിടെനിന്ന് ഓടിപ്പോയി. അത്തരം പ്രലോമായ സാഹചര്യത്തിൽ തന്‍റെ ആത്മീയ പ്രതിരോധം ശക്തമായി നിലനിറുത്താൻ യോസേഫിനെ സഹായിച്ചത്‌ എന്താണ്‌? ധാർമിനിഷ്‌കങ്കയും നിർമയും കാത്തുകൊള്ളാൻ തന്നെ സഹായിച്ചിരുന്ന ദൈവവുമായുള്ള തന്‍റെ ബന്ധം ഒരിക്കലും തകരരുത്‌ എന്നുള്ള അവന്‍റെ ദൃഢനിശ്ചമായിരുന്നു അത്‌. അവന്‍റെ ഉറച്ച നിലപാടു നിമിത്തം അവന്‌ തന്‍റെ ജോലി നഷ്ടപ്പെടുയും അന്യാമായി അവൻ തുറുങ്കിടയ്‌ക്കപ്പെടുയും ചെയ്‌തെങ്കിലും യഹോവ അവനെ അനുഗ്രഹിച്ചു. (ഉല്‌പ. 39:1-12; 41:38-43) ജോലിസ്ഥത്തായാലും സ്വകാര്യസ്ഥത്തായാലും സ്വന്തം ഇണയല്ലാത്ത ആരോടെങ്കിലുമൊപ്പം പ്രലോമായ സാഹചര്യങ്ങളിൽ ഒറ്റയ്‌ക്കായിരിക്കുന്നത്‌ ക്രിസ്‌ത്യാനികൾ ഒഴിവാക്കണം.

പുതിയ വ്യക്തിത്വം ധരിക്കുക

10. പുതിയ വ്യക്തിത്വം എന്തു ധാർമിസംക്ഷണം പ്രദാനം ചെയ്യുന്നു?

10 ദമ്പതിളുടെ ആത്മീയ പ്രതിരോസംവിധാത്തിന്‍റെ മർമപ്രധാന ഭാഗമാണ്‌ പുതിയ വ്യക്തിത്വം. കാരണം, “ശരിയായ നീതിയിലും വിശ്വസ്‌തയിലും ദൈവഹിപ്രകാരം സൃഷ്ടിക്കപ്പെട്ട”താണ്‌ അത്‌. (എഫെ. 4:24) ഈ പുതിയ വ്യക്തിത്വം ധരിക്കുന്നവർ, “പരസംഗം, അശുദ്ധി, ഭോഗതൃഷ്‌ണ, ദുരാക്തി, വിഗ്രഹാരായായ അത്യാഗ്രഹം എന്നിവ സംബന്ധമായി” തങ്ങളുടെ ഭൗമികാങ്ങളെ “നിഗ്രഹിക്കു”ന്നു. (കൊലോസ്യർ 3:5, 6 വായിക്കുക.) ‘നിഗ്രഹിക്കുക’ എന്ന പദം സൂചിപ്പിക്കുന്നത്‌ അധാർമിമായ ജഡികചിന്തളോടു പോരാടാൻ നാം ശക്തമായ നടപടികൾ എടുക്കണം എന്നാണ്‌. സ്വന്തം ഇണയല്ലാത്ത ആരോടെങ്കിലും ലൈംഗിക മോഹം ഉണർത്തിയേക്കാവുന്ന എന്തും നാം ഒഴിവാക്കും. (ഇയ്യോ. 31:1) നമ്മുടെ ജീവിതം ദൈവഹിത്തിനു ചേർച്ചയിൽ നാം അനുരൂപ്പെടുത്തുമ്പോൾ, “ദോഷത്തെ വെറുത്ത്‌ നല്ലതിനോടു പറ്റിനിൽ”ക്കാൻ നാം പഠിക്കുന്നു.—റോമ. 12:2, 9.

11. പുതിയ വ്യക്തിത്വം ധരിക്കുന്നത്‌ ദാമ്പത്യന്ധത്തെ ശക്തിപ്പെടുത്തുന്നത്‌ എങ്ങനെ?

