വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഡിസംബര്‍ 

അദ്ദേഹത്തിന്‌ ‘വഴി അറിയാമായിരുന്നു’

അദ്ദേഹത്തിന്‌ ‘വഴി അറിയാമായിരുന്നു’

യഹോയുടെ സാക്ഷിളുടെ ഭരണസംത്തിലെ അംഗമായിരുന്ന ഗൈ ഹോളിസ്‌ പിയേഴ്‌സ്‌ 2014 മാർച്ച് 18 ചൊവ്വാഴ്‌ച ഭൗമിജീവിതം പൂർത്തിയാക്കി. ക്രിസ്‌തുവിന്‍റെ ഉയിർപ്പിക്കപ്പെട്ട സഹോന്മാരിൽ ഒരാളാകാനുള്ള അദ്ദേഹത്തിന്‍റെ പ്രത്യാശ യാഥാർഥ്യമാപ്പോൾ അദ്ദേഹത്തിന്‌ 79 വയസ്സായിരുന്നു.—എബ്രാ. 2:10-12; 1 പത്രോ. 3:18.

അമേരിക്കയിലെ കാലിഫോർണിയിലുള്ള ഓബണിലാണ്‌ 1934 നവംബർ 6-ന്‌ ഗൈ പിയേഴ്‌സ്‌ ജനിച്ചത്‌. 1955-ൽ അദ്ദേഹം സ്‌നാമേറ്റു. 1977-ൽ പെന്നിയെ വിവാഹംചെയ്‌ത്‌ ഒരു സന്തുഷ്ടദാമ്പത്യം ആരംഭിച്ചു. ഒരു പിതാവും കുടുംനാനും എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ അനുഭരിയം പിതൃതുല്യ സ്‌നേത്തോടെ ഇടപെടാൻ അദ്ദേഹത്തെ സഹായിച്ചു. 1982 ആയപ്പോഴേക്കും അദ്ദേഹവും പെന്നിയും പയനിയർവേയിൽ തിരക്കുള്ളരായിക്കഴിഞ്ഞിരുന്നു. 1986 മുതൽ 11 വർഷം അദ്ദേഹം അമേരിക്കയിൽ സർക്കിട്ട് മേൽവിചാനായി സേവിച്ചു.

1997-ൽ ഗൈ പിയേഴ്‌സ്‌ സഹോനും പെന്നി സഹോരിയും ഐക്യനാടുളിലെ ബെഥേൽ കുടുംത്തിലെ അംഗങ്ങളായി. പിയേഴ്‌സ്‌ സഹോരൻ സർവീസ്‌ ഡിപ്പാർട്ട്മെന്‍റിൽ പ്രവർത്തിച്ചു. 1998-ൽ ഭരണസംത്തിന്‍റെ പേഴ്‌സണൽ കമ്മിറ്റിയുടെ സഹായിയായി അദ്ദേഹത്തെ നിയമിച്ചു. 1999 ഒക്‌ടോബർ 2-ന്‌ വാച്ച് ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയുടെ വാർഷിയോത്തിൽ, ഭരണസംത്തിലെ ഒരു അംഗമായി അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള അറിയിപ്പു നടത്തി. കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹം കോ-ഓർഡിനേറ്റേഴ്‌സ്‌, പേഴ്‌സണൽ, റൈറ്റിങ്‌, പബ്ലിഷിങ്‌ കമ്മിറ്റിളിൽ സേവിച്ചിരുന്നു.

പിയേഴ്‌സ്‌ സഹോന്‍റെ നിറഞ്ഞ ചിരിയും നർമബോവും വ്യത്യസ്‌ത പശ്ചാത്തങ്ങളിലും സംസ്‌കാങ്ങളിലും ഉള്ള അനേകരെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ അനേകർക്ക് പ്രിയങ്കനാക്കിയത്‌ അദ്ദേഹത്തിന്‍റെ സ്‌നേവും താഴ്‌മയും നീതിയുള്ള നിലവാങ്ങളോടും തത്ത്വങ്ങളോടും ഉള്ള ആദരവും യഹോയിലുള്ള സമ്പൂർണവിശ്വാവും ആയിരുന്നു. ‘സൂര്യൻ ഉദിച്ചില്ലെങ്കിൽപ്പോലും യഹോയുടെ വാഗ്‌ദാങ്ങൾ നിറവേറാതെ പോകില്ല’ എന്ന ഉറച്ച ബോധ്യം ഗൈ പിയേഴ്‌സ്‌ സഹോരന്‌ ഉണ്ടായിരുന്നു. മുഴുലോത്തോടും ഈ സത്യം ഘോഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.

