വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഡിസംബര്‍ 

വായന​ക്കാ​രിൽനി​ന്നു​ള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നു​ള്ള ചോദ്യ​ങ്ങൾ

റാഹേൽ മക്കളെ​ച്ചൊ​ല്ലി വിലപി​ക്കു​ന്ന​താ​യി പറഞ്ഞ​പ്പോൾ യിരെ​മ്യാവ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌?

യിരെ​മ്യാ​വു 31:15-ൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: രാമയിൽ ഒരു ശബ്ദം കേൾക്കു​ന്നു! വിലാ​പ​വും കഠിന​മാ​യു​ള്ള കരച്ചലും തന്നേ; റാഹേൽ തന്‍റെ മക്കളെ​ക്കു​റി​ച്ചു കരയുന്നു; അവർ ഇല്ലായ്‌ക​യാൽ അവരെ​ച്ചൊ​ല്ലി ആശ്വാസം കൈ​ക്കൊൾവാൻ അവൾക്കു മനസ്സില്ല.”

റാഹേ​ലിന്‌ രണ്ടു പുത്ര​ന്മാ​രാണ്‌ ജനിച്ചത്‌. അവൾ മരിച്ച് വർഷങ്ങൾ കഴിഞ്ഞാണ്‌ അവർ മരിക്കു​ന്നത്‌. അതു​കൊ​ണ്ടു​ത​ന്നെ, റാഹേൽ മരിച്ച് 1,000 വർഷങ്ങൾക്കു​ശേ​ഷം യിരെ​മ്യാവ്‌ എഴുതിയ പ്രസ്‌തു​ത​വാ​ക്കു​കൾ കൃത്യ​ത​യി​ല്ലാ​ത്ത​ത​ല്ലേ​യെന്ന് പ്രത്യ​ക്ഷ​ത്തിൽ തോന്നി​യേ​ക്കാം.

റാഹേ​ലിന്‌ ആദ്യം ജനിച്ച പുത്രൻ യോ​സേഫ്‌ ആയിരു​ന്നു. (ഉല്‌പ. 30:22-24) പിന്നീട്‌ ബെന്യാ​മീൻ എന്നു പേരിട്ട മറ്റൊരു പുത്രൻ കൂടി അവൾക്കു​ണ്ടാ​യി. എന്നാൽ രണ്ടാമത്തെ പുത്രനെ പ്രസവി​ക്കു​മ്പോൾ റാഹേൽ മരിച്ചു​പോ​യി. അതു​കൊണ്ട് ചോദ്യം ഇതാണ്‌: റാഹേൽ തന്‍റെ മക്കൾ “ഇല്ലായ്‌ക​യാൽ” അവരെ​ച്ചൊ​ല്ലി കരഞ്ഞു എന്ന് യിരെ​മ്യാ​വു 31:15 പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

റാഹേ​ലി​ന്‍റെ ആദ്യപു​ത്ര​നാ​യ യോ​സേ​ഫിന്‌ മനശ്ശെ, എഫ്രയീം എന്നിങ്ങനെ രണ്ടു പുത്ര​ന്മാർ പിറന്നു. (ഉല്‌പ. 41:50-52; 48:13-20) പിൽക്കാ​ലത്ത്‌, എഫ്രയീം വടക്കേ​രാ​ജ്യ​മാ​യ ഇസ്രാ​യേ​ലി​ലെ പത്തു ഗോ​ത്ര​ങ്ങ​ളെ​യും പ്രതി​നി​ധീ​ക​രി​ക്കു​ന്ന, ഏറ്റവും പ്രബല​വും സ്വാധീ​ന​ശേ​ഷി​യു​മുള്ള ഗോ​ത്ര​മാ​യി​ത്തീർന്നു. അതേസ​മ​യം, റാഹേ​ലി​ന്‍റെ രണ്ടാമത്തെ മകനായ ബെന്യാ​മീ​നിൽനിന്ന് ഉത്ഭവിച്ച ഗോ​ത്ര​മാ​ക​ട്ടെ യഹൂദാ​ഗോ​ത്ര​ത്തോ​ടൊ​പ്പം തെക്കേ​രാ​ജ്യ​ത്തി​ന്‍റെ ഭാഗമാ​യി​ത്തീർന്നു. അതു​കൊണ്ട്, വടക്കേ​രാ​ജ്യ​വും തെക്കേ​രാ​ജ്യ​വും ചേർന്ന ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ സകല അമ്മമാ​രെ​യും ഒരർഥ​ത്തിൽ റാഹേൽ ചിത്രീ​ക​രി​ക്കു​ന്ന​താ​യി പറയാം.

