വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഡിസംബര്‍ 

നിങ്ങൾക്കു ലഭിച്ചിരിക്കുന്നത്‌ നിങ്ങൾ വിലമതിക്കുന്നുണ്ടോ?

നിങ്ങൾക്കു ലഭിച്ചിരിക്കുന്നത്‌ നിങ്ങൾ വിലമതിക്കുന്നുണ്ടോ?

“നാമോ . . . ദൈവം നമുക്കു കനിഞ്ഞുനൽകിയിരിക്കുന്നതു ഗ്രഹിക്കേണ്ടതിന്‌ ദൈവത്തിൽനിന്നുള്ള ആത്മാവിനെത്രേ പ്രാപിച്ചിരിക്കുന്നത്‌.”—1 കൊരി. 2:12.

1. തങ്ങൾക്കുള്ളതിനെ പലരും എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌?

‘കണ്ണുള്ളപ്പോൾ കണ്ണിന്‍റെ വിലയറിയില്ല’ എന്ന് പലപ്പോഴും നിങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ടാകും. എന്നെങ്കിലും നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ? കുട്ടിക്കാലംമുലേ സ്വന്തമായുള്ള ചില സംഗതികൾക്ക് വേണ്ടവില കല്‌പിക്കാതിരിക്കുന്ന ഒരു പ്രവണത പലപ്പോഴും കാണാറുണ്ട്. ഉദാഹത്തിന്‌, ഒരു സമ്പന്ന ഭവനത്തിൽ വളർന്നുവന്ന ഒരാൾ തനിക്കുള്ള പലതിനെയും നിസ്സാട്ടിൽ കണ്ടേക്കാം. അനുഭരിത്തിന്‍റെ അഭാവംനിമിത്തം ജീവിത്തിൽ ശരിക്കും വിലയുള്ള സംഗതികൾ എന്താണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പല ചെറുപ്പക്കാരുടെയും അവസ്ഥ അതുതന്നെയാണ്‌.

2, 3. (എ) ക്രിസ്‌തീയുവാക്കൾ എന്ത് ഒഴിവാക്കാൻ ജാഗ്രയുള്ളരായിരിക്കണം? (ബി) ആത്മീയമായി നിങ്ങൾക്കുള്ളതിന്‍റെ വില അറിയാൻ നിങ്ങളെ എന്തു സഹായിക്കും?

2 യൗവനത്തിലേക്ക് ചുവടുവെക്കുന്ന ഒരു ചെറുപ്പക്കാനോ ചെറുപ്പക്കാരിയോ ആണോ നിങ്ങൾ? അങ്ങനെയെങ്കിൽ ജീവിത്തിൽ ഏറ്റവും പ്രധാമായി നിങ്ങൾ കരുതുന്നത്‌ എന്തിനെയാണ്‌? ലോകത്തിലുള്ള അനേകരെയും സംബന്ധിച്ചിത്തോളം, ഭൗതിസ്‌തുക്കളെ ചുറ്റിപ്പറ്റിയാണ്‌ അവരുടെ ജീവിതം. കൈനിയെ കാശു കിട്ടുന്ന ഒരു ജോലി, നല്ല ഒരു വീട്‌, പുതുപുത്തൻ ഇലക്‌ട്രോണിക്‌ ഉപകരങ്ങൾ അതൊക്കെ മാത്രമാണ്‌ അവരുടെ ചിന്താണ്ഡത്തിൽ ചുറ്റിത്തിരിയുന്ന കാര്യങ്ങൾ. എന്നാൽ ഇവയെക്കുറിച്ചൊക്കെമാത്രമാണ്‌ നമ്മുടെയും ചിന്തയെങ്കിൽ അതിപ്രധാമായ ഒരു സംഗതി നമുക്ക് നഷ്ടമാവുയാണ്‌—ആത്മീയനം. ഇന്ന് ദശലക്ഷക്കക്കിന്‌ ആളുകൾ അങ്ങനെയൊരു ധനം ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുപോലുമില്ല എന്നതാണ്‌  സങ്കടകമായ സംഗതി. ക്രിസ്‌തീയ കുടുംത്തിൽ വളർന്നുവന്ന നിങ്ങൾക്ക് പൈതൃമായി ലഭിച്ച ആത്മീയത്തിന്‍റെ മൂല്യം നിങ്ങൾ ഒരിക്കലും മറന്നുപോരുത്‌. (മത്താ. 5:3) വിലമതിപ്പിന്‍റെ അഭാവം, ശേഷിച്ച ജീവിത്തെ മുഴുവൻ മാറ്റിറിച്ചേക്കാവുന്ന സങ്കടകമായ ഭവിഷ്യത്തുകൾക്ക് വഴിവെച്ചേക്കാം.

3 എന്നാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! നിങ്ങളുടെ ആത്മീയപൈതൃത്തെ വിലപ്പെട്ടതായി പിടിച്ചുകൊള്ളാൻ നിങ്ങളെ എന്തു സഹായിക്കും? അതിനെ അമൂല്യമായി കാത്തുകൊള്ളുന്നത്‌ ബുദ്ധിയായിരിക്കുന്നത്‌ എന്തുകൊണ്ടെന്ന് കാണാൻ സഹായിക്കുന്ന ചില ബൈബിൾദൃഷ്ടാന്തങ്ങൾ നമുക്ക് ഇപ്പോൾ പരിശോധിക്കാം. നാം കാണാൻപോകുന്ന ദൃഷ്ടാന്തങ്ങൾ, ചെറുപ്പക്കാരെ മാത്രമല്ല എല്ലാ ക്രിസ്‌ത്യാനിളെയും ആത്മീയമായി തങ്ങൾക്കുള്ളതിന്‍റെ വില തിരിച്ചറിയാൻ സഹായിക്കും.