പിയേഴ്‌സ്‌ സഹോരൻ യഹോയുടെ സേവനത്തിൽ അക്ഷീണം യത്‌നിച്ചു. അതിരാവിലെ എഴുന്നേൽക്കുമായിരുന്ന അദ്ദേഹം മിക്കപ്പോഴും രാത്രി ഏറെ വൈകുവോളം ജോലി ചെയ്യുമായിരുന്നു. ക്രിസ്‌തീയ സഹോരീഹോന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം ലോകമെമ്പാടും സഞ്ചരിച്ചു. എന്നാൽ എത്ര തിരക്കായിരുന്നെങ്കിലും, തന്‍റെ ചങ്ങാത്തവും ബുദ്ധിയുദേവും പിന്തുയും ആഗ്രഹിക്കുന്ന ബെഥേൽ കുടുംബാംങ്ങളോടും മറ്റുള്ളരോടും ഒപ്പം അദ്ദേഹം സമയം ചെലവഴിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം കാണിച്ച ആതിഥ്യവും സൗഹൃവും, നൽകിയ തിരുവെഴുത്തുപ്രോത്സാവും സഹവിശ്വാസിളിൽ പലരും ഇന്നും ഓർത്തിരിക്കുന്നു.

നമ്മുടെ സുഹൃത്തും പ്രിയഹോനും ആയ പിയേഴ്‌സ്‌ സഹോരന്‌ ഭാര്യയും ആറു കുട്ടിളും പേരക്കുട്ടിളും അവരുടെ കുട്ടിളുമായി വലിയൊരു കുടുംമാണ്‌ ഉണ്ടായിരുന്നത്‌. എണ്ണമറ്റ ആത്മീയ മക്കൾ വേറെയും. 2014 മാർച്ച് 22 ശനിയാഴ്‌ച ബ്രൂക്‌ലിൻ ബെഥേലിൽ, ഗൈ പിയേഴ്‌സ്‌ സഹോനെ അനുസ്‌മരിച്ചുകൊണ്ടുള്ള ഒരു പ്രസംഗം നടത്തുയുണ്ടായി. അദ്ദേഹത്തോടൊപ്പം ഭരണസംത്തിൽ സേവിച്ച മാർക്ക് സാൻഡെഴ്‌സൺ ആണ്‌ ആ പ്രസംഗം നടത്തിയത്‌. പിയേഴ്‌സ്‌ സഹോന്‍റെ സ്വർഗീയ പ്രത്യായെക്കുറിച്ച് അദ്ദേഹം ആ പ്രസംത്തിൽ പരാമർശിക്കുയും യേശുവിന്‍റെ പിൻവരുന്ന വാക്കുകൾ വായിക്കുയും ചെയ്‌തു: “എന്‍റെ പിതാവിന്‍റെ ഭവനത്തിൽ അനേകം വാസസ്ഥങ്ങളുണ്ട്; . . . ഞാൻ പോയി നിങ്ങൾക്കു സ്ഥലമൊരുക്കിയിട്ട്, ഞാൻ ആയിരിക്കുന്നിത്തു നിങ്ങളും ആയിരിക്കേണ്ടതിന്‌ വീണ്ടും വന്നു നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തുകൊള്ളും. ഞാൻ പോകുന്നിത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.”—യോഹ. 14:2-4.

പിയേഴ്‌സ്‌ സഹോരൻ കൂടെയില്ലാത്തതിൽ നമുക്കെല്ലാം ഖേദമുണ്ടെങ്കിലും അദ്ദേഹത്തിന്‌ തന്‍റെ നിത്യ“വാസസ്ഥല”ത്തേക്കുള്ള ‘വഴി അറിയാമായിരുന്നു’ എന്നതിൽ നാം ആനന്ദിക്കുന്നു.