യിരെ​മ്യാ​പ്ര​വ​ചനം എഴുതിയ സമയമാ​യ​പ്പോ​ഴേ​ക്കും, അസ്സീറി​യ​ക്കാർ വടക്കേ പത്തു​ഗോ​ത്ര​രാ​ജ്യം കീഴ്‌പെ​ടു​ത്തി അനേകരെ ബന്ദിക​ളാ​ക്കി കൊണ്ടു​പോ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. എന്നാൽ എഫ്രയീ​മി​ന്‍റെ പിൻമു​റ​ക്കാ​രിൽ ചിലർ യഹൂദ​യി​ലേക്ക് ഓടി​പ്പോ​യി​രു​ന്നി​രി​ക്കാം. ബി.സി. 607-ൽ രണ്ടു​ഗോ​ത്ര തെക്കേ​രാ​ജ്യ​മാ​യ യഹൂദയെ ബാബി​ലോ​ന്യർ കീഴടക്കി. ആ ആക്രമ​ണ​ത്തി​ന്‍റെ ഭാഗമാ​യി അനേകം തടവു​കാ​രെ യെരു​ശ​ലേ​മിന്‌ ഏതാണ്ട് എട്ടു കിലോ​മീ​റ്റർ വടക്കുള്ള റാമയിൽ കൂട്ടി​ച്ചേർത്തി​രി​ക്കാൻ സാധ്യ​ത​യുണ്ട്. (യിരെ. 40:1) അവിടെ റാഹേ​ലി​നെ അടക്കം​ചെ​യ്‌തി​രു​ന്ന ബെന്യാ​മീ​ന്യ അതിർത്തി​ക്കു​ള്ളിൽവെച്ച് അവരിൽ ചിലർ വധിക്ക​പ്പെ​ട്ടി​രി​ക്കാൻ ഇടയുണ്ട്. (1 ശമൂ. 10:2) അതു​കൊണ്ട്, പൊതു​വിൽ ബെന്യാ​മീ​ന്യ​രെ​യോ വിശേ​ഷാൽ റാമയി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യോ ചൊല്ലി, പ്രതീ​കാ​ത്മ​ക​വി​ധ​ത്തിൽ റാഹേൽ വിലപി​ക്കു​ന്ന​തി​നെ​യാ​യി​രി​ക്കാം ‘മക്കളെ​ച്ചൊ​ല്ലി​യു​ള്ള റാഹേ​ലി​ന്‍റെ കരച്ചിൽ’ എന്നതു​കൊണ്ട് അർഥമാ​ക്കു​ന്നത്‌. മറ്റൊരു സാധ്യത, ദൈവ​ജ​ന​ത്തി​ലെ എല്ലാ അമ്മമാ​രും ഇസ്രാ​യേ​ല്യ​രു​ടെ മരണ​ത്തെ​യും പ്രവാ​സ​ത്തെ​യും ഓർത്ത്‌ വിലപി​ച്ചി​രി​ക്കാം എന്നുള്ള​താണ്‌.

എന്തായാ​ലും മക്കളെ​ച്ചൊ​ല്ലി റാഹേൽ കരയു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള യിരെ​മ്യാ​വി​ന്‍റെ പ്രസ്‌താ​വന പ്രാവ​ച​നി​ക​മാ​യി​രു​ന്നു. ശിശു​വാ​യ യേശു​വി​ന്‍റെ ജീവൻ അപകട​ത്തി​ലാ​കു​ന്ന സാഹച​ര്യ​ത്തെ​ക്കു​റിച്ച് നൂറ്റാ​ണ്ടു​കൾക്കു മുമ്പേ നൽകപ്പെട്ട ഒരു പ്രവച​ന​മാ​യി​രു​ന്നു അത്‌. ഹെരോ​ദാ​രാ​ജാവ്‌ യെരു​ശ​ലേ​മി​നു തെക്കുള്ള ബേത്ത്‌ലെ​ഹെ​മി​ലെ രണ്ടു വയസ്സിനു താഴെ​യു​ള്ള കുട്ടി​ക​ളെ​യെ​ല്ലാം കൊല്ലാൻ കല്‌പി​ച്ചു. അങ്ങനെ ആ കുട്ടികൾ ‘ഇല്ലാ​തെ​യാ​യി’ അഥവാ മരിച്ചു. മക്കൾ നഷ്ടപ്പെട്ട ആ അമ്മമാ​രു​ടെ ദീന​രോ​ദ​നം ഹൃദയ​ഭേ​ദ​ക​മാ​യി​രു​ന്നി​രി​ക്കണം! യെരു​ശ​ലേ​മി​ന്‍റെ വടക്ക്, അങ്ങു റാമ വരെ ആ ആർത്തനാ​ദം അലയടി​ച്ചെ​ത്തി​യ​തു​പോ​ലെ ആയിരു​ന്നു അത്‌.—മത്താ. 2:16-18.

യിരെ​മ്യാ​വി​ന്‍റെ സമയത്തും യേശു​വി​ന്‍റെ നാളി​ലും മക്കളെ നഷ്ടപ്പെട്ട യഹൂദ​മാ​താ​ക്ക​ളു​ടെ ഹൃദയ​വേ​ദ​ന​യെ ചിത്രീ​ക​രി​ക്കാ​നു​ത​കിയ അനു​യോ​ജ്യ​മാ​യ ഒരു ആലങ്കാ​രി​ക​പ്ര​യോ​ഗ​മാ​യി​രു​ന്നു ‘മക്കളെ​ച്ചൊ​ല്ലി​യു​ള്ള റാഹേ​ലി​ന്‍റെ വിലാപം.’ മരിച്ച് “ശത്രു​വി​ന്‍റെ ദേശ”ത്തേക്കു പോയ അവർക്കെ​ല്ലാം മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തിൽ ശത്രു​വി​ന്‍റെ കരങ്ങളിൽനിന്ന് തീർച്ച​യാ​യും മടങ്ങി​യെ​ത്താ​നാ​കും.—യിരെ. 31:16; 1 കൊരി. 15:26.