അവർക്ക് വിലമതിപ്പില്ലായിരുന്നു

4. ശമുവേലിന്‍റെ പുത്രന്മാരെക്കുറിച്ച് 1 ശമൂവേൽ 8:1-5 എന്തു വെളിപ്പെടുത്തുന്നു?

4 സമ്പന്നമായ ആത്മീയപൈതൃകം കൈമാറിക്കിട്ടിയിട്ടും അതിനെ വിലമതിക്കാതിരുന്ന ചില ആളുകളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. വളരെ ചെറുപ്പംമുതൽ യഹോയെ സേവിക്കുയും അവന്‍റെ മുമ്പാകെ സത്‌പേര്‌ സമ്പാദിക്കുയും ചെയ്‌ത ശമുവേൽ പ്രവാന്‍റെ കുടുംത്തിൽ സംഭവിച്ചത്‌ അതാണ്‌. (1 ശമൂ. 12:1-5) ശമുവേൽ, മക്കളായ യോവേലിനും അബീയാവിനും അനുകണീമായ ഒരു മാതൃവെച്ചു. എന്നാൽ അതിനെ വിലമതിക്കാതെ അവർ വഴിപിച്ചരായിത്തീർന്നു. തങ്ങളുടെ അപ്പന്‌ ചീത്തപ്പേരുണ്ടാക്കിക്കൊണ്ട് അവർ “ദുരാഗ്രഹിളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുന്നു.”—1 ശമൂവേൽ 8:1-5 വായിക്കുക.

5, 6. യോശിയാവിന്‍റെ അനന്തരാകാശികൾ എങ്ങനെയുള്ളരായിത്തീർന്നു?

5 യോശിയാരാജാവിന്‍റെ പുത്രന്മാരുടെ കാര്യത്തിലും സംഭവിച്ചത്‌ അതുതന്നെയായിരുന്നു. യഹോയെ ആരാധിക്കുന്നതിൽ യോശിയാവ്‌ മികച്ച ഒരു മാതൃക വെച്ചു. കാണാതെ പോയിരുന്ന ന്യായപ്രമാണം കണ്ടെത്തുയും വായിച്ചുകേൾക്കുയും ചെയ്‌തപ്പോൾ അതിൽ യഹോവ നൽകിയിരുന്ന നിർദേങ്ങൾ പാലിക്കാനും നടപ്പിലാക്കാനും അത്യുത്സാത്തോടെ അവൻ നടപടി കൈക്കൊണ്ടു. ഭൂതവിദ്യയും വിഗ്രഹാരായും ദേശത്തുനിന്നു തുടച്ചുനീക്കാൻ അവൻ ഇറങ്ങിപ്പുപ്പെട്ടു. യഹോയെ അനുസരിക്കാൻ അവൻ ജനത്തെ ഉത്സാഹിപ്പിച്ചു. (2 രാജാ. 22:8; 23:2, 3, 12-15, 24, 25) എത്ര സമ്പന്നമായ ആത്മീയപൈതൃമാണ്‌ അവന്‍റെ പുത്രന്മാർക്ക് ലഭിച്ചത്‌! കാലാന്തത്തിൽ അവന്‍റെ മൂന്നു പുത്രന്മാരും ഒരു പൗത്രനും രാജാക്കന്മാരായി. എന്നാൽ അവരിൽ ഒരാൾപോലും തനിക്ക് ലഭിച്ച ആത്മീയപൈതൃത്തെ വിലമതിച്ചില്ല.

6 യോശിയാവ്‌ മരിച്ചപ്പോൾ അവന്‍റെ പുത്രനായ യെഹോവാഹാസ്‌ രാജാവായി. എന്നാൽ അവൻ “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു.” കേവലം മൂന്നു മാസമാണ്‌ അവൻ ഭരിച്ചത്‌. ഈജിപ്‌തിലെ ഒരു ഫറവോൻ അവനെ തടവിലാക്കി. അവൻ പ്രവാത്തിൽവെച്ച് മരിച്ചു. (2 രാജാ. 23:31-34) അതെത്തുടർന്ന് അവന്‍റെ സഹോരൻ യെഹോയാക്കീം 11 വർഷം ഭരിച്ചു. അവനും അപ്പനിൽനിന്നു ലഭിച്ച ആത്മീയപൈതൃത്തെ കാറ്റിൽപ്പത്തി. യെഹോയാക്കീമിന്‍റെ വഴിപിഴച്ച ജീവിതം നിമിത്തം, “ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും” എന്ന് യിരെമ്യാവ്‌ പ്രവചിച്ചുഞ്ഞു. (യിരെ. 22:17-19) യോശിയാവിന്‍റെ പിന്നീടുവന്ന അനന്തരാകാശികൾ അവന്‍റെ മറ്റൊരു പുത്രനായ സിദെക്കീയാവും പൗത്രനായ യെഹോയാഖീനും ആയിരുന്നു. അവരും യോശിയാവിന്‍റെ വിശ്വസ്‌തപാത പിന്തുടർന്നില്ല.—2 രാജാ. 24:8, 9, 18, 19.