11 പുതിയ വ്യക്തിത്വം “അതിനെ സൃഷ്ടിച്ചന്‍റെ” അഥവാ യഹോയുടെ “പ്രതിരൂപം” പ്രതിലിപ്പിക്കുന്നു. (കൊലോ. 3:10) “മനസ്സലിവ്‌, ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊ”ണ്ട് ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ധാർമിക പ്രതിരോധം ശക്തിപ്പെടുത്തുമ്പോൾ കെട്ടുപ്പുള്ള ഒരു വിവാന്ധം അവർ ആസ്വദിക്കും! (കൊലോ. 3:12) “ക്രിസ്‌തുവിന്‍റെ സമാധാനം (തങ്ങളുടെ) ഹൃദയങ്ങളിൽ” വാഴാൻ അനുവദിക്കുമ്പോൾ ദാമ്പത്യന്ധത്തിൽ തികഞ്ഞ ഐക്യം ആസ്വദിക്കാനും അവർക്ക് കഴിയും. (കൊലോ. 3:15) “സ്‌നേത്തിൽ അന്യോന്യം ആർദ്രയുള്ളരായിരിക്കു”ന്നത്‌ അവർക്ക് അനുഗ്രങ്ങൾ വിളിച്ചുരുത്തും. “പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കു”ന്നത്‌ അവർക്ക് ആനന്ദം പകരും.—റോമ. 12:10.

12. ഒരു സന്തുഷ്ട ദാമ്പത്യന്ധത്തിന്‌ ഏതു ഗുണങ്ങളാണ്‌ അനുപേക്ഷണീമായി നിങ്ങൾ കരുതുന്നത്‌?

12 ഏതെല്ലാം ഗുണങ്ങളാണ്‌ സന്തുഷ്ടമായ ദാമ്പത്യജീവിതം കെട്ടിപ്പടുക്കാൻ നിങ്ങളെ സഹായിച്ചത്‌ എന്ന് ചോദിച്ചപ്പോൾ സിഡ്‌ എന്നു പേരുള്ള ഒരു സഹോരൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ എല്ലായ്‌പോഴും  നിലനിറുത്താൻ ശ്രമിച്ച മുഖ്യഗുണം സ്‌നേമാണ്‌. അതുപോലെ, സൗമ്യയും വളരെ പ്രധാപ്പെട്ടതാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.” അദ്ദേഹത്തിന്‍റെ ഭാര്യ സോണ്യ അതിനോട്‌ യോജിക്കുന്നു: “ദയയും അവശ്യംവേണ്ട ഒരു ഗുണമാണ്‌. താഴ്‌മ കാണിക്കാനും ഞങ്ങൾ ശ്രമിച്ചിരുന്നു. എല്ലായ്‌പോഴും അത്‌ അത്ര എളുപ്പല്ലായിരുന്നുതാനും.”

അർഥവത്തായ ആശയവിനിയം നിലനിറുത്തു

13. നിലനിൽക്കുന്ന വിവാന്ധത്തിന്‍റെ ഒരു രഹസ്യം എന്താണ്‌, എന്തുകൊണ്ട്?

13 നിലനിൽക്കുന്ന വിവാന്ധത്തിന്‍റെ ഒരു രഹസ്യം ഹൃദ്യമായ സംസാമാണ്‌ എന്നതിന്‌ രണ്ടു പക്ഷമില്ല. അപരിചിരോടോ വളർത്തുമൃങ്ങളോടോ കാണിക്കുന്ന ആദരവിന്‍റെ ഒരംശംപോലുമില്ലാതെ ഭാര്യാഭർത്താക്കന്മാർ അന്യോന്യം സംസാരിക്കുന്നെങ്കിൽ അത്‌ എത്ര സങ്കടകമാണ്‌! “വിദ്വേവും കോപവും ക്രോവും ആക്രോവും ദൂഷണവും” സഹിതം ദമ്പതികൾ അന്യോന്യം പൊട്ടിത്തെറിക്കുമ്പോൾ തങ്ങളുടെ വിവാത്തിന്‍റെ ആത്മീയ പ്രതിരോവ്യസ്ഥയെ അവർ താറുമാറാക്കുയാണ്‌. (എഫെ. 4:31) സദാ വിമർശിച്ചും കുത്തിനോവിപ്പിക്കുന്ന പരിഹാങ്ങൾ എയ്‌തും കൊണ്ട് സ്വന്തം വിവാന്ധത്തിനു തുരങ്കംവെക്കുന്നതിനുകരം ദയയും സ്‌നേവും ആർദ്രയും തുളുമ്പുന്ന വാക്കുകൾകൊണ്ട് ദമ്പതികൾ തങ്ങളുടെ ബന്ധത്തെ ബലിഷ്‌ഠമാക്കുയാണ്‌ ചെയ്യേണ്ടത്‌.—എഫെ. 4:32.