7, 8. (എ) ശലോമോൻ തനിക്കു ലഭിച്ച ആത്മീയപൈതൃകം പാഴാക്കിക്കഞ്ഞത്‌ എങ്ങനെ? (ബി) ബൈബിൾക്കാങ്ങളിൽ ആത്മീയപൈതൃകം പാഴാക്കിക്കഞ്ഞരിൽനിന്ന് നാം എന്തു പഠിക്കുന്നു?

7 ശലോമോൻ രാജാവിന്‌ പിതാവായ ദാവീദിൽനിന്ന് സമ്പന്നമായ ഒരു പൈതൃമാണ്‌ ലഭിച്ചത്‌. അനന്യമായ ഒരു ആത്മീയശ്ചാത്തത്തിൽ നിന്നുകൊണ്ട് ആരംഭത്തിൽ അതിഗംഭീമായ ഒരു ഭരണം കാഴ്‌ചവെച്ചെങ്കിലും കാലാന്തത്തിൽ സത്യമാർഗത്തോടുള്ള വിലമതിപ്പ് അവന്‌ നഷ്ടമായി. “എങ്ങനെയെന്നാൽ: ശലോമോൻ വയോധിനാപ്പോൾ ഭാര്യമാർ അവന്‍റെ ഹൃദയത്തെ അന്യദേന്മാരിലേക്കു വശീകരിച്ചു; അവന്‍റെ ഹൃദയം അവന്‍റെ അപ്പനായ ദാവീദിന്‍റെ ഹൃദയംപോലെ തന്‍റെ ദൈവമായ യഹോയിങ്കൽ ഏകാഗ്രമായിരുന്നില്ല.” (1 രാജാ. 11:4) അങ്ങനെ ശലോമോന്‌ യഹോയുടെ പ്രീതി നഷ്ടമായി.

8 സത്യമാർഗത്തിൽ ചരിക്കാനുള്ള സകല ചുറ്റുപാടും സഹായവും അവസരങ്ങളും ഉണ്ടായിരുന്നിട്ടും അവയെല്ലാം പുറങ്കാലുകൊണ്ട് തട്ടിമാറ്റിയ ഈ പുരാപുരുന്മാർ എത്ര വലിയ ഭോഷത്വമാണ്‌ പ്രവർത്തിച്ചത്‌! എന്നാൽ, ബൈബിൾക്കാങ്ങളിൽ ജീവിച്ചിരുന്ന എല്ലാ ചെറുപ്പക്കാരും അങ്ങനെയായിരുന്നില്ല. ഇക്കാലത്തും ദൈവത്തിൽപ്പെട്ട ചെറുപ്പക്കാരിൽ ഭൂരിക്ഷവും മാതൃകായോഗ്യരാണ്‌. യുവക്രിസ്‌ത്യാനികൾക്ക് അനുകരിക്കാവുന്ന ചില പുരാദൃഷ്ടാന്തങ്ങൾ നമുക്ക് ഇപ്പോൾ പരിചിന്തിക്കാം.

 ലഭിച്ച കാര്യങ്ങൾ അവർ വിലമതിച്ചു

9. നോഹയുടെ പുത്രന്മാർ മികച്ച മാതൃവെച്ചത്‌ എങ്ങനെ? (ലേഖനാരംത്തിലെ ചിത്രം കാണുക.)

9 ഇക്കാര്യത്തിൽ ഒരു ഉത്തമമാതൃയാണ്‌ നോഹയുടെ മക്കൾ. ഒരു പെട്ടകം പണിയാനും കുടുംത്തെ അതിൽ കയറ്റാനും അവരുടെ പിതാവിനോട്‌ യഹോവ കല്‌പിച്ചു. ദൈവേഷ്ടം ചെയ്യേണ്ടതിന്‍റെ പ്രാധാന്യം നോഹയുടെ പുത്രന്മാർ തിരിച്ചറിഞ്ഞിരിക്കണം. അന്നോളം അവർ അപ്പനോട്‌ സഹകരിച്ച് പ്രവർത്തിച്ചിട്ടുമുണ്ടാകണം. ഇപ്പോൾ, പെട്ടകം പണിയുന്നതിലും അവർ അപ്പനെ സഹായിച്ചു. ഒടുവിൽ അവർ അതിൽ പ്രവേശിക്കുയും ചെയ്‌തു. (ഉല്‌പ. 7:1, 7) എന്തായിരുന്നു അവരുടെ ലക്ഷ്യം? “ഭൂമിയിലൊക്കെയും (ജീവജാങ്ങളുടെ) സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു” അവർ ജീവജാങ്ങളെ പെട്ടകത്തിൽ കയറ്റിയെന്ന് ഉല്‌പത്തി 7:3 പറയുന്നു. മനുഷ്യവർഗവും അതിജീവിച്ചു. പിതാവിൽനിന്നും കൈമാറിക്കിട്ടിയ കാര്യങ്ങളോട്‌ നോഹയുടെ പുത്രന്മാർക്ക് അതിയായ വിലമതിപ്പുണ്ടായിരുന്നു. അതുകൊണ്ടുന്നെ മാനവരാശിയെ സംരക്ഷിക്കാനും ശുദ്ധീരിക്കപ്പെട്ട ഭൂമിയിൽ സത്യാരാധന പുനഃസ്ഥാപിക്കാനും ഉള്ള പദവി അവർക്ക് ലഭിച്ചു.—ഉല്‌പ. 8:20; 9:18, 19.

10. ബാബിലോണിലെത്തിയ നാല്‌ എബ്രായുവാക്കൾ ചെറുപ്പത്തിൽ പഠിച്ച സത്യത്തോടുള്ള വിലമതിപ്പ് തെളിയിച്ചത്‌ എങ്ങനെ?

10 നൂറ്റാണ്ടുകൾക്കു ശേഷം ജീവിച്ചിരുന്ന നാല്‌ എബ്രായുവാക്കൾ, ജീവിത്തിൽ ശരിക്കും പ്രധാപ്പെട്ട സംഗതികൾ എന്താണെന്ന് തങ്ങൾക്ക് അറിയാമെന്ന് തെളിയിച്ചു. ഹനന്യാവ്‌, മീശായേൽ, അസര്യാവ്‌, ദാനിയേൽ എന്നിവരായിരുന്നു ആ നാലുപേർ. ബി.സി. 617-ൽ അവർ ബാബിലോണിൽ ബന്ദികളായെത്തി. സുമുരും ബുദ്ധിശാലിളും ആയിരുന്ന അവർക്ക് ബാബിലോന്യ സംസ്‌കാവുമായി എളുപ്പത്തിൽ ചേർന്നിങ്ങാനാകുമായിരുന്നു. എന്നാൽ ഒരിക്കലും അവർ അതിന്‌ തയ്യാറായില്ല. തങ്ങളുടെ ആത്മീയപൈതൃവും ചെറുപ്പത്തിലേ പഠിച്ച കാര്യങ്ങളും അവർ മറന്നിരുന്നില്ല എന്ന് അവരുടെ പ്രവൃത്തിളിൽനിന്ന് വ്യക്തമാണ്‌. പഠിച്ച ആത്മീയപാങ്ങൾ വിട്ടുമാറാഞ്ഞതുനിമിത്തം അവർ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു.—ദാനീയേൽ 1:8, 11-15, 20 വായിക്കുക.

11. യേശുവിനു ലഭിച്ച ആത്മീയപൈതൃത്തിൽനിന്ന് മറ്റുള്ളവർ പ്രയോനം നേടിയത്‌ എങ്ങനെ?

11 ദൈവപുത്രനായ യേശുവിനെക്കുറിച്ചു പറയാതെ അനുകണീരായ യുവാക്കളെക്കുറിച്ചുള്ള നമ്മുടെ ചർച്ച പൂർണമാകില്ല. പിതാവിൽനിന്ന് അവന്‌ കൈമാറിക്കിട്ടിയത്‌ അനുപമായ ഒരു പൈതൃമായിരുന്നു. അതിന്‍റെ വില അവന്‌ നന്നായി അറിയുയും ചെയ്യാമായിരുന്നു. ‘പിതാവ്‌ എന്നെ പഠിപ്പിച്ചതുപോലെ ഞാൻ ഇക്കാര്യങ്ങൾ സംസാരിക്കുന്നു’ എന്നു പറഞ്ഞപ്പോൾ ദൈവം പഠിപ്പിച്ച കാര്യങ്ങളോടുള്ള വിലമതിപ്പ് അവൻ കാണിക്കുയായിരുന്നു. (യോഹ. 8:28) തനിക്കു ലഭിച്ച കാര്യങ്ങളിൽനിന്ന് മറ്റുള്ളരും പ്രയോനം നേടണം എന്നും അവൻ ആഗ്രഹിച്ചു. അതുകൊണ്ടാണ്‌ അവൻ ജനക്കൂട്ടത്തോട്‌, “മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്‍റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്‌” എന്നു പറഞ്ഞത്‌. (ലൂക്കോ. 4:18, 43) ആത്മീയകാര്യങ്ങളെ വിലമതിക്കാത്ത “ഈ ലോകത്തിന്‍റെ ഭാഗമല്ലാ”തിരിക്കേണ്ടിതിന്‍റെ ആവശ്യകത മനസ്സിലാക്കാൻ അവൻ ശ്രോതാക്കളെ സഹായിച്ചു.—യോഹ. 15:19.

നിങ്ങൾക്ക് ലഭിച്ചിരിക്കുന്നതിനെ വിലമതിക്കു

12. (എ) ഇന്നത്തെ പല യുവാക്കളുടെയും കാര്യത്തിൽ 2 തിമൊഥെയൊസ്‌ 3:14-17 ബാധകമാകുന്നത്‌ എങ്ങനെ? (ബി) ക്രിസ്‌തീയുനങ്ങൾ ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കണം?