14. എന്തു ചെയ്യുന്നത്‌ നാം ബുദ്ധിപൂർവം ഒഴിവാക്കും?

14 “മിണ്ടാതിരിപ്പാൻ ഒരു കാലം” ഉണ്ടെന്ന് ബൈബിൾ പറയുന്നു. (സഭാ 3:7) ഇതിനർഥം, ഒന്നും മിണ്ടാതെ ഒരു മൗനവ്രതം സ്വീകരിക്കണം എന്നല്ല. ജർമൻകാരിയായ ഒരു ഭാര്യ ഇങ്ങനെ പറയുന്നു: “അങ്ങനെ ചെയ്‌താൽ അത്‌ നിങ്ങളുടെ ഇണയെ മുറിപ്പെടുത്തുയേ ഉള്ളൂ.” എന്നിരുന്നാലും, സഹോരി തുടരുന്നു: “സമ്മർദത്തിന്മധ്യേ ശാന്തത പാലിക്കുക എന്നത്‌ എല്ലായ്‌പോഴും അത്ര എളുപ്പമല്ല. എന്നുവെച്ച് ഉള്ളിൽത്തിങ്ങുന്ന കോപം അൽപമൊന്ന് തുറന്നുവിട്ടാൽ അയവ്‌ ലഭിക്കും എന്ന് ചിന്തിക്കുന്നതും നല്ലതല്ല. കാരണം അങ്ങനെ ചിന്തിച്ച് മുന്നുംപിന്നും നോക്കാതെ എന്തെങ്കിലും പറയുയോ ചെയ്യുയോ ചെയ്‌താൽ അത്‌ മറ്റെയാളെ മുറിപ്പെടുത്തിയേക്കാം. അത്‌ കാര്യങ്ങൾ കൂടുതൽ വഷളാക്കുയേയുള്ളൂ.” കുറെ ഒച്ചയിടുന്നതുകൊണ്ടോ മൗനവ്രതം സ്വീകരിക്കുന്നതുകൊണ്ടോ ഭാര്യാഭർത്താക്കന്മാർ ഒരിക്കലും പ്രശ്‌നം പരിഹരിക്കില്ല. പകരം, അഭിപ്രാഭിന്നകൾ ഒരു പതിവാക്കാതെയും അന്തമില്ലാത്ത വാക്കുതർക്കങ്ങളായി അവ അധഃപതിക്കാൻ അനുവദിക്കാതെയും ഇരുന്നുകൊണ്ട് അവർ തങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.

15. നല്ല ആശയവിനിയം വിവാന്ധത്തെ ശക്തിപ്പെടുത്തുന്നത്‌ എങ്ങനെ?

15 വികാവിചാങ്ങൾ അന്യോന്യം പങ്കുവെക്കാൻ  ദമ്പതികൾ സമയം കണ്ടെത്തുമ്പോൾ വിവാന്ധം കൂടുതൽ ബലിഷ്‌ഠമാകുന്നു. നാം എന്തു പറയുന്നു എന്നതുപോലെന്നെ പ്രധാമാണ്‌ നാം എങ്ങനെ പറയുന്നു എന്നതും. അതുകൊണ്ട് സമ്മർദപൂരിമായ സാഹചര്യങ്ങളിൽപ്പോലും നിങ്ങളുടെ വാക്കുളും പറയുന്നതിന്‍റെ സ്വരവും ഹൃദ്യമാക്കിത്തീർക്കാൻ ബോധപൂർവം ശ്രമം നടത്തുക. അങ്ങനെ ചെയ്‌താൽ ഇണയ്‌ക്ക് നിങ്ങളെ ശ്രദ്ധിക്കുക കൂടുതൽ എളുപ്പമായിരിക്കും. (കൊലോസ്യർ 4:6 വായിക്കുക.) ഇണയ്‌ക്ക് ‘ഗുണം ചെയ്യുന്ന, ആത്മീയവർധനയ്‌ക്ക് ഉതകുന്ന’ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് നല്ല ആശയവിനിത്തിലൂടെ ഭാര്യാഭർത്താക്കന്മാർക്ക് തങ്ങളുടെ വിവാജീവിതം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയും.—എഫെ. 4:29.