12 നാം ഇപ്പോൾ പരിചിന്തിച്ച യുവാക്കളെപ്പോലെ നിങ്ങളെയും വളർത്തിക്കൊണ്ടുന്നത്‌ ദൈവക്തരായ ക്രിസ്‌തീയ മാതാപിതാക്കളായിരിക്കാം. അങ്ങനെയെങ്കിൽ, തിമൊഥെയൊസിനെക്കുറിച്ച് ദൈവനം പറയുന്നത്‌ നിങ്ങളുടെ സാഹചര്യത്തിന്‌ നന്നായി ഇണങ്ങിയേക്കാം. (2 തിമൊഥെയൊസ്‌ 3:14-17 വായിക്കുക.) സത്യദൈത്തെക്കുറിച്ചും അവനെ എങ്ങനെ പ്രസാദിപ്പിക്കാനാകും എന്നതിനെക്കുറിച്ചും മാതാപിതാക്കളിൽനിന്നാണ്‌ നിങ്ങൾ ‘പഠിച്ചത്‌.’ ശൈശവംമുലേ അവർ നിങ്ങളെ പഠിപ്പിച്ചുതുങ്ങിയിട്ടുണ്ടാകണം. അത്‌ “ക്രിസ്‌തുയേശുവിലുള്ള വിശ്വാത്തിലൂടെ രക്ഷ പ്രാപിക്കുന്നതിനു (നിങ്ങളെ) ജ്ഞാനിയാ”ക്കിയിരിക്കുന്നു. ദൈവസേനം ചെയ്യാൻ ‘പര്യാപ്‌തനായി തികഞ്ഞവൻ ആയിത്തീരേണ്ടതിനും’ ആ പരിശീനം ഉറപ്പായും നിങ്ങളെ സഹായിച്ചിട്ടുണ്ട്. എന്നാൽ ചോദ്യമിതാണ്‌: നിങ്ങൾക്കു ലഭിച്ചിരിക്കുന്ന കാര്യങ്ങളോട്‌ നിങ്ങൾ വിലമതിപ്പു കാണിക്കുന്നുണ്ടോ? തീർച്ചയായും ഒരു ആത്മപരിശോധന അനിവാര്യമാണ്‌. ഇങ്ങനെ സ്വയം ചോദിക്കുക: ‘വിശ്വസ്‌തരായ സാക്ഷിളുടെ ഒരു നീണ്ട നിരയുടെ ഭാഗമാണ്‌ ഞാൻ; അതിൽ ഞാൻ അഭിമാനിക്കുന്നുണ്ടോ? ഇന്നു ജീവിച്ചിരിക്കുന്ന മനുഷ്യരിൽ ദൈവം നേരിട്ടറിയുന്ന ചുരുക്കം ചിലരിൽ ഒരാളാണ്‌ ഞാൻ; ആ യാഥാർഥ്യം ഞാൻ ഓർക്കാറുണ്ടോ? എനിക്ക് സത്യം അറിയാൻ കഴിഞ്ഞിരിക്കുന്നു; അത്‌ എത്ര അതുല്യവും ശ്രേഷ്‌ഠവും ആയ പദവിയാണെന്ന് ഞാൻ വിലമതിക്കുന്നുണ്ടോ?’

വിശ്വസ്‌തസാക്ഷികളുടെ നീണ്ട നിരയുടെ ഭാഗമായിരിക്കുന്നതിൽ നിങ്ങൾക്ക് അഭിമാനം തോന്നുന്നുണ്ടോ? (9, 10, 12 ഖണ്ഡികകൾ കാണുക)

13, 14. ചില ക്രിസ്‌തീയ ചെറുപ്പക്കാർക്ക് എന്തു പ്രലോനം തോന്നുന്നു, എന്നാൽ വഴിപ്പെടുന്നത്‌ ഭോഷത്തമായിരിക്കുന്നത്‌ എന്തുകൊണ്ട്? ഒരു ദൃഷ്ടാന്തം പറയുക.

 13 ക്രിസ്‌തീകുടുംത്തിൽ വളർന്നുവന്ന ചില ചെറുപ്പക്കാർക്ക്, അന്ധകാരം നിറഞ്ഞ സാത്താന്യലോവും നമ്മൾ ഇന്ന് ആസ്വദിക്കുന്ന ആത്മീയറുദീയും തമ്മിലുള്ള അന്തരം ചിലപ്പോൾ കാണാൻ കഴിയുന്നുണ്ടാവില്ല. ചുറ്റുമുള്ള ലോകത്തിലെ ജീവിതം എങ്ങനെയുണ്ടെന്നറിയാൻ ജിജ്ഞാസ ചിലരെ മാടിവിളിച്ചിട്ടുണ്ട്. വണ്ടിയിടിച്ചാൽ വേദനയെടുക്കുമോ, മരിക്കുമോ എന്നൊക്കെ അറിയാൻ ഓടുന്ന വണ്ടിയുടെ മുന്നിൽച്ചാടുന്നത്‌ ബുദ്ധിയായിരിക്കുമോ? സമാനമായി ലോകം വെച്ചുനീട്ടുന്ന കാര്യങ്ങളിൽ ഇപ്പറയുന്നത്ര വേദനളുണ്ടോ എന്ന് അറിയാൻ “ദുർവൃത്തിയുടെ ചെളിക്കുണ്ടിൽ” കിടന്ന് ഉരുണ്ടുനോക്കേണ്ട ആവശ്യമുണ്ടോ?—1 പത്രോ. 4:4.

14 ഒരു ഏഷ്യൻരാജ്യത്താണ്‌ ജനർ ജീവിക്കുന്നത്‌. ക്രിസ്‌തീകുടുംത്തിൽ വളർന്നുവന്ന അവൻ 12-‍ാ‍ം വയസ്സിൽ സ്‌നാമേറ്റു. എന്നാൽ കൗമാത്തിൽ അവൻ ലോകത്തിന്‍റെ വഴികളിൽ ആകൃഷ്ടനായി. ജനർ ഇങ്ങനെ പറയുന്നു: “ലോകം വെച്ചുനീട്ടുന്ന ‘സ്വാതന്ത്ര്യം’ എന്താണെന്നറിയാൻ എനിക്ക് ആഗ്രഹം തോന്നി.” അവൻ ഒരു ഇരട്ടജീവിത്തിലേക്ക് വഴുതിവീണു. 15 വയസ്സാപ്പോഴേക്കും പുറത്തുള്ള കൂട്ടുകാരോടൊപ്പം ‘തല്ലിപ്പൊളി’യായി നടക്കാൻ തുടങ്ങിയ അവൻ അവരെപ്പോലെ മദ്യപിക്കാനും ചീത്തപയാനും പഠിച്ചു. ബില്യാർഡ്‌സും, അടിപിടിയും വെടിവെപ്പും നിറഞ്ഞ ഇലക്‌ട്രോണിക്‌ ഗെയിമുളും കളിച്ചിരുന്ന്, പാതിരാത്രി കഴിഞ്ഞായിരുന്നു അവൻ പലപ്പോഴും വീട്ടിലെത്തിയിരുന്നത്‌. എന്നാൽ പോകെപ്പോകെ, ലോകത്തിന്‍റെ ‘പളപളപ്പുകൾ’ യഥാർഥ സംതൃപ്‌തി നൽകുന്നില്ലെന്ന് അവൻ തിരിച്ചറിയാൻ തുടങ്ങി. അവന്‌ ജീവിത്തിൽ ഒരുതരം ശൂന്യത അനുഭപ്പെട്ടു. പിന്നീട്‌ സഭയിലേക്ക് മടങ്ങിവന്ന അവൻ ഇങ്ങനെ പറയുന്നു: “ഇന്നും ഇടയ്‌ക്കൊക്കെ എനിക്ക് പ്രലോങ്ങൾ തോന്നാറുണ്ട്, പക്ഷേ യഹോയിൽനിന്നുള്ള എണ്ണമറ്റ അനുഗ്രങ്ങൾ അവയെയെല്ലാം മൂടിക്കയുന്നു.”

15. ക്രിസ്‌തീകുടുംത്തിൽ വളർന്നല്ലാത്ത ചെറുപ്പക്കാരും എന്തിനെക്കുറിച്ച് ചിന്തിക്കേണ്ടതാണ്‌?

15 ക്രിസ്‌തീകുടുംത്തിൽ വളർന്നല്ലാത്ത ചെറുപ്പക്കാരും സഭയിലുണ്ട്. നിങ്ങൾ അങ്ങനെ ഒരാളാണെങ്കിൽ, സ്രഷ്ടാവിനെ അറിയാനും സേവിക്കാനും ലഭിച്ചിരിക്കുന്ന വിസ്‌മമായ പദവിയെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! ഭൂമുഖത്ത്‌ ഇന്ന് ശതകോടിക്കക്കിന്‌ മനുഷ്യരുണ്ട്. അവരിൽ യഹോവ ദയാപുസ്സരം തന്നിലേക്ക് ആകർഷിക്കുയും ബൈബിൾ സത്യം വെളിപ്പെടുത്തിക്കൊടുക്കുയും ചെയ്‌തിട്ടുള്ള ഏതാനുംപേരിൽ ഒരാളായിരിക്കാൻ കഴിയുക എന്നത്‌ എത്ര വലിയ ഒരു അനുഗ്രമാണ്‌! (യോഹ. 6:44, 45) ഇന്നു ജീവിച്ചിരിക്കുന്നരിൽ, 1,000-ത്തിൽ ഒരാൾക്കു മാത്രമാണ്‌ സത്യത്തിന്‍റെ സൂക്ഷ്മരിജ്ഞാമുള്ളത്‌. നിങ്ങൾ അവരിൽ ഒരാളാണ്‌! നാം സത്യം പഠിച്ചത്‌ എങ്ങനെയായാലും, ഈ വസ്‌തുത നമുക്കെല്ലാം സന്തോഷിക്കാനുള്ള വക നൽകുന്നില്ലേ? (1 കൊരിന്ത്യർ 2:12 വായിക്കുക.) ജനർ സഹോരൻ ഇങ്ങനെ പറയുന്നു: “അതെക്കുറിച്ച് ഓർക്കുമ്പോൾ ശരിക്കും ഞാൻ രോമാഞ്ചം കൊള്ളുന്നു. മുഴുപ്രഞ്ചത്തിന്‍റെയും ഉടയവനായ യഹോവ എന്നെ നേരിട്ടറിയും എന്നു പറയാൻ മാത്രം ഞാൻ ആരാണ്‌?” (സങ്കീ. 8:4) അതേ രാജ്യത്തുള്ള മറ്റൊരു സഹോരി ഇങ്ങനെ പറയുന്നു: “അധ്യാരുടെ അംഗീകാരം ലഭിക്കുക എന്നത്‌ വിദ്യാർഥിളെ സംബന്ധിച്ചിത്തോളം വലിയൊരു കാര്യമാണ്‌. മഹാധ്യാനായ യഹോവ  എന്നെ അറിയും എന്നു പറയുമ്പോൾ അത്‌ എന്തൊരു പദവിയാണ്‌!”