നല്ല ആശയവിനിയം നിലനിറുത്തിക്കൊണ്ട് ഭാര്യാഭർത്താക്കന്മാർക്ക് തങ്ങളുടെ വിവാന്ധത്തെ കൂടുതൽ ബലിഷ്‌ഠമാക്കാൻ കഴിയും (15-‍ാ‍ം ഖണ്ഡിക കാണുക)

ദാമ്പത്യധർമം നിറവേറ്റു

16, 17. ഒരു ഭാര്യയോ ഭർത്താവോ തന്‍റെ ഇണയുടെ വൈകാരിവും ലൈംഗിവും ആയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടത്‌ എന്തുകൊണ്ട്?

16 സ്വന്തം താത്‌പര്യത്തെക്കാൾ ഇണയുടെ ആഗ്രഹങ്ങൾക്ക് മുൻതൂക്കം നൽകുന്നത്‌ ശക്തമായ വിവാന്ധം വാർത്തെടുക്കാൻ സഹായിക്കും. (ഫിലി. 2:3, 4) ഭാര്യ ഭർത്താവിന്‍റെയും ഭർത്താവ്‌ ഭാര്യയുടെയും വൈകാരിവും ലൈംഗിവും ആയ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കണം.—1 കൊരിന്ത്യർ 7:3, 4 വായിക്കുക.

17 ഖേദകമെന്നു പറയട്ടെ, ചില ഭാര്യാഭർത്താക്കന്മാർ ആർദ്രത കാണിക്കുന്നതിലും ലൈംഗിന്ധത്തിൽ ഏർപ്പെടുന്നതിലും മടിച്ചുനിൽക്കുന്നു. ആർദ്രത കാണിക്കുന്നത്‌ ആണത്തമല്ല എന്നാണ്‌ ചില പുരുന്മാർ ചിന്തിക്കുന്നത്‌. “ഭർത്താക്കന്മാരേ, . . . വിവേപൂർവം (‘ഭാര്യമാരുടെ ആവശ്യങ്ങൾ അറിഞ്ഞ്,’ ദിവ്യന്ദേശം ബൈബിൾ) അവരോടൊപ്പം വസിക്കുവിൻ.” (1 പത്രോ. 3:7) ദാമ്പത്യധർമം നിറവേറ്റുന്നതിൽ ശാരീരിന്ധത്തിലും അധികം ഉൾപ്പെടുന്നെന്ന് ഭാര്യയുടെ ആവശ്യങ്ങൾ അറിയുന്ന ഒരു ഭർത്താവ്‌ തിരിച്ചറിയും. ലൈംഗിന്ധത്തിൽ ഏർപ്പെടുമ്പോൾ മാത്രമല്ല മറ്റുള്ളപ്പോഴും ഒരു ഭർത്താവ്‌ തന്‍റെ ഭാര്യയോട്‌ സ്‌നേവും ആർദ്രയും കാണിക്കുന്നെങ്കിൽ ഭാര്യയ്‌ക്ക് ശാരീരിന്ധം ഏറെ ആസ്വാദ്യമായിരുന്നേക്കാം. അന്യോന്യം സ്‌നേപൂർവം പരിഗണന കാണിക്കുമ്പോൾ മറ്റേ ആളിന്‍റെ വൈകാരിവും ശാരീരിവും ആയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ ഇരുവരും സന്തോമുള്ളരായിരിക്കും.

18. ഭാര്യാഭർത്താക്കന്മാർക്ക് തങ്ങളുടെ വിവാന്ധം സുദൃമാക്കാൻ എങ്ങനെ കഴിയും?