എങ്ങനെ പോകാനാണ്‌ നിങ്ങളുടെ തീരുമാനം?

16. ക്രിസ്‌തീയുവാക്കളെ സംബന്ധിച്ചിത്തോളം എന്തു തിരഞ്ഞെടുക്കുന്നതായിരിക്കും ബുദ്ധി?

16 നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മഹത്തായ പദവിയെക്കുറിച്ച് കൂടെക്കൂടെ ചിന്തിക്കുക. അങ്ങനെ, ജീവിത്തിൽ ശരിയായ തീരുമാനം എടുത്തിരിക്കുന്ന ന്യൂനക്ഷത്തിൽ ഒരാളായി തുടരാനുള്ള നിങ്ങളുടെ തീരുമാത്തെ അരക്കിട്ടുപ്പിക്കുക. അപ്പോൾ വിശ്വസ്‌ത ദൈവദാരുടെ അണികളിൽ നിങ്ങളും ഇടം നേടും. ഇന്ന് ഭൂരിക്ഷം യുവാക്കളും ഒരു മയക്കത്തിലെന്നോണം ലോകത്തോടൊപ്പം നാശത്തിലേക്ക് നടന്നുനീങ്ങുയാണ്‌. അവരെ അന്ധമായി പിന്തുരുന്നെങ്കിൽ ഫലം എത്ര ദാരുമായിരിക്കും!—2 കൊരി. 4:3, 4.

17-19. ലോകത്തിൽനിന്ന് വ്യത്യസ്‌തനായിരിക്കുന്നതാണ്‌ യഥാർഥ മിടുക്ക് എന്ന് പറയാനാകുന്നത്‌ എന്തുകൊണ്ട്?

17 ലോകത്തിൽനിന്ന് വ്യത്യസ്‌തനായിരിക്കുന്നത്‌ എപ്പോഴും എളുപ്പമായിരിക്കും എന്നല്ല അതിന്‍റെ അർഥം. എന്നാൽ വ്യത്യസ്‌തനായിരിക്കുന്നതുതന്നെയാണ്‌ യഥാർഥ മിടുക്ക് എന്ന് ഒന്നു ചിന്തിച്ചാൽ നിങ്ങൾക്ക് വ്യക്തമാകും. അതിനെ ഇങ്ങനെ ദൃഷ്ടാന്തീരിക്കാം: ഒരു ഒളിമ്പ്യൻ കായിതാത്തിന്‍റെ കാര്യമെടുക്കുക. അയാൾക്ക് ആ നിലയിലെത്താൻ മറ്റുള്ളരിൽനിന്നു വ്യത്യസ്‌തമായ ഒരു ജീവിതം നയിക്കേണ്ടിയിരുന്നു. പരിശീത്തിനുവേണ്ട സമയവും ശ്രദ്ധയും കവരുന്ന പല സംഗതിളും അയാൾക്ക് ഒഴിവാക്കേണ്ടിന്നു എന്നത്‌ ശരിയാണ്‌. എന്നാൽ തരപ്പടിക്കാരിൽനിന്ന് വ്യത്യസ്‌തനായിരിക്കാൻ മനസ്സുവെച്ചതുകൊണ്ടാണ്‌ നന്നായി പരിശീലിക്കാനും ലക്ഷ്യത്തിലെത്താനും അയാൾക്കായത്‌.

18 ‘അടിച്ചുപൊളിച്ചു’ ജീവിക്കുക, നാളെ ചാകുല്ലോ എന്ന മട്ടിലാണ്‌ ലോകത്തിന്‍റെ പോക്ക്. എന്നാൽ ലോകത്തിൽനിന്ന് വ്യത്യസ്‌തനായിരിക്കുയും അതിന്‍റെ ആത്മികവും സാന്മാർഗിവും ആയി അധഃപതിപ്പിക്കുന്ന സംഗതിളിൽനിന്ന് വിട്ടുനിൽക്കുയും ചെയ്‌തുകൊണ്ട് ദീർഘവീക്ഷത്തോടെ ജീവിക്കുന്നെങ്കിൽ “യഥാർഥ ജീവനിൽ പിടിയുപ്പിക്കാൻ” നിങ്ങൾക്ക് സാധിക്കും. (1 തിമൊ. 6:19) മുമ്പു പരാമർശിച്ച സഹോരി ഇങ്ങനെ തുടരുന്നു: “വിശ്വാത്തിനായി നിങ്ങൾ ഒരു ഉറച്ച നിലപാട്‌ കൈക്കൊള്ളുന്നെങ്കിൽ, ഓരോ ദിനവും തികഞ്ഞ സംതൃപ്‌തിയോടെ നിങ്ങൾക്ക് ഉറങ്ങാൻ കഴിയും. സാത്താന്യലോത്തിന്‍റെ കുത്തൊഴുക്കിനെതിരെ നീന്താനുള്ള മിടുക്കും ഉൾക്കരുത്തും നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ തെളിയിക്കുയാണ്‌. സർവോരി, യഹോവ നിങ്ങളെ നോക്കി അഭിമാത്തോടെ പുഞ്ചിരി പൊഴിക്കുന്നത്‌ മനസ്സിന്‍റെ മിഴിളാൽ നിങ്ങൾക്ക് കാണാനാകും! അപ്പോഴാണ്‌ വ്യത്യസ്‌തനായിരിക്കുന്നതിന്‍റെ മധുരം നിങ്ങൾ രുചിച്ചറിയുന്നത്‌!”