18 വൈവാഹിക അവിശ്വസ്‌തതയ്‌ക്ക് യാതൊരു ന്യായീവുമില്ലെങ്കിലും, ആർദ്രയുടെ അഭാവം, ഭാര്യയോ ഭർത്താവോ ദാമ്പത്യത്തിനു വെളിയിൽ സ്‌നേവും ആർദ്രയും തേടിപ്പോകാനുള്ള സാധ്യത വർധിപ്പിച്ചേക്കാം. (സദൃ. 5:18; സഭാ. 9:9) അതുകൊണ്ടാണ്‌ ബൈബിൾ ഭാര്യാഭർത്താക്കന്മാർക്ക് ഇങ്ങനെ ബുദ്ധിയുദേശം നൽകുന്നത്‌: “പരസ്‌പമ്മത്തോടെ നിശ്ചിത്തേക്കല്ലാതെ തമ്മിൽ (ദാമ്പത്യധർമം നിറവേറ്റാതെ) അകന്നിരിക്കരുത്‌.” എന്തുകൊണ്ട്? “ആത്മസംത്തിന്‍റെ അഭാവംനിമിത്തം സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാതിരിക്കാൻ.” (1 കൊരി. 7:5) തങ്ങളുടെ “ആത്മസംത്തിന്‍റെ അഭാവം” മുതലെടുക്കാൻ പിശാചായ സാത്താനെ അനുവദിച്ചിട്ട്, ഭാര്യയോ ഭർത്താവോ പ്രലോത്തിന്‌ വഴങ്ങി വ്യഭിചാരം ചെയ്യാൻ ഇടയായാൽ അത്‌ എന്തൊരു ദുരന്തമായിരിക്കും. ഭാര്യയും ഭർത്താവും ‘സ്വന്തം നന്മയ്‌ക്കുരം (മറ്റേ ആളിന്‍റെ) നന്മ അന്വേഷിക്കുയും’ ദാമ്പത്യധർമത്തെ ഒരു കടമയെന്നോണം കാണാതെ ആർദ്രസ്‌നേത്തിന്‍റെ പ്രകടമെന്ന നിലയിൽ നിറവേറ്റുയും ചെയ്യുമ്പോൾ, ആ സ്‌നേസംമം വിവാന്ധത്തെ സുദൃമാക്കും.—1 കൊരി. 10:24.

നിങ്ങളുടെ വിവാന്ധം കാത്തുസംക്ഷിക്കുന്നതിൽ തുടരുക

19. എന്തു ചെയ്യാൻ നാം ദൃഢചിത്തരായിരിക്കണം, എന്തുകൊണ്ട്?

19 നീതിസിക്കുന്ന പുതിലോത്തിന്‍റെ പടിവാതിൽക്കൽ എത്തിനിൽക്കുയാണ്‌ നാം. ഈ നിർണാട്ടത്തിൽ നാം ജഡികമോങ്ങൾക്ക് വശംവരായാൽ അത്‌ വലിയൊരു ദുരന്തമായിരിക്കും. മോവാബ്‌ സമഭൂമിയിൽവെച്ച് 24,000 ഇസ്രായേല്യർക്ക് അതാണ്‌ സംഭവിച്ചത്‌. ലജ്ജാകവും അതിദാരുവും ആയ ആ സംഭവം വിവരിച്ചശേഷം ദൈവനം ഈ മുന്നറിയിപ്പ് മുഴക്കുന്നു: “ആകയാൽ താൻ നിൽക്കുന്നുവെന്നു കരുതുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ.” (1 കൊരി. 10:12) അതുകൊണ്ട്, നമ്മുടെ സ്വർഗീയ പിതാവിനോടും ഇണയോടും വിശ്വസ്‌തരായിരുന്നുകൊണ്ട്, നമ്മുടെ ദാമ്പത്യത്തെ ശക്തമായ ഒരു കോട്ടപോലെ നാം നിലനിറുത്തേണ്ടത്‌ എത്ര ജീവത്‌പ്രധാമാണ്‌! (മത്താ. 19:5, 6) ക്രിസ്‌തീയ ദമ്പതിളേ, “കറയും കളങ്കവും ഇല്ലാതെ സമാധാത്തിൽ വസിക്കുന്നരായി അവനു നിങ്ങൾ കാണപ്പെടേണ്ടതിന്‌ നിങ്ങളാലാവോളം ഉത്സാഹിക്കുവിൻ.”—2 പത്രോ. 3:13, 14.