19 ‘ഇപ്പോൾ എനിക്ക് എന്തു കിട്ടും’ എന്നു മാത്രം ചിന്തിച്ച് ജീവിക്കുന്നരുടെ ജീവിതം പൊള്ളയും നിരർഥവും ആണ്‌. (സഭാ. 9:2, 10) പക്ഷേ നിങ്ങൾക്ക്, ജീവിത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് നന്നായി അറിയാം. നിത്യജീന്‍റെ പ്രത്യാശ നിങ്ങളുടെ മുന്നിലുണ്ട്. ആ അറിവ്‌ ശരിയായ തീരുമാങ്ങൾ എടുക്കാനും “ജനതകൾ തങ്ങളുടെ വ്യർഥചിന്തനുരിച്ചു നടക്കുന്നതുപോലെ” നടക്കാതിരിക്കാനും നിങ്ങളെ സഹായിക്കുന്നു. അതെ, നിങ്ങളുടെ ജീവിത്തിന്‌ അർഥമുണ്ട്, ദിശാബോമുണ്ട്.—എഫെ. 4:17; മലാ. 3:18.

20, 21. ഇന്ന് ശരിയായ തീരുമാങ്ങൾ എടുക്കുന്നെങ്കിൽ നാം ഏതു പട്ടികയിൽ ഇടം നേടുയാണ്‌, എന്നാൽ നമ്മുടെ പക്ഷത്ത്‌ എന്ത് അനുപേക്ഷണീമാണ്‌?

20 ശരിയായ തീരുമാങ്ങൾ എടുക്കുന്നെങ്കിൽ ഇപ്പോൾത്തന്നെ സംതൃപ്‌തിനിറഞ്ഞ ഒരു ജീവിതം നിങ്ങൾക്കു നയിക്കാനാകും. മാത്രമോ, “ഭൂമിയെ അവകാമാ”ക്കി എന്നേക്കും അതിൽ ജീവിക്കാനുള്ളരുടെ പട്ടികയിൽ നിങ്ങളുടെ പേരും എഴുതിച്ചേർക്കപ്പെടും. അവിടെ നമ്മെ കാത്തിരിക്കുന്നത്‌ എണ്ണമറ്റ വിസ്‌മങ്ങളുടെ ഒരു ലോകമാണ്‌. ആ അനുഗ്രങ്ങളെല്ലാം മനസ്സിൽ കാണാൻ ഇന്നത്തെ നമ്മുടെ ഭാവനാശേഷി മതിയായില്ല! (മത്താ. 5:5; 19:29; 25:34) നമ്മുടെ പക്ഷത്ത്‌ യാതൊരു ശ്രമവും കൂടാതെ ദൈവം നമ്മെ അനുഗ്രഹിച്ചുകൊള്ളും എന്ന് നാം കരുതുന്നില്ല. നമ്മുടെ പക്ഷത്ത്‌ അനുസണം അനുപേക്ഷണീമാണ്‌. (1 യോഹന്നാൻ 5:3, 4 വായിക്കുക.) എന്നാൽ അതിനായി നാം ചെയ്യുന്ന എന്തു ത്യാഗവും തക്കമൂല്യമുള്ളതുന്നെയാണ്‌!

21 ദൈവത്തിൽനിന്ന് ഇത്രയധികം ആത്മീയസ്വത്ത്‌ ലഭിച്ചിരിക്കുന്ന നമ്മൾ എത്ര അനുഗൃഹീരാണ്‌! ദൈവത്തിന്‍റെ സൂക്ഷ്മരിജ്ഞാനം നമുക്ക് ലഭിച്ചിരിക്കുന്നു. യഹോയെയും അവന്‍റെ ഉദ്ദേശ്യങ്ങളെയുംകുറിച്ച് വ്യക്തമായ ധാരണ നമുക്കുണ്ട്. അവന്‍റെ നാമം വഹിക്കാനും അവന്‍റെ സാക്ഷിളായിരിക്കാനും ഉള്ള സമാനളില്ലാത്ത പദവി നാം ആസ്വദിക്കുന്നു. എന്തിനേറെ, എല്ലായ്‌പോഴും നമ്മുടെ പക്ഷത്തുണ്ട് എന്ന് അവൻ വാക്കുന്നിരിക്കുന്നു. (സങ്കീ. 118:7) ചെറുപ്പക്കാരായാലും പ്രായമുള്ളരായാലും, യഹോയ്‌ക്ക് “എന്നേക്കും മഹത്ത്വം” നൽകുക എന്നതാണ്‌ നമ്മുടെ ആത്മാർഥമായ ആഗ്രഹം. ആ ആഗ്രഹം പ്രതിലിപ്പിക്കുന്ന രീതിയിൽ ജീവിച്ചുകൊണ്ട്, ദൈവം നമുക്കു നൽകിയിരിക്കുന്ന സകലതിനുമുള്ള നന്ദിയും വിലമതിപ്പും നമുക്ക് പ്രകാശിപ്പിക്കാം.—റോമ. 11:33-36; സങ്കീ. 33:12.